വെങ്ങേർ ആഴ്‌സനലിന്റെ എക്കാലത്തെയും മികച്ച മാനേജർ……

138

വെങ്ങേർ ആഴ്‌സനലിന്റെ എക്കാലത്തെയും മികച്ച മാനേജർ ആണ്. അതിൽ സംശയമില്ല. ക്ലബ്ബിന് ചെയ്ത എല്ലാ സെർവിസിലും അതിയായ ബഹുമാനവുമുണ്ട്. ക്ലബ്ബിനെ കടക്കെണിയിൽ പെടുത്താതെ സ്റ്റേഡിയം പണികഴിപ്പിച്ചതിനും ഒരുപാട് നന്ദിയുണ്ട്. പക്ഷെ ഇനി ക്ലബ്ബിനെ മുന്നോട്ട് നയിക്കാൻ വേങ്ങേറിനാവുമെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ മാനേജർമാരും അവരവരുടെ സമായമാവുമ്പോൾ റിട്ടയർ ചെയ്യാറുണ്ട്. എന്റെ ഒരഭിപ്രായത്തിൽ വെംഗറിന് റിട്ടയർ ചെയ്യാൻ സമയമായി. പുതിയ ഫിലോസഫിയും കാഴ്ചപ്പാടുകളും ഉള്ള ഒരാൾക്ക് വഴിമാറി ക്ലബ്ബ് ഡയറക്ടറോ അല്ലെങ്കിൽ ഉയർന്ന പൊസിഷൻ പരിഗണിക്കാൻ സമയമായിരിക്കുന്നു. എന്റെ ചില അഭിപ്രായങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ്; പലർക്കും പല അഭിപ്രായമായിരിക്കും എന്നാലും ഞാൻ ചില പ്രധാന കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.

*)total control/lack of pressure from board

ഇന്ന് ഏതൊരു ക്ലബ്ബ് എടുത്താലും മാനേജറിനെ ട്രാൻസ്ഫർ കാര്യത്തിൽ ഹെല്പ് ചെയ്യാൻ ഒരാൾ ഉണ്ടാകും. ആഴ്‌സനലിൽ സ്ഥിതി മറിച്ചാണ്. വെങ്ങേർക്ക് ഫുൾ control ഉണ്ടെന്നാണ് ഓണർ ക്രോൺകെ പറഞ്ഞത്. താൻ ക്ലബ് വാങ്ങിയത് ട്രോഫികൾ നേടാനല്ല എന്ന് ഓപ്പണായി പറയുന്ന ആദ്യ ഓണർ ആയിരിക്കും ഇങ്ങേർ. Top 4 കൊണ്ട് തൃപ്തിപ്പെടുന്ന പണം മാത്രം ലക്‌ഷ്യം വെക്കുന്ന ഒരു ബിസിനെസ്സ് കാരൻ. പണം മാത്രമല്ല, emotions കൂടിയും ഓണർ ക്ലബ്ബിൽ നിക്ഷേപിക്കണം എന്നൊരു മിത്തുണ്ട്. അതൊന്നും ക്രോൺകേക്ക് ബാധകമല്ല. ട്രാൻസ്ഫെറിൽ ഫുൾ കണ്ട്രോൾ ഉള്ള വെങ്ങേർക്ക് ക്ലബ്ബിനാവശ്യമായ ടാർഗേറ്റുകളെ കണ്ടുപിടിക്കാൻ ഒരു സഹായി ആവശ്യമാണ്. മാറ്റ് എല്ലാ പ്രമുഖ ക്ലബ്ബ്കളിലും ഒരു ഫുട്ബാൾ ഡയറക്ടർ കാണും. പക്ഷെ ആഴ്‌സനലിന് അതില്ല. ഫുട്ബോളിനെ അറിയുന്നവർ തന്നെയാകണം ഡയറക്ടർ ആകേണ്ടത്. ഡേവിഡ് ഡീൻ 2007 ൽ വിരമിക്കും വരെ നല്ല സേവനമായിരുന്നു. വെങ്ങേറുടെ ആദ്യകാലത്തെ പല നിർണായക ട്രാൻസ്ഫെറുകളിലും ഡീനിന്റെ പങ്ക് വലുതായിരുന്നു. ടോപ് 4 കൊണ്ട് ബോർഡ് തൃപ്തരാണ്. വെങ്ങേറിന് പ്രഷർ ഇല്ലാതെ വർക്ക് ചെയ്യാം. എന്ത് ഫാൻ protest ചെയ്താലും തന്റെ ജോലി പോകില്ലെന്ന് വേങ്ങേർക്ക് അറിയാം.

