ജിയാൻ ല്യുജി ബുഫൻ ” ഗോൾ വല കാക്കും ഭൂതം”

123
2006 ലോകകപ്പ് ഫൈനൽ ഇറ്റലിയും ഫ്രാൻസും ഓരോ ഗോൾ വീതം നേടി കളി എക്സ്ട്രാ ടൈമിലേക്ക് . വിജയ ഗോളിനായി ഇരു ടീമുകളും ശ്രമിച്ചു കൊണ്ടിരിക്കുന്നു . എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലെ 14 ആം മിനുട്ട് സിദാനിൽ നിന്നും ലഭിച്ച പന്തുമായി സാനിയോൾ വലത് വിങ്ങിൽ കുതിച്ചു കയറി പെനാല്ടി ബൊക്സിന്റെ മധ്യത്തിലേക്ക് തകർപ്പൻ ക്രോസ് അതുവരെ ഇറ്റാലിയൻ പ്രധിരോധതിന്റെ പൂട്ടിൽ അകപെട്ടു പോയ സിദാൻ പക്ഷേ അപ്പോൾ ആ ഒരു നിമിഷം സ്വതന്ത്രനായിരുന്നു .തന്റെ കരുതെല്ലാം തലയിൽ ആവാഹിച്ചു വായുവിൽ കുതിച്ചുയർന്നു സിദാന്റെ ബുള്ളറ്റ് ഹെഡർ . ആ ഹെഡറിന് ഒരു ലോങ്ങ്‌ റേഞ്ചർ ഷോട്ടിനെക്കാൾ കരുത്തായിരുന്നു പക്ഷേ ബുഫനിന്റെ പ്രതികരണം വളരെ പെട്ടന്നായിരുന്നു വായുവിൽ കുതിച്ചുയര്ന്നു ഒരു സര്ക്കസ്സുകാരനെ പോലെ ആ പന്ത് തന്റെ വലതു കൈ കൊണ്ട് തഴുകി കോർണർ വഴങ്ങുമ്പോൾ സിനദിൻ സിദാനും ബർലിനിലെ ഗാല്ലറിയിൽ തിങ്ങി നിറഞ്ഞ പതിനായിരങ്ങളും ഫുട്ബാൾ ലോകവും ഒന്നടങ്കം അവിഷ്വസിനീയമാം വിധം ആ രംഗം നോക്കി കണ്ടത് . അതെ ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച സേവുകളിൽ ഒന്ന് . 8 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു രാത്രിയിൽ ബ്രസീലിയൻ സ്വപ്നങ്ങളെ തകർതെറിഞ്ഞതും ഈ തലയിൽ നിന്നും വന്ന രണ്ട് ഹെഡറുകൾ ആയിരുന്നു .ബുഫനിന്റെ ആ സേവിന്റെ വില ലോക കിരീടമായിരുന്നു ..

മികച്ച ഗോൾ കീപ്പർമാർക്കു ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ഇറ്റലി . കാരണം പ്രധിരോധ ഫുട്ബാളിന് പേര് കെട്ടവരാണ് ഇറ്റലിക്കാർ പ്രധിരോധത്തിൽ ഗോൾ കീപ്പര്മാരുടെ പങ്ക് വളരെ വലുതാണ്‌ അതുകൊണ്ട് തന്നെയാവാം ഒരേ സമയം ഒന്നിലതികം മികച്ച ഗോൾ കീപ്പർമാർ ഇറ്റലിക് എല്ലാ കാലത്തും ഉണ്ടായിരുന്നു പ്രഗൽബരായിരുന്നു ബുഫണിന്റെ മുന്ഗാമികൾ ദിനോ സോഫ് ,വാൾട്ടർ സാങ്ക ,പഗ്ലിയൂക്ക ,ആൽബർട്ടൊസി ,ഗിയാൻ പിയറോ ഗോമ്പി തുടങ്ങിയവർ അതിൽ ചിലർ മാത്രം

ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ബുഫൻ തന്റെ 13 ആം വയസ്സിൽ പാര്മയിളുടെ യൂത്ത് ടീം വഴി ആണ് തുടങ്ങിയ തന്റെ കരിയർ തുടങ്ങിയത് . 1995-96 സീസണിൽ തന്റെ 17 ആം വയസ്സിൽ പാർമയുടെ സീനിയർ ടീമിലും അരങ്ങേറി.ഇന്നത്തെ പാർമ ആയിരുന്നില്ല അന്ന് .അതി ശക്തമായ ടീം ആയിരുന്നു അവർ ഫാബിയോ കന്നവാരോ ,അലസാണ്ട്രോ നെസ്റ്റ ,ലിലിയൻ തുറാം ,ക്രസ്പോ ,ഡിനോ ബാജിയോ ,ഏരിയൽ ഒർട്ടേഗ ,മാർക്കോ ഡി വായോ എന്നിവർ ഉൾപ്പെട്ട ശക്തമായ ടീം . 1998 ലെ കോപ്പ ഇറ്റലിയ സെമിയിൽ ഇന്റർ മിലാനെതിരെ അന്നത്തെ ബാലൻ ഡിഓർ വിന്നർ റൊണാൾഡോയുടെ പെനല്ടി സേവ് അയാൾക്ക്‌ പാർമ ആരാധകർക്കിടയിൽ “സൂപ്പർ മാൻ” എന്ന പേര് കിട്ടി .ആ വർഷം തന്നെയാണ് സീരി എ യിലെ മികച്ച ഗോൾ കീപ്പർ അവാർഡും യൂറോപ്പിലെ ഏറ്റവും മികച്ച അണ്ടർ 23 ഗോൾ കീപ്പർക്ക് നൽകുന്ന “ബ്രാവോ ” അവാർഡും സ്വന്തമാക്കിയത് . പക്ഷേ ടീം എന്ന നിലയിൽ 99 ലെ യുവേഫ കപ്പും ,കോപ ഇറ്റാലിയ കിരീടവും ഒഴിച്ച് നിർത്തിയാൽ പാർമയി ൽ അദ്ധേഹത്തിനു പറയത്തക്ക നേട്ടങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാൻ കഴിഞ്ഞില്ല കാരണം ചരിത്രത്തിലെ ഏറ്റവും മികച്ച എ സി മിലാനും ,ശക്തരായ ഇന്റെരും ,ജുവന്ടസിനോടും ആയിരുന്നു അവർക്ക് മത്സരിക്കേണ്ടിയിരുന്നത് .

2001 ൽ ഒരു ഗോൾ കീപ്പർക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ തുകക്ക് ബാർസ ,റോമ ഓഫറുകൾ നിരസിച് (33 മില്ല്യൻ) എഡിൻ വാണ്ടര്സാരിനു പകരകാരനായി ഇറ്റാലിയൻ വമ്പൻ മാരായ ജുവന്റസിലെക്കു ഫ്രഞ്ചു സഹതാരമായ ലിലിയൻ തുറാമിനോപ്പം ചേക്കേറുമ്പോൾ ഫുട്ബാൾ ലോകം വളരെ അത്ഭുതതോടെയാണ് ആ ട്രാൻസഫർ കണ്ടത് .കാരണം ഒരു ഗോൾ കീപ്പർക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത ഒരു തുകയായിരുന്നു അത് . ആ ട്രാൻസഫർ ഒരിക്കലും ഒരു നഷ്ട്ട കച്ചവടം അല്ല എന്ന് കാലം തെളിയിച്ചു .അന്ന് മുതൽ ഇന്നുവരെ ഒന്നര പതിറ്റാണ്ടായി ജുവന്ടസിന്റെ കാവല്പോരാളിയായി ഇന്നും അയാൾ നില നില്ക്കുന്നു .പാർമയിൽ തനിക്കു കിട്ടാതെ പോയ പല സ്വപ്നങ്ങളും ജുവന്റസ് വഴി അയാൾ സ്വന്തമാക്കി . 9 സീരി എ കിരീടങ്ങളും 2 ചാംപ്യൻസ് ലീഗ് റണ്ണർ അപ്പ് സ്ഥാനങ്ങളും ഉള്പെടെ പലതും .

