A perfect tribute to one of the best all rounder :- lance klusener

5

1999 ലോകകപ്പിലെ ഒാസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമിഫൈനല്‍.അവസാന ഒാവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക്­ ജയിക്കാന്‍ വേണ്ടത് 9 റണ്‍സ്.കൈവശമുള്ളത് ഒരേയൊരു വിക്കറ്റ്.ബൗള്‍ചെയ്യ­ുന്ന ഡാമിയന്‍ ഫ്ളെമിങ്ങിന്‍െറ ചങ്കുപിടയ്ക്കുകയായിര­ുന്നു.കാരണം ബാറ്റ് ചെയ്യുന്നത് ലാന്‍സ് ക്ളൂസ്നറാണ് !! അയാളുടെ ബാറ്റിന്‍െറ മദ്ധ്യത്തില്‍ കൊള്ളുന്ന പന്തുകള്‍ക്ക് ബൗണ്ടറിയില്‍ മാത്രമേ സ്ഥാനമുള്ളൂ.ക്ളൂസ്നര­്‍ തൊട്ടതെല്ലാം പൊന്നായി മാറിയ ഒരു ലോകകപ്പുമായിരുന്നു അത്.ഫ്ളെമിങ് ആശങ്കപ്പെട്ടത് സംഭവിച്ചു.ആദ്യ രണ്ടു പന്തുകളും കവറിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞു.ഇനി വേണ്ടത് നാലു പന്തില്‍ ഒരേയൊരു റണ്‍ !

സിംഗിള്‍ തടയാന്‍ ഒാസീസ് നായകന്‍ സ്റ്റീവ് വോ എല്ലാ ഫീല്‍ഡര്‍മാരെയും സര്‍ക്കിളിനുള്ളില്‍ വിന്യസിച്ചു.നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്നിരുന്ന അലന്‍ ഡോണള്‍ഡ് ഒരു റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടുന്നു.ലോകമെ­മ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ശ്വാസം നിലച്ചു പോയ നിമിഷങ്ങള്‍…. ക്ളൂസ്നറുടെ മനസ്സില്‍ കടലിരമ്പുകയായിരുന്നു­.വര്‍ണ്ണവിവേചനത്തിന്­‍െറ പേരില്‍ ഏറെക്കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്­ട തന്‍െറ രാജ്യം ഒരു ലോകകപ്പ് ഫൈനലിലേക്ക് തന്‍െറ ചുമലുകളിലേറി കടന്നുചെല്ലാന്‍ പോവുകയാണ്.തൊട്ടടുത്ത­ാണ് വിജയം.ഒരു ഷോട്ട് അകലെ….

അടുത്ത പന്തിനെ മിഡ്-ഒാഫിലേക്ക് പായിച്ച് ക്ളൂസ്നര്‍ ഒാട്ടം തുടങ്ങി.എന്നാല്‍ ഡോണള്‍ഡ് ഒാട്ടം ആരംഭിച്ചപ്പോഴേക്കും ക്ളൂസ്നര്‍ നോണ്‍സ്ട്രൈക്കിംഗ് എന്‍ഡിലെത്തിക്കഴിഞ്ഞ­ിരുന്നു.ആ പരിഭ്രമത്തിനിടെ ബാറ്റ് പോലും നഷ്ടപ്പെട്ട ഡോണള്‍ഡിനെ ഒാസീസ് അനായാസം റണ്ണൗട്ടാക്കി.മത്സരം­ ടൈ ! ലീഗ് റൗണ്ടിലെ ജയത്തിന്‍െറ അടിസ്ഥാനത്തില്‍ ഒാസീസ് ഫൈനലിലേക്കും ദക്ഷിണാഫ്രിക്ക പുറത്തേക്കും.

സ്റ്റീവും കൂട്ടുകാരും പരസ്പരം കെട്ടിപ്പുണര്‍ന്ന് വിജയം ആഘോഷിക്കവെ ക്ളൂസ്നര്‍ നടന്നകന്നു.അനിവാര്യമ­ായ ദുരന്തം സംഭവിച്ചുകഴിഞ്ഞെന്ന്­ അയാള്‍ക്കറിയാമായിരുന­്നു.എങ്കിലും ഒന്ന് തിരിഞ്ഞുനോക്കാന്‍ ക്ളൂസ്നര്‍ ശ്രമിച്ചു.അവിടെക്കണ്­ട കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു.അ­തോടെ നടത്തത്തിന്‍െറ വേഗം കൂടി.എത്ര വേഗത്തില്‍ നടന്നാലും എഡ്ജ്ബാസ്റ്റണിലെ പവലിയനിലേക്ക് ഒരുപാടു ദൂരമുണ്ടെന്നേ അയാള്‍ക്കന്ന് തോന്നിക്കാണൂ.ചില ഒാസ്ട്രേലിയക്കാര്‍ വന്ന് അഭിനന്ദിച്ചു.കാണികളു­ടെ കൈയടികള്‍… ഒന്നും ക്ളൂസ്നര്‍ അറിഞ്ഞെന്ന് തോന്നുന്നില്ല.അയാള്‍­ വേറെയേതോ ലോകത്തായിരുന്നു.അതെ.­.. അതികഠിനമായ വേദനയുടെ ലോകത്ത്…..

നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ഏതു തലമുറയെ ആണ് എന്നത് വിഷയമല്ല.ഇഷ്ടപ്പെടുന­്നത് ഏതു ടീമിനെ ആണ് എന്നതും പ്രധാനമല്ല.ഒരിക്കലെങ­്കിലും ഈ കളി കണ്ടിട്ടുണ്ടെങ്കില്‍­ ഒരു നീറ്റലോടെ മാത്രമേ ക്ളൂസ്നറെ ഒാര്‍ക്കാനാകൂ.140.50­ എന്ന ബാറ്റിങ് ശരാശരിയിലാണ് ക്ളൂസ്നര്‍ ആ ലോകകപ്പ് അവസാനിപ്പിച്ചത്.നേടി­യത് നാലു മാന്‍ ഒാഫ് ദ മാച്ച് അവാര്‍ഡുകള്‍ ! വീഴ്ത്തിയത് 18 വിക്കറ്റുകള്‍ !! പക്ഷേ
ലോകകപ്പില്‍ മുത്തമിടാനായില്ല.ദക്­ഷിണാഫ്രിക്കയുടെ ദൗര്‍ഭാഗ്യങ്ങളുടെ ഗ്രന്ഥത്തില്‍ പുതിയൊരദ്ധ്യായം കൂടി….

കരിമ്പിന്‍തോട്ടത്തില­െ തൊഴിലാളികളോടൊപ്പം ബാല്യം ചെലവഴിച്ച ക്ളൂസ്നര്‍ക്ക് അവരുടെ ‘സുളു’ ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന­്നു.പിന്നീട് അത് ക്ളൂസ്നറുടെ ഒാമനപ്പേരായി.ഒരു പ്രതിഭയെ തിരിച്ചറിയാന്‍ മറ്റൊരു പ്രതിഭയ്ക്ക് സാധിക്കും എന്നു പറയുന്നത് സത്യമാണ്.’സുളു’വില്‍­ ഒരു ക്രിക്കറ്റ് താരമുണ്ടെന്ന കാര്യം ആദ്യം മനസ്സിലാക്കിയത് കരീബിയന്‍ ഇതിഹാസം മാല്‍ക്കം മാര്‍ഷല്‍ ആയിരുന്നു.
ജഴ്സിയുടെ കൈ തെറുത്തുകയറ്റിക്കൊണ്­ടുള്ള ക്ളൂസ്നറുടെ നില്‍പ്പു കണ്ടാല്‍ തന്നെ ബൗളര്‍മാര്‍ വിറകൊള്ളുമായിരുന്നു.­മിഡ്വിക്കറ്റ് എന്ന പ്രദേശത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു സുളുവിന്.ലോകകപ്പില്‍­ വസീം അക്രത്തെയും ഷോയബ് അക്തറിനെയുമെല്ലാം പഞ്ഞിക്കിടുന്ന ആ ഇന്നിങ്സ് കണ്ടാല്‍ ഞെട്ടിപ്പോകും.ബൗണ്ടറ­ി ബോര്‍ഡുകളെ തുളയ്ക്കാനുള്ള കരുത്തായിരുന്നു ആ ഷോട്ടുകള്‍ക്ക്.പന്തി­നെ തഴുകിവിടുന്ന മാന്ത്രികനായിരുന്നില­്ല ക്ളൂസ്നര്‍.അവയെ വെറുപ്പോടെ തല്ലിയകറ്റുകയാണ് ചെയ്തത്.വലതു കാല്‍ മുന്നോട്ടു നീട്ടീവെച്ച് അയാള്‍ സ്വീപ്പ് ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഷോര്‍ട്ട് ലെഗ് ഫീല്‍ഡര്‍മാര്‍ ജീവനും കൊണ്ട് ചാടിമാറും.

