റോഡിന്റെ ചക്രവർത്തി

69

1960 റോം ഒളിമ്പിക്സിലെ മാരത്തോൺ മത്സരം ആരംഭിക്കാൻ ഒരുങ്ങുന്നു
നാനാ രാജ്യത്തിലേയും കായികാഭ്യാസികൾ നിരന്ന് നിന്നു
ലോക പ്രശസ്തരായാ മാരത്തോൺ ഓട്ടക്കാർ
താര നിബിടമായ മത്സര രംഗം പക്ഷേ പെട്ടെന്ന് എല്ലാവരുടേയും കണ്ണുകൾ ഒരാളിലേക്ക്‌ തിരിഞ്ഞു
നഗ്നപാദനായി നിൽക്കുന്ന അയാൾ ആഹ്‌ കായിക മേളയിൽ പങ്കെടുത്ത ആദ്യത്തെ നഗ്നപാദനായ കായികാഭ്യാസി ആയിരുന്നു
കരിവീട്ടിയിൽ കടഞ്ഞെടുത്ത ശിൽപം കണക്ക്‌ നിൽക്കുന്ന് അയാളെ കൗതുകത്തോടെ എല്ലാവരും നൊക്കി നിന്നു….
എന്നാൽ അയാളൊ
ലോകത്തെ ഏറ്റവും വലിയ കായിക മേളയിൽ പങ്കെടുക്കുന്നതിന്റെ ഭയമോ ആശങ്കയോ സമ്മർദ്ദമോ ലവലേശം ഇല്ലാതെ ഏകാന്തചിത്രനായി നിന്നു
എത്യോപിയക്കാരൻ അബീബ്‌ ബിക്കീല !!!

സ്റ്റാർട്ടറിന്റെ മുന്നറിയിപ്പും വെടിമുഴക്കവും കഴിഞ്ഞതോടെ അബീബ്‌ ബിക്കീല എന്ന അതിമാനുഷകന്റെ മാസ്മരികത ലോകം തിരിച്ചറിഞ്ഞ്‌ തുടങ്ങി
10 കിമി ദൂരം കഴിഞ്ഞപ്പോൾ നഗ്നപാദനായ ബിക്കീലാ വൻ കുതിപ്പിലൂടെ മൂന്നാമനായി ദൂരം കുറയുംതോറും അയാളുടെ വേഗതയും കൂടി….
റോമ നഗരത്തിന്റെ ധൃതിയും ബഹളവും അയാളെ ബാധിച്ചില്ല പേരു കേട്ട കായികാഭ്യാസികളെ എല്ലാം മറികടന്ന് ബിക്കീല കുതിച്ചു….
മുപ്പത്‌ കിമി കഴിഞ്ഞപ്പോൾ അയാൾ എല്ലാവരേക്കാളും ബഹുദൂരം മുന്നിലായി
എന്നിട്ടും അയാൾ തളർന്നില്ല ഓരോ നിമിഷവും അയാൾ തന്റെ വേഗത കൂട്ടിക്കൊണ്ടിരുന്നു
ഇരംബിയാർത്ത ആർപ്പു വിളികൾ അയാളെ കൂടുതൽ ശക്തനാക്കി!!
പുതിയ ലോക റെക്കോർഡും സ്വന്തമാക്കി സ്വർണ്ണപതക്കം തന്റെ കൈക്കുള്ളിൽ എത്തിച്ച അയാൾ ക്ഷീണത്തിന്റെ ചെറിയ മാറ്റങ്ങൾ പോലും ഇല്ലാതെ ആർത്തുലസിച്ചു
അതൊരു തുടക്കമായിരുന്നു ഒരു അത്ഭുത പ്രതിഭാസത്തിന്റെ തുടക്കം
എതോപ്യൻ രാജസംഘത്തിലെ സൈനികാംഗത്തിൽ നിന്ന് എത്യോപിയയെ ആഫ്രിക്കയെ മറ്റു രാജ്യങ്ങൾക്ക്‌ പരിചയപ്പെടുത്ത നായകനായി ബിക്കീല വളർന്നു
വളരുന്ന ആഫ്രിക്കയുടെ ത്രസിപ്പിക്കുന്ന പ്രതീകമായി അയാൾ അവതരിക്കപ്പെട്ടു…