*)predictable tactics

ഒൻറിയും ബെർഗ്കാമ്പുമൊക്കെ ഉള്ളപ്പോൾ മാഞ്ചെസ്റ്ററിനെ മാത്രം ശ്രദ്ധിച്ചാൽ മതിയായിരുന്നു. ഇപ്പൊ സ്ഥിതി മറിച്ചാണ്. സ്വാൻസി, സതാംപ്ടൺ, സ്റ്റോക് ഈ മൂന്നു ടീമുകൾക്കെതിരെ ആഴ്‌സനൽ മോശം പ്രകടനമാണ് നടത്തുന്നത് ഈ അടുത്ത കാലത്ത്. കാരണം, predictable tactics. മാഞ്ചസ്റ്റർ സിറ്റി യോട് 2 കൊല്ലം മുൻപ് ഒരു tactical ഗെയിം ആയിരുന്നു ആശാൻ മെനഞ്ഞത്. പക്ഷെ ആ മാറ്റത്തിന് സ്ഥിരമായി വെങ്ങേർ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, പല കാരണങ്ങൾ ഉണ്ട്. അടുത്ത സീസണിലും ചെൽസി യോട് ആഴ്‌സനൽ ഹോമിലും എവേയിലും തോറ്റാലും അത്ഭുതമില്ല. കുമാൻ പിന്നെയും ഒരു 4-0 മാർജിനിൽ ജയിച്ചാലും അത്ഭുതമില്ല. അടുത്ത കൊല്ലവും ഇതൊക്കെ പോലെയാകും. ഗ്രൗണ്ട്ഹോഗ് സീസൺ.

*)loyality

ചില കളിക്കാരോട് കൂടുതൽ loyality കാണിക്കുന്നത് ആഴ്‌സനലിനെ യാണ് ബാധിക്കുന്നത്. Eg ജിറൂദ്, റംസി, വാൽകോട്ട്.. etc എത്ര ഫോം ഔട്ട് ആയാലും പുള്ളി അവരെ ടീമിലെടുക്കും. ചില പ്ലയേഴ്‌സിനെ മുന്നേ പറഞ്ഞ പ്ലയേഴ്‌സിന് വേണ്ടി കാരണം കൂടാതെ ബെഞ്ചിൽ ഇരുത്താനും വെങ്ങേർ മടിക്കില്ല. ജോയൽ കാംബെൽ പുതിയ ഇര.

*)leadership in the field/motivational factor

ആഴ്‌സനലിന്റെ അറ്റാക്കിങ് എത്രകണ്ട് നല്ലതാണോ അത്രകണ്ട് മോശമാണ് defending. ബാക്കിൽ ഒരു ലീഡർഷിപ്പിന്റെ അഭാവം. ടോണി ആഡംസ് ഈ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ആഴ്‌സനൽ ഇത്ര ഗോൾ വഴങ്ങില്ലയിരുന്നു. വിയേറക്ക് ശേഷം ഒരു ലീഡർഷിപ്പുള്ള ഒരു പ്ലേയർ പോലും ആഴ്‌സനലിന് ഉണ്ടായിട്ടില്ല. അങ്ങനെ ഒരാളെ സൈനും ചെയ്തില്ല. ഇത് ഫീൽഡിനുള്ളിലെ കാര്യം. പുറത്ത് വെങ്ങേർ എങ്ങനെയാണ് കളിക്കാരെ motivate ചെയ്യുന്നത് എന്ന് ഇപ്പോഴും ഒരു mystery ആണ്. ഇന്നലെ ബയേണിന്റെ എതിരെ ആഴ്‌സനൽ ആണ് കളിച്ചിരുന്നതെങ്കിൽ ആറോ ഏഴോ വാങ്ങി കൂട്ടിയേനെ. ലിവർപൂളിന് പകരം ആഴ്‌സനൽ ആയിരുന്നെങ്കിൽ 3 ഗോൾ ഡോർട്മുണ്ട് അടിച്ചാൽ പിന്നെ കളി നോക്കണ്ട. ഏറ്റവും വലിയ എക്സാമ്പിൾ ആണ് 3 കൊല്ലം മുൻപ് ആൻഫീൽഡിൽ വെച്ച് നടന്നത്. അന്ന് ലീഗ് ലീഡേഴ്‌സ് 5-1 നാണ് പൊട്ടിയത്. തിരിച്ച് വരാനുള്ള ഒരു ശ്രമം പോലും അന്ന് ആഴ്‌സനൽ നടത്തിയില്ല.

