എക്കാലത്തെയും മികച്ച ചാമ്പ്യൻസ് ലീഗ് വിജയം ?

7

എക്കാലത്തെയും മികച്ച ചാമ്പ്യൻസ് ലീഗ് വിജയം ആരുടെതാണ്? കാലാകാലങ്ങളായി ആരാധകർ സംവാദിക്കുന്ന ഒരു വിഷയമാണിത്. 3 ഗോൾ വഴങ്ങിയ ശേഷം കിരീടം കൈക്കലാക്കിയ ലിവർപൂളിന്റെ വിജയം ഈ ഗണത്തിൽപ്പെടുതവുന്നതാണ്. എന്റെ ഒരഭിപ്രായത്തിൽ 1995 ൽ അയാക്സ് നേടിയ കിരീടമാണ് ഏറ്റവും മഹാത്തരമായത്.

90 കളിൽ ഇറ്റാലിയൻ ആധിപത്യം ചാമ്പ്യൻസ് ലീഗിൽ പ്രകടമായിരുന്നു. എസി മിലാൻ ലോകത്തിലെതന്നെ മികച്ച ടീമായ കാലം. 7 സീസണുകളിൽ ഒരു ഇറ്റാലിയൻ ടീമെങ്കിലും ഫൈനൽ കളിച്ചു. അക്കാലത്ത് അവരെ കീഴടക്കി കിരീടം നേടുക എളുപ്പമല്ലായിരുന്നു. എന്നാൽ വാൻ ഗാലിനു കീഴിൽ അയാക്സ് കിരീടം നേടിയപ്പോൾ അതൊരു ചരിത്ര വിജയമായി മാറി. മിലാൻ ഫേവറൈറ്റുകൾ ആണെങ്കിൽ പോലും അയാക്സിനും സാധ്യത കൽപ്പിച്ചിരുന്നു. ഗ്രൂപ്പ്‌ സ്‌റ്റേജിലും ഇവർ നേർക്കുനേർ വന്നപ്പോൾ ഇരുപാദങ്ങളിലും അയാക്സ് മിലാനെ തോല്പ്പിച്ചു(2-0 മാർജിനിൽ ഹോമിലും എവേയിലും വിജയം). ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് മിലാനെ കീഴടക്കി അയാക്സിന്റെ ഗോൾഡൻ ജെനെറേഷൻ വിയന്നയിൽ കപ്പുയർത്തി. 94-95 സീസണിൽ അക്കാലത്തെ മികച്ച ക്ലബ്ബ് ആയ മിലാനെതിരെ അയാക്സിന്റെ ഈ ആധികാരിക വിജയം (ഗ്രൂപ്പ് സ്റ്റേജും ഫൈനലും അടക്കം 3 കളി, 5 ഗോൾ നേടി, 0 ഗോൾ വഴങ്ങി) അവിസ്മരണീയമാവാനും കാരണം ഈ ഗോൾഡൻ ജെനെറേഷനും യുവ കളിക്കാരിൽ എന്നും വിശ്വാസമാർപ്പിച്ചിട്ടുള്ള ലുയിസ് വാൻ ഗാലെന്ന മാനേജേറും ആയിരുന്നു.

ഗോൾ വല കാക്കാൻ വാൻ ഡെർ സാർ. ഡിഫൻസിൽ പരിചയ സമ്പന്നരായ റൈക്കാർഡും ബ്ലിൻഡും. മിഡ് ഫീൽഡിൽ എക്കാലത്തേയും മികച്ച കളിക്കാരിൽ ഒരാളായ ക്ലാരൻസ് സെയ്ഡോർഫ്. ‘വണ്‍ മാൻ എഞ്ചിൻ റൂം’ എന്ന് വാൻ ഗാൽ വിശേഷിപ്പിച്ച എഡ്ഗാർ ഡേവിഡ്സ്. വിങ്ങിൽ കളിയ്ക്കാൻ തന്റെ സ്വതസിദ്ധ വേഗത കൊണ്ട് വീണുകിട്ടിയ ‘റോഡ്‌ റണ്ണർ’ എന്ന വിളിപ്പേരുള്ള മാർക്ക്‌ ഓവർമാർസ്. ഫോർവേഡിൽ യുവ വിസ്മയം പാട്രിക് ക്ലൈവർട്ടും കാനുവും. പിന്നെ ഡെ ബോർ സഹോദരങ്ങൾ, ലിറ്റ്മനെൻ, റെയ്സിഗർ തുടങ്ങിയ പ്രമുഖർ വേറെ.

ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ഗോൾഡൻ ജെനെറേഷൻ അപൂർവമായേ സംഭവിക്കാറുള്ളു. ഇപ്പോഴത്തെ ബെൽജിയം ടീമിനുള്ളത് ഒരു ഗോൾഡൻ ജെനെറേഷൻ ആണെന്ന് പറയാം. ഏകദേശം 92 മുതൽ 96 വരെ അയാക്സിനെ സംബന്ധിച്ചിടത്തോളം നല്ലൊരു കാലഘട്ടമായിരുന്നു. 95 ൽ ചാമ്പ്യൻസ് ലീഗിൽ വിജയിച്ചു. 96 ൽ പെനാൽടി ഷൂട്ട്‌ ഔട്ടിൽ യുവന്റസ് അയക്സിനെ കീഴടക്കി കപ്പുയർത്തി. ആ ഫൈനലോട് കൂടി അയക്സിന്റെ നല്ല കാലവും അവസാനിച്ചു. വാൻ ഗാൽ ബാഴ്സയുടെ മാനേജറായി നിയമിതനായി. അതോടെ കുറെ പേർ വാൻ ഗാലിനൊപ്പം ബാഴ്സയിലേക്കും പോയി. മറ്റു പ്രമുഘ കളിക്കാരും ക്ലബ്ബ് വിട്ടതോട്കൂടി അയക്സിന്റെ ആ ഗോൾഡൻ ജേനെറേഷനും തിരശീലവീണു…

Share.

Comments are closed.