എന്താണ് ഗോൾ ലൈൻ ടെക്നോളജി …?

131

ജൂൺ പത്തിന് ഫ്രാൻസിൽ ആരംഭിക്കുന്ന യുറോ കപ്പു 2016 ൽ ഗോൾ ലൈൻ ടെക്നോളജി നടപ്പാക്കുവാൻ ഇന്ന് നിയോണിൽ (ഫ്രാൻസ് ) നടന്ന യു ഇ എഫ് എ എക്സിക്യുട്ടിവ് കമ്മറ്റി തീരുമാനിച്ചു. 2016 -17 ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്‌ മത്സരങ്ങളോടെ ചാമ്പ്യൻസ് ലീഗിലും ഈ സംവിധാനം നിലവിൽ വരും

എന്താണ് ഗോൾ ലൈൻ ടെക്നോളജി ?
ഒരു ഫുട്ബോൾ മത്സരത്തിനിടയിൽ പന്ത് ഗോൾ വലക്കുള്ളിൽ കടന്നോ എന്നതിലേറെ വ്യകതത ഉണ്ടാകേണ്ടത് അത് ഗോൾ പോസ്റ്റിനു മുന്നിലുള വര കടന്നോ എന്നതാണ് പലപ്പോഴും അകലെ നിൽക്കുന്ന റഫറി യുടെയും സൈഡ് റഫറി മാരുടെയും കണ്ണിൽ ഇത് പെടാതെ പോകാറുണ്ട് അതുകാരണം ഗോൾ നിഷേധിക്കപ്പെടുകയും തർക്കങ്ങൾക്ക് വഴിവൈക്കുകയും ചെയ്യാറുണ്ട് ഇതിനു ഒരു പരിഹാരമായി ഫീഫ കഴിഞ്ഞ ലോകകപ്പിൽ അവതരിപ്പിച്ച സാങ്കേതിക സംവിധാനമാണ് ജി എൽ ടി അല്ലങ്കിൽ ഗോൾ ഡിസിഷൻ സിസ്റ്റം


ഇത് എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് കാണുക


ഏറ്റവം പ്രധാനമായിട്ടുള്ളത് കളിക്കുവാൻ ഉപയോഗിക്കുന്ന പന്തിനുള്ളിൽ ഒരു മൈക്രോ ചിപ്പ് സ്ഥാപിക്കുകയെന്നതാണ് ,ഈ പന്ത് സ്റ്റേടിയത്തിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള നിരവധി ഹൈ ടെക്ക് ക്യാമറ കളുമായും പോസ്റ്റുകൾക്ക് ചുറ്റുമുള്ള ഉപകരണങ്ങളുമായും റഫറിയുടെ കൈയിലെ പ്രത്തെയ്ക തരം വാച്ചുമായും തരംഗങ്ങൾ വഴി ബന്ധിപ്പിചിരിക്കും പന്ത് പൂർണമായും ഗോൾ വരകടന്നാൽ ഉടനെ റഫറിയുടെ വാച്ചിൽ അത് ചെന്നെത്തും ശബ്ദമായും അക്ഷരമായും ,അതോടെ സംശയ രഹിതമായി തീരുമാനിക്കുവാൻ കഴിയും അത് ഒരു ഗോൾ ആയിരുന്നോ എന്ന് എന്നാൽ ഇത് സ്ഥപികുവാൻ ഒരു ബുദ്ധി മുട്ടുണ്ടുണ്ട് ,ഭീമമായ സാമ്പത്തിക ബാധ്യത ഒരു കൊച്ചു സ്റ്റേഡിയം പണിയുന്ന തുക തന്നെ വേണ്ടിവരും ഇത് സ്ഥാപിക്കുവാൻ അതുകാരണം “പാവപ്പെട്ട രാജ്യങ്ങൾക്ക്” തൽക്കാലം ഇത് അപാപ്യമായിരിക്കുന്നു
ഡോ മുഹമദ് അഷ്‌റഫ്‌

Share.

Comments are closed.