Gabriel Omar Batistuta

3

ഫുട്ബോൾ ലോകം കണ്ട മികച്ച സ്ട്രൈക്കർ എന്ന് സാക്ഷാൽ മറഡോണ നിങ്ങളേ വിശേഷിപ്പിച്ചിട്ടുണ്ട്‌ എങ്കിൽ നിങ്ങൾ ഫുട്ബോൾ ലോകത്ത്‌ അത്ഭുതങ്ങൾ തീർത്തിട്ടുണ്ടാവും ബാറ്റി…..
അർജ്ജന്റീനിയൻ നിരയിൽ എനിക്ക്‌ ഇത്ര ആരാധന തോന്നിയ പ്രതിഭ വേറെയില്ല
ക്രിക്കറ്റ്‌ ആരാധനയിൽ മാത്രം നിന്നിരുന്ന സ്പോർട്ട്സ്‌ കംബത്തെ ഫുട്ബോൾ കൂടി ഫോളോ ചെയ്യാൻ പ്രേരിപ്പിച്ചത്‌ 2002 വേൾഡ്‌ കപ്പ്‌ കണ്ട്‌ തുടങ്ങുംബോൾ ആണു
ഞാൻ ആദ്യമായും അവസാനമായും ബാറ്റിസ്റ്റൂട്ടയുടെ കളികൾ കാണുന്നത്‌ ആഹ്‌ ലോകകപ്പിൽ ആയിരുന്നു
എന്നാൽ ബാറ്റിസ്റ്റൂട്ട എന്ന പ്രതിഭയുടെ വീര സാഹസ കഥകൾ എനിക്ക്‌ അന്യം നിന്നിരുന്നില്ല അതിനു ഞാൻ കടപ്പെട്ടിരിക്കുന്നത്‌ എന്റെ ചേട്ടനോടാണു
ഞാൻ കണ്ടതിൽ വെച്ച്‌ ഏറ്റവും
കടുത്ത അർജ്ജന്റീനിയൻ ആരാധകൻ ആണു എന്റെ ചേട്ടൻ ഞാൻ ഒരു ബ്രസീൽ ആരാധകൻ ആണെന്നിരിക്കെ എന്റെ ജീവിതത്തിൽ ഫാൻ ഫൈറ്റുകൾക്ക്‌ തുടക്കം കുറിക്കുന്നത്‌ എന്റെ കുടുംബത്തിൽ നിന്ന് തന്നെ ആയിരുന്നു
അന്ന് ചേട്ടൻ ഏറ്റവും കൂടുതൽ പറഞ്ഞ്‌ കേട്ടിരുന്ന പേരായിരുന്നു ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടാ
നൈജീരിയക്കെതിരെ ഗോൾ അടിച്ച്‌ കൈകൾ വിടർത്തി ഓടി ആഹ്ലാദിക്കുന്ന ബാറ്റിസ്റ്റൂട്ടയെ പ്രധമ ദൃഷ്ടിയിലേ ഭേഷാ പിടിച്ചു
1991 കോപ്പ അമേരിക്കയിൽ അർജ്ജന്റീനയൻ കുപ്പായത്തിലെ തന്റെ ആദ്യ ഉദ്യമത്തിൽ ടീമിനെ വിജയ രഥത്തിലേറ്റിയ ബാറ്റിയുടെ പെർഫോമൻസ്‌ ചേട്ടനിൽ നിന്ന് അറിഞ്ഞപ്പോൾ സ്നേഹം കൂടി
ഫിയറന്റീനയുടെ പർപ്പിൾ കുപ്പായത്തിൽ ബാറ്റിസ്റ്റൂട്ട അത്ഭുതങ്ങൾ സൃഷ്ടീക്കുയായിരുന്നു
1993 ലെ കോപ്പയിലും തന്റെ രാജ്യത്തിൽ വിജയ ഭേരി മുഴക്കാൻ ബാറ്റിസ്റ്റൂട്ട മുന്നിൽ നിന്ന് നയിച്ചു
ഒടുവിൽ 2002 ലെ തോല്വിയോടെ അന്താരഷ്ട്ര കളികളിൽ നിന്ന് ബാറ്റി വിട പറഞ്ഞു ഗ്രൂപ്പ്‌ സ്റ്റേജിൽ അർജ്ജന്റീന പുറത്തായപ്പോൾ ബ്രസീൽ ആരാധകൻ ആയ എന്നിൽ സന്തോഷമായിരുന്നു അതിലുപരി ബാറ്റി എന്ന അസാമാന്യ പ്രതിഭ കളം വിടുന്നതിന്റെ സങ്കടവും

ഫിയറന്റീന ക്ലബ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ച ബാറ്റിയുടെ പ്രതിമയിൽ അവരിങ്ങനെ എഴുതി വെച്ചിട്ടുണ്ട്‌

“He is a warrior who will not surrender, who is hard in the fight but is fair in the soul.”

അതേ ബാറ്റി ഒരു പോരാളിയായിരുന്നു
തോൽക്കാനിഷ്ടമില്ലാത്ത പോരാളി….

Share.

Comments are closed.