ഫുട്ബാളിലെ ഏകലവ്യൻ

93

ഐ എം വിജയനെ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച പന്തുകളിക്കാരനായി വിശേഷിപ്പിക്കാൻ എനിക്കാകില്ല കാരണം ശയിലൻ മന്നയും മേവാലാലും അസീസും ചുനി ഗോസാമിയും ഒക്കെ കളിച്ചിരുന മറ്റൊരു മഹനീയ കാലഘട്ടം ഫുട്ബാളിൽ നമുക്കുണ്ട് ,അന്ന് നാം ഒളിമ്പിക്സിൽ നാലാം സ്ഥാനക്കാരും ഏഷ്യൻ വൻകരയിൽ ഒന്നാമന്മാരും ആയിരുന്നു എന്നാൽ ഇന്ത്യ കണ്ട സമ്പൂർണ ഫൂറ്റ്ബാളർ ആരായിരുന്നു എന്ന ചോദ്യത്തിനു മറ്റൊരു ഉത്തരം തേടേണ്ടതുമില്ല

തൃശ്ശൂർ സ്റ്റെടിയം ഗ്രൗണ്ടിൽ പന്തുകളിച്ചവർക്ക് സോഡാ വെള്ളം വിറ്റിരുന്ന ചെ റിയ ചെക്കൻ അവരുടെ പന്തടക്കം കണ്ടു പഠിച്ചു സമ്പൂർണ ഫുട്ബാളർ ആയ ത്രസിപ്പിക്കുന്ന ചരിത്രം ഒരു പക്ഷെ ലോകം അറിയാതെപോയതും ലോക ചാമ്പ്യൻ പദവി അടക്കം മറ്റു പലതും കൈവിട്ടുപോയതും ഇന്ത്യ എന്ന ഫുട്ബാൾ അവികസിത രാജ്യത്ത് പിറന്നു പോയതുകൊണ്ട് മാത്രമാകണം……!!!

1969 ഏപ്പ്രിൽ 25 നു തൃശൂരിൽ ജനിച്ച വിജയൻ ഓർമ വച്ച നാൾ മുതൽ കളിക്കളത്തിൽ ഉണ്ടായിരുന്നു സോഡാ കച്ചവടക്കാരൻ ആയിട്ടും ബോൾ ബോയ് ആയിട്ടും കാണി ആയിട്ടും
എം സി രാധാകൃഷ്ണൻ എന്ന കായികാധ്യാപകൻ കണ്ടെത്തിയ ഈ വജ്രത്തെ തേച്ചു മിനുക്കിയെടുത്തത് അന്നത്തെ ഡി ജി പി ആയിരുന്ന എം കെ ജോസഫ് സാർ ആയിരുന്നു എല്ലാ നിയമങ്ങളും ചട്ടങ്ങളും മറികടന്നു അദ്ദേഹം പതിനേഴാം വയസിൽ വിജയനെ കേരളാ പോലീസിൽ നിയമിച്ചു അതോടെ ശാസ്ത്രീയ പരിശീലനം ലഭിച്ച വിജയൻ അതെ വർഷം തന്നെ കേരളത്തില നടന്ന ദേശീയ ഗെയിംസിൽ സംസ്ഥാന ടീം അംഗമായി കേരളത്തെ അന്ന് കലാശക്കളിക്ക് എത്തിച്ചതും ഈ പുതുമുഖമായിരുന്നു

1991 ൽ മനോരമയുടെ മികച്ച കായിക താരത്തിനുള്ള അവാർഡ് നേടിയ ശേഷം വിജയൻ പിന്നെതിരിഞ്ഞു നോക്കിയിട്ടില്ല .ഇന്ത്യക്ക് അകത്തും പുറത്തുമുള്ള എല്ലാ പ്രധിരോധ നിരക്കാരുടെയും പേടി സ്വപ്നമായിരുന്നു ഈ പോലീസുകാരൻ
1989 ൽ ഇന്ത്യൻ ടീമിൽ അംഗമായതോടെ വിജയന് പുതിയ ഒരു പേരും കിട്ടി ” കാലോ ഹരിണ് ” കറുത്ത മാൻ അത് അന്വര്തമാക്കും വിധമുള്ള കുതിച്ചുകയ റ്റങ്ങളായിരുന്നു എതിർ പ്രതിരോധ നിരകൾ തകർത്തുകൊണ്ട് ള്ള വിജയൻറെ മുന്നേറ്റങ്ങൾ
വിജയൻറെ ഏറ്റവും മനോഹരമായ ഗോളുകൾ നാം കണ്ടത് സാഫ് ഗയിസിൽ പാക്കിസ്ഥാന് എതിരായിട്ടായിരുന്നു 1999 ൽ അന്ന് 5 – 2 നു ഇന്ത്യ വിജയിച്ചപ്പോൾ വിജയൻ നേടിയ ഹാറ്റ് റ്റ്രിക്കിലെ ഏതു ഗോളായിരുന്നു ഏറ്റവും മികച്ചത് എന്ന് കണ്ടെത്താനാകാതെ കളി എഴുത്തുകാർ കുഴങ്ങിയിരുന്നു

