പിര്‍ലോ എന്ന മിഡ് ഫീല്‍ഡര്‍

128

എ സി മിലാൻ അവരുടെ ചരിത്രത്തിൽ ചെയ്ത ഏറ്റവും വലിയ മണ്ടതരങ്ങളിൽ ഒന്നായിരുന്നു ആന്ദ്രേ പിർലോയെ ഫ്രീ ട്രാൻസ്ഫറിലൂടെ ചിര വൈരികളായ യുവന്ടസിലേക്ക് പോകാൻ അനുവദിച്ചത് . മാസിമോ അല്ലെഗ്രിയുടെ ശിക്ഷണത്തിൽ 2010 -11 സീരി എ കിരീടം നേടിയ മിലാനു 32 കാരനായ പിർലോയെ ആവശ്യമില്ലായിരുന്നു .ആ സീസണിൽ പലപ്പോഴും ബഞ്ചിലായിരുന്നു അയാളുടെ സ്ഥാനം ആ വർഷം കരാർ തീർന്ന പിർലോ 3 വർഷത്തെ കരാർ ആണ് ചോദിച്ചത് പക്ഷേ മിലാൻ വെറും ഒരു വർഷത്തെ കരാരെ കൊടുക്കാൻ തയ്യാറായൊള്ളൂ കാരണം കോച്ചിന്റെ പ്ലാനിൽ അയാൾ ഇല്ലായിരുന്നു പോരാത്തതിന് 32 വയസ്സും ആയി . ആയിടക്കു സുഹ്ര്തും ഇറ്റാലിയൻ ക്യാപ്റ്റനുമായ ബുഫൻ ഒരു പാർട്ടിക്കിടെ കണ്ട് മുട്ടിയപ്പോൾ ജുവന്റസിനു വേണ്ടി കളിക്കാൻ പോരുന്നോ എന്നു ചോദിച്ചത് രണ്ടാമതൊന്നു ആലോചിക്കാനുണ്ടായിര്ന്നില്ല കാരണം 10 വർഷം തന്റെ എല്ലാം അർപ്പിച്ചു കളിച്ച ക്ലബ് തന്നെ ചവിട്ടി പുറത്താക്കിയപ്പോൾ അതിനു അയാൾക്ക്‌ പകരം ചോദിക്കണമായിരുന്നു അതിനു ഏറ്റവും അനുയോജ്യമായ ഇടം ജുവന്റസ് തന്നെയായിരുന്നു അങ്ങനെ 2011 ജൂൺ 30 നു 3 വർഷത്തെ കരാറിൽ ഒരു ഫ്രീ ട്രാനസഫറിലൂടെ അയാൾ ജുവന്റസിൽ എത്തി പിന്നീടങ്ങോട്ട് ഫുട്ബാൾ ലോകം കണ്ടത് കാലം കഴിഞ്ഞെന്നു പറഞ്ഞവർക്ക് ചുട്ട മറുപടി കൊടുത്ത് തുടർച്ചയായി 4 വർഷം ജുവന്റസിനെ ഇറ്റാലിയൻ സീരി എ ചാമ്പ്യൻമാരാക്കിയ പിർലൊ 2012 -മുതൽ 14 വരെ തുടർച്ചയായ 3 വർഷം ഇറ്റാലിയൻ സീരി എ യിലെ മികച്ച കളിക്കാരനുള്ള അവാർഡും സ്വന്തമാക്കി . പിൽകാലത്ത് ബുഫൻ പിർലോയുടെ ഈ ട്രാന്സഫറിനെ കുറിച്ച് പറഞ്ഞത് “സൈനിംഗ് ഓഫ് ദി സെഞ്ചുറി ” എന്നാണു ..തങ്ങളുടെ തെറ്റു മനസ്സിലാക്കിയ എ സി മിലാൻ വൈസ് പ്രസിഡന്റും സി. ഇ .ഒ യുമായ അഡ്രിയാനോ ഗല്ലിയാനി 2015 ൽ ഈ ട്രാൻസ്ഫറിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ “Letting Pirlo go was my biggest mistake ever,” “It was an error I made, together with a number of other persons. But don’t ask me who the others were.” പിർലോ അവരെകൊണ്ട് അത് പറയിപ്പിച്ചു എന്ന് പറയുന്നതാവും ശരി ..

