മക്ലനഗാൻ “നിശബ്ദ പോരാളി”

119

Mitchel Mcclenghan

“ഞാൻ പലപ്പോഴും തോൽക്കാൻ സനദ്ധനാണു പക്ഷേ എനിക്ക്‌ പലരുടെ മുന്നിലും ജയിച്ച്‌ കാണിക്കണം”

മിച്ചൽ മക്ലനഗാൻ തന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ ഇങ്ങനെ എഴുതിയത്‌ വെറുതെ അല്ല അയാൾക്ക്‌ ജയിച്ച്‌ കാണിക്കണം അയാളെ അവഗണിച്ചവർക്ക്‌ മുന്നിൽ അയാളെ അപഹസിച്ചവർക്ക്‌ മുന്നിൽ….
മിച്ച്‌ ഒരു നിശബ്ദനായ പോരാളിയാണു തന്റെ ബലഹീനതകൾക്കെതിരെ പടപൊരുതി അവയെ കരുത്താക്കി മാറ്റുന്ന പോരാളി

അന്താരാഷ്ട്ര ക്രിക്കറ്റിൽ അടുത്ത കാലത്ത്‌
ന്യൂസിലാന്റ്‌ ക്രിക്കറ്റ്‌ പുറട്ടെടുത്തത്‌ അത്ഭുതകരമാം വിധത്തിലുള്ള പ്രകടങ്ങൾ ആയിരുന്നു
ക്രിക്കറ്റ്‌ ലോകത്തെ മഹാമേരുകളായി വളർന്ന് കൊണ്ടിരിക്കുന്ന ന്യുസിലാന്റ്‌ ക്രിക്കറ്റിൽ മക്ലനഗാൻ എന്ന ഇടങ്കയ്യനിൽ നിന്ന് വലിയ പ്രകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല
ബോൾട്ടിനും ആദം മിൽനും എന്തിനു സൗത്തിക്കും ശേഷം ആണു ഈ ഓക്ക്‌ലാന്റുക്കാരനു ടീമിൽ സ്ഥാനം എങ്കിലും മിച്ചിന്റെ സാനിധ്യം ആഹ്‌ ടീമിനു പലപ്പോഴും ആവശ്യമാണു തന്റേതായ ദിനത്തിൽ മിച്ചിന്റെ പന്തുകൾ എതിരാളികളുട്ടെ കോട്ടയിൽ വിനാശം പരത്തും വൈരികളിൽ വിളൽ വീഴ്ത്തും

ന്യൂസിലാന്റ്‌ ക്രിക്കറ്റിൽ ഉദിച്ചുയർന്ന താരങ്ങൾ അധികവും 19 വയസിനു താഴേ ഉള്ളവരുടെ ക്രിക്കറ്റ്‌ കളികളിൽ നിന്ന് പിറവി എടുത്തതാണു എന്നാൽ മിച്ചിനു അങ്ങനെ ഒരു ഭൂതകാലം അവകാശപ്പെടാനാവില്ല
ക്ലബ്‌ തലത്തിൽ ടീമിൽ എത്തിപ്പെടാൻ നന്നേ പാടു പെടുന്ന മിച്ച്‌ എന്ന മീഡിയം പേസറെ ഫാസ്റ്റ്‌ ബൗളറിലേക്ക്‌ ദിശ മാറ്റുന്നത്‌ മിച്ചിന്റെ പിതാവ്‌ തന്നെ ആണു
ന്യൂസിലാന്റ്‌ ക്രിക്കറ്റിൽ മീഡിയം പേസർമ്മാരുടെ അതി പ്രസരം തന്നെ ആയിരിക്കാം പിതാവിനെ ഇങ്ങനെ ചിന്തിപ്പിച്ചത്‌……
മീഡിയം പേസറിൽ നിന്ന് ഫാസ്റ്റ്‌ ബൗളറിലേക്ക്‌ മാറിയപ്പോൾ തന്നെ മക്ലനഗാനു ഇന്റർന്നഷണൽ ക്രിക്കറ്റിലേക്കുള്ള വിളി വന്നു സൗത്തിക്കേറ്റ പരിക്ക്‌ മിൽസിനു പങ്കാളിയായി മിച്ചിനെ ടീമിനൊപ്പം എത്തിച്ചു…
ഏതൊരു യുവതാരവും ആഗ്രഹിക്കുന്ന തുടക്കം ആയിരുന്നു മിച്ചിന്റേത്‌….
ബോൾട്ടും സൗത്തിയും ടെസ്റ്റ്‌ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പൊൾ മിൽസിനു പങ്കാളിയായി ലിമിറ്റഡ്‌ ഓവർ ക്രിക്കറ്റിൽ മിച്ച്‌ ചേർന്നു
അസൂയാവഹം ആദ്യ വർഷത്തിലെ പ്രകടനം തുടർച്ചയായി ഇരുപത്തിരണ്ട്‌ കളികളിൽ ഓപണിംഗ്‌ ബൗളർ ന്യൂ ബാളിലും പഴകിയ പന്തിലും വിക്കറ്റുകൾ മിച്ച്‌ ന്യൂസിലാന്റിന്റെ സ്റ്റ്രെയിക്ക്‌ ബൗളറായി വളരുകയായിരുന്നു
ആഹ്‌ വർഷം നേടിയത്‌ 48 വിക്കറ്റ്‌ ഒപ്പം വേഗത്തിൽ 50 വിക്കറ്റ്‌ തികക്കുന്ന ബൗളർമ്മാരിൽ രണ്ടാം സ്ഥാനം
ഇത്തരത്തിൽ ഉള്ള ഒരു അരങ്ങേറ്റ വർഷം മിച്ചിനു സ്വപ്നതുല്യം ആയിരുന്നു