1997 ൽ ഇറ്റലിക്കു വേണ്ടി അരങ്ങേറിയ ബുഫൻ 1998 ലെ ലോകകപ്പ് ടീമിലും ഉൾപെട്ടു പക്ഷേ ഒരു കളിപോലും കളിക്കാൻ കഴിഞ്ഞില്ല കാരണം ജിയാൻ ലൂക്ക പഗ്ലിയൂക്ക എന്ന മഹാനായ ഗോൾകീപ്പർ ഉണ്ടായിരുന്നു അവിടെ 2000 യൂറോ ആയപോഴേക്കും ഇറ്റലിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയികഴിഞ്ഞിരുന്നു ബുഫൻ പക്ഷേ പരിക്ക് വില്ലനായി ആദ്യ റൌണ്ടിൽ തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു 2002 ലോകകപ്പിൽ രണ്ടാം റൌണ്ടിൽ ത്സരത്തിന്റെ ആദ്യ മിനുട്ടുകളിൽ ബുഫൻ നടത്തിയ പെനാല്ടി സേവ് നടത്തിയിട്ടും കൊറിയയോട് ഗോൾഡൻ ഗോളിൽ തോറ്റു പുറത്തായി .. ആ മത്സരം ഇന്നും ഫുട്ബാൾ പ്രേമികൾ മറക്കില്ല .ആഥിതെയരെ വിജയിപ്പിക്കാൻ വേണ്ടി റഫറി നടത്തിയ കളികൾ അതിനിരയായി ഇറ്റലി പുറത്തേക്കും ..2004 യൂരോയിലും ആദ്യ റൌണ്ടിൽ പുറത്തായി ഇറ്റലി