ആരായിരുന്നു പിർലോ ..?? പ്രധിരോധതിനു പേരുകേട്ട ഇറ്റാലിയൻ ടീമിന്റെ മധ്യനിരയിൽ 1.5 ദശാബ്ദത്തോളം നെടും തൂണായി കളിച്ച പിർലോ ഇറ്റലി കണ്ട എക്കാലത്തെയും മികച്ച മധ്യനിര താരമാണ്
ഒരു പക്ഷേ ഇറ്റലി ജേതാക്കളായ 2006 ലോകകപ്പിന് മുൻപ് ഇയാളെ കുറിച്ച് അതികമാര്ക്കും അറിയില്ലായിരുന്നു പക്ഷേ കളി തുടങ്ങിയപ്പോൾ സീൻ മാറി 7 മത്സരങ്ങളിൽ 1 ഗോളും സെമിയിലേയും ഫൈനലിലെയും ഉൾപ്പെടെ 3 മാൻ ഓഫ് ദി മാച് അവാർഡുകളും സ്വന്തമാക്കിയ പിർലൊ , ടൂർണമെന്റിൽ കൂടുതൽ അസിസ്റ്റ് ,പാസ്‌ എല്ലാം മറ്റാരുമായിരുന്നില്ല .ആ ലോക കപ്പിലെ മികച്ച കളിക്കാരനുള്ള അവാർഡിൽ സിദാൻ ,കന്നവാരോ എന്നിവര്ക്ക് പിന്നിൽ 3 ആം സ്ഥാനത്തും എത്തിയ പിർലോ ലോകകപ്പിലെ പ്രകടന മികവ് നോക്കുമ്പോൾ എന്ത് കൊണ്ടും സിദാനെക്കാൾ ഗോൾഡൻ ബാളിനു അർഹനായിരുന്നു ..
ഫുട്ബാൾ ലോകം കണ്ട ഏറ്റവും മികച്ച ഒരു ഡീപ് ലയിംഗ് മിട്ഫില്ടരായ അയാൾ ശരിക്കും ഒരു മാന്ത്രികനായിരുന്നു മൈതാന മധ്യത്തിലെ നിശബ്ദനായ മാന്ത്രികൻ .സ്വന്തം പെനാൽറ്റി ബോക്സിൽ വന്ന് പന്ത് സ്വീകരിച്ചു ചെറുതും വലുതുമായ പസുകളിലൂടെ എതിർ പൊസ്റ്റിലെതിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു പിർലോയുടെ കാലിൽ പന്തുണ്ടെങ്കിൽ മൈതാനതുള്ള സ്വന്തം ടീമിലെ ആർക്കും ഒരു പാസ് പ്രതീക്ഷിക്കാം പ്രതീകിച്ചും ലോങ്ങ്‌ പാസ്സുകൾ .പാസ്സിങ്ങിലെ കൃത്യതയും അപാരമായ വിഷനും ടെക്നിക്കും കൈമുതലായ പിർലോയുടെ ലോങ്ങ്‌ റേഞ്ച് ഷോട്ടുകളും അപാരമായിരുന്നു 2010 ൽ പാർമക്കെതിരെ 40 യാർഡ് അകലെ നിന്നും തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ ഇടത്തേ മൂലയിൽ തുളച്ചു കയറിയപ്പോൾ സഹതാരമായിരുന്ന റൊണാൾഡിന്നോയുടെ റിയാക്ഷൻ മാത്രം കണ്ടാൽ മതി ആ ഗോളിന്റെ വിലയറിയാൻ .പുറമേ മികച്ച പെനല്ടി, ഫ്രീ കിക്ക് വിദഗ്തൻ കൂടിയായ പിർലോയുടെ ഫ്രീ കിക്ക് ഗോളുകൾ ഇറ്റലിയൻ ലീഗിലെ സ്ഥിരം കാഴ്ചയായിരുന്നു. അത് പോലെ സമ്മർദ്ധ ഖട്ടങ്ങളിലെ അപാരമായ മനോ ദൈര്യവും അയാളെ വിത്യസ്തനാക്കുന്നു 2006 ലോകകപ്പ് ഫൈനലിൽ ആദ്യ പെനാൽറ്റി വളരെ സിമ്പിളായി ബാര്തെസിനെ കീഴടക്കി വലയിലാകിയ പിർലോ 2012 യൂറോയിൽ ക്വാര്ട്ടർ ഫൈനലിൽ ഇന്ഗ്ലണ്ടിനെതിരെ പെനാൽടി ഷൂട്ടൗട്ടിൽ രണ്ടു വീതം കിക്കുകൾ കഴിഞ്ഞപ്പോൾ ഇറ്റലി 2-1 നു പിന്നിൽ നിൽക്കുമ്പോൾ ജോ ഹാർട്ടിനെ കബളിപ്പിച്ചു നേടിയ പനേങ്ക കിക്ക് ഗോൾ ലോകം അത്ഭുതതോടെയാണ്‌ നോക്കി കണ്ടത് അത്രയും നിർണായകമായ സമയത്ത് വളരെ കൂളായി ഗോൾ കീപ്പറെ പൊസ്റ്റിന്റെ ഒരു വശത്തേക്ക് വീഴ്ത്തി ഒരു ചെറിയ ചിപ്പിലൂടെ പന്ത് ഗോൾ പോസ്റ്റിന്റെ മധ്യത്തിൽ വന്നു വീഴുമ്പോൾ വലതു വശത്തേക്ക് ഡൈവ് ചെയ്ത് വീണ് കിടക്കുന്ന ജോഹാര്ട്ടിനു നിസ്സഹായതയോടെ നോക്കി നിൽക്കാനേ സാധിചൊള്ളൂ. ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച പെനല്ടി ഗോളുകളിൽ ഒന്നായിരുന്നു അത് . തന്റെ കൌമാരകാലത് ബ്രഷ്യിൽ തനിക്കൊപ്പം കളിച്ചിരുന്ന ഇറ്റലിയൻ ഇതിഹാസ താരമായ റോബര്ടോ ബാജിയോയും മിലാനിലെ തന്റെ പ്രിയ മാനേജർ കാർലോ ആണ്സലോട്ടിയും ആയിരുന്നു പിരലോയെ ഒരു മികച്ച പെനല്ടി ,ഫ്രീ കിക്ക് വിദഗ്തനാക്കി മാറ്റിയത്. പിർലോയെ ഇന്നത്തെ പിർലോ ആക്കി മാറ്റിയത് ആൻസലൊട്ടിയായിരുന്നു മിലാനിൽ റിവാൾഡോ ,റൂയി കൊസ്റ്റ ,കക്ക ,ഗട്ടൂസോ ,സീടോര്ഫ് ,ആംബ്രൊസിനി , റൊണാൾദിന്നോ,ബെക്കാം എന്നിങ്ങനെ പലരും മിലാൻ മധ്യനിരയിൽ വന്നങ്കിലും പിർലോ എന്നും ടീമിൽ സ്ഥിര സാനിദ്ധ്യമായിരുന്നു . അത് കൊണ്ട് തന്നെയാവാം 2010 ൽ ആണ്സലോട്ടി തന്റെ പ്രിയ ശിഷ്യനെ ചെല്സിയിലേക്ക് ക്ഷണിച്ചത് അന്ന് മിലാൻ ആ ഓഫർ നിരസിക്കുകയാണ് ചെയ്തത് .

