ഫ്രാന്‍സിനു പുത്തന്‍ പ്രതീഷയുമായി എൻഗോളോ കാന്റെ…..

1

മധ്യനിരയിൽ കളിക്കാർ നടത്തുന്ന നീക്കങ്ങളും ബുദ്ധിപരയമായ സ്ഥാനാധിഷ്ടിത കളികളും അധികം കാണികളും ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കപ്പെടുന്നത് ഗോൾ അടിക്കുന്നവരും പന്തുകൊണ്ട് വിസ്മയം പുറപ്പെടുവിക്കുന്നവരുമാവും. എന്നാൽ ഫുട്ബോൾ എന്ന മനോഹാരിതയുടെ ആ സൗന്ദര്യം നിലനിർത്തി പല ടീമുകളുടെയും കേന്ദ്ര ഭാഗമായി മാറുന്നത് പലപ്പോഴും ഡിഫെൻസിവ് മിഡ് ഫീൽഡെഴ്സ് ആണ്. പണ്ട് സേർജിയോ ബുസ്കറ്റ്സ്നെ കുറിച്ച് സ്പെയിൻ കോച്ച് വിൻസെന്റ് ഡൽ ബോസ്ക് പരാമർശിച്ചിരുന്നു “നിങ്ങൾ കളി കണ്ടാൽ ബുസ്കറ്റ്സ്നെ കാണില്ല. പക്ഷെ നിങ്ങൾ ബുസ്കറ്റ്സ്നെ ശ്രദ്ധിച്ചാൽ കളി മുഴുവൻ കാണാം.”

വംബൻമാരെ മറികടന്ന് പണത്തിനു മീതെ പറക്കുന്ന പലതും ഉണ്ടെന്നു ഫുട്ബോൾ ലോകത്തിനു മാത്രമല്ല, സർവ മനുഷ്യരുടെയും മുമ്പിൽ അധ്വാനിച്ച് കാണിച്ച് കൊടുത്ത ഇംഗ്ലണ്ടിലെ രാജാക്കന്മാരായ ലേയ്സെസ്റെർ സിറ്റിയുടെ നെടുംതൂണായി കളം നിറഞ്ഞ സർവ്വവ്യാപിയായി ഉത്തമ ഡിഫെൻസിവ് മിഡ്ഫീൽഡർ എന്നതിന ഉദ്ദാഹരണമായി ഒടുവിൽ PFA ടീം ഓഫ് ദി ഇയർ അംഗമായിമാറിയ എൻഗോളോ കാന്റെ. മാഹ്രെസ്, വാർഡി തുടങ്ങിയവർ തിളങ്ങിയത് കൊണ്ട് മാത്രം അവാർഡുകൾ നഷ്‌ടമായ ഒരു പ്രതിഭ. ഗോളുകളും അസ്സിസ്ടുകളും കാൽ കൊണ്ടുള്ള അതിശയിപ്പിക്കുന്ന നീക്കങ്ങളും മാത്രമല്ല ഈ മനോഹാരിതയുടെ ഭാഗമെന്നു പുൽമൈതാനത് ഇറങ്ങിയ ഓരോ തവണയും നമ്മളെ ഓർമപ്പെടുത്തിയ ഫ്രഞ്ച് കളിക്കാരൻ. എൻഗോളോ കാന്റെയെ എടുത്തുകാണിക്കുന്ന ഒരു കാര്യമാണ്‌ അദ്ദേഹത്തിന്റെ സ്റ്റാമിന. കളിയിൽ ജയിച്ചു നിൽക്കുമ്പോഴും കാന്റെ അധ്വാനിച്ച് കളിക്കാൻ മടിക്കാറില്ല. കളിക്കളത്തിൽ എല്ല്ലയിടതും എത്തുക, അതും ഒരു മണിക്കൂറിൽ കൂടുതൽ, എന്നത് കുറച്ച് കളിക്കാരിൽ മാത്രം കാണുന്ന ഒരു കഴിവാണ്. ഈ നിമിഷം മനസ്സിലേക്ക് വരുന്ന റോയ് കീൻ അടക്കമുള്ള പല കളിക്കാരുണ്ട്. ഈ ആത്മാർഥത ആവാം ഒരു പക്ഷെ തന്റെ കഴിവുകേടുകളെ പുറം ലോകത്തിൽ നിന്ന് മറച്ചുവെച്ചത്. ബോക്സ്‌ റ്റു ബോക്സ്‌ പ്ലെയെർ എന്ന് നമുക്ക് വിശേഷിപ്പിക്കാമെങ്കിലും കാന്റെ ആ റോളിൽ അല്ല കളിച്ചിരുന്നത്.

