ദ്രാവിഡ്‌ എന്ത്‌ കൊണ്ട്‌ ബെസ്റ്റ്‌………………!!!

4

സച്ചിനെയും ,ദ്രാവിഡിനെയും ഒന്നും ഒരു ഇന്ത്യക്കാരനും അലെങ്കിൽ ക്രികെറ്റ് പ്രേമികൾക്ക് പരിചയപെടുത്തി കൊടുക്കേണ്ട അതല്ല മഹത്വം വർണിച്ചു സമയം കളയേണ്ട കാര്യമില്ല.സച്ചിൻ എന്ന ‘വികാരം ‘ എല്ലാ ഇന്ത്യകാരുടെയും അതലെങ്കിൽ ഏറ്റവും കുറഞ്ഞത്‌ ആകാലത്ത്‌ ജനിച്ച .ക്രികെറ്റ് കണ്ട ഒരാള്ക്കും തള്ളി പറയാൻ സാധിക്കാത്ത ഒന്നാണ് , അത് മറിച്ചു പറയണം എങ്കിൽ അതന്ധത ബാധിച്ചത് കൊണ്ടായിരിക്കും .

ഇന്ത്യന്‍ ടെസ്റ്റ്‌ ബാറ്റ്സ്മാന്‍മാരില്‍ ഞാൻ ഇന്ത്യയുടെ ബാറ്സ്മൻ മാരെ കാണുന്നത് ദ്രാവിഡ്‌ , ലക്ഷ്മൺ ,സച്ചിൻ എന്നീ ക്രമത്തിൽ ആണ്(ഗവാസ്കറിനെ മാറ്റി നിര്ത്തുന്നു, അദ്ദേഹം ഉണ്ടെങ്കിൽ ആദ്യ സ്ഥാനത്തിനു പിടിവലി ഉണ്ടാവില്ലല്ലോ ) . എല്ലാവരും ഇതേ ക്രമത്തിൽ കാണണം എന്ന് എനിക്ക് വാശി പിടിക്കാൻ പറ്റില്ല എന്നാൽ ഇതിൽ ദ്രാവിഡ്‌ എന്ത് കൊണ്ട് ആദ്യ സ്ഥാനം കൈ വരിച്ചു എന്ന സംശയത്തിനു എന്റെ കാഴ്ചപാട് വ്യക്തമാക്കാൻ സാധിക്കും .കുറെ കാര്യങ്ങൾ വായിച്ചും ,മറ്റു ചിലത് കണ്ടും ,വേറെ ചിലത് കേട്ടും ഉള്ള അറിവാണ് .തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കാം വസ്തുതകൾ വിശദീകരിക്കണം എന്ന് മാത്രം . ( No Kind of Bullying entertained ) // (മെക്കിട്ടു കയറാൻ വരരുത് എന്ന് )

എന്താണ് ഒരു ടെസ്റ്റ്‌ ബാറ്സ്മനെ അളക്കാൻ ഉള്ള മാനധണ്ടം ? താഴെ പറയുന്നവ ആണ് പൊതുവിൽ ഒരു ബാറ്സ്മനെ അളക്കുന്നതിനുള്ള അളവ് കോലുകൾ .
1.പരമ്പരകൾ തന്റെ ടീമിന് അനുകൂലം ആക്കിയ പ്രകടനങ്ങൾ / Series Defining Perfomances

2. പുതിയ പന്തിനെ നേരിടാൻ ഉള്ള കഴിവ് (New ball impact )

3. സമര്ധം അതിജീവിക്കാൻ ഉള്ള ശേഷി . ( Pressue Impact)

4. ബാറ്റിംഗ് കൊണ്ട് ടീമിന് ഉണ്ടാക്കിയ പ്രഭാവം ,അഥവാ Batting Impact .