നാലു വർഷങ്ങൾക്കിപ്പുറം മറ്റൊരു ഒളിമ്പിക്സിനു ടോക്കിയോ നഗരം ആതിഥ്യം വഹിക്കുംബോൾ 32 വയസുക്കാരനായ ബിക്കീല ഒരിക്കൽ കൂടി മത്സരത്തിനിറങ്ങി പക്ഷേ ബിക്കീലക്കിത്തവണ അത്ര സുഖകരം ആയിരുന്നില്ല അനുഭവങ്ങൾ
മത്സരത്തിനു ഒരു മാസം മുൻപ്‌ രണ്ട്‌ ശസ്ത്രക്രിയക്ക്‌ വിധേയനായ അയാൾ പരിക്കിൽ നിന്ന് പൂർണ്ണ മുക്തൻ അല്ലായിരുന്നു…
രണ്ട്‌ തവണ തുടർച്ചയായി മാരത്തോമ്മ് സ്വർണ്ണം അപ്രാപ്യമായ ലക്ഷ്യം ആണെന്ന് എല്ലാവരും വിലയിരുത്തി
എന്നാൽ അബീബ്‌ ബിക്കീല എന്ന പ്രതിഭ ഒരിക്കൽ കൂടി ലോകത്തെ ഞെട്ടിച്ചു
തന്റെ പരിക്കേറ്റ കാലുമായി അയാൾ ടോക്കിയോ ഒളിമ്പിക്സിലും സ്വർണ്ണ പതക്കം കൈക്കലാക്കി തുടർച്ചയായി രണ്ട്‌ മാരത്തൺ സ്വർണ്ണം നേടുന്ന ആദ്യ താരം അതും പുതിയ ലോക റെക്കോഡിലൂടെ

ടോക്കിയോവിലെ തിങ്ങി നിറഞ്ഞ കാണികൾ അയാളെ അത്ഭുതാരവങ്ങൾ കൊണ്ട്‌ വരവേറ്റി ബിക്കീലയെ അന്ന് ലോകം “റോഡിന്റെ ചക്രവർത്തി” എന്ന പട്ടം ചാർത്തി നൽകി….
അടുത്ത ഒളിമ്പിക്സിലും ബിക്കീല ഇറങ്ങി തന്റെ കഠിനാധ്വാനത്തിലൂടെ ഒരിക്കൽ കൂടി സ്വർണ്ണ പതക്കം ലക്ഷ്യമിട്ട ബിക്കീലയക്ക്‌ മുന്നിൽ ഇത്തവണ പരിക്കു വിജയഭേരി മുഴക്കി
മത്സരത്തിനിടക്ക്‌ അസഹ്യമായ വേദനക്കൊണ്ട്‌ നിറക്കണ്ണുകളുമായി ബിക്കീല കളം വിട്ടു….

അവിടെയും തീർന്നില്ല ബിക്കീലയുടെ പോരാട്ടം 1972 ൽ മ്യൂണിക്കിൽ തന്റെ സ്വർണ്ണം തിരിച്ച്‌ പിടിക്കാൻ അയാൾ അരപ്പട്ട കെട്ടി പോരിനിറങ്ങി എന്നാൽ വിധി കാത്ത്‌ വെച്ചത്‌ മറ്റൊന്നായിരുന്നു…
69 ലെ കാറപകടത്തിൽ തന്റെ രണ്ടു കാലുകളും തളർന്ന് ബിക്കീല തന്നെ ജനഹൃദയങ്ങളുടെ ജേതാവാക്കിയ മാരത്തൺ വേദിയോട്‌ വിടപറഞ്ഞു…

അസാധാരണമായ പോരാട്ടവീര്യം മനസിൽ ഉള്ള ബിക്കീല എന്ന കായികാഭ്യാസി അവിടം കൊണ്ടും തീർന്നില്ല വീൽചെയറിൽ ഇരുന്ന് പാരലിം പിക്സ്‌ അംബെയ്ത്തു ഇനത്തിൽ പങ്കെടുത്തു
വീറും വാശിയും കൂടപ്പിറപ്പായ ഈ എത്യോപക്കാരനു എങ്ങനെ ആണു അടങ്ങി ഇരിക്കാനാവുക …..
1973 നാൽപത്തൊന്നാം വയസിൽ നിര്യാതനാവുംബോൾ അബീബ്‌ ബിക്കീല എന്ന പ്രഭാപൂരിതമുള്ള അത്ഭുത പ്രതിഭാസം വരും തലമുറക്ക്‌ എന്നും ജീവിക്കുന്ന പ്രചോദനമായി അതിനോടം മാറിയിരുന്നു

Share.

Comments are closed.