ഒളീമ്പിക്സിലെ ഇന്ത്യയുടെ മികച്ച അഞ്ച് മെഡല്‍ സാധ്യതകള്‍…

108

ഷൂട്ടിങ്-ജിത്തു റായ്,അപൂര്‍വി ചന്ദേല ,ബോക്സിങ്- ശിവ ഥാപ്പ, ബാഡ്മിന്റണ്‍-സൈന,ഗുസ്തി-യോഗേശ്വര്‍ ദത്ത്..ഈ ഒളീമ്പിക്സിലെ ഇന്ത്യയുടെ മികച്ച അഞ്ച് മെഡല്‍ സാധ്യതകള്‍.
ഷൂട്ടിങ്.
ജിത്തു റായ് (10 m air pistol,50 m pistol) 2014-ല്‍ issf ലോക ഷൂട്ടിംങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്ണവും,വെങ്കലവും, 2015-ല്‍ issf ലോക ഷൂട്ടിംങ് ചാമ്പ്യന്‍ഷിപ്പില്‍ല്‍ വെങ്കലം. കോമ്മണ്‍വെല്ത്ത് ഗെയിംസ്,ഏഷ്യന്‍ ഗെയിംസ് ഇവയില്‍ 50 m ഇനത്തില്‍ സ്വര്ണം. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ചെറുപ്പത്തിലേ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത ഇന്ത്യന്‍ ആര്‍മിയിലെ ഖൂര്‍ഖ റെജിമെന്റിലെ ഓഫിസറായ 25 കാരന്‍ ജിത്തുറായ്.50 m pistol ആണ് ഇഷ്ട ഇനം.. ലോകറാങ്കിംഗിലെ രണ്ടാമന്‍. 10 m air pistol ലും മല്‍സരിക്കുന്നു. ഇനിയും ഒരു പത്ത് വര്‍ഷത്തോളം ജിത്തു ഇന്ത്യയുടെ പ്രതീക്ഷ തന്നെയാണ്..
ഷൂട്ടിങ്.
അപൂര്‍വി ചന്ദേല (10m air rifle) ഇന്ത്യയുടേ പുതിയ ഷൂട്ടിങ് സെന്സേസഷനാണ് ഈ 22കാരി. 2014-ലെ കോമ്മണ്‍ വെല്ത്ത് ഗെയിംസില്‍ സ്വര്ണം നേടിയതോടെ ശ്രദ്ധേയയായി.. പക്ഷെ എല്ലാവരെയും ഞെട്ടിച്ച പ്രകടനം വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.10m air rifle-ല്‍ 2015 issf-ലെ വേള്ഡ് ഷൂട്ടിംങ് ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി. അതേ വര്‍ഷം തന്നെ issf വേള്‍ഡ് ഷൂട്ടീങ് ചാമ്പ്യന്‍ഷിപ്പിലെ വെങ്കലം. ഒളിമ്പിക്സിനു വേണ്ടി കഠിന പരിശീലനത്തിലാണ് കഴിഞ്ഞ ആറുമാസമായി അപൂര്‍വി .
ബോക്സിങ്.
ശിവ ഥാപ്പ (Bantamweight (54 kg) – ഇപ്പോള്‍ ഈ ഇനത്തിലെ ലോക രണ്ടാം നമ്പര്‍ താരമാണ് ഈ 22കാരന്‍. 2015-ലെ ലോക ബോക്സിങ്ങിലെ വെങ്കല മെഡല്‍ ജേതാവ്, ഏഷ്യന്‍ ഗെയിംസ് സ്വര്ണ് മെഡല്‍ ജേതാവ്..യൂത്ത് ഒളിമ്പിക്സ് വെള്ളിമെഡല്‍.. വിജേന്ദറിനു ശേഷം റിയല്‍ ബോക്സിങ് സെന്‍സേഷന്‍..കഴിഞ്ഞ ഒളിമ്പിക്സിലും പതിനെട്ട് കാരനായ കുഞ്ഞു ശിവ യോഗ്യത നേടിയിരുന്നു.. ആദ്യ റൗണ്ടില്‍ ലോകചാമ്പ്യനോട് തോറ്റ് പുറത്തായി.
ബാഡ്മിന്റണ്‍.
