ലോകത്തെ 3 പ്രമുഖ ലീഗുകളുടെ ഒരു ഓവർഓൾ അനാലിസിസ്……….

93

ലോകത്തെ 3 പ്രമുഖ ലീഗുകളുടെ ഒരു ഓവർഓൾ അനാലിസിസ്

1. സ്പാനിഷ് ലീഗ് (ലാ ലിഗാ)

ലാ ലിഗായെ പറ്റി 3 വാക്കുകളിൽ എന്തെങ്കിലും പറയാൻ പറഞ്ഞാൽ എന്റെ ഉത്തരം ഇങ്ങനെയാകും- ടെക്നിക്ക്, ടെക്നിക്ക് & ടെക്നിക്ക്. ലാ ലിഗാ എന്നാൽ ടെക്നിക്കലി ബ്രില്യന്റായ കുറെ കളിക്കാരും, ടാക്റ്റിക്കൽ ബാറ്റിൽസ് ലക്ഷ്യം വെക്കുന്ന കുറെ മാനേജർമാരുമാണ്. എല്ലാം ഒരു മെഷീൻ കണക്കെ സിസ്റ്റമാറ്റിക്കാണ് ലാ ലിഗായിൽ. ഈ അച്ചടക്കം അവരുടെ യൂത്ത്‌ അക്കാദമികളിൽ നിന്നു തുടങ്ങും. നിങ്ങൾ എത്ര വലിയ ക്ലബ്ബുമാകട്ടെ , സ്‌പെയിനിൽ ഒരു മികച്ച അക്കാദമി ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ല. അന്റോണിയോ ഗ്രീസ്മാനെ പോലെ ഒരു താരം റയൽ സോസിഡാഡ് പോലൊരു ക്ലബ്ബിന്റെ യൂത്ത്‌ സിസ്റ്റം വഴി വന്നതാണ്. ഗ്രീസ്മാൻ ഇംഗ്ലണ്ടിൽ ആയിരുന്നേൽ 17, 18 വയസ്സാകുമ്പോ തന്നെ ഫസ്റ്റ് ടീമിൽ വന്നു അവനു ചുറ്റും പ്രഷർ വരുത്തിയേനെ. സ്‌പെയിനിൽ അതു നടക്കില്ല. ഓരോ ഘട്ടത്തിലും ആവശ്യകമായ കാര്യങ്ങൾ കൃത്യമായി ചെയ്തു ഒരു ഫിനിഷ്ഡ് പ്രോഡക്ട് ആയിട്ടേ അവിടെ താരങ്ങൾ വരൂ. ലാ ലിഗാ ഒട്ടും ഫിസിക്കൽ അല്ല, പ്രീമിയർ ലീഗ് ഒക്കെ വെച്ചു നോക്കുമ്പോൾ.

സ്പെയിനിലെ കോച്ചിങ്ങ് സിസ്റ്റം പ്രാധാന്യം കൊടുക്കുക ഫസ്റ്റ് ടച്ച് മെച്ചപ്പെടുത്തുന്നതിലും, പന്തു ഷീൽഡ് ചെയ്തു കളിക്കുന്നതിലും ഒക്കെയാണ്. അറ്റാക്ക് ചെയ്‌തുകളിക്കുന്നവർക്ക് ഡ്രിബിൾസ് , ബോൾ മൂവ്‌മെന്റ് ഒക്കെ പ്രധാനം. റയൽ മാഡ്രിഡ് , ബാഴ്‌സലോണ ടീമുകൾ മറ്റൊരു തലത്തിൽ നിക്കാൻ കാരണം പണം മാത്രമല്ല. ഇവരോടൊപ്പം ഫൈനാൻഷ്യലി മത്സരിക്കാവുന്ന 3-4 ക്ലബ്ബുകൾ ലോകത്തുണ്ടല്ലോ. പക്ഷെ ഈ നിലവാരം അവർക്ക് അവകാശപ്പെടാൻ കഴിയില്ല. കാരണം ഞാൻ മുകളിൽ പറഞ്ഞതൊക്കെ തന്നെ.

2. ജർമ്മൻ ലീഗ് -ബുണ്ടസ് ലിഗ

ലോകത്തെ ഏറ്റവും മികച്ച യുവതാരങ്ങളുടെ കൂട്ടവും, ഫ്രീ ഫ്‌ളോട്ടിങ് ഫുട്‍ബോളും കാണണം എങ്കിൽ ജർമ്മൻ ലീഗ് കാണാൻ. അക്കാദമിയുടെ പ്രവർത്തനം ലാ ലീഗയ്ക്കു സമം, അച്ചടക്കത്തോടെ, ശാസ്ത്രീയമായി. ബുണ്ടസ് ലിഗാ യൂറോപ്പിലെ മറ്റു ലീഗുകളിൽ നിന്നെല്ലാം നല്ലതു ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ലീഗാണ്. മികച്ച പ്രതിരോധ ശൈലിയും , അറ്റാക്കിങ് ശൈലിയും അവർക്കിണങ്ങും. ഇന്റിവിജ്വൽ ഡിസ്‌പ്ലൈക്ക് ഉള്ള സ്വാതന്ത്ര്യം ഉണ്ട്. ബയേൺ മ്യൂണിക്ക്- ലോകത്തെ മൂന്നാം ശക്തി ഈ ലീഗിൽ നിന്നുള്ളവരാണ്. അവരും പണം കൊണ്ടു മാത്രമല്ല ഇന്നത്തെ നിലയിൽ എത്തിയത്. നല്ല അക്കാദമി, മികച്ച ട്രാൻസ്ഫർ പോളിസി , പ്രാദേശിക താരങ്ങളുടെ സാന്നിധ്യം ഒക്കെ കാരണങ്ങൾ ആണ്.