5.സ്ഥിരത (Consistency )

6.കൂട്ട് കെട്ടുകൾ തീര്ക്കാൻ ഉള്ള കഴിവ് (Partnership ability)

(ഇത് വച്ച് മാത്രവും ഒരാളെ അലെങ്കിൽ കുറച്ചു കളിക്കാരെ അളക്കാൻ പറ്റില്ല എന്ന വ്യക്തമായ ബോധം എനിക്കുണ്ട് .പക്ഷെ ചിലറ വികല്പങ്ങൾക്ക് അനുശ്രിതമായി ഫലം പറയുവാൻ സാധിക്കും )

അപ്പോൾ ആദ്യത്തെ സൂച്ചനയിലേക്ക് വരാം . SD അഥവാ പരമ്പരകളെ സ്വാധീനിച്ച പ്രകടനങ്ങൾ .
സച്ചിൻ –6
ദ്രാവിഡ് — 8

മേൽ പറഞ്ഞതിൽ സച്ചിന്റെ 6 പ്രകടനങ്ങളിൽ 3 എണ്ണം വന്നത് ‘ supporting’ എന്ന നിലയിൽ ആണ് ,അതായത്

1. Ind vs Aus 1998 chennai ടെസ്റ്റ്‌ .
രണ്ടാം ഇന്നിംഗ്സിലെ 155– ഈ സ്കൊരിലൂടെ ഓസ്ട്രലിയക്ക്‌ മുന്നിൽ മികച്ച ടോട്ടൽ പടുതുയര്തുവാൻ ഇന്ത്യക്ക് കഴിഞ്ഞു .
MoM — സച്ചിൻ എന്ന് നിസംശയം പറയാം . ( രണ്ടിന്നിങ്ങ്സിലും അര്ഥ സെഞ്ച്വറി നേടി ദ്രാവിഡും സിദ്ധുവും സ്കൊരിങ്ങിനെ സഹായിച്ചു )

2. India vs New zealand — 2009
സച്ചിന്റെ മികച്ച സെഞ്ച്വറി യുടെ ബലത്തിൽ ഇന്ത്യക്ക് മികച്ച ടോട്ടൽ .( ഗംഭീർ ,ദ്രാവിഡ്‌ ,സാഹീർ നേടിയ അർത്ഥ സെഞ്ച്വറി നേടി സഹായിച്ചു )
MoM — സച്ചിൻ

3.Leeds test — 2002
ദാദ ,ദൈവം ,വന്മതിൽ ത്രയത്തിന്റെ സെഞ്ച്വറി കളുടെ ബലത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ . ഇന്ത്യക്ക് ഇന്നിങ്ങ്സ് ജയം .
MoM — ദ്രാവിഡ്‌ ഇതിൽ പലര്ക്കും സംശയമുണ്ട്‌ എന്തുകൊണ്ട് MoM ദ്രാവിഡിന് പോയി എന്നത് . ഒറ്റ നോട്ടത്തിൽ നോക്കുമ്പോൾ അതിനു ബലം കൂടുകയും ചെയ്യും . കാരണം 3 പേര് നൂറു കടന്ന മത്സരത്തിൽ അതും സച്ചിൻ 193 സ്കോര് ചെയ്ത മത്സരത്തിൽ 148 സ്കോര് ചെയ്ത ദ്രാവിഡിന് എന്ത് കൊണ്ട് മികച്ച കളിക്കാരനുള്ള സമ്മാനം നൽകി , ന്യായമായ സംശയം. താഴെ പറയുന്ന കാര്യങ്ങൾ ആയിരിക്കാം ആ തിരുമാനതിലേക്ക് നയിച്ചത് .