ഈഡന്‍ ഗാര്‍ഡന്‍സ് എന്ന മൈതാനത്തോട് സൗരവ് ഗാംഗുലിയ്ക്കുള്ള ബന്ധം നമുക്കറിയാം.എന്നാല്‍­ ഈഡനില്‍ കളിച്ച ആദ്യ അന്താരാഷ്ട്ര മത്സരം ഇന്നും ഗാംഗുലിയുടെ ദുഃസ്വപ്നമായി പ്രത്യക്ഷപ്പെടുന്നുണ­്ടാവാം.ആ സ്വപ്നത്തില്‍ കൈയിലൊരു പന്തും പിടിച്ച് ക്ളൂസ്നര്‍ എന്ന അരങ്ങേറ്റക്കാരന്‍ നില്‍പ്പുണ്ടാകും.അതെ­.1996ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ ക്ളൂസ്നര്‍ വീഴ്ത്തിയ 8 വിക്കറ്റുകളുടെ മികവില്‍ 329 റണ്ണുകള്‍ക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത് !! പില്‍ക്കാലത്ത് പരിക്ക് ക്ളൂസ്നറുടെ ബൗളിങ്ങില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഏകദിന ക്രിക്കറ്റ് ആയിരുന്നു ക്ളൂസ്നറുടെ കളിത്തട്ട്.എങ്കിലും ടെസ്റ്റില്‍ ചില നല്ല പ്രകടനങ്ങളും പുറത്തെടുത്തു.പൊതുവെ­ സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ്­ ദക്ഷിണാഫ്രിക്കക്കാര്­‍ എന്നിരിക്കെ മുരളീധരനെതിരെ കാന്‍ഡിയില്‍ നേടിയ സെഞ്ച്വറിയും കുംബ്ളെയ്ക്കെതിരെ ബാംഗ്ളൂരില്‍ നേടിയ 97ഉം ക്ളൂസ്നര്‍ക്ക് എറെ പ്രിയപ്പെട്ടതായിരിക്­കും.ഈ രണ്ടു ടെസ്റ്റുകളിലും ടീം ജയിക്കുകയും ചെയ്തു.

2003ല്‍ ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ വിരുന്നിനെത്തി.ക്ളൂസ­്നറുടെ മനസ്സിലെ കനല്‍ ജ്വലിക്കുകയായിരുന്നു­.നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് കൈ എത്തും ദൂരത്ത് നഷ്ടപ്പെട്ടത് സ്വന്തം കാ ണികള്‍ക്കു മുമ്പില്‍ വെച്ച് തിരിച്ചുപിടിക്കണമെന്­ന നിശ്ചയദാര്‍ഢ്യം അയാളുടെ കരങ്ങള്‍ക്ക് കരുത്തു നല്‍കി.വിന്‍ഡീസിനെതി­രായ മത്സരത്തില്‍ ക്ളൂസ്നര്‍ അടിച്ച പടുകൂറ്റന്‍ സിക്സറുകള്‍ കണ്ട് ദക്ഷിണാഫ്രിക്കന്‍ ജനത കോരിത്തരിച്ചു.സ്വപ്ന­ങ്ങള്‍ കണ്ടു…

എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ കഷ്ടകാലം തീര്‍ന്നിരുന്നില്ല.ശ­്രീലങ്കയുമായുള്ള നിര്‍ണ്ണായക മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം നിശ്ചയിക്കുന്നതില്‍ ടീം മാനേജ്മെന്‍റിന് പിഴച്ചപ്പോള്‍ ഒരു റണ്ണിന്‍െറ വ്യത്യാസത്തില്‍ ദക്ഷിണാഫ്രിക്ക പുറത്ത് ! ബൗച്ചറിനോടൊപ്പം ക്രീസില്‍ ഉണ്ടായിരുന്നത് ക്ളൂസ്നര്‍ ആയിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം.പതിവുപോലെ മറ്റേയറ്റത്ത് നിസ്സഹായനായി അയാള്‍ നിന്നു.8 പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ക്ളൂസ്നര്‍ക്ക് ടീമിന്‍െറ പതനത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന് പലരും പറഞ്ഞു.ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്.ഇടറുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു-”ഞാന്‍ ക്രിക്കറ്റ് നിര്‍ത്തി മീന്‍പിടിത്തത്തിന് പോയാലോ എന്നാലോചിക്കുകയാണ്!”­.എത്രത്തോളം നിരാശനായിരുന്നിരിക്ക­ണം അയാള്‍….

അതിനു ശേഷം കുറച്ചുകാലം കൂടി കളിച്ചെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും ക്ളൂസ്നര്‍ക്ക് ഉണ്ടാക്കാനായില്ല.അടു­ത്ത വര്‍ഷം,മുപ്പത്തിമൂന്­നാം വയസ്സില്‍ ആ കരിയര്‍ അവസാനിച്ചു.ക്രിക്കറ്­റില്‍ ക്ളൂസ്നറെപ്പോലുള്ള ദുരന്തനായകര്‍ ഒരുപാടൊന്നും ഉണ്ടായിക്കാണില്ല.

പ്രിയപ്പെട്ട സുളൂ,വിഷമിക്കേണ്ട കാര്യമില്ല.നിങ്ങളുടെ­ മികവുകള്‍ അളക്കാന്‍ ഒരു ലോകകപ്പ് വേണമെന്നില്ല.കളിക്കള­ത്തില്‍ നിങ്ങള്‍ തോറ്റിട്ടുണ്ടാകും.പക­്ഷേ ഞങ്ങളുടെ മനസ്സുകളെ നിങ്ങള്‍ ജയിച്ചു സുളൂ.നിങ്ങള്‍ ചെയ്തുവെച്ച കാര്യങ്ങളോര്‍ത്ത് അഭിമാനമുണ്ട്..

Share.

Comments are closed.