*)ability to replace star players

സിമിയോണിയോട് കൂടുതൽ ബഹുമാനം തോന്നുന്നത് ഇക്കാര്യത്തിലാണ്. ഏത് പ്ലേയർ പോയാലും മറ്റൊരു പ്ലയേറിനെ അങ്ങേർ കണ്ടെത്തിയിരിക്കും. ലാ ലീഗ നേടിയതിലെ പ്രമുഖനായിരുന്നു ഡിയേഗോ കോസ്റ്റ, മിറാൻഡ, കോർച്വ, തുറാൻ തുടങ്ങിയവർ..എല്ലാവര്ക്കും ഇപ്പോൾ replacement ഉണ്ട്. ആഴ്‌സനൽ ഫാൻസ് കാലാ കാലങ്ങളായി ഒരു ഡിഫെൻസിവ് മിഡ്‌ഫീൽഡർക്ക് വേണ്ടി കേഴുമ്പോൾ വെംഗർ സൈൻ ചെയ്യാൻ മടിക്കുന്നു. വിയേറയെ replace ചെയ്തിട്ടില്ല. Rvp? അതും ഒന്നും പറയണ്ട.

*)stubborness
ഗാരി നെവിൽ പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്. തന്റെ ഫിലോസഫി അതാണ് വെങ്ങേർക്ക് വലുത്. അത് മാറിയുള്ള ഒരു പരിപാടിയും ഇല്ല. അലക്സ് ഫെർഗുസൻ കലതിനാനുസരിച്ച് മാനേജ്‌മെന്റിൽ മാറ്റം വരുത്തിയ ഒരാളാണ്. അതുകൊണ്ടാണ് 26 വർഷവും (ഡൊമെസ്റ്റിക് ലീഗിലും യൂറോപ്പിലും) ഒരു പോലെ തിളങ്ങിയത്. Tactics ൽ മാത്രമല്ല, പല approach ലും മാറ്റം ആവശ്യമാണ്. കുറച്ച് കൂടി കടുത്ത പല തീരുമാനങ്ങളും സമീപനവും എടുക്കേണ്ട കാലം എന്നേ കഴിഞ്ഞു.