അങ്ങനെ 2006 ലോകകപ്പും വന്നത്തി കളി യൂറോപ്പിലാണ് ജർമനി ആതിഥേയം വഹിച്ച ലോകകപ്പിന് പുറപ്പെടുമ്പോൾ ഒരുപിടി യുവതാരങ്ങളും പരിജയ സമ്പന്നരായ കുറച്ചു കളിക്കാരും മാർസലൊ ലിപ്പി എന്ന തന്ത്ര ശാലിയായ കൊച്ചിന് കീഴിൽ ഇറ്റലിക്കുമുണ്ടായിരുന്നു പ്രതീക്ഷകൾ . പക്ഷേ വലിയ ഒരു പ്രധിസന്ദിയിലായിരുന്നു ബുഫണും ഇറ്റാലിയൻ ടീമിലെ മിക്ക കളിക്കാരും കാരണം ഇറ്റാലിയൻ ലീഗിനെ പിടിച്ചു കുലുക്കിയ ഒത്തുകളി വിവാദം തന്നെ . അതുകൊണ്ട് തന്നെ അവർക്ക് ലോക കിരീടം കൊണ്ടല്ലാതെ നാട്ടിൽ ചെല്ലാൻ പറ്റാത്ത സ്ഥിതി . അവിടെയാണ് തന്ന്റെ മുഖമുദ്രയായ ഒരിക്കലും തളരാത്ത തന്റെ പോരാട്ട വീര്യം പുറത്തെടുത് കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ ഇറ്റാലിയൻ വലക്കുമുന്നിൽ ഒരു മഹാ മേരുവിനെപോലെ അയാൾ വല കാത്തു ആദ്യ റൌണ്ടിൽ അമേരിക്കക്കെതിരെ സഹതാരമായ സക്കരടോയുടെ സെൽഫ് ഗോൾ തന്റെ വലയിൽ കുരുങ്ങിയത്തിനു ശേഷം ഗോൾ വഴങ്ങാതെ 453 മിനുട്ടുകൾ തന്റെ വല കാത്ത ബുഫൻ ഫൈനലിൽ സിദാന്റെ പെനാൽറ്റി ഗോൾ ആണ് പിന്നീട് വഴങ്ങുന്നത് ഇതിനിടെ അയാൾ 5 ക്ലീൻ ഷീറ്റുകളും നേടിയിരുന്നു . ആ ലോകകപ്പിൽ ഫൈനലിൽ സിദാന്റെ ഹെഡർ സേവ് ആണ് പ്രസിദ്ധമെങ്കിലും ഒരു പിടി കണ്ണഞ്ചിപ്പിക്കുന്ന സേവുകൾ ബഫൻ നടത്തുകയുണ്ടായി ഓർമയിൽ തങ്ങി നിൽക്കുന്നവയിൽ ചിലത് ആദ്യ റൌണ്ടിലെ അവസാന മത്സരം കരുത്തരായ ചെക്ക്‌ റിപ്പബ്ലിക്കിനെതിരെ ഇറ്റലിക്കു സമനിലയും ചെക്കിന് വിജയവും നിർബന്തമായ മത്സരം ആദ്യ പകുതിയിൽ തന്നെ ഡിഫൻസിലെ കരുത്തനായ അലസാണ്ട്രോ നെസ്റ്റ പരിക്കു പറ്റി കയറിയപ്പോൾ പകരക്കാരനായി വന്ന മറ്റാരാസിയുടെ ഗോളിൽ ഇറ്റലി മുന്നിൽ . പാവേൽ നെദ്വദും മിലൻ ബാരോസും തോമസ്‌ റോസികിയും ഉൾപ്പെട്ട ചെക്ക് ടീം തുടർച്ചയായി ഇറ്റാലിയൻ പ്രധിരോധം പിളർന്നു അതിൽ ജുവന്ടസിലെ തന്റെ സഹ താരവും ചെക്ക് ക്യാപ്റ്റനുമായ പാവേൽ നെദുവദ് എന്ന സുവർണ്ണ തലമുടിക്കാരൻ തന്റെ പ്രതിഭയും പരിജയ സംബതുമെല്ലാം കാലിൽ ആവാഹിച്ചു നടത്തിയ പല ശ്രമങ്ങളും അവിഷ്വസിനീയമാം വിധം ബുഫൻ തട്ടിയകറ്റി . അതിന്റെ തുടർച്ചയായി രണ്ടാം റൌണ്ടിൽ ഓസീസിനെതിരെ 10 പേരായി ചുരുങ്ങിയത്തിനു ശേഷവും , ക്വാർട്ടറിൽ ഉക്ക്രൈനെതിരെയും ശക്തമായ ഇറ്റാലിയൻ പ്രധിരോധം പിളരുമ്പോളും ബുഫൻ കീഴടങ്ങിയില്ല ..സെമിയിൽ ജർമനിക്കെതിരെ കളിയുടെ എക്സ്ട്രാ ടൈമിൽ ലൂക്കാസ് പോഡോലസ്കിയുടെ ഒരു ഷൊട്ട് പെനാല്ടി ബോക്സിൽ അഡ്വാൻസ് ആയി കയറി നിന്നിരുന്ന ബുഫൻ ഒരു ആക്രോ ബാറ്റിക്ക് സേവിലൂടെ തട്ടിയകറ്റിയ ആ സേവും ഓർമയിൽ നിറഞ്ഞു നിൽക്കുന്നു . ആ ലോക കിരീടം ഇറ്റലി നേടുമ്പോൾ ടൂർണമെന്റിൽ 40 ഓളം സേവുകൾ നടത്തിയ ബുഫൺ അതിൽ പ്രധാന പങ്കു വഹിച്ചു .ലോക കിരീടതോടപ്പം മറ്റൊരു പൊൻതൂവലായി ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾ കീപ്പർകുള്ള “യാഷിൻ” അവാർഡും ബുഫൻ സ്വതമാക്കി ..

