ഫ്രാൻസിസ്‌കോ ടോട്ടി “കിംഗ് ഓഫ് റോം “

0

ലോക പ്രസിദ്ധമാണ് റോമാ സാമ്രാജ്യം ഒക്ടോവിയനും ജൂലിയോ സീസറും ഒക്കെ സാരഥികളായിരുന്ന പുരാതന റോം ലോകത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യമായിരുന്നു . ചരിത്രമുറങ്ങുന്ന റോമിൽ സീസറിന്റെയും ഒക്ടോവിയന്റെയും പിന്മുറക്കാരനായി റോമാ നഗരത്തിന്റെ കാൽപ്പന്തു കളിയുടെ എല്ലാം എല്ലാം ആയ എ എസ് റോമയുടെ സാരഥിയായി മാറിയ താരമാണ് ഫ്രാൻസിസ്‌കോ ടോട്ടി ആരാധകർ അയാൾക്ക് നൽകിയ വിളിപ്പേരാണ്” കിംഗ് ഓഫ് റോം” അതെ ആധുനിക റോമിന്റെ രാജാവ് ..പക്ഷേ നിര്ഭാഗ്യവാനായ രാജാവായിരുന്നു അയാൾ തന്റെ ഫുട്ബാൾ കരിയർ മുഴുവൻ പല വൻ ക്ലബുകളിൽ നിന്നും വന്ന ഓഫറുകളും നിരസ്കരിച്ചു വലിയ ശക്തമല്ലാത്ത ടീം ആയിട്ടുപോലും ജനിച്ചു വീണ മണ്ണിനു മാത്രം വേണ്ടി പോരാടിയ “ദ ഗ്ലാഡിയേറ്റർ ” എന്ന വിളിപ്പേരിൽ കൂടി അറിയപ്പെട്ടിരുന്ന ആ പോരാളി പലപ്പോഴും ഏകനായിരുന്നു .. ജനിച്ചു വീണ മണ്ണിനോടുള്ള അടങ്ങാത്ത ഈ ലോയൽറ്റി ചരിത്ര താളുകളിൽ അയാളുടെ റെക്കോഡുകളിൽ ട്രോഫികളുടേയും നേട്ടങ്ങളുടെയും കണക്കെടുക്കുമ്പോൾ അത് ആയാൾ അർഹിച്ചതിലും കുറവായേ കാണിക്കു . കാരണം ഫുട്ബോൾ എന്നത് 11 പേരുടെ കളിയാണ് എന്നത് തന്നെ കാരണം . പക്ഷേ നേട്ടങ്ങൾ കൊണ്ട് മാത്രം അളക്കാവുന്ന കരിയർ മാത്രമല്ല അയാളുടേത് .

ഇറ്റാലിയൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാൾ . ലോക ഫുട്ബാളിലെ തന്നെ മികച്ച കളിക്കാരിൽ ഒരാൾ . ആരാധകരുടെ പ്രിയ താരം .നേട്ടങ്ങൾ നിരവധിയുണ്ടെങ്കിലും പ്രതിരോധാത്മക ഫുട്ബോൾ കളിക്കുന്ന ഇറ്റാലിയൻ ഫുട്ബോൾ കളിക്കുന്നത് കൊണ്ട് തങ്ങളുടെ പകുതി ചരിത്രമോ നേട്ടങ്ങളോ ഉള്ള ടീമുകൾക്ക് ആരാധകർ ഇറ്റാലിയൻ ടീമിന് ഉണ്ടാവാറില്ല . പക്ഷേ ടോട്ടിയുടെ അരങ്ങേറ്റത്തോടെ അയാളുടെ കളി മികവ് കണ്ട് ഒരുപാട് പേർ ഇറ്റാലിയൻ സപ്പോർട്ടേഴ്‌സ് ആയി (പലരും നേരിട്ട് പറഞ്ഞതാണ് )

