The king of free kicks and crosses forever… David Beckham

106

ഏഴാം നമ്പര്‍ ജേഴ്സിയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഒാടിയെത്തുന്ന പേരുകളിലൊന്നാണ് ഡേവിഡ് ബെക്കാം. അതിസുന്ദരമായ ഫ്രീകിക്കുകളിലൂടെയും ക്രോസുകളിലൂടെയും യുണൈറ്റഡ് ആരാധകര്‍ക്കിടയില്‍ സ്ഥാനം കണ്ടെത്തിയ ഇതിഹാസ താരം… പതിയെ താഴന്നിറങ്ങി ഗോൾവലയിൽ പതിയ്കുന്ന അദേഹത്തിന്റെ ഫ്രീകിക്കുകൾ എന്നും ഒരു മനോഹര കാഴ്ച തന്നെയായിരുന്നു. “ഞാന്‍ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ഫ്രീകിക്ക് വിദഗ്ധൻ” എന്നാണ് ബ്രസീലിയൻ ലെജന്റും മാഡ്രിഡ് ടീമംഗവുമായിരുന്ന റോബർടോ കാർലോസ് ഒരിക്കൽ ബെക്കാമിനെ വിശേഷിപ്പിച്ചത്.. ഫ്രീകിക്ക് ഗോളാക്കി മാറ്റുന്നതില്‍ അയാള്‍ അത്രയും സമര്‍ഥനായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ യുണൈറ്റഡ് ആരാധകരുടെ പ്രിയങ്കരനായി മാറിയ ബെക്കാം ലോകം കണ്ട ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കർമാരിൽ ഒരാളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

1975 മെയ് 2ന്,ലണ്ടനിലെ ലെയ്ററൺസ്ടോൺ എന്ന സ്ഥലത്ത് വെച്ചായിരുന്നു ജനനം. ചെറുപ്പത്തിൽ കളി പഠിച്ച് വളർന്ന ബെക്കാം തന്റെ യൂത്ത് കരിയർ ആരംഭിച്ചത് ടോട്ടൻഹാമിൽ വെച്ചാണ്. അതിനുശേഷം ബ്രിംസ്ഡൗൺ റോവേർസിന്ടെ യൂത്ത് ടീമിനു വേണ്ടിയും കളിച്ചു. പിന്നീട് 1992ൽ യുണൈറ്റഡിന്റെ സീനിയർ ടീമിൽ അരങ്ങേറുകയും 11 കൊല്ലം അവിടെ തന്നെ തുടരുകയും ചെയ്തു. ഈ കാലയളവിനുളളിൽ 6 പ്രീമിയർ ലീഗ്,2 എഫ് എ കപ്പ്,1 ചാമ്പ്യൻസ് ലീഗ്,1 ഇന്റര്‍ കോണ്ടിനെന്റൽ കപ്പ്, എന്നിവ യുണൈറ്റഡിന്റെ കുപ്പായത്തിൽ സ്വന്തമാക്കിയ ബെക്കാം ക്ലബിന് വേണ്ടി ആകെ 394 മൽസരങ്ങളിൽ നിന്നും 85 ഗോളുകൾ നേടി. PFA young player of the year, Sir matt busby player of the year, തുടങ്ങിയ അനേകം ബഹുമതികള്‍ വേറെയും… അയാളുടെ കരിയറിലെ സുവർണ കാലഘട്ടം അവിടെ വെച്ചായിരുന്നു. വിമ്പിൾഡണിനെതിരെ സെന്ററില്‍ നിന്നും അയാള്‍ നേടിയ ആ അത്ഭുത ഗോൾ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്.
യുണൈറ്റഡ് ആരാധകർക്കിടയിൽ എന്നും ഒരു സൂപ്പർ ഹീറൊയുടെ പദവിയാണ് ബെക്കാമിന് ഉണ്ടായിരുന്നത്. കളിമികവ് കൊണ്ടും വിവിധ തരം ഹെയർ സ്ടെയിലുകൾ കൊണ്ടും സൗന്ദര്യം കൊണ്ടും ലോകത്താകമാനം നിരവധി ആരാധകരെ സ്രഷ്ടിക്കാൻ ബെക്കാമിന് കഴിഞ്ഞു… അങ്ങനെ ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുളള ഇംഗ്ലീഷ് താരം എന്ന വിശേഷണവും അയാള്‍ക്ക് അവകാശപ്പെട്ടതായി..