ടീമിനോട് കടുത്ത ലോയൽറ്റി ഉള്ള കളിക്കാരനായിരുന്നു ബുഫൻ എന്നതിനു തെളിവായിരുന്നു ലോക കിരീടവുമായി ഇറ്റലിയിൽ വിമാനമിറങ്ങുമ്പോൾ അവരെ കാത്തിരുന്നത് ഒത്തുകളി വിവാദത്തിൽ പെട്ട ക്ലബിന് രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തികൊണ്ടുള്ള ശിക്ഷയായിരുന്നു . ലോകത്തെ ഏതു ക്ലബിന് വേണ്ടിയും അപ്പോൾ അയാൾക്ക്‌ കളിക്കാമായിരുന്നു ടീമിലെ പ്രധാന താരങ്ങളായ ഫാബിയോ കന്നവാരോ ,ലിലിയൻ തുറാം ,സ്ലാട്ടൻ ഇബ്രാഹിമോവിച് ,പാട്രിക് വിയേര ,സംബ്രോട്ട എന്നിവരെല്ലാം ക്ലബ് വിട്ടു അപ്പോഴും ടെല്പിയരോ ,നെദുവദ് ,ട്രെസേഗെ ,കമറോനസി എന്നിവര്ക്കൊപ്പം ബുഫൻ ക്ലബിൽ തുടരാൻ തീരുമാനിച്ചു . ഇവർകൊപ്പം പിൽകാലത്ത് പ്രസിദ്ധരായ മർകീസിയൊ ,ചെല്ലിനി എന്നീ യുവതാരങ്ങളും തകർത്തു കളിച്ചുകൊണ്ട് 85 പോയിന്റോടെ (9 പോയിന്റ് പെനല്ടി ആയി കുറച്ചിരുന്നു ) അവർ വീണ്ടും സീരി എ യിലേക് തിരിച്ചു വരുമ്പോൾ അത് ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച തിരിച്ചു വരവുകളിൽ ഒന്നായി .ഇതിനിടെ സീരി ബി യിൽ തുടർച്ചയായി 733 മിനുട്ടുകൾ ഗോൾ വഴങ്ങാതെ ബുഫൻ പതിവുപോലെ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു .

2011 മുതൽ തുടർച്ചയായി 5 വർഷം ജുവന്റസ് സീരി എ ചാമ്പ്യന്മാരായപ്പോൾ അതിൽ 4 വർഷവും പ്രധാന പങ്കു വഹിച്ചിരുന്ന മുൻ മിലാൻ താരം പിർലോയെ 2011 ൽ ഒരു ഫ്രീ ട്രാൻസ്ഫരിലൂടെ ടീമിലെതിക്കുന്നതിൽ ബുഫനിനുമുണ്ടായിരുന്നു പ്രധാന പങ്ക് . ബുഫനെ കുറിച്ച് പിർലോയുടെ വാക്കുകൾ “Watching him close-up in training and during games is really quite impressive. Weaknesses? He has none.” അതെ അയാൾക്ക്‌ പ്രതേകിച്ചു കുറവുകൾ ഒന്നും തന്നെയില്ലായിരുന്നു അത് തന്നെയാണ് അയാളെ ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഗോള്കീപ്പര്മാരിൽ ഒരാളാക്കുന്നതും ..

പ്രായം ഒരിക്കലും തന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് ഈ 38 ആം വയസ്സിലും അയാൾ പുറത്തെടുത്തു കൊണ്ടിരിക്കുന്നത് ഈ സീസണിൽ സീരി എ യിൽ 974 മിനുട്ടുകൾ അയാൾ തന്റെ ഗോൾ വല കുലുങ്ങാതെ കാത്തു ..!!!

എന്തായിരുന്നു അയാളുടെ പ്രതേകത ..??? ഒരു ഗോൾ കീപ്പർക്ക് വേണ്ട ആകാരവും മികച്ച ഷോട്ട് സ്റ്റൊപ്പെർ, ക്യുക്ക് രിഫ്ലെക്ഷൻ , പരിജയ സമ്പത്ത് ,കമാണ്ടിംഗ് പവർ ,മികച്ച പെനാല്ടി സ്റ്റൊപ്പർ , സ്ഥിരത എന്നിവയോടപ്പം മികച്ച പെർസനാൽറ്റിക്ക് കൂടി ഉടമയാണ് ബുഫൻ .. ഇതിൽ എടുത്തു പറയേണ്ടത് ഇയാളുടെ കമാണ്ടിംഗ് പവർ തന്നെ തന്റെ കളിക്കാരെ എപ്പോഴും ഉത്തേജിപ്പിച്ചു നിർത്താൻ അയാളുടെ ഒരു നോട്ടമോ ആങ്ങ്യമൊ മതി .. അതുപോലെ സ്ഥിരത കരിയർ തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഒരേ ലെവലിൽ അയാൾ പെര്ഫോം ചെയ്യുന്നു . ഫോം ഔട്ട്‌ ആയ ബുഫനെ ഇന്നുവരെ കണ്ടിട്ടില്ല ..!!!