സൈന നെഹ്വാള്‍- വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത താരം. കഴിഞ്ഞ വര്‍ഷം ലോക ഒന്നാം നമ്പര്‍.. ഇപ്പൊള്‍ അഞ്ചാം റാങ്കില്‍. ഒളീമ്പ്ക്സില്‍ ഗ്രൂപ്പ് ‘ജി’ ല്‍ ആണ് സൈന. മൂന്ന് പേരടങ്ങുന്ന ഗ്രൂപ്പിലെ വിജയി മാത്രമാണ് അടുത്ത റൗണ്ടിലേക്ക് കടക്കുക. ലോക 51,70 റാങ്കുകാരായ രണ്ട് പേരാ ണ് സൈനയ്ക്കൊപ്പം ഈസിയായി അടുത്ത റൗണ്ടില്‍ എത്തുമെന്ന് കരുതുന്നു. അട്ടിമറി നടന്നില്ലെങ്കില്‍ ഗ്രൂപ്പ് ‘എച്ച്’ ലെ വിജയി തായലന്റിന്റെ മുന്‍ എട്ടാം റാങ്ക്കാരിയും നിലവിലെ ഇരുപതാം റാങ്കുകാരിയുമായ പോര്‍ണ്ടിപ്പുമായി പ്രി ക്വാര്‍ട്ടര്‍മല്‍സരം.. അതും കടന്നാല്‍ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ‘ഇ’ വിജയി കഴിഞ്ഞ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ്, ഇപ്പൊഴത്തെ മൂന്നാം റാങ്കുകാരിയും,മുന്‍ ലോക ഒന്നാം നമ്പറുമായ ചൈനയുടേ ലി സുറയിയുമായി ഏറ്റുമുട്ടേണ്ടി വരും..ലീയെ തോല്പിച്ചാല്‍ സെമിയില്‍ കരോലിന മാര്‍ട്ടിന്‍ എതിരാളിയാവും..സൈനയുടെ വഴി എളുപ്പമല്ല എങ്കിലും സൈനയുടേ ഫോം പ്രതീക്ഷ നല്‍കുന്നു.
ഗുസ്തി.
യോഗേശ്വര്‍ ദത്ത്-
കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ഇപ്രാവശ്യം സ്വര്‍ണമാക്കാനാണ് യോഗേശ്വര്‍ വരുന്നത്. ഉജ്ജ്വല ഫോമിലാണ് ഈ 33കാരന്‍. കഴിഞ്ഞ ഒളിമ്പിസില്‍ 60കിലൊ വിഭാഗത്തിലാണ് മല്‍സരിച്ചത്.. ഇത്തവണ 65കിലൊ കാറ്റഗറിയിലാണ് മല്‍സരിക്കുന്നത് എന്ന്തു മാത്രമാണ് യോഗേശ്വറിന്റെ മുന്നിലുള്ള വെല്ലുവിളി. പക്ഷെ ഏഷ്യന്‍ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും 65കിലൊ യിലെ സ്വര്‍ണമെഡല്‍ യോഗേശ്വറിനായിരുന്നു എന്നത് നമ്മുടെ പ്രതീക്ഷകള്‍ക്ക് തിളക്കമേറ്റുന്നു. അവസാന ഒളീമ്പിക്സ് അവിസ്മരണീയമാക്കിമാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് യോഗേശ്വര്‍.
ഇവര്‍ അഞ്ചുപേര്‍ക്കുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ മെഡല്‍ സാധ്യത കാണുന്നത്. ഫോം,ലോകോത്തര നിലവാരം, വലിയ മേളകളിലെ വിജയങള്‍ ഇവയൊക്കെയാണ് അതിനു മാനദണ്ഡം.
************************************************************************
ഇനിയും മെഡല്‍ സാധ്യതകളൂണ്ട്..അവ കൂടി ഒന്നു പരിശോധിക്കാം..
ഷൂട്ടിംങ്: ഗഗന്‍ നരങ്,അഭിനവ് ബിന്ദ്ര, ചെയ്ന്‍ സിങ്, അയോണിക പോള്‍ ഇവരൊക്കെ അതത് ദിവസം ഫോമിലെത്തിയാല്‍ മെഡലുറപ്പ്. എല്ലാവരും ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കളൂമാണ്.. പക്ഷെ സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശനം.. ഷൂട്ടിങില്‍ എല്ലാവരും മെഡല്‍ നേടാന്‍ കെല്പ്പുള്ളവര്‍ തന്നെ.കഴിഞ്ഞ തവണ വെള്ളി നേടിയ വിജയ്കുമാറിനു അധികമാരും സാധ്യത കല്പ്പിച്ചിരുന്നില്ലല്ലൊ..
ആര്‍ച്ചറി- ലോക എട്ടാം നമ്പര്‍ താരം ദീപിക (കഴിഞ്ഞ ഒളിമ്പിക്സില്‍ രണ്ടാം നമ്പര്‍ ആയിരുന്നു.. പക്ഷെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ), വിമന്‍സ് ആര്‍ച്ചറി ടീമിലും മെഡല്‍ പ്രതീക്ഷയുണ്ട്.വിമന്‍സ് ആര്‍ച്ചറി ടീം. റാങ്കിങില്‍ മൂന്നാം സ്ഥാനക്കാരാണ്. ഇവിടേയും സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്നം.