എന്നാൽ പിന്നീട്‌ മിച്ചിന്റെ കരിയറിനു അത്ര പ്രഭ ഉണ്ടായിരുന്നില്ല പിന്നീടുള്ള രണ്ട്‌ വർഷം മിച്ച്‌ നേടിയത്‌ വെറും 34 വിക്കറ്റുകൾ
ബോൾട്ടും മിൽനേയും സൗത്തിയും അടങ്ങുന്ന പേസ്‌ നിരയിൽ നിന്ന് മിച്ച്‌ റിസർവ്‌ മെഞ്ചിലേക്ക്‌ പ്രതിഷ്ടിക്കപ്പെട്ടു

സ്വന്തം നാട്ടിൽ അരങ്ങേറിയ ലോകകപ്പിൽ തന്റെ പിതാവിന്റെ സ്മരണകൾക്ക്‌ മുന്നിൽ ഒന്നും ചെയ്യാനാവതെ നിസഹായനായി നിന്ന മിച്ച്‌ തനിക്ക്‌ ഏറ്റവും വേദന തരുന്നത്‌ അതാണെന്ന് പ്രഖ്യാപിക്കുന്നു….

എന്നാൽ മിച്ചിലെ പോരാളി വിട്ട്‌ വീഴ്ച്ചക്കില്ല…
അടുത്ത ഐ പി എല്ലിൽ മുംബൈയുടെ കുപ്പായത്തിൽ മിച്ച്‌ കളിക്കാനിറങ്ങുംബോൾ മുംബൈ ഇന്ത്യൻസ്‌ തുടർച്ചയായ തോല്വികളുടെ അങ്കലാപ്പിൽ ആയിരുന്നു…
അംബേ പരാജയപ്പെട്ട ബൗളിംഗ്‌ ഡിപ്പാർട്ട്മെന്റിനു കരുത്തേകാൻ മിച്ചിനായി ടൂർണ്ണമെന്റിൽ വിജയികളായപ്പോൾ മുംബൈ ഇന്ത്യൻസിന്റെ അൺസങ്ങ്‌ ഹീറോ ആയിരുന്നു മിച്ചൽ മക്ലനഗാൻ……
ഈ കഴിഞ്ഞ ലോകകപ്പിൽ തനിക്ക്‌ കിട്ടിയ അവസരം വേണ്ട വിധം ഉപയോഗിക്കാൻ മിച്ചിനായി ആസ്ത്രേലിയക്കെതിരെ അവസാൻ ഓവറുകളിലെ പ്രകടനം പ്രശംസനകൾക്കതീതമായിരുന്നു
ഡെത്ത്‌ ഓവറുകളി മിച്ചിന്റെ പെർഫെക്ഷൻ എടുത്ത്‌ പറയണ്ടത്‌ തന്നെയാണു…..
നടപ്പ്‌ ഐ പി എൽ സീസണിൽ പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെ ഉണ്ട്‌ മിച്ചൽ മക്ലനഗാൻ……

ഒരോവറിൽ കൂടുതൽ റൺസ്‌ കൺസീഡ്‌ ചെയ്ത്‌ അടുത്ത ഓവറിൽ അതിനെ ബ്രേക്ക്‌ ചെയ്ത്‌ കുറവ്‌ റൺസ്‌ വിട്ട്‌ കൊടുത്ത്‌ തിരിച്ച്‌ വരാൻ ഉള്ള കഴിവ്‌ മിച്ചിനുണ്ട്‌

ഉയർച്ച താഴ്ച്ചകൾ നിറഞ്ഞാടുന്ന മിച്ചിന്റെ കരിയറിൽ അദ്ദേഹത്തിന്റെ ഓവറുകൾ പോലെ നല്ല പ്രകടങ്ങളിലൂടെ തിരിച്ച്‌ വരട്ടെ….
മിച്ചിന്റെ ബൗൺസറുകളും യോർക്കറുകളും ഇനിയും എതിരാളികളെ വിറപ്പിക്കട്ടെ

Share.

Comments are closed.