ഈ സീസണിൽ ആദ്യമായി 100 ടാക്കിളുകൾ നടത്തിയ യൂറോപ്യൻ ലീഗുകളിലെ ആദ്യ കളിക്കാരനും കാന്റെ തന്നെ ആയിരുന്നു എന്നത് അതിശയിപ്പിക്കുന്നില്ല. താൻ മകെലെലെയുടെ ശൈലി ഓർമപ്പെടുത്തുന്നു എന്ന് ഒരു റിപ്പോർട്ടർ പറഞ്ഞപ്പോൾ മറുപടിയായി താൻ ഡിയാരയെ പോലെ ആണെന്നും പറഞ്ഞെങ്കിലും വ്യത്യസ്തമായ ശൈലി ആണെന്നും താരതമ്യത്തിന് പലരെയും എടുക്കാമെന്നും തോന്നിക്കുന്ന കളിയാണ് സീസൺ അധികവും കാന്റെ പുറത്തെടുത്തിട്ടുള്ളത്. 152 ഇന്റർസെപ്ഷൻസ്, 117 ടാക്കിളുകൾ, 66 ക്ലിയറൻസസ് എന്നിവ അടങ്ങുന്നതാണ് കാന്റെയുടെ പ്രവർത്തികൾ.

ഇത്രയൊക്കെ പറയാൻ മാത്രം ചെയ്തുകൂട്ടിയിട്ടുണ്ടോ എന്നത് ഒരു പക്ഷെ ലേയ്സെസ്റ്റെരിന്റെ എല്ലാ കളിയുടെ ഹൈലെയ്ട്ട്സ് കണ്ടാൽ പോലും മനസ്സിലാക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് കാന്റെ എന്തുകൊണ്ടും അണ്ടർ റെയ്റ്റ് ചെയ്യപ്പെട്ട കളിക്കാരിൽ ഒരാളാണെന്ന് പറയപ്പെടുന്നത്. എതിർ ടീമുകൾ ആക്രമണം അഴിച്ച് വിടുമ്പോൾ ആശ്രയിക്കാൻ പറ്റിയ ഒരാൾ ടീമിലുണ്ടെങ്കിൽ സർ അലക്സ്‌ ഫെർഗുസൺ പറഞ്ഞത് പോലെ ഡിഫൻസ് വിൻസ് യു ടൈട്ടിൽസ് എന്നത് പ്രയോഗികമാവുന്നു,

ഫ്രഞ്ച് നാഷ്ണൽ ടീമിലേക്ക് വിളിക്കപ്പെട്ട കാന്റെക്ക് ഇവിടുന്നു അങ്ങോട്ട് ഉയർച്ച മാത്രമേ നമുക്ക് കാണാൻ സാധിക്കുന്നുള്ളൂ. ഒരു സീസൺ മുഴുവൻ കണ്സിസ്റെന്റ്റ് ആയി കളിക്കുക എന്നുള്ളത് ലുയിസ് നാനിയെ പോലെയുള്ളവർക്ക്‌ ഒരു പാഠം കൂടിയാണ്. ഈ ഒരൊറ്റ സീസൺ കൊണ്ട് ഫുട്ബാളിലെ പല വലിയ ക്ലുബുകളുടെയും സ്കൌട്ടിംഗ് നെറ്റ്വർകിലേക്ക് എത്തികഴിഞ്ഞിരിക്കുന്നു ഈ ഇരുപത്തിയഞ്ചുകാരൻ.

ഭൂമിയിൽ 71 ശതമാനം വെള്ളവും ബാക്കി കാന്റെയും ആണെന്ന വാക്ക്യം ഇനിയും പറയുവാൻ അവസരം ഒരുക്കിത്തരാൻ അടുത്ത സീസണിലും ഡിഫെണ്ടിംഗ് ചാമ്പ്യൻമാരുടെ ഒപ്പം ഉണ്ടാവട്ടെ എന്ന് പറഞ്ഞുകൊണ്ട് നിർതുന്നു…..

Share.

Comments are closed.