ബുഫനിന്റെ സമകാലികർ ആയതുകൊണ്ട് മാത്രം ഇറ്റാലിയൻ ടീമിൽ കൂടുതൽ അവസരങ്ങൾ കിട്ടാതെ പോയ എത്ര എത്ര മികച്ച ഗോൾകീപ്പർമാർ ഫ്രാൻസിസ്കോ ടോൾഡോ ,മാർക്കോ അമേലിയ ,ഫെട്രികോ മര്ച്ചേറ്റി ,ഡി സന്റിസ് ,ആഞ്ജലോ പെറുസി ,അബിയാറ്റി ,സിരിഗു എന്നിങ്ങനെ ആ ലിസ്റ്റ് നീണ്ടു പോവുന്നു . അവർ ഒരു തെറ്റെ ചെയ്തുള്ളൂ ബുഫനിന്റെ സമകാലികർ ആയി ജനിച്ചു എന്ന തെറ്റ്

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ ഹിസ്റ്റരി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (IFFHS )21 ആം നൂറ്റാണ്ടിലെയും കഴിഞ്ഞ 25 വർഷത്തെയും മികച്ച ഗോള്കീപ്പറായും തിരഞ്ഞെടുത്തതും മറ്റാരെയുമല്ല .. ബുഫൻ ആണ് ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പർ എന്ന് വിശ്വസിക്കുന്നവരും ഉണ്ട് ഒരുപാട് .. തന്റെ അരങ്ങേറ്റ കാലം മുതൽ ഇന്നുവരെ ലോക ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ മറുതലക്കൽ പലരും മാറി മാറി വന്നെങ്കിലും ഇന്നും ഒരുതലക്കൽ ബുഫൻ ഉണ്ട് .. ഒലിവർഖാൻ ,ബാർതെസ് ,വാണ്ടര്സാർ ,ദിദ ,പീറ്റർ ചെക്ക് ,കാസിയാസ് ,ന്യുയെർ ,ഡി ഗിയ ആ ലിസ്റ്റ് അങ്ങനെ നീണ്ട് പോവുന്നു ..

ഇതിൽ കസീയാസ് ആണോ ബുഫൻ ആണോ മികച്ചവൻ എന്നത് പലപ്പോഴും തർക്കവിഷയമാണ് . ഒരു പക്ഷേ കസീയാസ് ബുഫനിനെക്കാൾ ഒരുപാടധികം നേട്ടങ്ങൾ നേടിയിട്ടുണ്ടാവും . കാരണം കാസിയാസ് സ്പാനിഷ് ടീമിന്റെ ഗോൾഡൻ ജനറേഷനൊപ്പവും ,റയൽ മാട്രിഡ് എന്ന വമ്പൻ ക്ലബിലുമാനു കളിച്ചിരുന്നത് അവിടെയാണ് ബുഫൻ വ്യത്യ്സ്ഥനാവുന്നത് ഐകറിനെ അപേക്ഷിച് അത്ര മികച്ച ടീമിൽ ആയിരുന്നില്ല ഇയാൾ കളിച്ചിരുന്നത് അതുപോലെ കാസിയസിനു തന്റെ പീക്ക് ടൈമിൽ മാത്രമേ ബുഫനെ അപേക്ഷിച്ച് നന്നായി പെർഫോം ചെയ്യാൻ സാധിച്ചിട്ടുള്ളൂ.. പക്ഷെ ബുഫൻ അന്നും ഇന്നും ഒരേ ഫോമിൽ കളിക്കുന്നു .. ഒരിക്കൽ ബ്രസീലിയൻ സുപ്പർ സ്റ്റാർ റൊണാഡിനോ ബുഫനെ കുറിച്ച് പറഞ്ഞ വാക്കുകൾ നോക്കുക”There have been some very good goalkeepers in my era, but Buffon is there for consistency. Most of the goalkeepers have had times when their form has not been so good, but Buffon has been at such a high level for so long.”

