ഒളിമ്പിക്സ് ഏറ്റവും ഗ്ലാമര്‍ ഇവന്റ് 100 മീറ്റര്‍

5

ഒളിമ്പിക്സ്,വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേയുള്ളൂ നമ്മള്‍ അതലെടിക്സ് തുടങ്ങിയ കായിക ഇനങ്ങളോട് താല്‍പര്യം കാണിക്കാറുള്ളത്..ഈ രണ്ടു കായിക മേളകളിലെയും ഏറ്റവും ഗ്ലാമര്‍ ഇവന്റ് ഏതാണെന്ന് ചോദിച്ചാല്‍ പുരുഷന്മാരുടെ 100 മീറ്റര്‍ തന്നെ.. അതായത് ലോകത്തിലെ ഏറ്റവും വേഗം കൂടിയാ മനുഷ്യന്‍ ആരാണ് ??

10 സെക്കന്റ്‌ ബാരിയര്‍ ആണ് ഒരു സ്പ്രിന്റെര്‍ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി..വനിതകള്‍ക്ക് ഇപ്പോഴും പത്തുസെക്കന്റില്‍ താഴെ 100 മീറ്റര്‍ ഓടാന്‍ കഴിഞ്ഞിട്ടില്ല ,1988ല്‍ ഫ്ലോറെന്‍സ് ഗ്രിഫിത്ത് ജോയെനെര്‍ സ്ഥാപിച്ച 10.49 sec ആണ് ഇപ്പോഴും ലോക റെക്കോര്‍ഡ്‌..അതാകട്ടെ അവരുടെ അകാല മരണം മൂലം സംശയത്തിന്റെ നിഴലിലുമാണ്..പോരാത്തതിനു കാറ്റിന്റെ അനൂകൂല്യവും കിട്ടിയിരുന്നത്രേ..

1980 കളിലാണ് പത്ത് സെക്കന്റ്‌ ബാരിയര്‍ സ്പ്രിന്റെര്‍ മാര്‍ ബ്രേക്ക് ചെയ്യാന്‍ തുടങ്ങിയത്..അതിന് മുന്‍പ് വിരലില്‍ എണ്ണവുന്നവ മാത്രമേ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടിട്ടുള്ളൂ ..തൊന്ണൂറുകളുടെ അവസാനത്തോട് കൂടി 10 സെക്കന്ടില്‍ താഴെ ഓടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനാവ് കാണാന്‍ പറ്റി..
നമുക്ക് എണ്‍പതുകള്‍ മുതല്‍ തോന്നുറുകളുടെ പകുതി വരെ ഒരു കാലഘട്ടമായും അതിനു ശേഷമുള്ളത് അടുത്ത കാലഘട്ടമായും പരിഗണിക്കാം..

1-കാള്‍ ലൂയിസ്
ആധുനിക കാലത്തേ ഏറ്റവും മികച്ച അത്ലത്റ്റ്ഉം സ്പ്രിന്ടരും,100 മീറ്ററിലും 200 മീറ്ററിലും ലോങ്ങ്‌ ജമ്പിലും റിലേയിലും എല്ലാം ഒളിമ്പിക്സ് ഗോള്‍ഡ്‌ നേടിയ മഹാന്‍. 9 ഒളിമ്പിക്സ് സ്വര്‍ണ്ണം,1988 ലെ സോള്‍ ഒളിമ്പിക്സില്‍ 100 മീറ്ററില്‍ സ്വര്‍ണം ലഭിച്ച റേസ് ആണ് ഏറ്റവും പ്രശസ്തം, അന്നത്തെ ലോകറെക്കോര്‍ഡ്‌ കാരനായ ബെന്‍ ജോണ്സനുമായുള്ള , ആ റേസ് പിന്നീട് നൂറ്റാണ്ടിന്‍റെ മത്സരം എന്നറിയപ്പെട്ടു. സ്വര്‍ണം നേടിയ ജോണ്സനെ പിന്നീടു അയോഗ്യനാക്കുകയയിരുന്നു .9.86 secആണ് കാള്‍ ലൂയിസിന്റെ മികച്ച സമയം അന്നത് ലോക റെക്കോര്‍ഡ്‌ ആയിരുന്നു.നൂറ്റാണ്ടിന്റെ അത്ലെറ്റ് ആയി തെരഞ്ഞെടുത്തതും കാളിനെ തന്നെയാണ്.
Best -9.86

2- ലേരോയ് ബുരേല്‍
കാള്‍ ലൂയിസും, ലേരോയ് ബുരെലും പ്രശസ്തമായ സാന്റ മോണിക ക്ലബ്ബിന്റെ പ്രോടക്ട്സ് ആണ്.അവര്‍ രണ്ടു പേരും training partners കൂടിയായിരുന്നു,ബുരെലും ലൂയിസും fastest റെക്കോര്‍ഡ്‌ പരസ്പരം മാറിക്കൊണ്ടിരുന്നു9.85 sec ആയിരുന്നു ബുരെലിന്റെ മികച്ച 100 മീറ്റര്‍ ടൈം.
1992 ബാര്‍സലോണ ഒളിമ്പിക്സ് ജേതാവു ലിനഫോര്ട് ക്രിസ്റ്റി,1984 ലോസ് അഞ്ജലോസ് ഒളിമ്പിക്സ് വെങ്കല ജേതാവ് കാനഡയുടെ ബെന്‍ ജോണ്സന്‍ എന്നിവരും മികച്ചവര്‍ ആയിരുന്നു ,ജോണ്സന്‍ ശരിക്കും ഒരു ക്രൌഡ് പുള്ളര്‍ കൂടിയായിരുന്നു.

