രഹാനെ… വാഴ്ത്തപ്പെടാതെ പോകുന്ന പ്രതിഭ…

86

തൊണ്ണൂറുകളിലാണ്.മുംബ­ൈയിലെ ഒരു മൈതാനത്തില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നു.ബാറ്റിംഗ്­­ ടീമിന്‍െറ ഒാപ്പണര്‍ ഒരു എട്ടുവയസ്സുകാരന്‍ പയ്യനാണ്.അവനേക്കാള്‍­­ മൂന്നിരട്ടി പ്രായമുണ്ട് ബൗളര്‍ക്ക്.ആദ്യ പന്ത് ഹെല്‍മറ്റിലിടിച്ചപ്പ­­ോള്‍ കൊച്ചു ബാറ്റ്സ്മാന്‍ കരച്ചില്‍ തുടങ്ങി ! ഈ പണി നിനക്ക് പറ്റിയതല്ല എന്ന മട്ടില്‍ ബൗളര്‍ സംസാരിച്ചപ്പോള്‍ പയ്യന്‍ കണ്ണീര്‍ തുടച്ച് ബാറ്റിങ്ങ് വീണ്ടും തുടങ്ങി.അടുത്ത അഞ്ചു പന്തുകളും അവന്‍ ബൗണ്ടറിയിലേക്ക് പറത്തി ! ആ പയ്യന്‍ ഇന്നും വെല്ലുവിളികളെ അടിച്ചുപറത്തിക്കൊണ്ട­­ിരിക്കുന്നു.കളിത്തട­്­ട് അന്താരാഷ്ട്ര ക്രിക്കറ്റ് ആണെന്ന് മാത്രം.അവനെ നമ്മള്‍ അറിയും-അജിന്‍ക്യ മധുകര്‍ രഹാനെ ! നമ്മുടെ സ്വന്തം അജുവിന് ഇന്ന് 28 വയസ്സു തികഞ്ഞു.

ഇന്ത്യയെ ചരിത്രജയത്തിലേക്ക് നയിച്ച ലോര്‍ഡ്സ് ഇന്നിങ്സിനിടെ ഉണ്ടായ ഒരു കാര്യം ഒാര്‍മ്മവരുന്നു.ഡീപ്­­പ് ഫൈന്‍ലെഗ്ഗിലും ഡീപ്പ് സ്ക്വയര്‍ലെഗ്ഗിലും ഫീല്‍ഡര്‍മാരെ നിര്‍ത്തിയിട്ട് ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് ലിയാം പ്ളങ്കറ്റിനെക്കൊണ്ട്­­ ബൗണ്‍സറുകള്‍ എറിയിച്ചു.ഒരു പുള്‍ഷോട്ട് പിഴച്ചാല്‍ രഹാനെ പുറത്താവും.പക്ഷേ രഹാനെ ആ വെല്ലുവിളി എറ്റെടുത്തു.പുള്‍ഷോട­­്ടുകളിലൂടെ തന്നെ രഹാനെ ബൗണ്ടറികള്‍ നേടിക്കൊണ്ടിരുന്നു !! ഫീല്‍ഡര്‍മാര്‍ക്കിടയ­­ിലെ ഒഴിഞ്ഞ പ്രദേശങ്ങള്‍ അയാള്‍ അത്ഭുതകരമായി കണ്ടെത്തിക്കൊണ്ടിരുന­്നു !!

ആന്‍ഡേഴ്സനും ബ്രോഡിനും അഴിഞ്ഞാടാന്‍ പാകത്തിനുള്ള ഒരു ഗ്രീന്‍ ടോപ്പ് പിച്ച് ആണ് ക്യൂറേറ്റര്‍ ഒരുക്കിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 145/­7 എന്ന പരിതാപകരമായ സ്ഥിതിയിലുമായി.എന്നാല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ധീരമായി കളിച്ച രഹാനെ നേടിയ സെഞ്ച്വറി ഇന്ത്യയ്ക്ക് നേടിക്കൊടുത്തത് ക്രിക്കറ്റിന്‍െറ മെക്കയില്‍ ഒരു ടെസ്റ്റ് ജയമാണ്.28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ലോര്‍ഡ്സില്‍ ടെസ്റ്റ് ജയിച്ചത്…