മഴക്കാർ മൂടിയ, പച്ചപ്പിന്റെ മിന്നലാട്ടം ഉള്ള, സീം ബോവ്ലെര്സിനു മൂവ്മെന്റ് കിട്ടുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാൻ തിരുമാനം എടുത്ത ഗാംഗുലി എതിര്പക്ഷത്തെ ചെരുതായിട്ടൊന്നു അമ്പരപെടുതിയിരിക്കണം . അരമണിക്കൂറിലെ ചെറുത്തു നില്പ്പിനു ശേഷം , ഹോഗ്ഗര്ടിനെ ഡ്രൈവ് ചെയ്യാൻ ശ്രമിച്ചു സെക്കന്റ്‌ സ്ലിപ്പിൽ ഫ്ലിന്റൊഫിനു ക്യാച്ച് നൽകി സെവാഗ് മടങ്ങുമ്പോൾ സ്കോര് ബോർഡിൽ പതിനഞ്ചു രണ്സ് . മൂന്നാമനായി ഇറങ്ങിയ ദ്രാവിഡ്‌ സിങ്ങിൽ എടുത്തു തുടങ്ങി, ചില പന്തുകളെ ഒന്ന് തലോടുക പോലും ചെയാതെ കളി തുടർന്നു. പിറകെ സെറ്റ് ആയ ബന്ഗാരും സ്വത സിദ്ധമായി കളി തുടങ്ങി . ആദ്യ സെഷനിൽ കിട്ടിയത് അഞ്ചു ( അലെങ്കിൽ അതിൽ താഴെ ) മാത്രം ബൌണ്ടറികൾ . ഇതിൽ നിന്ന് തന്നെ പിച്ചിന്റെ സ്വഭാവം വ്യക്തമാവും .വൈകുന്നേരം വരെ എങ്കിലും പിച്ചിൽ നിന്നും രണ്സ് കിട്ടാൻ ബുദ്ധിമുട്ടാവും എന്നായിരുന്നു കമന്ററി . ചായക്കു ശേഷം ബംഗാർ മടങ്ങി എങ്കിലും സച്ചിനും ദ്രാവിഡും കൂടെ ചേർന്ന് കൂടുതൽ നഷ്ടമിലാതെ ഇന്ത്യയെ മാന്യമായ ഒരു സ്കോറിൽ എത്തിച്ചു ,അപ്പോഴേക്കും ദ്രാവിഡ്‌ 100 തികച്ചിരുന്നു . തീര്ത്തും അനുകൂലം അല്ലാതിരുന്ന സാഹചര്യത്തിൽ നഷ്ടങ്ങളിലാതെ നല്ല സ്കോറിൽ എത്തിക്കാൻ പങ്കു വഹിച്ച വ്യക്തിക്ക് mom കൊടുത്തതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല .പിന്നാലെ നാസര് ഹുസൈൻ പറഞ്ഞത് താൻ കണ്ടതിൽ വച്ച് മികച്ച സെഞ്ച്വറി കളിൽ ഒന്നാണ് അതെന്നാണ്‌.

ഇനി ദ്രാവിഡിന്റെ 8 മേൽ പറഞ്ഞ പ്രകടനങ്ങളിൽ 5 എണ്ണം വന്നത് ഇന്ത്യക്ക് പുറത്താണ് . സപ്പോര്ടിംഗ് റോൾ എന്ന് പറയാവുന്നത് ഒന്നും ( കൊൽക്കത്ത ടെസ്റ്റ്‌ ). അതിലെ ചില മാച്ചുകൾ നോക്കുകയാണെങ്കിൽ ,

1. Australia v India at Adelaide– 2003
റിക്കിയുടെ ഡബിളിന്റെ ബലത്തിൽ ഓസ്ട്രെലിയ നേടിയത് 500 നു മുകളിൽ രണ്സ് . മറുപടി ആയി ദ്രാവിഡിന്റെ ഡബിളിന്റെയും, ലക്ഷ്മൺ ന്റെ സെഞ്ച്വറി യുടെയും ബലത്തിൽ 500 നു മുകളിൽ ഇന്ത്യയും നേടി (ഏതാണ്ട് 30 റണ്സ് പിറകില എന്ന് തോന്നുന്നു )
മറുപടി ബാറ്റിങ്ങിൽ 200 ൽ താഴെ അവർ ഒതുങ്ങി .അടുത്ത അവസരത്തിൽ അർത്ഥ സെഞ്ച്വറി ഓടെ ഔട്ട്‌ ആവാതെ ദ്രാവിഡ്‌ ഇന്ത്യയുടെ വിജയത്തിൽ പങ്കാളി ആയി . ( രണ്ടിന്നിസ്ഗ്സിൽ കൂടി 50 നു മുകളിൽ ദ്രാവിഡ്‌ മാത്രമാണ് എന്നാണു ഓര്മ ,തെറ്റുണ്ടെങ്കിൽ തിരുത്താം )