തന്റെ ഓട്ടോബയോഗ്രഫിയിൽ പറഞ്ഞ ഈ രണ്ടു കാര്യങ്ങൾ മതി അയാളുടെ മൂല്യം മനസ്സിലാക്കാൻ 2010 പ്രീ സീസൺ ടൂർണമെന്റിലെ നൗ കാമ്പിലെ ആ രാത്രി അന്നത്തെ ബാര്സാ മാനേജർ പെപ് ഗാർഡിയോള തന്റെ റൂമിലേക്ക്‌ ക്ഷണിച്ചു “ബാര്സയിലേക്ക് നിങ്ങളെ ആവശ്യമുണ്ടെന്നും നിങ്ങൾ ഒരിക്കലും നോ പരയുരുതെന്നും കാരണം നിങ്ങൾ ഒരു വേൾഡ് ക്ലാസ് പ്ലയെരാണ് മിലാനുമായി ഞങ്ങൾ സംസാരിച്ചു പക്ഷെ നോ എന്നാണു പറഞ്ഞത് നിങ്ങൾ റെഡിയാണെങ്കിൽ ഇപ്പോൾ തന്നെ താങ്കളെ ഞങ്ങൾ വാങ്ങും കാരണം ബാര്സയെ നിങ്ങൾക്കറിയാമല്ലോ . നിങ്ങൾ ഇങ്ങോട്ട് വരണം ആന്ദ്രിയ കാരണം എനിക്ക് നിങ്ങളുടെ കൊച്ചാവനം നിങ്ങളിലെ കളിക്കാരനെ ഞാൻ എന്നും ഇഷ്ട്ടപെടുന്നു ” അന്ന് ബാർസയിൽ സാവി ,ഇനിയസ്റ്റ ,ബുസ്കറ്റ്‌സ് എന്നിവർ ഉണ്ടായിട്ടും പെപിനെ പോലൊരു മനേജറുടെ ഈ വാക്കുകൾ മതി അയാൾ എത്രത്തോളം മികച്ചവനാനെന്നു മനസ്സിലാക്കാൻ
അത് പോലെ തന്നെ 2010 ചാംപ്യൻസ് ലീഗിൽ അന്ന് ബുദ്ധി രാക്ഷസനായ സർ അലക്സ് ഫർഗുസൻ പിർലൊയെ പാർകിനെകൊണ്ട് മാര്ക്ക് ചെയ്യിപ്പിച്ചത് മൈതാനത്തിന്റെ എല്ലാ ഭാഗത്തും പിർലോയുടെ കൂടെ പാർക്കുണ്ടായിരുന്നു കാരണം ഫെർഗിക്കറിയാമായിരുന്നു പിരലോയെ പൂട്ടിയാൽ മിലാൻ തളരുമെന്നത് .