നെതെർലാൻഡും ബെൽജിയവും സംയുക്താധിഥേയം വഹിച്ച 2000 യൂറോ കണ്ടവരാരും അന്ന് ഇറ്റാലിയൻ കുപ്പായത്തിൽ തകർത്തു കളിച്ച 24 കാരനായിരുന്ന ആ നീളൻ മുടിക്കാരനായിരുന്ന യുവാവിനെ മറക്കാനിടയില്ല . ടൂണമെന്റിൽ 2 ഗോളുകളും ഒരു അസിസ്റ്റുമേ സ്വന്തമാക്കാൻ കഴിഞ്ഞുവുള്ളുവെങ്കിലും ലോകത്തിനു മുൻപിൽ തന്റെ പ്രതിഭ വിളംബരം ചെയ്ത ടൂര്ണമെന്റായിരുന്നു അത് .ഇറ്റലി ഫൈനലിൽ ഫ്രാൻസിന് മുന്നിൽ ഡേവിഡ് ട്രെസഗെയുടെ ഗോൾഡൻ ഗോളിൽ തോറ്റെങ്കിലും ഫൈനലിൽ മാൻ ഓഫ് ദ മാച്ച് മറ്റാരുമായിരുന്നില്ല .. അത് പോലെ ടൂർണമെന്റിലെ “മാജിക് മൂമെന്റ്സ് ” ആയി തിരഞ്ഞടുക്കപ്പെട്ടതിൽ ഒന്ന് സെമിയിൽ ആധിധേയരായിരുന്ന നെതെർലാൻഡിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റാലിയൻ 3 ആം കിക്ക് മുന്നിൽ വിഖ്യാതനായ ഗോൾ കീപ്പർ എഡിൻ വാണ്ടർസാർ . കിക്കിന് മുൻപ് സ്വന്തം കാണികളെ ഉത്തേജിപ്പിക്കുന്ന എഡിൻ . ശാന്തനായി സ്പോട്ടിലേക്ക് നടന്നടുക്കുന്ന ടോട്ടി പെനാൽറ്റി കിക്കുകൾ തടുക്കുന്നതിൽ വിദഗ്ദനായ വാന്ഡർസാറിനെ പോസ്റ്റിന്റെ വലതു വശത്തേക്ക് വീഴ്ത്തി ചെറിയ ചിപ്പിലൂടെ പോസ്റ്റിന്റെ മധ്യത്തിലൂടെ പന്ത് വലയിലേക്ക് പതിക്കുമ്പോൾ നിസ്സഹായതയോടെ വാന്ഡർസാറും അത്ഭുതത്തോടെ പ്രേക്ഷകരും ആ കിക്കിനെ നോക്കിക്കണ്ടത്.

2002 ൽ ഏഷ്യ ആദ്യമായി ആഥിഥേയം വഹിച്ച ഫുട്ബാൾ ലോകകപ്പ് ടോട്ടിയും ഇറ്റലിയും എന്നും മറക്കാൻ മാത്രം ആഗ്രഹിക്കുന്ന ഒന്നാവും . വൻ താരനിരയുമായി വന്ന് ആദ്യ റൗണ്ടിൽ പതിവുപോലെ തട്ടിയും മുട്ടിയും കടന്നുകൂടിയ ഇറ്റലി രണ്ടാം റൗണ്ടിൽ ആഥിതേയരായ കൊറിയ. അന്ന് ടോട്ടിക്കും ഇറ്റലിക്കും കളിക്കേണ്ടി വന്നത് കൊറിയൻ ടീമിനോട് മാത്രമല്ലായിരുന്നു . ഗാലറിയിലെ ആർത്തലക്കുന്ന പതിനായിരങ്ങൾക്കൊപ്പം റഫറിയും കൊറിയക്കൊപ്പമായിരുന്നു .. ഇറ്റാലിയൻ താരങ്ങളെ അവർ റെഗ്‌ബി കളിക്കുന്ന രീതിയിലാണ് നേരിട്ടത് . റഫറി എല്ലാം കണ്ടില്ലെന്ന് നടിച്ചു . അർഹിച്ച 2 &3 പെനാൽറ്റികൾ ഇറ്റലിക്ക് നിഷേധിച്ചു . എക്സ്ട്രാ ടൈമിൽ പെനാൽറ്റി ബോക്സിൽ വീഴ്ത്തപ്പെട്ട ടോട്ടി പെനാൽറ്റിക്കായി വാദിക്കുമ്പോൾ റഫറി അതാ വരുന്നു റെഡ് കാർഡുമായി !!! ടോട്ടിയുടെ പുറത്താവലിനു പിന്നാലെ ആൻ ജൂങ്‌ ഹാൻറെ ഗോളിൽ ഇറ്റലിയും പുറത്തു ..!!! അതേ ആഥിഥേയരെ ജയിപ്പിക്കാൻ വേണ്ടി ഫിഫ നടത്തിയ ഏറ്റവും വൃത്തികെട്ട കളി ..അന്നത്തെ ആ മത്സരം നിയന്ത്രിച്ച മൊറേനോ എന്ന ഇക്കോഡറിയൻ റഫറി ആയിരുന്നു . പല തവണ ഒത്തുകളിക്കും 2010 ന്യൂ യോർക്ക് എയർപോർട്ടിൽ വെച്ചു മയക്ക് മരുന്ന് കടത്തുന്നതിനിടയിലും പിടിക്കപ്പെട്ട ഒരു ക്രിമിനൽ ..!!എന്തായാലും നഷ്ട്ടം ഇറ്റലിക്കും ടോട്ടിക്കും ആയിരുന്നു .