2. Ind vs WI — 2006
എല്ലാവര്ക്കും അറിയുന്നതായിരിക്കും എന്ന് തോന്നുന്നു .സച്ചിനും ,ഗാന്ഗുലിയും ഇല്ലാതെ താരതമ്യേന ദുർബലം എന്ന് തോന്നിക്കുന്ന ടീമിനെ ആ സീരിസിൽ കിരീടത്തിലേക്കു നയിച്ച്‌ ദ്രാവിഡ്‌ ചരിത്രം സൃഷ്ടിച്ചു . സീരീസിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ച് 1- 0 എന്ന നിലയിൽ സീരീസ് ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഒരു mom , മാൻ ഓഫ് ദി സീരീസ് പുരസ്കാരങ്ങൾ ദ്രാവിഡിനു ലഭിച്ചു .

3.Ind vs Pak at Rawalpindi — 2004
തന്റെ കരീയറിലെ ഉയര്ന്ന സ്കോര് ( 270 ) എടുത്തു ഇന്ത്യയെ ഇന്നിങ്ങ്സ് വിജയിതിലേക്ക് നയിച്ചു .

4. ലീഡ്സ് ടെസ്റ്റ് & ഓവൽ ടെസ്റ്റ്‌ — 2002—- ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 500 നു മുകളിൽ . ഇന്ത്യയും 500 നു മുകളിൽ .(ദ്രാവിഡിന്റെ ഡബിൾ ,സച്ചിൻ ,ദാദ എന്നിവരുടെ അർത്ഥ സെഞ്ച്വറികൾ) കളി സമനില ,സീരീസ്‌ drawn 1-1 MoM -ദ്രാവിഡ്‌ , മാൻ ഓഫ് ദി സീരീസ്‌ – വോഗൻ & ദ്രാവിഡ്‌ .

5. പിന്നെയും വെസ്റ്റ് ഇന്ടിസ്,Kingston test — 2011 —- ആദ്യ ഇന്നിങ്ങ്സിൽ റൈന (82) ഹർബജൻ (70 ),ദ്രാവിഡ്‌ (40 ) ബലത്തിൽ ഇന്ത്യ 246 .രണ്ടാം ഇന്നിങ്ങ്സിൽ രണ്ടു ടീമുകളുടെ അടക്കം 40 രണ്സ് മറികടന്നത് രണ്ടു പേര് ബ്രാവോ (41 ),ദ്രാവിഡ്‌ (112 ).—-ഇന്ത്യക്ക് 63 റണ്സ് ജയം .