അതിനേക്കാൾ ഗംഭീരമായ ഗോൾ വേട്ടകണ്ടത് ഭൂട്ടാന് എതിരെ ആയിരുന്നു പെലെയുടെ മാസ്മര ഗോലുകളെ അനുസ്മരിപ്പിക്കുംവിധം ഒന്നൊന്നായി മൂന്നു ഗോളുകൾ നമ്മുടെ കറുത്ത മാൻ ഹിമവൽ പുത്രന്മാരുടെ വല്ക്കുള്ളിലാക്കി ഇതിലെ ആദ്യ ഗോളാകട്ടെ ഒരു ഏഷ്യൻ
റിക്കാര്ടുമായി കളിതുടങ്ങി പതിനൊന്നാം സെക്കന്റിൽ വിജയൻ ഗോൾ നേടി ( ലോക ചരിത്രത്തിലെ വേഗമേറിയ മൂന്നാം ഗോളായിരുന്നത്)
എന്നാൽ വിജയൻ എന്ന സമ്പൂർണ ഫുട് ബാളരെ നാം കണ്ടത് യു എ ഇ ക്കെതിരെയുള്ള ലോക കപ്പു യോഗ്യതാ മത്സരത്തിലായിരുന്നു ഐ എം വിജയൻറെ സമ്പൂർണ ആതിപധ്യമായിരുന്നു അന്ന്
വിജയൻ ഒറ്റയ്ക്ക് 35 മീറ്റർ ഡ്രിബബിൾ ചെയ്തു കൊണ്ട് വന്ന പന്ത് നേരെ ഡയ ഗണലായി മറിച്ചത് ഖാലിദ് ജമീലിനു ഒന്ന് തോടുകയെ വേണ്ടി വന്നുള്ളൂ ഇന്ത്യ ക്ക് യു എ ഇ ക്കെതിരെ ചരിത്ര വിജയം നേടാൻ
2001 ലെ ഇംഗ്ലണ്ട് പര്യടനത്തിനിടയിൽ ലൈറ്റൻ ഓറിയാന്ടിനു എതിരെ കറുത്തമാൻ നേടിയ നേടിയ ആ ഗോൾ കാണുവാൻ പുതിയ തലമുറയ്ക്ക് ഭാഗ്യമുണ്ടായില്ല എഴുത്തുകളിൽ മാത്രമുള്ള അറിവിൽ അതൊരു സംഭവം തന്നെ ആയിരുന്നു മറഡോണയുടെ വിസ്മയ ഗോളുകൾക്ക് ഒപ്പം നിന്ന ഒരു ഗോൾ
അഞ്ചേരി ബൂട്ടിയ വിജയൻ ത്രയംഗളുടെ കോമ്പിനേഷൻ ഫുട്ബാൾ വിശേഷങ്ങല്ക്ക് ഒക്കെ അപ്പുറമായിരുന്നു ഇന്നത്തെ മെസ്സി നയ്മർ സുവരാസ് സഖ്യത്തെ അനുസ്മരിപ്പിക്കുന്ന മുന്നേറ്റ നിര അന്ന് അത്തരം മുന്നേറ്റങ്ങൾ ഉണ്ടായിരുന്നിട്ടും ഇന്ത്യക്ക് ഏഷ്യൻ നിരയിൽ പ്പോലും പണ്ടത്തെ നേട്ടങ്ങൾക്ക് ഒപ്പം എത്തുവാൻ ആയില്ല എന്നത് അതിശയ മായിരിക്കുന്നു
കൊൻസ്ടാൻ ഡീനും അക്ക്രമോവും ബോബ് ഹട്ടനും നയീമും ഒക്കെ ഒരു പോലെ ആഗ്രഹിച്ചിരുന്നു വിജയൻ അവരുടെ ടീമിൽ എന്നും ഉണ്ടായിരിക്കണമെന്ന്
നമ്മുടെ അഭിമാനമായ ഈ തൃശൂര് കാരൻ ഇന്ത്യക്ക് വേണ്ടി 79 തവണ കളിച്ചു രണ്ടു ഹാറ്റ് ട്ട്രിക്ക് അടക്കം 40 ഗോളുകളും നേടി ഒന്നിനൊന്നു മെച്ചമായത് ഏതാണ് മികച്ചതെന്നു സംശയിപ്പിച്ച മനസ്സിൽ എക്കാലത്തും കരുതി വൈക്കാവുന്ന മനോഹരമായ ഗോളുകൾ
മൂന്നു തവണ ഇന്ത്യ യിലെ മികച്ച പന്തുകളിക്കാരനായ ഐ എം വിജയനെ 2003 ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു

Dr. Mohamed Ashraf

Share.

Comments are closed.