ആരാധകർക്ക് പ്രിയ പെട്ടവനായിരുന്നെകിലും ആദ്യ കാലങ്ങളിൽ കളിക്കളത്തിൽ ചൂടൻ സ്വഭാവത്തിനുടമയായിരുന്നു ടോട്ടി . 2004 യൂറോയിൽ ഇറ്റലിയുടെ പുറത്താവലിനു കാരണവും അത് തന്നെ . ഡെന്മാർക്കുമായുള്ള ആദ്യ മത്സരത്തിൽ ക്രിസ്ത്യൻ പോൾസന്റെ മുഖത്തേക്ക് തുപ്പി 3 കളിയിലെ സസ്‌പെൻഷനും വാങ്ങി . ഫലമോ ഇറ്റലി ആദ്യ റൗണ്ടിൽ തന്നെ പുറത്ത് ..

തനിക്ക് എന്നും തീരാ വേദന സമ്മാനിച്ച 2002 ലോകകപ്പ് നാണക്കേടിൽ നിന്നും കരകയറാൻ വേണ്ടിയാണ് പാതി ഫിറ്റനസ്സോടെ 2006 ലോകകപ്പിൽ കളിക്കുന്നത് . പരിക്കിൽ നിന്നും പൂർണമായും മോചിതനാവാത്ത താരത്തെ ടീമിൽ എടുത്ത് പരിശീലകൻ ലിപ്പി നടത്തിയ ചൂതാട്ടം ആയിരുന്നു അത് . പക്ഷേ കോച്ചിന്റെ വിശ്വാസം 100 % കാത്ത പ്രകടനവുമായി 24 വർഷത്തെ ഇറ്റാലിയൻ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലോക കിരീടവുമായാണ് ജർമനിയിൽ നിന്നും അന്നവർ മടങ്ങിയത് . ഫോർവേഡുകൾക്ക് തൊട്ടുപിന്നിലായി അറ്റാക്കിങ് മിഡ്ഫീൽഡറായാണ് അന്ന് ടോട്ടികളിച്ചത് തന്റെ പിന്നിൽ പിർലോയും ഗട്ടൂസോയും ഡിറോസിയും പിന്തുണയുമായി കളിച്ചപ്പോൾ ടോട്ടിക്ക് നിരന്തരം പന്തെത്തി . ഒരു ഗോളെ നേടാൻ കഴിഞ്ഞുവെങ്കിലും മികച്ച ഫ്രീ കിക്കുകളിലൂടെയും ലോങ്ങ് റേൻജ് ഷോട്ടുകളിലൂടെയും നിരന്തരം എതിർ ഗോൾമുഖം അയാൾ വിറപ്പിച്ചു. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഒരുക്കിയ കളിക്കാരിൽ ഫിഗോ ക്കൊപ്പം 4 അസിസ്റ്റുമായി ഒന്നാം സ്ഥാനത്തായിരുന്നു ടോട്ടി .പരിക്കിൽനിന്നും പൂർണമായും മുക്തമല്ലാതെ തന്റെ കരിയറിനെ തന്നെ അത് ഒരുപക്ഷേ ബാധിക്കുമായിരിന്നിട്ടും ഇറ്റലിയുടെ 7 മത്സരങ്ങളിലും അയാൾ തുടക്കം മുതൽ അയാൾ കളിച്ചു . ദൈവത്തിന്റെ കാവ്യനീതിയെന്നവണോണം ഒരു പക്ഷേ ഇറ്റലിയുടെ ഈ ലോകകപ്പ് വിജയം 2002 മറക്കാനാവാത്ത ആ കറുത്ത ദിനങ്ങൾ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട ടോട്ടിയായിരുന്നു ഈ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തുഷ്ട്ടൻ .