അടുത്തത് പുതിയ പന്തിനെ എങ്ങനെ നേരിടുന്നു എന്നാണു. സത്യം പറഞ്ഞാൽ ഇതിന്റെ മാനധണ്ടം അറിയാൻ ഞാൻ കുറെ തവണ ശ്രമിച്ചിട്ടുണ്ട് . ഇതുവരെയും വ്യക്തമായ ഒരുതരം എനിക്ക് ലഭിച്ചിട്ടില്ല . ക്രികെടിൽ മൂന്നാം നമ്പർ പൊസിഷന്റെ പ്രാധാന്യം ആര്ക്കും പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല . മൂന്നാം നമ്പറും , ഏഴാം നമ്പറും ന്യൂ ബോളിനു vulnerable ആണല്ലോ. ചുരുക്കം ചിലയിടങ്ങളിൽ നിന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് ദ്രാവിഡിന് ന്യൂ ബോൾ rating പൊതുവെ കൊടുക്കാരുള്ളത് 0.7 / 0.8 എന്നീ രീതിയിൽ ആണ് ,അതെ സമയം സച്ചിന് 0.3/0.4 ,എന്നീ രെടിങ്ങിലും .എവിടെയും ഇതിൽ സച്ചിന് കൂടുതൽ rating ഉള്ളതായി വായിച്ചിട്ടില്ല . ഇന്ത്യൻ ബാറ്സ്മന്മാരിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് ഗവസ്കരിനാണ് 0.8/0.9 എന്നീ രീതിയിൽ . ഇതിന്റെ വ്യക്തമായ മാനധണ്ടം ലഭിച്ചിട്ടിലെങ്കിലും താഴെ പറയുന്ന കാര്യം ഒരു പരിധി വരെ ഇതിനെ സാധൂകരിക്കും എന്ന് തോന്നുന്നു .

<സച്ചിൻ>

Average Point of Entry Innings Runs
40.53 < 20 37 1459

21 – 49 68 3364 50.97

50-75 42 1409 40.26

76 – 99 31 1409 50.32

<ദ്രാവിഡ്‌ >

51.94 0 18 910+

<10 66 2322 38.07

11-20 45 2482 60.54

21 – 50 42 1913 53.14

(See comment for the exact table)

സമർദം അതിജീവിക്കുന്ന കാര്യത്തിൽ ദ്രാവിഡും ,സച്ചിനും ലക്ഷ്മൺ പിറകിൽ ആയിരിക്കും .(NB :- മോശം എന്നല്ല , ഇവരേക്കാൾ നന്നായി ലക്ഷ്മൺ സമർദം കൈ കാര്യം ചെയ്തിരുന്നു)

വികെറ്റ് പോകാതെ ഒരറ്റം സംരക്ഷിച്ച എത്ര ഇന്നിങ്ങ്സുകൾ . ചിലപ്പോളൊക്കെ റൺ എ ബോൾ റണ്സ് പോലും ഉണ്ടാവില്ല , ഓവലിൽ നടന്ന 12 (96) തന്നെ മികച്ച ഉദാഹരണം . കൊലക്കത്ത , കിങ്ങ്സ്ടൻ , നൊട്ടിങ്ങ്ഹം അങ്ങനെ ടെസ്റ്റുകളുടെ നീണ്ട നിര പറയും ദ്രാവിഡിനു എത്ര മികച്ച രീതിയിൽ സമര്ധം നേരിടാൻ കഴിയും എന്ന് . ഇനി ഇതുമല്ലെങ്കിൽ , ഓവർ സീസ് വിൻസിലെ average , ഓവര്സീസിലെ highest aggregate തുടങ്ങി നീളും .

സച്ചിന്റെ പല മികച്ച സെഞ്ച്വറികളും പാഴായി പോവുന്നത് നിസാഹയതയോടെ നമ്മൾ കണ്ടു നിന്നിട്ടുണ്ട് . അത് അദ്ധേഹത്തിന്റെ കുറ്റമല്ല താനും . വിന്നിംഗ് കൊസിൽ ഉള്ള സെഞ്ച്വറികളുടെ ശതമാനം നോക്കുമ്പോൾ ദ്രാവിഡ്‌ , ലക്ഷമൻ , സച്ചിൻ എന്നീ ക്രമത്തിൽ വരും .