*)naivety

യൂറോപ്യൻ ടൂർണമെന്റുകൾ ജയിക്കണമെങ്കിൽ ഒരു knack ഉണ്ട്. വെങ്ങേർ തന്റെ 20 കൊല്ലവും യൂറോപ്പിൽ പരാജയമായിരുന്നു. എല്ലാ പ്രാവശ്യവും ടോപ് 4 ഫിനിഷ് ചെയ്യുന്നുണ്ട്. സമ്മതിച്ചു. എന്നിട്ട് എന്താ പ്രയോജനം? മുതലാളിമാർക്ക് പൈസ വാരം എന്നല്ലാതെ ഒരു ക്ലബ്ബിന് ഒരു നേട്ടവും ഇല്ല. (ബാഴ്‌സ ഗെയിമിന് അധിക ടിക്കറ്റ് ചാർജ് ഈടാക്കിയത് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു)
ലീ ഡിക്സൺ, സ്റ്റീവ് ബോൾഡ്, ടോണി ആഡംസ്, നൈജൽ വിന്റെർബേൺ പ്രീമിയർ ലീഗ് കണ്ട മികച്ച ബാക്ക് ഫോറുകളിലൊന്നായിരുന്നു 98 ഡബിൾ നേടിയ ടീമിന്റെ കരുത്ത്. പിന്നെ ബെർഗ്കാമ്പ്, റൈറ്റ്, പാർലർ, മേഴ്‌സൺ, ഓവമാർസ് തുടങ്ങിയ പ്രമുഖർ വേറെ. ഈ ടീമിനെയും കൊണ്ട് 99 ചാമ്പ്യൻസ് ലീഗ് സീസണിൽ വെങ്ങേർ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സെമി വരെയെങ്കിലും എത്താനുള്ള ടീം ആയിരുന്നു അത്. പിന്നെ 2000 യുവേഫ കപ്പ് ഫൈനൽ. ഗളതസാരെ underdogs ആയിരുന്നെങ്കിലും ആഴസനലിനെ കീഴടക്കി. പക്ഷെ 2006 ഒരു exeption ആണ്. ഒന്ന് രണ്ട് ക്വാർട്ടർ ഫൈനലുകളും 2009 ലെ സെമിയും ഒഴിച്ചാൽ യൂറോപ്പിൽ വെങ്ങേർ ഒരു പരാജയം തന്നെയാണ്. പണ്ടൊക്കെ ഇന്നത്തെ പോലെ 4 ക്ലബ്ബ്കൾക്ക് ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ പറ്റില്ലായിരുന്നു. ലീഗ് ലീഡേഴ്‌സ് മാത്രം മത്സരിച്ച യൂറോപ്യൻ ടൂർണമെന്റ് ആയിരുന്നു അന്ന് UCL. 86 ലെ ഹെയ്സൽ ഡിസാസ്റ്ററിന്റെ ഫലമായി ഇംഗ്ലീഷ് ക്ലബ്ബ്കളെ ബാൻ ചെയ്തത് ഏറെ പ്രതികൂലമായാണ് ബാധിച്ചത്. നോട്ടിങ്ങാം ഫോറെസ്റ്റ്, ആസ്റ്റൺ വില്ല, ലിവർപൂൾ തുടങ്ങിയവർ യൂറോപ്പ് വാണ സമയം. ഇംഗ്ലീഷ് ക്ലബ്ബ്കളുടെ ഗോൾഡൻ ഏജ് ആയ ആ സമയത്ത് വന്ന ആ ബാൻ ഇല്ലായിരുന്നെങ്കിൽ ലിവേർപൂളോ എവേർട്ടണോ ആഴ്‌സനാലോ കപ്പ് അടിക്കുമായിരുന്നു. ആഴ്‌സനൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിച്ചത് 97 ലാണ്. ജോർജ് ഗ്രഹാം 80 കളിൽ രണ്ട് ലീഗ് നേടിയെങ്കിലും ബാൻ കാരണം യൂറോപ്പിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഗ്രഹാം യൂറോപ്യൻ കപ്പ് അടിക്കുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം പിന്നീട് 2 തവണ കപ്പ് വിണ്ണേഴ്‌സ് കപ്പിന്റെ ഫൈനലിൽ എത്തി. ഒരു പ്രാവശ്യം കപ്പെടുത്തു.

*)expiry date
അവസാനമായി ഇക്കാര്യം കൂടി. വേങ്ങേറിന്റെ expiry date അടുത്തു. പുതിയ കാഴ്ചപ്പാടുള്ള ഒരു മാനേജറിനെയാണ് ഇനി ക്ലബ്ബിന് ആവശ്യം. ഒരു പരിധി കഴിഞ്ഞാൽ ഏത് മാനേജറും മാറി നിൽക്കും. ജോർജ് ഗ്രഹാം, കെവിൻ കീഗൻ, ബോബി റോബ്സൺ, ജെറാർഡ് ഹൂളിയെ തുടങ്ങിയവർ കോച്ചിങ് നിർത്തിയത് വേറെ ജോബ് കിട്ടാത്തത് കൊണ്ടല്ല. സമയം ആയപ്പോൾ വഴി മാറി. അത്രയേ ഉള്ളു.

അടുത്ത സീസണിൽ പിന്നെയും പ്രതീക്ഷകളുമായി ആരാധകർ. പണം ലക്‌ഷ്യം വെച്ച് പ്രവർത്തിക്കുന്ന ബോർഡ്. അടുത്ത സീസൺ കടുത്തതാകും. കപ്പ് അടിക്കാൻ ഈ സീസണിൽ ലഭിച്ച ഏറ്റവും വലിയ അവസരം തുലച്ച ആഴ്‌സനൽ അടുത്ത സീസണിൽ പ്രത്യേകിച്ച് ഏറ്റവും പാടുള്ള സീസണിൽ കപ്പ് അടിക്കുമെന്ന എനിക്ക് പറയാൻ ആകില്ല. ടോപ് 4 കിട്ടിയാൽ ഭാഗ്യം.

Share.

Comments are closed.