2007 ജൂലൈയിൽ ടോട്ടി ഇനിയും ഒരുപാട് ദേശീയ ടീമിന് വേണ്ടി ചെയ്യാൻ കഴിയുമായിരുന്നിട്ടും ഇറ്റാലിയൻ ദേശീയ ഫുട്ബാൾ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു .ഇറ്റാലിയൻ ദേശീയ ടീമിനെക്കാൾ എല്ലാവര്ക്കും പരിജിതൻ റോമൻ കളിക്കാരനായ ടോട്ടിയെ തന്നെയാവും കാരണം . ഇത്രയും മികച്ച പ്രതിഭയും 25 വർഷം നീണ്ടുനിന്ന പ്രൊഫഷണൽ കരിയർ ആയിട്ടുപോലും അയാൾ ദേശീയ ടീമിന് വേണ്ടി കളിച്ച ടൂർണമെന്റുകൾ വെറും 2 ലോകകപ്പും 2 യൂറോ കപ്പും മാത്രം . ഇടയ്ക്കിടെ വന്നിരുന്ന പരിക്കും റോമക്ക് വേണ്ടി കൂടുതൽ സമയം ശ്രദ്ധിക്കാൻ വേണ്ടിയുമായിരുന്നു അത്‌ .ഇറ്റാലിയൻ ഫുട്ബാൾ ആരാധകർ ഇന്നും ടോട്ടിയുടെ ആ തീരുമാനത്തിൽ അതൃപ്തരാണ് . പക്ഷേ കളിച്ച 4 മേജർ ടൂർണമെന്റുകളിൽ ഒരു കിരീടവും ഒരു രണ്ടാം സ്ഥാനവും ടോട്ടി സ്വന്തമാക്കി . പിൽകാലത് ഒന്ന് രണ്ട് തവണ ദേശീയ ടീമിലേക്ക് മടങ്ങിവരാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല .

റോമ എന്ന് കേൾക്കുമ്പോൾ ടോട്ടിയുടെ മുഖം ആവും ഏതൊരു ഫുട്ബാൾ പ്രേമിയുടെയും മനസ്സിൽ ഓടിയെത്തുക . കാരണം എന്തെന്ന് ചോദിച്ചാൽ തന്റെ കരിയർ മുഴുവൻ വ്യക്തമായി പറഞ്ഞാൽ 25 വർഷങ്ങൾ അയാൾ റോമയുടെ അഭിമാനമായി നിലകൊള്ളുന്നു .22 ആം വയസ്സുമുതൽ റോമയുടെ നായകൻ കൂടിയായ ടോട്ടിക്ക് ക്ലബ് കരിയറിൽ എടുത്ത് പറയാൻ മാത്ര്യമുള്ള നേട്ടങ്ങൾ എന്തുണ്ട് എന്ന് ചോദിച്ചാൽ അർജന്റീനൻ ഇതിഹാസം ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടക്കൊപ്പം 2000 -01 ൽ നേടിയ ഇറ്റാലിയൻ ലീഗ് കിരീടം മാത്രമാണ് ഉള്ളത് ,പിന്നെ രണ്ട് കോപ്പ ഇറ്റാലിയ ,രണ്ട് ഇറ്റാലിയൻ സൂപ്പർ കപ്പുകളും മാത്രം .. ഇതിനു കാരണം മറ്റൊന്നുമല്ല ഇറ്റാലിയൻ വമ്പന്മാരായ മിലാൻ ടീമുകളോടും ജുവന്റസിനോടുമായിരുന്നു താരതമേന അത്ര ശക്തമല്ലാത്ത റോമക്ക് മത്സരിക്കേണ്ടി വന്നിരുന്നത് . മിലാൻ ടീമുകളുടെ തകർച്ചക്ക് ശേഷം ജുവെക്കു പിന്നിൽ സ്ഥിരം രണ്ടാം സ്ഥാനക്കാരായിരുന്നു റോമ ..

കിരീടങ്ങളുടെ എണ്ണം കുറവൊന്നും അയാളുടെ തിളക്കമാർന്ന കരിയറിന്റെ ശോഭ ഒരിക്കലും കുറക്കുന്നില്ല .കാരണം റോമക്കു വേണ്ടി അയാൾ ഹൃദയം കൊണ്ടാണ് കളിച്ചിരുന്നത് . റോമാ ലാസിയോ ഡെർബികൾ പ്രശസ്തമാണ് . ലാസിയോയുമായുള്ള പല മത്സരങ്ങളിലും റെഡ് കാർഡുകൾ കൊണ്ടും മറ്റും ത്രില്ലിംഗ് ആയിരിക്കും 2014 സീസണിൽ റോമാ 2-1 നു പിന്നിൽ നിൽക്കുമ്പോൾ 38 കാരനായ ടോട്ടി ഇടതു വിങ്ങിൽ നിന്നും വന്ന ഒരു ക്രോസിൽ 18 കാരന്റെ മെഴ്‌വഴക്കത്തോടെ ആക്രോ ബാറ്റിക്ക് കിക്കിലൂടെ പന്ത് വലയിലാക്കികൊണ്ട് പരസ്യ ബോഡുകൾ ചാടിക്കടന്ന് ആർത്തലാക്കുന്ന കാണികൾക്കരികിലേക്ക് കുതിച്ചു തന്റെ ടീം ഒഫീഷ്യലിന്റെ ഫോണിൽ ആരധകർക്കൊപ്പം സെൽഫി എടുക്കുന്ന ആ രംഗമൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല .

കരിയറിന്റെ ഭൂരിഭാഗവും നമ്പർ ടെൻ റോളിൽ കളിച്ച ടോട്ടി പലപ്പോഴായി സ്‌ട്രൈക്കറായായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിച്ചു . മുന്നേറ്റ നിരയിൽ എവിടെയും കളിക്കാനുള്ള കഴിവും , പാസിങ്ങിലെ വിഷനും ,ലോങ്ങ് റേൻജ് ഷോട്ടുകളിലെ കൃത്യതയും ,വേഗതയും ,മികച്ച ടെക്ക്നിക്കും ഗോൾ സ്കോറിങ്ങും മികവും ഒക്കെ ടോട്ടിയുടെ കഴിവുകൾ ആയിരുന്നു . പലപ്പോഴും ടോട്ടി നൽകുന്ന ബാക്ക് ഹീൽ പാസുകളും ഗോളുകളും എല്ലാം അതി മനോഹരം ആയിരുന്നു . ടോട്ടിയുടെ പ്രധാന കഴിവ് ഫസ്റ്റ് ഷോട്ടുകൾ ഉതിർക്കുന്നതിലെ കൃത്യത തന്നെ പന്ത് നിയന്ത്രിക്കാതെ തന്നെ തനിക്കു വരുന്ന പാസുകളെ കൃത്യയാതാർന്ന ഫസ്റ്റ് ടൈം ഷോട്ടുകളിലൂടെയും വോളികളിലൂടെയും വല കുലുക്കുന്നതും പാസ് നൽകുന്നതുമായ കാഴ്ചകൾ പതിവായിരുന്നു . 2006 ൽ സാംപ്‌ടോറിയക്കെതിരെ നേടിയ അത്തരത്തിലുള്ള ഒരു ഗോൾ ഇപ്പോഴും മനസ്സിൽ നിൽക്കുന്ന ഒന്നാണ് ഏതാണ്ട് മൈതാന മധ്യത്തിൽ നിന്നും പെനാൽട്ടി ബോക്സിന്റെ ഇടത് വശത്തേക്ക് വന്ന ഒരു ലോങ്ങ് ബോൾ കോർണർ ലൈനിനു അടുത്തുനിന്നും ഒരു ഫസ്റ്റ് വോളി പോസ്റ്റിന്റെ വലതു മൂലയിൽ തറക്കുമ്പോൾ അതി മനോഹരമായ ഒരു ഗോൾ പിറക്കുകയായിരുന്നു അവിടെ .

2016 ജൂൺ 7 നു ടോട്ടിയുടെ സൈൻ കോൺട്രാക്ട് എഗ്രിമെന്റ് പേപ്പറിൽ വീഴുമ്പോൾ അത് ചരിത്രമാവുകയായിരുന്നു .. ഈ ഒരു വർഷത്തെ കരാറോട് കൂടി ഇത് തന്റെ 25 ആം സീസൺ ആണ് റോമയുമായി . അതിനു ശേഷം റോമാ ടെക്ക്നിക്കൽ ഡയറക്റ്റർ ആയി 6 വർഷത്തെ കരാർ ഇതിനകം തന്നെ ഒപ്പിട്ടു കഴിഞ്ഞു .

പണം കൊണ്ട് വാങ്ങാൻ കഴിയാത്ത അടങ്ങാത്ത ലോയൽറ്റി ഉള്ള കരിയറിൽ റയൽ മാഡ്രിഡും ബാഴ്സയും ഒക്കെ ക്ഷണിച്ചിട്ടും റോമ വിട്ട് എങ്ങോട്ടും ഇല്ല റോമാ മാത്രമാണ് തന്റെ ജീവിതമെന്ന് എന്ന് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞ ടോട്ടിയുടെ ഈ വാക്കുകൾ മതി അയാളുടെ മാഹാത്മ്യം മനസ്സിലാക്കാൻ “I was born in rome and i’ll die in rome if they don’t get rid of me, i’m going to stay here as a director” പക്ഷേ അത് കൊണ്ട് ഫുട്ബാൾ ചരിത്ര താളുകളിൽ നഷ്ടത്തിന്റെ കണക്ക് മാത്രമാവും അയാൾക്ക് ബാക്കി വെച്ചത് എന്ന് മാത്രം

Share.

Comments are closed.