സമകാലികരായ സാവി,ദിന്നോ എന്നിവരെയും ഒരു പരുധി വരെ സിദാനെയും അപേക്ഷിച്ച് ദേശീയ ടീമിൽ അയാൾക് മധ്യനിരയിൽ പിന്തുണ നല്കാൻ ആളുണ്ടായിരുന്നില്ല ഡി റോസിയും ,ഗട്ടുസോയും അതിൽ കുറച്ചൊക്കെ വിജയിച്ചു . ഒരു പക്ഷേ വല്ല ജർമനിയിലൊ ,സ്പൈനിലോ ഒക്കെയാണ് ഇയാൾ ജനിച്ചിരുന്നെങ്കിൽ ഇപ്പോൾ നേടിയതിനെക്കാൾ ഒരുപാടതികം നേട്ടങ്ങൾ അയാൾ സ്വന്തമാക്കിയേനെ എന്നിട്ടും
ഒരു ഫുട്ബോൾ താരത്തിനു കിട്ടാവുന്ന ഏതാണ്ട് എല്ലാ നേട്ടങ്ങളും അയാൾ സ്വന്തമാകി ,ലോക കപ്പ് ,ചാമ്പിയൻസ് ലീഗ് , ലോക ക്ലബ് കിരീടം ,ലീഗ് കിരീടങ്ങൾ തുടങ്ങി എല്ലാം ഒരു യുറോ രണ്ടാം സ്ഥാനവും .

കരിയറിലുടനീളം ഒരേ ഫോമിൽ കളിച്ച ചുരുക്കം ചില കളിക്കരിലോരാളായ പിർലൊ ഇറ്റാലിയൻ വൻ ക്ലബുകളായ ഇന്റർ മിലാൻ ,എ സി മിലാൻ ,യുവന്റസ് തുടങ്ങിയ ടീമുകളിൽ കളിച്ച അയാള് ഇപ്പോൾ ഈ സീസണിൽ അമേരികൻ ലീഗിലെ ന്യൂയോർക്ക് സിറ്റിക്ക് വേണ്ടി കളിക്കുന്നു . 2016 യുറോയോടെ വിരമിക്കുമെന്ന് പ്രക്യാപിച്ച പിർലോ മുഴുവൻ സമയം കളിചില്ലങ്കിൽ പോലും ടീമിന് മുതൽ കൂട്ടാവും പിർലോക്ക് പകരക്കാരനായി മര്കോ വെരാട്ടിയെ ഇറ്റലി കണ്ടതിയിരിക്കുന്നു .. യുറോ കിരീടത്തോടെ പിർലോക് വിടവാങ്ങാൻ സാധിക്കട്ടെ ..

ദി പ്രൊഫസ്സർ ,ആര്ക്കിട്ടക് ,ദി മാസ്ട്രോ എന്ന വിളിപ്പേരുകളിൽ അറിയപ്പെടുന്ന പിർലോയെ കുറിച്ച് യുവന്ടസിലെ സഹതാരവും സൂപ്പർ താരവുമായ പോഗ്ബയുടെ വാക്കുകൾ “Being with Pirlo is just great – you learn every day with him and you just enjoy your football when you see him play,” “He’s been a top player for many years now and when you watch him you just want to be like him.”

NB- സിദാൻ ,ഡിനോ ,സാവി താരതമ്യങ്ങളിൽ പിർലോയുടെ പേര് പരാമര്ശിക്കപെടാത്തതു ഒരു പക്ഷേ അയാൾ ഒരു ഇറ്റലിക്കാരനായത് കൊണ്ടോ അല്ലങ്കിൽ റയലിലും ,ബാര്സയിലും കളിക്കാത്തത് കൊണ്ടോ ആവാം ..

Share.

Comments are closed.