മെന്‍സ് ഹോക്കി- ആറ് ടീമുകളൂള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യ.നാല് ടീമുകള്‍ക്ക് നോക്കൗട്ടിലേക്ക് മുന്നേറാം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനമൊ,മൂന്നാം സ്ഥാനമൊ നേടി അടുത്ത റൗണ്ടില്‍ കടന്നാല്‍ മെഡല്‍ പ്രതീക്ഷിക്കാം. രണ്ടാം സ്ഥാനവും, നാലാം സ്ഥാനവും നേടിയാല്‍ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയ എതിരാളികളായി വരും അത് മുന്നോട്ടുള്ള പോക്കിനു തടസ്സമാവും.( ഹോക്കിയിലെ സാധ്യതകളെ കുറിച്ച് വേറെ പോസ്റ്റ് ഇടാം)
ബാഡ്മിന്റണ്‍- ശ്രീകാന്തില്‍ പ്രതീക്ഷയുണ്ടെങ്കിലും കഠിനമായ ലെഗിലാണ് ചെന്നു പെട്ടിരിക്കുന്നത്.. ഗ്രൂപ്പ് മല്‍സരത്തില്‍ വിജയിച്ച് പ്രിക്വാര്‍ട്ടര്‍റില്‍ ലോക അഞ്ചാനമ്പര്‍താരവും അത് കടന്നാല്‍ ക്വാര്‍ട്ടറില്‍ ചൈനയുടെ ലോകോത്തര താരം ലിന്‍ഡാലിനെയും നേരിടണം..അതു പോലെ സിന്ധുവിന്റെ പ്രകടനം ശ്രദ്ധിക്കാം..
ഗുസ്തി- നരസിങിന്റെ കാര്യം ഉറപ്പില്ലാത്തതു കൊണ്ട് ഒരു മെഡല്‍ പ്രതീക്ഷ നഷ്ടമായി. ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍
ജേതാവാണ് നരസിങ്. 98കിലൊ വിഭാഗത്തിലെ ഹര്‍ദീപ് സിങ്ങില്‍ പ്രതീക്ഷയുണ്ട്. വനിതാ ഗുസ്തിയിലെ മൂന്ന് പേരും കോമ്മണ്വെല്‍ത്ത് ,ഏഷ്യന്‍ ലെവലുകളില്‍ മെഡല്‍ വിന്നേര്‍സ് ആണ്. കഴിഞ്ഞ തവണ യോഗേശ്വര്‍ അല്‍ഭുതം കാണിച്ചത് പോലെ അല്‍ഭുതം കാണിക്കാന്‍ കെല്പ്പുള്ളവര്‍ തന്നെ..
ടെന്നിസ്- മിക്സഡ് ഡബിള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യത്തിനു മെഡല്‍ സാധ്യതയുണ്ട്. ആകെ പതിനാറ് ടീമുകളെ ഉള്ളൂ എന്നതും ഒരു അഡ്വന്റേജ് ആണ്.രണ്ട് കളി ജയിച്ചാല്‍ സെമിയില്‍ എത്താം.
ബോക്സിങ്- വികാസ് കൃഷ്ണന്‍,മനോജ് കുമാര്‍ ഇവര്‍ മിടുക്കര്‍ തന്നെ. കഴിഞ്ഞ തവണ എട്ടു പേര്‍ ഒളീമ്പിക് ബോക്സിങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെങ്കില്‍ ഇത്തവണ വെറും മൂന്ന് പേരായി അതു ചുരുങ്ങി.. അതില്‍ ലോക രണ്ടാം നമ്പര്‍ ദേബൊന്ദ്ര സിങും,മേരി കോമും യോഗ്യത നേടാതെ പോയത് ഞെട്ടലുണ്ടാക്കി.
അത്ലെറ്റിക്സില്‍ മെഡല്പ്രതീക്ഷയില്ല എന്ന് തന്നെ പറയാം. ദ്യുതി ,ടിന്റു , പുരുഷ-വിനത 400മീ റിലെ ഇവരുടെയൊക്കെ പ്രകടനം ശ്രദ്ധിക്കാമെന്ന് മാത്രം. അത്ലെറ്റിക്സ് മെഡലിനു ഇനിയും കാത്തിരിക്കാം.
ജിംനാസ്റ്റിക്സിലെ- ദീപ കര്‍മാക്കര്‍, ടെബിള്‍ ടെന്നിസിലെ മാണിക് ബത്ര, ആദ്യമായി ഉള്‍പ്പെടുത്തിയ ഗോള്‍ഫിലെ പ്രകടനങ്ങള്‍ ഇവയൊക്കെ കൗതുകത്തോടേ നിരീക്ഷിക്കാം..എല്ലാവരും അവരവര്‍ക്ക് പ്രതീക്ഷയുള്ള മികച്ച അഞ്ചു സാധ്യതകളെ കുറിച്ച് പറയൂ..

Share.

Comments are closed.