പ്രതാപ കാലത്തേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്ന ടീം…. A C മിലാൻ….

121

പുതിയ ലക്ഷ്യങ്ങളും പുതിയ തന്ത്രങ്ങളുമായി ഓരോ ക്ലബ്ബുകളും പുതിയ സീസണെ പ്രതീക്ഷയോടെ വരവേൽക്കുമ്പോൾ സാൻ സീറോയിൽ സ്ഥിതി മറിച്ചാണ്. ട്രാൻസ്ഫർ വിൻഡോയിലെ ഓരോ നീക്കങ്ങളും നെഞ്ചിടിപ്പോടെ നോക്കിക്കാണുകയും തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ അവരവരുടെ ചാൻസുകൾ ഫുട്‌ബോൾ ലോകം വിശകലനം ചെയ്യുമ്പോൾ സാമ്പത്തിക പ്രതിസന്ധിയും ഭാവിയെക്കുറിച്ചുള്ള ആവ്യക്തതയും ബെർലുസ്കോണിയുടെ നിഷ്‌ക്രിയത്വവുമാണ് മിലാൻ ആരാധകർക്കിടയിൽ നിത്യ ചർച്ചയാകുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പുതിയ എമിറേറ്റ്സ് സ്റ്റേഡിയം പ്രൊജക്റ്റ് മിലാൻ ഒഴിവാക്കിയത് ക്ലബ്ബിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടേയും അവ്യക്തതകളുടെയും ബാക്കിപത്രമാണെന്നു വേണം കരുതാൻ. നാടകീയതയും ആസ്വാഭാവീകതയും നിറഞ്ഞ ചൈനീസ് കോൺസോർഷ്യവുമായുള്ള ചർച്ചകൾ എങ്ങും എത്താതെ പോകുമ്പോൾ പുതിയ സീസണെ ഒരു തെല്ല് ആശങ്ക കൂടാതെ ഒരു മിലാൻ ആരാധകനും നോക്കിക്കാണാനാവില്ല.

കളിക്കളത്തിനു പുറത്തെന്നപോലെ കളിക്കളത്തിലും സ്ഥിതി മറിച്ചല്ല. മാറി മാറി വരുന്ന മാനേജർമാർ പഴയ പ്രതാപത്തിലേക്ക് മിലാനെ നായിക്കുന്നതിൽ പരാജയപ്പെടുന്നതും ബെർലുസ്കോണിക്ക് തലവേദനയാകുന്നുണ്ട്. ഭാവി വാഗ്ദാനമെന്നു കരുതിയ എൽ ഷറാവി റോമയിലേക്ക് പോയതാണ് ഒരു പ്രധാന സംഭവം. പൊട്ടൻഷ്യൽ ഉള്ള പ്ലേയാറായിരുന്നിട്ടും പരിക്കും ഫോം ഇല്ലായ്മയും കാരണം പൊട്ടൻഷ്യലിനനുസരിച്ചുള്ള വളർച്ച കൈവരിക്കാൻ എൽ ഷറാവിക്ക് കഴിയാതെ പോയി. കഴിഞ്ഞ സീസണിൽ 18 ലീഗ് ഗോളുകൾ നേടിയ ബക്കയും പോകുമെന്നുള്ള വാർത്ത കേൾക്കുന്നു. മിലാൻ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടണമെങ്കിൽ ബക്കയെപ്പോലുള്ള ഗോൾ സ്കോററുടെ സാന്നിധ്യം അനിവാര്യമാണ്. ആയതിനാൽ തന്നെ പരമാവധി ബക്കയെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതായിരിക്കും കോച്ച് മോന്റെല്ലയുടെ പ്രഥമ ലക്‌ഷ്യം. ഡോണ്ണാറുമ്മ എന്ന ഹൈലിറേറ്റഡ് ആയ യുവ ഗോൾകീപ്പറിലാണ് മറ്റൊരു പ്രതീക്ഷ. പുതിയ മൽഡീനിമാരും ബറേസികളും ഉണ്ടാവേണ്ടിയിരിക്കുന്നു. യൂത്ത് സിസ്റ്റം പഴയതുപോലെ സ്ട്രോങ്ങ് അല്ലെങ്കിലും പ്രതീക്ഷക്ക് വകയുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ലെങ്കിലും യൂറോപ്പക്കെങ്കിലും ഇത്തവണ യോഗ്യത നേടണം. മിലാനില്ലാതെ എന്ത് യൂറോപ്യൻ ടൂർണമെന്റ്! FORZA MILAN!

Share.

Comments are closed.