ഇൻഡ്യൻ കായികരംഗത്തെ അവഗണനകൊണ്ട് വിധിക്കെതിരെ പോരാടാനാകാതെ പോയവൻ.. മഖൻ സിങ്ങ്

133

ക്രിക്കറ്റും ഹോക്കിയും ഒക്കെ നിറഞ്ഞാടുന്ന ഇൻഡ്യൻ കായിക മേഖലയിൽ എപ്പോഴും തല കുനിക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു ഇനമായിരുന്നു അത്ലറ്റിക്സ്. മനസിലോർക്കാനും എടുത്ത് പറയാനും മിൽഖ സിങ്ങ് നെയും പിടി ഉഷയെയും ഇപ്പോ ടിൻെറു ലൂക്കയെയും മാത്രം അറിയാം പലർക്കും . അവർ ഒളിംപിക്സിൽ മെഡൽ നേടിയവരല്ല… പരാജയപ്പെട്ടവരാണ്… ആ തോൽവികളിലും നാം അവരെയോർത്ത് അഭിമാനിക്കും . പക്ഷെ വൻ വീഴ്ചകളിലേക്ക് വീണവർ വളരെയാണ്… അവർ ആരാലും അറിയപ്പെടാതെ ഒന്നും ആകാതെ ഒന്നും നേടാതെ മൺമറഞ്ഞ് പോകുന്നു.
.
അങ്ങനെയൊരാളാണ് മഖൻ സിങ്ങ്. ഇൻഡ്യൻ കായികരംഗത്തെ അവഗണനകൊണ്ട് വിധിക്കെതിരെ പോരാടാനാകാതെ പോയവൻ.. എല്ലാം കൊണ്ടും തോറ്റുപോയവൻ.
.
.
1937 ജൂലായ് 1 ന് ബഥുല്ലയിൽ ജനിച്ച് ഈ ട്രാക്ക് & ഫീൽഡ് സ്പ്രിൻറർ അറുപത്കളിലാണ് (1960) ഇൻഡ്യൻ അത്ലറ്റിക്സിൽ നിറഞ്ഞ് നിന്നത്. 1959ൽ കട്ടക്കിൽ നടന്ന നാഷണൽ ഗെയിംസിലെ വിജയം വഴി മെഡൽ വേട്ട തുടങ്ങിയ മഖൻ അത് 60ലെ മദ്രാസിൽ നടന്ന ഗെയിംസ് ലും തുടർന്നു . പക്ഷെ മഖൻ എന്ന ഓട്ടക്കാരൻെറ കെൽപ്പും വേഗതയും എല്ലാവരും അറിഞ്ഞത് രണ്ട് വർഷങ്ങൾ കൂടി കഴിഞ്ഞാണ്.
.
1962 – കോൽകത്തയിൽവച്ചാണ് അന്നത്തെ നാഷണൽ ഗെയിംസ് . അപ്പോൾ സ്പ്രിൻറ എന്നാൽ മിൽഖ സിങ്ങ് ആയിരുന്നു. ട്രാക്കിൽ ആരവം ഒന്നു മാത്രം.മിൽഖ..മിൽഖ…! 400മീറ്റർ ഓട്ടം തുടങ്ങാറായി. എല്ലാവരും അവരവരുടെ പൊസിഷനിൽ വെടിയൊച്ചക്കായ് കാതോർത്തിരിക്കുന്നു. എല്ലാവരുടെയും കണ്ണുകൾ രണ്ട് വർഷങ്ങൾക്ക് മുൻപ് നിർഭാഗ്യം കൊണ്ട് ഒളിംപിക്സ് മെഡൽ നഷ്ടപ്പെട്ട മിൽഖയിൽ . നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് ”ഠേേ….” മുഴങ്ങി . ടോപ് നമ്പറിൽ ഓടുന്ന മിൽഖ ആദ്യ 200മീറ്റർ പിന്നിടുമ്പോഴും മുന്നിൽ തന്നെ.പെട്ടന്ന് സ്റ്റേഡിയം നിശബ്ദമാക്കി മറ്റൊരു പഞ്ചാബ് കാരൻ മിൽഖയെഓവർട്ടേക്ക് ചെയ്യുന്നു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മഖൻ എന്ന ഈ ചെറുപ്പക്കാരൻെറ കാൽപാദം ആദ്യം 400മീറ്റർ താണ്ടി ഗോൾഡിൽ മുത്തമിട്ടു. പിന്നീട് തൻെറ ട്രെയിനിങ്ങ് പാർട്ടണർ കൂടിയായ മഖനെ പ്റ്റിയുള്ള മിൽഖയുടെ വാക്കുകളിൽ നിന്ന് നമ്മൾക്ക് മഖൻ എന്നാൽ ആരായിരുന്നു എന്ന് മനസിലാക്കാം – “If there is someone I feared on the track, it was Makhan. He was a superb athlete, who brought the best in me. I would rate him even higher than Pakistan’s Abdul Khaliq. We stayed and practised together for years. I don’t think we’ve seen any better competition in the 400m event in India after that.”
.
