തോൽവിയിലും തല ഉയർത്തിപ്പിടിച്ച ഡെറിക്ക് റെഡ്മണ്ട്…

169

ലോകം ഒരുമിക്കുന്ന ഒളിമ്പിക് വേദിയില്‍ കൂടുതല്‍ ഉയരം, കൂടുതല്‍ വേഗം, കൂടുതല്‍ ദൂരം തേടി കായിക താരങ്ങള്‍ മത്സരിക്കുമ്പോള്‍ വിജയിക്കുന്നവന്‍ മാത്രം ശ്രദ്ധിക്കപ്പെടുന്നു­. പരാജയപ്പെടുന്നവന്‍ എല്ലാവരാലും വിസ്മരിക്കപ്പെടുന്നു­ അവരില്‍ ചിലര്‍ ഒരു രാജ്യത്തിന്‍റെ തന്നെ ദുരന്തമായി അറിയപ്പെടാന്‍ വിധിക്കപ്പെടുന്നു.

ഉറപ്പിച്ച ഒളിമ്പിക് മെഡലിലേക്കുള്ള ഓട്ടത്തില്‍ ട്രാക്കില്‍ വീണുപോയ ഡെറിക്ക് റെഡ്മണ്ട് എന്ന ബ്രിട്ടീഷ് കായിക താരം വീണിടത്ത് നിന്നും വേദനിക്കുന്ന കാലുമായി നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ സാക്ഷിയാകി തന്‍റെ മത്സരം ഫിനിഷ് ചെയ്യുന്ന കാഴ്ച നമ്മള്‍ ഏവരുടെയും കണ്ണിനെ ഈറനണിയിക്കും.

1992 ബാർസിലോണ ഒളിമ്പിക്സ്. പുരുഷന്മാരുടെ 400മീറ്റർ സെമിഫൈനലിനായി ട്രാക്ക് സജ്ജമായി.ആദ്യ റൌണ്ടിൽ ലോകറെക്കോർഡോടുകൂടി ക്വാർട്ടർഫൈനലിൽ എത്തിയ ഡെറിക്കിന് സെമിഫൈനലിലേക്കുള്ള കടമ്പ അത്ര ബുദ്ധിമുട്ടായിരുന്നി­ല്ല.എന്തുകൊണ്ടും ആ തവണ സ്വർണമെഡലിനു അർഹൻ.
കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷകളുമായി ആ യുവാവ് ട്രാക്കിലേക്ക്. കാണിക്കൾക്കിടയിൽ ഒരു ചെറുപുഞ്ചിരി സമ്മാനിച്ച ശേഷം ലൈനപ്പിനായി ഒരുങ്ങി.വൈകാതെ വെടിയൊച്ച മുഴങ്ങി.ആരെയും വിസ്മയിപ്പിക്കുന്ന രീതിയിലുള്ള തുടക്കം.ഒപ്പമുള്ള മത്സരാർത്ഥികളെ മറികടന്നു ഒരു കുതിരയെപോലെ അദ്ദേഹം പാഞ്ഞു തുടങ്ങി. ലക്ഷ്യത്തിലേക്ക് 150 മീറ്റർ
മാത്രമകലെ..അഞ്ചാമത്ത­െ ട്രാക്കിൽ ഓടിക്കൊണ്ടിരുന്ന
ഡെറിക്കിന്റെ കാലിടറി. വലതുകാലിനേറ്­റ വേദന സഹിക്കാനാവാതെ ഡെറിക്ക് ട്രാക്കിൽ വീണു.
വർഷങ്ങളായി അദ്ദേഹമൊഴുക്കിയ വിയർപ്പിന്റെയും , ത്യാഗത്തിന്റെയും ഫലം ആ ഒരുനിമിഷംകൊണ്ടു അവസാനിച്ചു.സ്വന്തം രാജ്യത്തിനായി ഒരു മെഡൽ നേടിക്കൊടുക്ക; അതേതൊരു കായികതാരത്തിന്റെ സ്വപ്നമാണ്‌.തന്റെ ജീവിതം സ്വപ്നം അവിടെ അവസാനിച്ചുവെന്ന് ഡെറിക്കിനു മനസിലായി.
സങ്കടം ഉള്ളിലടക്കാൻ കഴിയാതെ ആ മനുഷ്യൻ പൊട്ടിക്കരഞ്ഞു.അപ്പോ­ഴേക്കും ഡെറിക്കിന് എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തേക്ക് മറ്റു മത്സരാർത്ഥികൾ എത്തിക്കഴിഞ്ഞിരുന്നു­.
മറ്റേതൊരു താരവും അവിടെ അടിയറവുവെച്ചേനെ.പക്ഷ­െ ഡെറിക് അതിനു തയാറായില്ല.ഡിഎൻഎഫ് തനിക്കു ആവശ്യമില്ല എന്നു തീരുമാനിച്ചു അദ്ദേഹം എഴുന്നേറ്റു.വേദനകൊണ്­ടു തളരാത്ത ആ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.വേദനയുള്ള­ക്കാൽ മുകളിലേക്കുയർത്തി അദ്ദേഹം ഉന്തിതുടങി…….
ഇതിനിടയിൽ സെക്യൂരിറ്റിക്കാരെ കബളിപ്പിച്ചുകൊണ്ടു ഒരാൾ ഡെറിക്കിന്റെ അടുത്തേക്ക് ഓടിയെത്തി.മറ്റാരുമല്­ല ജിം; ഡെറിക്കിന്റെ പിതാവ്.തന്റെ മകനുവേണ്ടി ജീവിത ഒഴിഞ്ഞുവെച്ച ആ പിതാവിനു മകനിൽ ഏറെ പ്രതീക്ഷകൾ ഉണ്ടായിന്നിരിക്കണം.ഒ­രു അച്ഛൻ-മകൻ ബന്ധമായിരുന്നില്ല അവർക്കിടയിൽ.ഒരു സുഹൃത്ത് ബന്ധമായിരുന്നു .തന്റെ മകനൊരു മികച്ച പരീശീലനം നൽകാൻ ഒട്ടേറെ നഗരങ്ങളിലേക്ക് മാറി മാറി താമസിച്ചു.ഇതിനിടയിൽ പലതവണ ആ പിതാവിന് ജോലി ഉപേക്ഷിക്കേണ്ടിവന്നു­.അപ്പോഴെല്ലാം തന്റെ മകന്റെ നേട്ടങ്ങൾമാത്രം സ്വപ്നകാണുകയായിരുന്ന­ു.