3. ഇംഗ്ലീഷ് പ്രീമിയർ ലീഗ്

ഫുട്‍ബോൾ ഒരു എന്റർടൈൻമെൻറ് ആയി കാണുന്നവർക്കും , ആദ്യാവസാനം മുതൽ അനിശ്ചിതത്വവും, ആകാംഷയും, ഒക്കെ അടങ്ങുന്ന ഒരു മൾട്ടി സ്റ്റാർ സിനിമ പോലെ ആകണം ഒരു ലീഗ് എന്നിവർക്ക് പ്രീമിയർ ലീഗ് ഉണ്ട്. ഇവിടെ ടെക്ക്നിക്കൽ താരങ്ങൾക്കു ലാ ലിഗായിൽ കിട്ടുന്ന ബഹുമാനം കിട്ടിക്കോണം എന്നില്ല . ഒട്ടും ഇല്ല എന്നല്ല. ബെർഗ്ക്യാമ്പ് ,കണ്ടോണ ഒക്കെ അവിടെ വിജയിച്ച താരങ്ങളാണ്. പക്ഷെ പ്രീമിയർ ലീഗ് കൂടുതൽ ഫിസിക്കൽ ആണ്. ഈ ലീഗ് മസിൽ പവർ ആവശ്യപ്പെടുന്നു. ഡിഫൻഡർമാരെല്ലാം കൂടുതൽ അഗ്ഗ്രസ്സീവ് ആണ്. ഫൗളുകൾ ഒക്കെ പരിധി വിടാറുണ്ട്, ആയതിനാൽ പരിക്കും കൂടുതൽ. ടാക്റ്റിക്കലി ജർമ്മൻ, സ്പാനിഷ് ലീഗുകളെക്കാൾ ഒരു നാഴിക പിന്നിൽ. വേഗതയ്ക്കും, മസിൽ പവറിനും ആണ് പ്രാധാന്യം. അക്കാദമികൾ മറ്റു ലീഗുകളെ അപേക്ഷിച്ചു ശരാശരി മികവ്. താരങ്ങളെ വളർത്തുന്നതിലും താല്പര്യം വാങ്ങുന്നതിൽ. ഒരു ടീമിലെ സ്റ്റാർട്ടിങ് ലൈൻ -അപ്പിൽ വരുന്ന അക്കാദമിയിൽ നിന്നുള്ളവരുടെ എണ്ണം എടുത്താൽ ലോകത്തെ ടോപ് – 5 ലീഗിൽ അഞ്ചാമത് ആണ് പ്രീമിയർ ലീഗ്. പക്ഷെ കോമ്പറ്റിഷൻ & മത്സര ആവേശത്തിൽ പ്രീമിയർ ലീഗ് ഒന്നാമത്, ക്വാളിറ്റിയിൽ പുറകിലും.

ലീഗുകളെ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ചാമ്പ്യൻസ് ലീഗ് പ്രകടനം മാത്രം നോക്കാതെ മൂന്നു ലീഗുകളും ഉത്ഭവിക്കുന്ന രാജ്യങ്ങളുടെ ദേശീയ ടീമുകൾ കൂടി നോക്കണം. ജർമ്മനി & സ്‌പെയിൻ നിൽക്കുന്നത് എവിടെയോ, ഇംഗ്ലണ്ട് എവിടെയോ ? ആധിപത്യം എല്ലാ മേഖലയിലും ഉണ്ട്. ജർമ്മൻ & സ്പാനിഷ് ടീമുകൾ മെച്ചം ആണ് എന്നു മാത്രമല്ല , ജർമ്മൻ & സ്പാനിഷ് കളിക്കാർ ഇംഗ്ലീഷ് കളിക്കാരേക്കാൾ 100 മടങ്ങു നല്ല കളിക്കാരാണ്, അതു പോലെ ജർമ്മനി & സ്‌പെയിൻ നാഷണൽ ടീമുകളുടെ മികവ് ഇംഗ്ളണ്ടിന് സ്വപ്നം മാത്രം കാണാവുന്ന ഒന്നാണ്. സമീപകാലത്തൊന്നും എത്താൻ കഴിയുന്ന അത്ര ഉയരത്തിൽ അവർ എത്തി കഴിഞ്ഞു. ഇറ്റലിയെ കുറിച്ചു ഇവിടെ പറഞ്ഞിട്ടുമില്ല.

Share.

Comments are closed.