ബോക്സിംഗ് ഡേ ടെസ്റ്റ്‌

2

ബോക്സിംഗ് ഡേ എന്ന് പറയുന്നത്‌ ഓസ്ട്രലിയയിലും മിക്കവാറും കോമണ്‍വെല്‍ത്ത് രാജ്യങ്ങളlലും ക്രിസ്മസ്നു ശേഷമുള്ള പൊതു അവധി ദിവസം ആണ്..

ഇംഗ്ലണ്ടിലാണ് ഇതിന്റെ ഉത്ഭവസ്ഥാനം പഴയകാലത്ത് തൊഴിലുടമകള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ബോണസും മറ്റു പല തരത്തിലുള്ള ഗിഫ്റ്റുകള്‍ ഒക്കെ ക്രിസ്മസിന് ശേഷം വരുന്ന ദിവസം ബോക്സിലാക്കി കൊടുത്തിരുന്നു, ഇത് കാലക്രമത്തില്‍ ബോക്സിംഗ് ഡേ എന്ന് അറിയപ്പെടാന്‍ തുടങ്ങി.ഈ ആധുനിക കാലത്ത് എല്ലാ ജനസമൂഹങ്ങളും അവരുടെ പ്രിയപ്പെട്ട എല്ലാവര്‍ക്കും ഗിഫ്റ്റ് ബോക്സുകളും മറ്റനവധി സമ്മാനങ്ങളും നല്കുന്ന ദിവസമാക്കി ഈ ദിവസത്തെ മാറ്റി എടുത്തു മാര്‍ക്കറ്റിംഗ് വിശാരദന്മാര്‍.ഓസ്ട്രേലിയയില്‍ വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയും ,വലിയ കച്ചവടവും നടക്കുന്നത് ബോക്സിംഗ് ഡേയില്‍ തന്നെയാണ്.

ബോക്സിംഗ് ഡേ ടെസ്റ്റ്‌ ഓസ്ട്രലിയയിലെ ഏറ്റവും വലിയ സ്പോര്‍ട്ട്സ് ഇവന്ടുകളില്‍ ഒന്നാണ്, എല്ലാ വര്‍ഷവും ഡിസംബര്‍ 26നു മെല്‍ബോണ്‍ ക്രികെറ്റ് ഗ്രൗണ്ടില്‍ ആണ് ബോക്സിംഗ് ഡേ ടെസ്റ്റ്‌.

ഓസ്ട്രെലിയന്‍ ടെസ്റ്റ്‌ ടീം സന്ദര്‍ശക ടീമുമയിട്ടാണ് കളി.ബോക്സിംഗ് ഡേ ടെസ്റ്റില്‍ കളിക്കുന്നത് ഏതൊരു ടെസ്റ്റ്‌ പ്ലെയരുടെയും സ്വപ്നമാണ് 1950ല്‍ ആന്ന് ആദ്യത്തെ ബോക്സിംഗ് ഡേ ടെസ്റ്റ്‌ തുടങ്ങുന്നത് . പക്ഷെ 1980 മുതലാണ് തുടര്‍ച്ചയായി ബോക്സിംഗ് ഡേ ടെസ്റ്റ്‌ നടക്കുന്നത് .
ബോക്സിംഗ് ഡേ ടെസ്റ്റിന്റെ പ്രസക്തി എന്താണെന്നു വെച്ചാല്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന ടെസ്റ്റ്‌ ക്രിക്കട്റ്റ് ഇനിയും മുന്നോട്ടു പോകും എന്ന് നമുക്ക് തോന്നുന്നത് ബോക്സിംഗ് ഡേ ടെസ്റ്റിലെ കാണികളുടെ പങ്കാളിത്തം കാണുമ്പോഴാണ്..ചിത്രത്തില്‍ ഉള്ളത് 2013 ലെ ബോക്സിംഗ് ഡേയിൽ ഓസ്ട്രേലിയ vs ഇംഗ്ലണ്ട് കളി കാണാനെത്തിയ റെക്കോര്‍ഡ്‌ ജനക്കൂട്ടമാണ് അന്നത്തെ Attendance – 91112

MCG കഴിഞ്ഞാല്‍ ബോക്സിംഗ് ഡേ ടെസ്റ്റ്‌ കൂടുതല്‍ നടക്കുന്ന വേദി സൌത്ത് ആഫ്രികയിലെ Durban ആണ്.
ലോകത്തെ ഏറ്റവും മനോഹരമായ ഗ്രൌണ്ട്കളില്‍ ഒന്നായ MCG യില്‍ full crowded ആയി ക്രിക്കെറ്റ് ആസ്വദിക്കുന്നതിലും വലുതായി ഒന്നുമില്ല ഒരു ക്രികെറ്റ് പ്രേമിക്ക്‌.

വിരാമ തിലകം .
ഇന്ത്യ 1980 നു ശേഷം 7 ബോക്സിംഗ് ഡേ ടെസ്റ്റുകള്‍ കളിച്ചെങ്കിലും നമുക്ക് ഓര്‍ത്തിരിക്കാന്‍ ഉള്ളത് 2003ല്‍ സേവാഗ് നേടിയ 195 , 1999ലെ സച്ചിന്‍റെ 116 , കഴിഞ്ഞ വര്‍ഷത്തെ കോഹ്ലിയുടെ 169, രഹാനെയുടെ 147.

Share.

Comments are closed.