രഹാനെ അങ്ങനെയാണ്.രണ്ടുവര്‍­­ഷക്കാലം വേണ്ടത്ര അവസരങ്ങള്‍ കൊടുക്കാതെ വെള്ളക്കുപ്പി ചുമപ്പിച്ച ഇന്ത്യന്‍ ടീം മാനേജ്മെന്‍െറിനെ അയാള്‍ ബാറ്റുകൊണ്ട് പരിഹസിച്ചു.ഡര്‍ബനില്­­‍ സ്റ്റെയിനിന്‍െറ പുതിയ പന്തു കൊണ്ടുള്ള മാരകമായ സ്പെല്ലിന് രഹാനെയെ 96 റണ്‍സ് നേടുന്നതില്‍ നിന്ന് തടയാനായില്ല.
സ്റ്റെയിനും മോര്‍ക്കലും ഫിലാണ്ടറുമടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് നിരയ്ക്കെതിരെ ഇന്ത്യ ഡര്‍ബന്‍ ടെസ്റ്റില്‍ തകര്‍ന്നു വീണപ്പോള്‍ 96 റണ്‍സോടെ ഒറ്റയ്ക്ക് പൊരുതിയത് രഹാനെ ആയിരുന്നു.

ന്യൂസിലന്‍­റിലെ തണുപ്പുള്ള കാലാവസ്ഥയ്ക്കും സീം ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചുകള്‍ക്കും രഹാനെയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയുടെ പിറവിയെ ഇല്ലാതാക്കാനായില്ല!!­ വെല്ലിങ്ങ്ടണില്‍ പിറന്ന രഹാനെയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി ഇന്ത്യയുടെ ജയം ഉറപ്പിച്ചതാണ്.പക്ഷേ ഇന്ത്യന്‍ ബൗളര്‍മാരുടെ കഴിവു കേടു മൂലം ടെസ്റ്റ് സമനിലയിലായി.

ബര്‍മിങ്ങാമില്‍ വെച്ചാണ് രഹാനെ തന്‍െറ ആദ്യ ഏകദിന സെഞ്ച്വറി നേടുന്നത്-ഇംഗ്ളണ്ടിന­­െതിരെ.അന്ന് രഹാനെ നേടിയ നാലു സിക്സറുകളേക്കാള്‍ സുന്ദരമായി തോന്നിയത് സ്റ്റീവ് ഫിന്നിനെതിരെ കളിച്ച ഒരു സ്ട്രയിറ്റ് ഡ്രൈവ് ആണ്.കമന്‍റേറ്റര്‍ സുനില്‍ ഗാവസ്കറുടെ അഭിപ്രായം അനുസരിച്ച് കരുത്ത്,ടൈമിങ്,അനായാ­­സത,പ്രതിഭ-ഇവയെല്ലാം­ ഒത്തിണങ്ങിയ ഷോട്ട് ! ഒാപ്പണറായി സ്ഥാനം കിട്ടിയ ആദ്യ പരമ്പരയില്‍ത്തന്നെ രഹാനെ നേടിയ ഈ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇംഗ്ളിഷ് മണ്ണില്‍ ഏകദിനപരമ്പര ജയിച്ചത് !

മെല്‍ബണില്‍ മിച്ചല്‍ ജോണ്‍സന്‍ രഹാനെയ്ക്കെതിരെ 145 കി.മി വേഗത്തില്‍ പന്തെറിഞ്ഞു.ഷോട്ടുകള­­്‍ അതിനേക്കാള്‍ വേഗത്തില്‍ വേലിക്കെട്ടിലേക്ക് പാഞ്ഞു.അവിടെയുമൊരു ടെസ്റ്റ് സെഞ്ച്വറി !ബോക്സിങ് ഡേ ടെസ്റ്റില്‍ രഹാനെ ഉതിര്‍ത്ത ഒാരോ ഷോട്ടും മുഖമടച്ചുള്ള അടിയായിരുന്നു ഒാസ്ട്രേലിയക്കാര്‍ക്­ക്.കോലിയ്ക്കു ശേഷം വന്ന രഹാനെ കോലിയ്ക്കു മുമ്പ് സെഞ്ച്വറി തികച്ചു.171 പന്തില്‍ 147 റണ്ണുകള്‍… മനോഹരമായ സ്ക്വയര്‍കട്ടുകളും പുള്ളുകളും ഫ്ളിക്കുകളും അപ്പര്‍കട്ടും സ്വീപ്പും ഉള്‍പ്പടെ 21 ബൗണ്ടറികള്‍.ഒരു ക്ളബ്ബ് ബൗളറോട് കാണിക്കുന്ന ബഹുമാനമേ രഹാനെ ലോകത്തെ ഏറ്റവും മികച്ച ബൗളറായ ജോണ്‍സനോട് കാണിച്ചുള്ളൂ.