കൻസിസ്റെൻസി പറയുമ്പോൾ കുറെ കാര്യങ്ങൾ അവലോകനം ചെയ്യണം . എളുപ്പത്തിൽ പറയാം, ഒരു ഒന്ന് – രണ്ടു കൊല്ലം മുന്നേ Sportskeeda എന്നാ സൈറ്റിൽ ആണെന്നാണ്‌ ഓര്മ , ഒരു ലേഘനം വായിച്ചിരുന്നു . ഇന്ത്യയുടെ മികച്ച പത്തു ടെസ്റ്റ്‌ ക്രികെറ്റ് താരങ്ങളെ കുറിച്ചായിരുന്നു അത് . മൂന്നു ഫാക്ടർ നോക്കിയാണ് അവർ അതിനെ വിലയിരുത്തിയത് .
1.Consistency

2.Statistics

3.Reliability

സച്ചിൻ ആയിരുന്നു ആ ലിസ്റ്റ് ടോപ്‌ ചെയ്തിരുന്നത് . അതിനു ഏതാണ്ട് ഈ ക്രമത്തിൽ ആയിരുന്നു പോയിന്റ്‌ – 9.6 -9.9 – 9.6
ദ്രാവിഡിന്റെ ഇങ്ങനെയും — 9.8 – 9.3- 9.7 ( ഇതിന്റെ ലിങ്ക് ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ കമന്റ് ചെയുക , almost ഇത് തന്നെ ആണെന്നാണ്‌ തോന്നുന്നത് )

അവർ പറഞ്ഞത് ” If India were a car ,Sachin were the driver and Dravid was the engine ”
” He was more consistent and reliable than Tendulkar. There is no other difference between these two players . In fact there are many cricket gurus who consider Dravid as a superior to Tendulkar.”

( ആകെത്തുക ഇങ്ങനെ ആയിരുന്നു , sentence exact ആവണമെന്നില്ല )

പിന്നെയുള്ളത് partnership സ്റ്റാന്റ് ആണ് . അതെല്ലാവര്ക്കും അറിയാം എന്ന് തോന്നുന്നു . ചുരുക്കി പറയാം
ക്രികെടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി സ്റ്റാന്റ് ഉള്ളത് ദ്രാവിടിനാണ് 88,പിന്നെ റിക്കി & സച്ചിൻ 85 . നാല് വ്യത്യസ്ത കളിക്കാരുമായി സെഞ്ച്വറി കൂട്ടുകെട്ടുള്ളതും വെരാർക്കുമല്ല .

അപ്പോഴും ചിലര്ക്ക് പറയാൻ ഓസ്ട്രലിയയിലെയും ,സൌത്ത് അഫ്രികയിലെയും കാര്യമുണ്ട് ,അത് ശരിയാണ് താനും . ഓസ്ട്രലിയയിൽ അദ്ധേഹത്തിന്റെ average 40 around ആണ് ,പിന്നെ 33 ഉം,സബ് കൊണ്ടിനെന്റിൽ ശ്രീലങ്ക്കേതിരെയും അദ്ദേഹത്തിന് മികച്ച അക്കങ്ങളുടെ പിന്ബലമില്ല . . പക്ഷെ ഇത് വച്ച് മാത്രമാണ് പലരും അളക്കുന്നത് .അങ്ങനെ ചിന്തിച്ചാൽ സച്ചിന് പാകിസ്ഥാനിൽ ഉള്ള average 40 ആണ്. ഔസ്റ്റ്രലിയയില്മ് സൗത്ത് അഫ്രികയിലും നല്ലൊരു average ഉണ്ടായിട്ടും മേല്പറഞ്ഞ ഓവര്സീസ് വിജയത്തിന്റെ രണ്സിന്റെ ശതമാനത്തിലും , ദാദയുടെ കീഴിൽ ജയിച്ച ഏതാണ്ട് 21 ടെസ്റ്റുകളുടെ ആകെ രണ്സുകളിലും ദ്രാവിഡ് നിറഞ്ഞു നിൽക്കുന്നു .( highest percentage contribution by any batsman in Test cricket) പോരാതെ 6 വിദേശ രാജ്യങ്ങളിൽ 60 + average ഉള്ളത് സംഗക്കും ദ്രാവിഡിനും മാത്രമാണ് .