2003ൽ മാഡ്രിഡിൽ എത്തിയ ശേഷമാണ് അയാളുടെ കരിയർ ഗ്രാഫ് താഴോട്ട് പോവാൻ തുടങ്ങിയത്..അവിടെ പ്രതീക്ഷിച്ചത്രയും ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും 2005/06 സീസണിലെ മാഡ്രിഡിന്റെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് ബെക്കാമിനെ തന്നെയായിരുന്നു. ആ സീസണിൽ ലാലിഗയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയതും മറ്റാരുമല്ല… സിദാൻ,ബെക്കാം,റൊണാൾഡൊ,ഫിഗൊ,കാർലോസ്,റൗൾ [ഗലാറ്റിക്കോസ്] തുടങ്ങി വൻ ഇതിഹാസതാരങ്ങൾ ഉണ്ടായിരുന്നിട്ടും ആ കാലയളവിൽ പ്രതീക്ഷിച്ചത്ര നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ റയലിന് കഴിഞ്ഞില്ല എന്നത് മറ്റൊരു പ്രധാനപ്പെട്ട വസ്തുതയാണ്. 2007ൽ അമേരിക്കൻ ക്ലബായ മേജർ എൽഎ ഗ്യാലക്സിയിൽ ചേർന്ന ശേഷം പിന്നീട് എസി മിലാൻ, പിഎസ്ജി എന്നീ ടീമുകൾക്കു വേണ്ടിയും ബെക്കാം കളിച്ചു.

ഭാഗ്യനിർഭാഗ്യങ്ങൾ നിറഞ്ഞതായിരുന്നു അദേഹത്തിന്റെ ഇന്റര്‍നാഷണൽ കരിയർ.. 1996ലായിരുന്നു അരങ്ങേറ്റം.. 2 വര്‍ഷങ്ങള്‍ക്ക് ശേഷം 1998 ലോകകപ്പിലെ ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചു, ഗ്രൂപ്പ് ഘട്ടത്തിൽ കൊളംബിയക്കെതിരായ മൽസരത്തിൽ ഫ്രീകിക്കിലൂടെ ഒരു ഗോൾ നേടി ലോകകപ്പിൽ തന്റെ വരവറിയിക്കുകയും ചെയ്തു. എന്നാല്‍ അയാൾക്കായി കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു.. അർജന്റീനക്കെതിരായ രണ്ടാം റൗണ്ട് മൽസരത്തിൽ ആനാവശ്യ ഫൗളിലൂടെ റെഡ് കാർഡ് ചോദിച്ചു വാങ്ങി ബെക്കാം ഇംഗ്ലണ്ടിന്റെ പുറത്താകലിന് വഴിയൊരുക്കി. അതു വരെ ബെക്കാമിനെ മനസ്സിൽ കൊണ്ടു നടന്ന ഇംഗ്ലീഷ് ആരാധകർ അന്നു തൊട്ട് താരത്തിന് എതിരായി.അതു വരെ അയാളെ വാനോളം പുകഴ്ത്തി നടന്നിരുന്ന ഇംഗ്ലീഷ് മാധ്യമങ്ങൾ ഇംഗ്ലണ്ട് ലോകകപ്പിൽ നിന്നും പുറത്തായതിന്റെ മുഖ്യ കാരണക്കാരൻ ബെക്കാം ആണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു… എന്നാൽ ഇതൊന്നും ടീമിലെ തന്റെ സ്ഥാനത്തിന് ഒരു കോട്ടവും വരുത്തിയില്ല.. തുടർന്നും ഇംഗ്ലണ്ടിന്റെ പ്രധാന കളിക്കാരനായി തുടർന്ന ബെക്കാം 2000തിലെ യൂറൊ കപ്പിലും ടീമിൽ ഇടം പിടിച്ചു. മാത്രവുമല്ല, അതേ വർഷം തന്നെ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനവും അയാള്‍ക്ക് ലഭിച്ചു.

2001 അദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്പെട്ട വർഷമായിരുന്നു. ആ കൊല്ലം ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രീസിനെതിരായ അവസാന മൽസരത്തിൽ തന്റെ മാസ്റ്റർ പീസായ ഫ്രീകിക്കിൽ നിന്നും ഗോൾ നേടിയ ബെക്കാം അതിലൂടെ ഇംഗ്ലണ്ടിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുകയും ആരാധകർക്കിടയിൽ നഷ്ടപ്പെട്ട് പോയ തന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കുകയും ചെയ്തു. ആ ഒറ്റ മൽസരത്തിലൂടെ വീരനായകൻ എന്ന പേരും അയാൾക്ക് ചാർത്തിക്കിട്ടി. ആ വർഷം ഫിഗോയ്ക്ക് പിന്നിൽ ബാലൺഡ്യോർ റണ്ണർഅപ്പ് ആയതിനോടൊപ്പം ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കുന്നതിലും നിര്‍ണ്ണായക പങ്കാണ് ബെക്കാം വഹിച്ചത്..

ഇന്റര്‍നാഷണൽ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ബിഗ് 4 എന്ന് വിശേഷിക്കപ്പെടുന്ന സ്കോൾസ്,ബെക്കാം,ജെറാർഡ്,ലംപാർഡ് എന്നിവരിൽ ബെക്കാം ഒരു പടി മുകളിൽ തന്നെ നിൽക്കും… അതു തന്നെയാണ് അയാളെ ഈ താരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ഘടകം..

Share.

Comments are closed.