അതേ വർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 4*400മീറ്റർ ലെ സ്വർണ്ണവും 400മീറ്ററിലെ വെള്ളിയും കൊണ്ട് ഇൻഡ്യയുട കായികലോകത്ത് തൻേതായ മുദ്ര പതിപ്പിച്ചു. ഈ കഠിനാധ്വാനത്തിൻെറ ഫലം എന്നോണം 64-ൽ ഒരു മികച്ച കായികതാരത്തിനുള്ള ബഹുമതിയായ അർജുന അവാർഡ് മഖനെ തേടിവന്നു .
.
പക്ഷെ ആ നേട്ടങ്ങൾ ക്ക് ആയുസ്സ് അധികം ഉണ്ടായിരുന്നില്ല . ഭൂരിഭാഗം വരുന്ന കായിക താരങ്ങളുടെയും അവസ്ഥപോലെ സമ്പത്തിക പരാദീനത മഖനെ ഒരു ട്രക്ക് ഡ്രൈവറുടെ വേഷം അണിയിച്ചു. പക്ഷെ വിധിയുടെ ക്രൂരത അവിടെ തുടങ്ങുക മാത്രയായിരുന്നു ചെയ്തത്. ഒരു ദിവസം ട്രക്കുമായി പോകുന്നതിനിടയിൽ വാഹനം അപകടത്തിൽ പെട്ടു. മരണത്തിൽ നിന്ന് കരേറിയെങ്കിലും ജീവിതത്തിലെ എല്ലാം ആകേണ്ടിയിരുന്ന ആ കുതിക്കുന്ന കാലുകളിലൊന്ന് മഖന് എന്നേക്കുമായ് നഷ്ടപ്പെട്ടു . അതോടുകൂടെ അത്ലറ്റിക്ക് കാരിയർ നഷ്ടപ്പെട്ട മഖൻെറ കുടുംബം പൂർണ ദാരിദ്രത്തിലേക്ക് താന്നു. സഹായഹസ്തങ്ങളൊഴുക്കാൻ അവാർഡ് നൽകി ആദരിച്ച ഗവർണ്മെൻോ അഭിമാനത്തോടെ കൊണ്ട് നടന്ന കായിക സംഘടനകളോയില്ലായിരുന്നു . പിന്നീട് തൻെറ രണ്ട് മക്കളെ വേണ്ട ചികിത്സ കൊടുക്കാനാവത്തതിനാൽ നഷ്ടപ്പെട്ട ഈ താരത്തെ ദാരിദ്രം എത്രത്തോളം തകർത്തു എന്ന് മനസിലാക്കാവുന്നതയുള്ളു.
.
അവസാനം വിധിയെ തോൽപ്പിക്കാൻ ഒറ്റക്കാലിൽ സൈക്കിൾ ചവിട്ടി പീടിക നടത്തിയെങ്കിലും മനസിനൊപ്പം ചലിക്കാനാവാതെ പോയ ശരീരം അവിടെയും അദ്ദേഹത്തെ വീഴ്ത്തി . മിൽഖ സിങ്ങ് പല സഹായങ്ങൾ നൽകി എങ്കിലും 2002ൽ കാർഡിയാക്ക് അറസ്റ്റ് വന്ന് മരണത്തിന് കീഴടങ്ങി ഇൻഡ്യ കണ്ട എക്കാലത്തെയും മികച്ച സ്പ്രിൻറർ ആകേണ്ടിയിരുന്ന മഖൻ സിങ്ങ്.
.
തോറ്റവൻ അല്ല മഖൻ . ഇൻഡ്യയുടെ പറക്കും സിങ്ങിനെ പോലും രണ്ടാമത് ആക്കിയവൻ. പക്ഷെ എന്നിട്ടും ആരും മഖനെ ഓർത്തില്ല പിന്നീട് . ചരിത്രത്തിൻെറ ഒരേടിലും മഖൻെറ വിജയങ്ങൾ ചേർക്കപ്പെട്ടില്ല. വളരെ ദൂരങ്ങൾ കീഴടക്കേണ്ടവൻ വൻ വീഴ്ചയിലേക്ക് വീണതിനെ വെറും വിധി എന്ന് പറഞ്ഞ് പഴിക്കാനാവില്ല. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഇൻഡ്യൻ കായിക മേഖലയുടെ അനാസ്ഥയുട അനന്തരഭലമായി തകർന്നുപോയവരിൽ ഒരാളാണ് മഖൻ. കായിക ലോകത്ത് ഇൻഡ്യയ്ക്ക് മുതൽകൂട്ടാകേണ്ടിയിരുന്ന സിങ്ങിൻെറ വീരകഥ ആരും പാടിയില്ല… തകർച്ചയിൽ ആരും കൈത്താങ്ങായില്ല…! ഇപ്പോഴും പഞ്ചാബിലെ ഒരു കുടിലിൽ ദാരിദ്രത്തോട് പൊരുതി ജീവിക്കുകയാണ് അദ്ദേഹത്തിൻെ ഭാര്യയും മൂന്നാമത്തെ മകനും . അവരുടെ വേദന കാണാൻ ആരുമില്ല. തകർന്ന് കിടക്കുന്ന ആ വീടിൻെറ ചുമരിൽ കാണുന്ന ചിത്രം കായികപ്രതിഭകളോട് ഇൻഡ്യൻ കായികരംഗത്തെ തലപ്പത്തുള്ളവർ കണ്ണടച്ചതുകൊണ്ട് ശ്രദ്ദിക്കാഞ്ഞതുകൊണ്ട് വീണുപോയ അനേകം പേരിലൊരാളാണ്. The unsung hero.
ഉയർച്ചയിൽ നിന്നും ഒരിക്കലും തിരിച്ചുവരാനാകൊതെ വൻ വീഴചയിലേക്ക് പോയ ഇൻഡ്യൻ സ്പ്രിൻറർ മഖൻ.! വൻ വീഴചയുടെ ആൾരുപം

Share.

Comments are closed.