കാല്പന്തുകളിയുടെ രാജ കുമാരിമാർ : നദീൻ കെസ്സ്ലർ

3

കഴിഞ്ഞ വർഷത്തെ ഫിഫ ബാലോണ്‍ ഡി ഓർ പുരസ്കാരം നേടിയ കളിക്കാരി ആണ് ജർമനിയുടെ നദീൻ കെസ്സ്ലർ .. വോല്ഫ്സ് ബർഗ് ക്ലബ്ബിനു വേണ്ടി കളിക്കുന്ന 27 കാരിയായ നദീൻ കുറിച്ചാണ് ഇന്നത്തെ വിവരണം ….മാവിസ് ഡ്രാകുള

നദീൻ കെസ്ലെർ .. വയസ്സ് 27 , ഉയരം 1.69 m.
സ്ഥാനം അറ്റാക്കിംഗ് മിഡ് ഫീൽദെർ, നമ്പർ 13
ടീം : ജർമനി , വോൾഫ്സ് ബർഗ് എഫ് സി.

1988 ഏപ്രിൽ നാലിനാണ് തെക്ക് പടിഞ്ഞാറൻ ജർമൻ നഗരമായ കൈസെർസ്ലൗറ്റെനു അടുത്തുള്ള ലണ്ട്സ്ടുഹ്ൽ ഗ്രാമത്തിൽ നദീൻ ജനിച്ചത്‌. ചെറുപ്പം മുതലേ പന്ത് കളിയോട് വലിയ ഭ്രമം ആയിരുന്നു . കുട്ടിക്കാലത്ത് അവൾ ആണ്‍കുട്ടികൾക്കുള്ള ക്ലബ്ബുകളിൽ കളിച്ചു വളർന്നു. വൈകാതെ തന്നെ നദീൻ ജര്മനിയുടെ അണ്ടർ 15 ടീമിലെത്തി പടി പടിയായി അവൾ അണ്ടർ ടീമുകൾ കയറി. തികഞ്ഞ പന്തടക്കവും വേഗതയും കൈ മുതലുള്ള അവൾ ജർമൻ പട്ടാളക്കാർ നടത്തുന്ന അക്കാദമിയിൽ ചേർന്നു . അവിടെ അവൾക്കു കൊർപൊറൽ റാങ്ക് നേടി. പട്ടാള അക്കാദമിയിലെ പരിശീലനം തികഞ്ഞ അച്ചടക്കമുള്ള കളിക്കാരിയായി അവളെ ഉയർത്തി. ഹെൽത്ത് മാനേജ്മെന്റിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള കളിക്കാരി ആണ് നദീൻ കെസ്സ്ലർ.
21 മത് വയസ്സില ആണ് ആദ്യമായി ബുന്ദെസ് ലീഗ കളിക്കുന്നത്. അതിനു മുൻപ് 2009 വരെ സാർബ്രുക്കാൻ എന്നാ രണ്ടാം ഡിവിഷൻ ക്ലബ്ബിനായി കളിച്ചിരുന്നു . അറ്റക്കിംഗ് മിഡ്‌ ഫീൽദെർ ആയ നദീൻ ആയിരുന്നു ആ സമയത്ത് കബ്ബിന്റെ ലീഡിംഗ് സ്കോറേർ, ബുന്ടെസ് ലീഗ ഒന്നാം ഡിവിഷനിൽ ടർബൈൻ പോട്സ്‌ഡാം ക്ലുബ്ബിനു വേണ്ടി കളിയ്ക്കാൻ തുടങ്ങി .. ആദ്യ വര്ഷം തന്നെ 11 ഗോളുകളോടെ ടോപ്‌ സ്കോറെർ. ഒപ്പം ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗും . 2011 ഇൽ അവൾ ക്ല്ബ്ബ് വിട്ടു .. വോല്ഫ്സ് ബർഗിൽ ചേർന്നു . അവിടെയും ഗോളടി മികവു തുടർന്നു ..
2011 ഇൽ ക്ലബ്ബിനെ ലീഗിൽ രണ്ടാമത് എത്തിച്ചപ്പോൾ 11 ഗോളടിച്ചു മുന്നിൽ നിന്നത് നദീൻ ആയിരുന്നു. 2012 ലെ ലീഗ് കിരീടം വോല്ഫ്സ് ബർഗിൽ എത്തിച്ചു. ഒപ്പം 2012 – 13 ലെ ചാമ്പ്യൻസ് ലീഗും. 2013 മുതൽ ടീമിനെ നയിക്കാനുള്ള ചുമതല കൂടെ ഇവൾക്കായി . ചാമ്പ്യൻസ് ലീഗ് ജയിക്കുമ്പോൾ നദീൻ ആയിരുന്നു ക്യാപ്റ്റൻ. 2014 വോല്ബ്സ് ബർഗിന്റെ വർഷമായിരുന്നു ട്രിപ്പിൾ കിരീടം AOK സ്റ്റദിയതിലെക്കു എത്തിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും നദീൻ കെസ്സ്ലർ എന്ന 27 കാരിക്കായിരുന്നു.

ദേശീയ റ്റീമിലെക്കുള്ള വിളി അധികം വൈകാതെ തന്നെ എത്തി. 2010 ഇൽ ഫിൻലന്ദിനെതിരെ അൽഗൊരെവ് കപ്പിൽ പകരക്കാരി ആയി അരങ്ങേറി ആദ്യ കളിയിൽ തന്നെ ഗോൾ. ലോക കപ്പു സമയത്ത് പരിക്കുകൾ പറ്റിയത് നദീൻന്റെ ലോക കപ്പു സ്വപ്നങ്ങള്ക്ക് വിലങ്ങു തടി ആയി. നാട്ടിൽ നടന്ന ലോക കപ്പും കഴിഞ്ഞ വര്ഷം നടന്ന ലോക കപ്പും കളിയ്ക്കാൻ കഴിഞ്ഞില്ല എങ്കിലും 2013 യുറോ കപ്പിൽ ജർമനിയുടെ ചരിത്ര വിജയത്തിൽ പങ്കാളി ആയിരുന്നു.

ഇതിനകം മൂന്ന് ബുന്ടെസ് ലീഗ കിരീടം 3 ചാമ്പ്യൻസ് ലീഗ് , ഒരു ജർമൻ കപ്പ് , ഒരു സെക്കന്റ്‌ ഡിവിഷൻ കിരീടം എന്നിവ നേടിയ നദീൻ കെസ്സ്ലർ കഴിഞ്ഞ വർഷം യുറോപ്പിലെ ബെസ്റ്റ് വുമൻ പ്ലയെർ ആയി തിരഞ്ഞെടുക്കപെട്ടു .. തന്റെ കളി മികവിനുള്ള പുരസ്കാരം അധികം വൈകാതെ തന്നെ കിട്ടി . 2014 ലെ ഫിഫ ബെസ്റ്റ് പ്ലയെർ .. ഇപ്പോൾ ലോക ഒന്നാം നബർ കളിക്കാരി ആയ നദീൻ വോല്ഫ്സ് ബര്ഗിന്റെ അടുത്ത കിരീടത്തിലേക്കുള്ള വഴി തെളിയിക്കുകയാണ് . കൂടാതെ അടുത്ത വര്ഷം നടക്കുന്ന വനിത യുറോ യിൽ മറ്റൊരു കിരീടം കൂടെ ജർമനിയിൽ എത്തിക്കാനുള്ള കഠിന ശ്രമത്തിലും ..

Share.

Comments are closed.