1940 ജൂണ്‍ 23 നു അമേരിക്കയില്‍ ജനിച്ച വില്‍മ 1960 കളിലെ വേഗമേറിയ വനിത എന്നാണ് അറിയപ്പെട്ടിരുന്നത്. നൂറു മീറ്റര്‍ ഇരുനൂറു മീറ്ററുകളിലെ താരമായിരുന്ന വില്‍മ 1956 , 1960 ഒളിമ്പിക്സ്കളില്‍ പങ്കെടുത്തിട്ടുണ്ട്.
റെയില്‍വേ പോര്‍ട്ടറായ അച്ഛന്റെ രണ്ടു ഭാര്യമാരില്‍ ജനിച്ച ഇരുപത്തിരണ്ടു മക്കളില്‍ ഇരുപതാമത്തെ മകളായി പൂര്‍ണ വളര്‍ച്ച എത്തും മുന്നേ ജനിച്ച വില്‍മ സുകകരമല്ലാത്ത ബാല്യത്തില്‍ കൂടിയാണ് കടന്നു വന്നത്. നാലാമത്തെ വയസില്‍ പോളിയോ ബാധിച്ച ഇടം കാലില്‍ സ്ഥാപിച്ച കമ്പിയുടെ സഹായത്തോടെയാണ് ഏകദേശം ഒന്‍പതു വയസു വരെ ജീവിച്ചത്. അതിനു ശേഷം പാദത്തിന്റെ സഹായത്തിനു orthopedic ഷൂ ഏകദേശം രണ്ടു വര്‍ഷക്കാലം ധരിക്കേണ്ടി വന്നു. ദുരിത പൂര്‍ണമായ ഈ കാലയളവില്‍ കാലിലെ ചികിത്സയും, മറ്റു ബാലാരിഷ്ടതകളും കൊണ്ട് കഷ്ടപ്പെട്ട കൊച്ചു വില്‍മ പന്ത്രണ്ടു വയസുവരെ ഈ കഷ്ടപ്പാടുകള്‍ സഹിച്ചു ജീവിച്ചു.
പന്ത്രണ്ടു വയസിനു ശേഷം കാലിനെ ബാധിച്ച പോളിയോയെയും , മറ്റു അസുഖങ്ങളെയും പൊരുതി തോല്‍പ്പിച്ചു സാധാരണ ജീവിതത്തിലേക്ക് കടന്ന വില്‍മ 1953 ഓടെ ചികിത്സകള്‍ പൂര്‍ണമായി അവസാനിപ്പിച്ചു സഹോദരിയുടെ പാതയില്‍ ബാസ്കട്ബോളിലേക്ക് ശ്രദ്ധ തിരിച്ചു. ഹൈസ്കൂള്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍ Tennessee സ്റ്റേറ്റ് ട്രാക്ക് ആന്‍ഡ് ഫീല്‍ കോച്ച് Edward Stanley Temple ന്റെ ശ്രദ്ധയില്‍പ്പെട്ടു നമ്മുടെ വില്‍മ. ആദ്യം കണ്ടപ്പോള്‍ തന്നെ വില്‍മ റൂഡോള്ഫിലെ പ്രതിഭ മനസിലാക്കിയ Ed Temple വില്മയുടെ കായിക ജീവിതത്തിന് പുതിയ ഉയരങ്ങളിലേക്കുള്ള വാതില്‍ തുറന്നു. Burt ഹൈസ്ക്കൂള് കാലയളവില്‍ തന്നെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നേടിയ പരിശീലനം Ed Temple ന്റെ റെഗുലര്‍ പരിശീലന ക്യാമ്പില്‍ റൂഡോള്ഫിനു ഗുണകരമായി. രണ്ടു വര്‍ഷക്കാലം അവിടെ പരിശീലനം തുടര്‍ന്ന റൂഡോള്‍ഫ് 16 വയസില്‍ അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഒളിമ്പിക് ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. 1956 മെല്‍ബണ്‍ ഒളിമ്പിക്സില്‍ 4 X 100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടി അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഒളിമ്പിക് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്ന വില്‍മ ശ്രദ്ധേയയായി. അതിനു ശേഷം Tennessee സ്റ്റേറ്റ് യൂനിവേര്സിട്ടിയില് ചേര്‍ന്ന വില്‍മ പഠനത്തോടൊപ്പം അടുത്ത ഒള്യ്മ്പിക്സിലേക്കുള്ള കഠിന പരിശീലനവും തുടര്‍ന്നു.
1960 റോം ഒളിമ്പിക്സില്‍ താരമായി മാറിയ വില്‍മ 100 മീറ്റര്‍ , 200 മീറ്റര്‍, 4 x 100 മീറ്റര്‍ റിലേ കളില്‍ സ്വര്‍ണം നേടി ഒരു ഒളിമ്പിക്സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ മൂന്നു സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ അമേരിക്കന്‍ വനിതാ എന്നാ ചരിത്ര നേട്ടത്തിനുടമയായി. 100 മീറ്ററില്‍ പതിനൊന്നു സെക്കണ്ടില് ഓടി ഒന്നാമതെത്തിയെങ്കിലും കാറ്റിന്റെ ആനുകൂല്യംകാരണം വേള്‍ഡ് റെക്കോര്‍ഡ് നഷ്ടമായി. എന്നാല്‍ 200 മീറ്ററില്‍ തന്റെ തന്നെ റെക്കോര്‍ഡ് ആയ 24 സെക്കന്റ് എന്നത് 23.2 സെകണ്ടില് ഓടിയെത്തി വേള്‍ഡ് റെക്കോര്‍ഡ് ഇട്ടു. ഈ ഒള്യ്മ്പിക്സിലെ മിന്നും താരമായി മാറിയ വില്‍മയെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തി.
പോളിയോയോടും , മറ്റു അസുഖങ്ങലോടും പൊരുതി ട്രാക്കിനെ വേഗംകൊണ്ട് കീഴടക്കി 1960 റോം ഒളിമ്പിക്സില്‍ വിസ്മയിപ്പിച്ച “Skeeter” എന്ന നിക്ക്നയിമില് അറിയപ്പെട്ട വില്‍മ 1962 ല്‍ തന്റെ 22 മത്തെ വയസില്‍ ട്രാക്കിനോടും , മത്സരങ്ങളോടും റിട്ടയര്‍ ചെയ്തു കുറച്ചു കാലം അധ്യാപികയായും, ലോകല്‍ ടിവി അവതാരകയായും സേവനം അനുഷ്ടിച്ചു പോന്നു.
1994 നവംബര്‍ 12 നു ക്യാന്‍സറിനു കീഴടങ്ങി 54 മത്തെ വയസില്‍ ലോകത്തോട് വിടപറഞ്ഞ വില്‍മ പരിമിതികളോട് പടവെട്ടി ഒരൊറ്റ ഒളിമ്പിക്സില്‍ വിരിയിച്ച നക്ഷത്രശോഭ മായാതെ നില്ക്കുന്നു. വില്‍മ നമുക്ക് ഒരു പ്രചോദനം ആകട്ടെ. പ്രതിസന്ധികളെ സധൈര്യം നേരിട്ട് വിജയിക്കാന്‍ പ്രേരണ ആകട്ടെ.