ഇതൊക്കെ അദ്ധേഹത്തെ ഞാൻ മികച്ചതായി കാണുവാനുള്ള ചില കാരണങ്ങൾ മാത്രമാണ് . നേരത്തെ പറഞ്ഞത് പോലെ എല്ലാവരും ഇങ്ങനെ ചിന്തിക്കണം എന്ന് എനിക്ക് വാശി പിടിക്കാൻ കഴിയില്ല. ഇതൊന്നുമിലെങ്കിൽ പോലും ദ്രാവിടിനോടുള്ള ഇഷ്ടം തരിമ്പും കുറയുന്നില്ല . വേറെ അനുഭവങ്ങളും , കാരണങ്ങളും ഇഷ്ടം പോലെയുണ്ട് . ദ്രാവിഡ് എന്ന കളികാരനിലൂടെ ആണ് ക്രികെറ്റ് ഇഷ്ടപെട്ടു തുടങ്ങിയത് , പണ്ട് കളിക്കുമ്പോൾ കൂടെയുള്ളവന്മാർ സ്കോറിംഗ് വേഗം കുറയുന്നു എന്ന് ചീത്ത വിളിച്ചപ്പോൾ ദ്രാവിഡിനെ കൂട്ട് പിടിച്ചാണ് അവരോടു തര്ക്കിചിരുന്നത്,വ്യക്തിപരമായി തീരെയില്ലാത്ത ക്ഷമയുടെ പാഠങ്ങൾ നിന്റെ ഇഷ്ട കളിക്കാരനെ നോക്കി പഠിക്കാൻ ആരോ പറഞ്ഞത് , കഠിനാധ്വാനത്തിന്റെ വില ദ്രാവിടിൽ നിന്നും പഠിക്കാം എന്ന് ടീച്ചര് പറഞ്ഞത്.അവസാനം ഒരു പ്രഭാതത്തിൽ ആ കട്ടുകളും , പഴുതില്ലാത്ത പ്രതിരോധവും കാണാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ കണ്ണിൽ ജല കണികകൾ ഉരുണ്ടു കൂടിയത്.. ഇതൊക്കെ, അലെങ്കിൽ പറഞ്ഞാൽ തീരാത്ത ഒരു പാട് കാരണങ്ങൾ ക്രികെറ്റിൽ ഉള്ളത് ഭൂരി ഭാഗവും കളിയാക്കാറുള്ള ഈ ‘ തുഴയൻ ‘ കാരണം ആണ് അതിനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അങ്ങനെ തന്നെ ആയിരിക്കും .

വീണ്ടും പറയുന്നു ,ഒരാളെ മറ്റൊരാളുടെ മുകളിൽ പ്രതിഷ്ഠിച്ചു അതിന്റെ പേരിൽ തമ്മിൽ തല്ലാൻ അല്ല ഇത്രയും പറഞ്ഞത് .ദ്രാവിഡിനെയും ,സച്ചിനെയും ,ലക്ഷ്മണെയും ,ദാദയും ,സെവാഗും തൊട്ടു ധോണിയും ( വ്യക്തിപരമായി ഇഷ്ടകുറവുന്ടെങ്കിലും, ഇന്ത്യൻ ക്രികെറ്റ് ചരിത്രത്തിൽ മറ്റാർക്കും അവകാശപെടാനില്ലാത്ത ചില്ല സ്ഥാനങ്ങൾ പുള്ളിക്കുണ്ട് എന്ന് ഞാൻ കരുതുന്നു ) വഴി കൊഹ്ലിയിൽ എത്തി നില്ക്കുന്ന നമ്മുടെ ക്രികെറ്റ് സംസ്കാരത്തിലെ കളിക്കാരെ ബഹുമാനത്തോടെ തന്നെയാണ് കാണുന്നത്, ഇത്രയും പറഞ്ഞത്, ചിലതിനൊക്കെ മറുപടി പറയണം എന്ന് തോന്നിയത് കൊണ്ട് മാത്രം .

Share.

Comments are closed.