2015 ലോകകപ്പിന് തൊട്ടുമുമ്പ് ഒാസ്ട്രേലിയയില്‍ വെച്ച് ഒരു ത്രിരാഷ്ട്ര പരമ്പര നടന്നു.അവസാന ലീഗ് മത്സരത്തില്‍ പെര്‍ത്തില്‍ വെച്ച് ഇന്ത്യയും ഇംഗ്ളണ്ടും മത്സരിച്ചു.ബൗളര്‍മാര­­െ മാത്രം തുണച്ച പിച്ചില്‍ ഇന്ത്യന്‍ നിരയില്‍ നിന്ന് അമ്പതു കടന്നത് രഹാനെ മാത്രം. കളി ഇന്ത്യ തോറ്റെങ്കിലും രഹാനെയുടെ 73 റണ്‍സ് ഒാര്‍മ്മയില്‍ നില്‍ക്കുന്നു.അന്ന് സ്റ്റുവര്‍ട്ട് ബ്രോഡിന്‍െറ ബൗണ്‍സര്‍ രഹാനെ ഹുക്ക് ചെയ്തപ്പോള്‍ ഫൈന്‍ലെഗ്ഗില്‍ മോയിന്‍ അലി ക്യാച്ചിനു തയ്യാറെടുത്തു.പക്ഷേ പന്തു പിടിച്ചത് ഗാലറിയിലെ കാണികളാണെന്നു മാത്രം !

ലോകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെ­­തിരെ രഹാനെ നേടിയ അര്‍ദ്ധസെഞ്ച്വറിയും അവിസ്മരണീയം.രഹാനെ 60 പന്തില്‍ നേടിയ 79 റണ്ണുകള്‍ ശിഖര്‍ ധവാന്‍െറ സെഞ്ച്വറിയേക്കാള്‍ മികച്ചുനില്‍ക്കുന്നു­­ എന്ന് കരുതുന്നവരുണ്ട്.മെല്­­‍ബണിലെ വലിയ മൈതാനത്തെ ഇത്തിരിപ്പോന്ന രഹാനെ നിസ്സാരമായി മെരുക്കി.

22 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ശ്രീലങ്കയിൽ ഇന്ത്യ ഒരു ടെസ്റ്റ് സീരീസ് ജയിച്ചപ്പോൾ രഹാനെ അതിൽ നിർണ്ണായക പങ്കു വഹിച്ചു.കൊളംബോയിൽ രഹാനെ സെഞ്ച്വറി നേടിയപ്പോൾ ഒരു ശ്രീലങ്കൻ പെൺകുട്ടി നിർത്താതെ കൈയടിച്ചത് ഇന്നും ഒാർക്കുന്നു ! കൂടാതെ ഏറ്റവുമധികം ക്യാച്ചുകൾ ഒരു ടെസ്റ്റിൽ എടുത്ത ഫീൽഡർ എന്ന റെക്കോർഡും-8 ക്യാച്ചുകൾ !

വിദേശത്ത് മികച്ച പ്രകടനങ്ങൾ നടത്തിയപ്പോഴും സ്വന്തം മണ്ണിലെ രഹാനെയുടെ ടെസ്റ്റ് റെക്കോർഡുകൾ മോശമായിരുന്നു.ദക്ഷിണ­­ാഫ്രിക്കയ്ക്കെതിരായ­ ഡൽഹി ടെസ്റ്റിൽ സെഞ്ച്വറി നേടിക്കൊണ്ട് ആ കറയും രഹാനെ കഴുകിക്കളഞ്ഞു…എെ.പ­­ി.എല്ലിൽ പൂനെയ്ക്കു വേണ്ടി മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ കളിച്ചിട്ടും തിരികെക്കിട്ടിയത് പരിഹാസം തന്നെ ! എങ്കിലും തന്നെ ഏൽപ്പിക്കുന്ന ഏതു ജോലിയും രഹാനെ പരിഭവം ഇല്ലാതെ നിർവ്വഹിക്കുന്നു….

ഭാവിയില്‍ ദുഷ്കരമായ പിച്ചുകളില്‍ ഇന്ത്യയ്ക്ക് കളിക്കേണ്ടിവരും.കോച്­­ചിന്‍െറയും നായകന്‍െറയും ചങ്കിടിപ്പ് കൂടും.പെട്ടന്നാവും ഡ്രസ്സിംഗ് റൂമില്‍ രഹാനെയെ കാണുന്നത്.അതോടെ അവരുടെ ആധി നിലയ്ക്കും ;ചുണ്ടുകളില്‍ പുഞ്ചിരി വിരിയും.അതാണ് രഹാനെ !!!

Share.

Comments are closed.