എന്തിനേറെ പറയുന്നു കാസിയാസ് പോലും ബുഫനിനെ ആരാധനാ പാത്രമാക്കിയാണ് കളിച്ചിരുന്നത് ബുഫൻ തന്റെ 500 ആം മത്സരം കളിക്കുമ്പോൾ കാസിയസ് ബുഫനെ കുറിച്ച് പറഞ്ഞ വാക്കുകൾ “He is a benchmark for me, and for every keeper of my generation. When I started playing, I had a dream – I dreamed of becoming like him, and every time I play against him it’s a real pleasure.”

16 വർഷങ്ങൾക്കു മുൻപ് ഒരു ഗോൾകീപ്പർക്ക്‌ കിട്ടിയ ഏറ്റവും വലിയ തുക ട്രാൻസ്ഫർ റെകൊടുകൾ ദിനം പ്രതി തകർന്നു വീഴുന്ന ഈ കാല ഖട്ടത്തിൽപോലും തകരാതെ നിൽക്കുന്നുണ്ടെങ്കിൽ അത് അയാൾക്ക്‌ കിട്ടുന്ന ഒരു ബഹുമതിയാണ് ..

വ്യക്തികത നേട്ടങ്ങളും ബഹുമതികളും ഒരുപാടുണ്ട് 5 തവണ ലോകകപ്പ് ടീമിൽ ,ഇറ്റലിക്കു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ ,10 തവണ സീരി എ യിലെ മികച്ച ഗോൾ കീപ്പർ പുരസ്കാരം ,1 തവണ ബാല്ലോൻ ഡിയോർ രണ്ടാം സ്ഥാനം ,4 തവണ ഗോൾകീപ്പർ ഓഫ് ദി ഇയർ അവാർഡ് .. ആ ലിസ്റ്റ് അങ്ങനെ നീണ്ടു പോവുന്നു ….

ഈ വരുന്ന യൂറോയിലും ഇറ്റാലിയൻ വല കാക്കാൻ മുന്നിൽ ബുഫനുനുണ്ട് .. പഴയ കരുത്തുറ്റ ഇറ്റലി അല്ല ഇപ്പോൾ 2006 ലോകകപ്പ്‌ ജേതാക്കളായ ടീമിലെ ഡി റോസിയും ,ബർസാഗ്ലിയും മാത്രമേ ഇന്ന് ബുഫനപ്പമൊള്ളൂ .. പിന്നെ കുറച്ചു യുവ താരങ്ങളും .. ടീമിന്റെ എല്ലാ പ്രതീക്ഷയും ആയിരുന്ന മാർക്കോ വെരാട്ടിയും ,ക്ലോഡിയോ മർകീസിയൊയും പരിക്ക് കാരണം ടീമിലുമില്ല .. 2012 ൽ സ്പൈനിനുമുൻപിൽ അടിയറവു വെച്ച തനിക്കു കിട്ടാ കനിയായ ആ കിരീടം നേടാൻ അയാളിലെ പ്രായം തളര്താത്ത പോരാളി ഇറ്റാലിയൻ വലക്കുമുന്നിൽ ഒരു മല പോലെ നിൽക്കുമ്പോൾ എതിർ ടീമിന് അയാളുടെ വല കുലുക്കുക്ക എന്നത് പ്രയാസം തന്നെയാവും ..അതെത്രത്തോളം പ്രയാസകരമാനെന്നത് മുന് സഹ താരമായിരുന്ന സ്ലാട്ടൻ ഇബ്രാഹിമോവിചിന്റെ ഈ വാക്കുകൾ കേട്ടാൽ മനസ്സിലാവും “The best goalkeeper I have ever faced was Buffon. When I was at Juventus, it was already difficult to get past Cannavaro and Thuram in defence during training sessions. If I managed to get past them, then I would find Buffon, and it was almost impossible to beat him!”

ഈ ഫോം തുടരുകയാണെങ്കിൽ തന്റെ 40 ആം വയസ്സിൽ 2018 ലോകകപ്പിലും അയാൾ കളിക്കും . അങനെ സംഭവിച്ചാൽ അത് ചരിത്രമാവും 6 ലോക കപ്പുകളിൽ പങ്കെടുകുന്ന ആദ്യ താരം ..!!!

 

Share.

Comments are closed.