രണ്ടാം ഘട്ടം 1995 മുതല്‍ ..
1-അസഫാ പവല്‍
കരിയറിന്റെ തുടക്കത്തില്‍ സ്പ്രിന്റ് ഇനങ്ങളിലെ ഏല്ലാ റെക്കോര്‍ഡും തന്റെ പേരിലായിരിക്കും എന്ന് തോന്നിപ്പിച്ചു അസഫ പവല്‍ എന്നാ ജമൈക്കക്കാരന്‍..പക്ഷെ 100 മീറ്ററില്‍ ലോക റെക്കോര്‍ഡ്‌ സ്വന്തം പേരില്‍ ആക്കിയെങ്കിലും പിന്നീട് ഉസ്സൈന്‍ ബോള്‍ട്ട് എന്നാ പ്രതിഭയുടെ നിഴലില്‍ ആയിപ്പോയി , ടെന്‍ സെക്കന്റ്‌ ബാരിയര്‍ ഏറ്റവും കൂടുതല്‍‌ ബ്രേക്ക് ചെയ്തത് അസഫ ആണ്..93 തവണയിലധികം..ഡോപിംഗ് ചാര്‍ജെസ് കരിയറില്‍ കരിനിഴല്‍ വീഴ്ത്തുകയും ചെയ്തു..എങ്കിലും ഏക്കാലെതെയും മികച്ച സ്പ്രിനെര്മാരില്‍ അസഫ പവലും പെടും.
ബെസ്റ്റ്- 9.72 sec
2- ജസ്റ്റിന്‍ ഗാട്ലിന്‍
2004 ഏതെന്‍സ് ഒളിമ്പിക്സ് ചാമ്പ്യന്‍ ആണ് ഗാട്ലിന്‍, കൂടാതെ ലോക ചാമ്പ്യന്‍ഷിപ്പിലും 2 തവണ സ്വര്‍ണം കിട്ടി. ഇടക്കാലത്ത് ഡോപ്പിന്ഗില്‍ പെട്ട് 4 വര്‍ഷം ബാന്‍ കിട്ടിയിരുന്നു.അതിനു ശേഷം ശക്തമായ തിരിച്ചു വരവ് നടത്തി എന്നതാണ് ഗാട്ലിനെ വ്യത്യസ്ഥനക്കുന്നത്.30 വയസ്സിനു പ്രായമുള്ളവരില്‍ ഏറ്റവും വേഗതയേറിയ താരം ഗാട്ലിന്‍ തന്നെയാണ്.
Best -9.74 sec
3-ഉസ്സൈന്‍ ബോള്‍ട്ട്.
ലോകം കണ്ടാ ഏറ്റവും വേഗതയേറിയ മനുഷ്യന്‍.100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കോര്‍ഡ്‌..അതും അമാനുഷിക വേഗത്തില്‍ 100 മീറ്ററില്‍ 9.58 സെക്കന്റ്‌, 200 മീറ്റര്‍ 19.19 സെക്കണ്ടില്‍,സ്പ്രിന്റിങ്ങില്‍ 6 ഒളിമ്പിക്സ് സ്വര്‍ണം,അതും റെക്കോര്‍ഡ്‌,,തന്‍റെ ചെല്ലപ്പേര്‍ അന്വര്തമാക്കുന്നാ മനുഷ്യന്‍ Lightning Usain Bolt …

1996 ഒളിമ്പിക്സ് ജേതാവും,മുന്‍ റെക്കോര്‍ഡ്‌കാരനുമായ ഡോനോവാന്‍ ബൈലി,2000. ഒളിമ്പിക്സ് ജേതാവ് മൌറിസ് ഗ്രീന്‍,അറ്റോ ബോല്ടെന്‍, ബോള്‍ടിന്റെ ട്രെയിനിംഗ് പാര്‍ട്ട്‌നര്‍ യോഹന്‍ ബ്ലേക്ക് എന്നിവരും പ്രമുഖ സ്പ്രിന്റെര്‍മാരുടെ ലിസ്റ്റില്‍ പെടുന്നു.

വിരമാതിലകം-
ഏറ്റവും വേഗതയേറിയ ഇന്‍ഡ്യക്കാരന്‍ മലയാളിയാണ്,ആലപ്പുഴക്കാരന്‍ അനില്‍ കുമാര്‍ 10.30 sec ആണ് ഇദ്ദേഹത്തിന്റെ സമയം. അതില്‍ വിഷമിക്കാനൊന്നുമില്ല ,ബയോളജികല്‍ ഫാക്ടര്സ് ഇതില്‍ പ്രധാനപ്പെട്ട ഘടകം ആണെന്ന് വിദഗ്ധ മതം,,വെറുതെയാണോ വെസ്റ്റ് അഫ്രികന്‍ വംശജര്‍ സ്പ്രിന്റ് ഇനങ്ങളിലും,ഈസ്റ്റ്‌ ആഫ്രികന്‍സ് ദീര്‍ഘദൂര ഇനങ്ങളിലും കുത്തക സ്ഥാപിച്ചിരിക്കുന്നത്.

Share.

Comments are closed.