ഓടിയെത്തി മകനെ താങ്ങി നിന്നെക്കൊണ്ടിതിന് കഴിയില്ല എന്ന പിതാവിന്റെ വാക്കുകൾക്ക് ഡെറിക്ക് ഇങ്ങനെ മറുപടി നൽകി “എനിക്കിതു ചെയ്യണം”. വേദനക്കും കണ്ണീരിനും ഇടയില്‍ നിശ്ചയധാര്ട്യത്തോടെ ഡെറിക് പറഞ്ഞു. അപ്പോള്‍ പിതാവ് പറഞ്ഞു എങ്കില്‍ നമ്മള്‍ ഒരുമിച്ചു ഇത് ഫിനിഷ് ചെയ്യും. മുടന്തുന്ന കാലുമായി ഡെറിക്കും മകനെ താങ്ങി തുണയായി ആ പിതാവും പതിയെ ഫിനിഷിംഗ് പോയിന്‍റിനെ ലക്ഷ്യമാകി നീങ്ങി. ഫിനിഷിംഗ് പോയിന്റിലേക്ക് എത്തുമ്പോള്‍ പിതാവ് ഡെറിക്കിനെ ഒറ്റയ്ക്ക് വിട്ടു. ധാരയായി ഒഴുകുന്ന കണ്ണീരില്‍ ഒരു പക്ഷെ വേദന മറന്ന ഡെറിക് ഫിനിഷ് ചെയ്യുന്ന കാഴ്ച ഏതൊരു കായിക സ്നേഹിക്കും താങ്ങാന്‍ സാധിക്കില്ല. സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന അറുപത്തയ്യായിരം വരുന്ന കാണികള്‍ എഴുനേറ്റു നിന്ന് ഡെറിക്കിന്റെ പോരാട്ടവീര്യത്തിനു പിന്തുണയും ആവേശവും നല്‍കി. സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന കാണികള്‍ക്ക് പുറമേ ടെലിവിഷനില്‍ ഈ മത്സരം വീക്ഷിച്ച ഡെറിക്ക്ന്‍റെ മാതാവിനെയും, ഗര്‍ഭിണിയായിരുന്ന സഹോദരിയെയും , മറ്റു പതിനായിരക്കണക്കിനു ടെലിവിഷന്‍ പ്രേക്ഷകരെയും സങ്കടത്തിലാഴ്ത്തിയ നിമിഷമായിരുന്നു ട്രാക്കില്‍ അരങ്ങേറിയത്. തോല്‍വിയിലും തല ഉയര്‍ത്തിപ്പിടിക്കാന­്‍ ഡെറിക്ക് റെഡ്മണ്ടിനെ പ്രേരിപ്പിച്ച മനസിനും , പോരാട്ട വീര്യത്തിനും , തന്‍റെ കായിക ഇനതോടുള്ള പാഷനും അദ്ധേഹത്തെ വിജയിക്കൊപ്പം നിര്‍ത്തുന്നു. നാം സ്വയം തോല്‍ക്കാന്‍ തയ്യാറാകാതെ നമുക്ക് തോല്‍ക്കാന്‍ സാധിക്കില്ല എന്ന വലിയ പാഠവും ഡെറിക്ക് റെഡ്മണ്ട് നമ്മെ പഠിപ്പിക്കുന്നു.

Share.

Comments are closed.