വാന്‍ഗാള്‍ ഫിലോസഫി

5

ലൂയിസ് വാന്‍ഗാള്‍ യുണൈറ്റഡ് ല്‍ വരുമ്പോഴും കളിക്കാരെ സൈന്‍ ചെയ്ത് തുടങ്ങിയപ്പോഴും അങ്ങേരുടെ ഉദ്ദേശം എന്തെന്ന് വ്യക്തമായിരുന്നു, ടീം ഡെവലപ്പ് ചെയ്യുക. സീനിയര്‍ താരങ്ങള്‍ പോയപ്പോള്‍ ഇല്ലാതായിപ്പോയ ആ കോര്‍ ടീം ഉണ്ടാക്കിയെടുക്കുക എന്നത് തന്നെയായിരുന്നു ലക്‌ഷ്യം. ഇംഗ്ലണ്ട് നു തീരെ പരിചയമുള്ള കളിയല്ല വാന്‍ഗാല്‍ കളിപ്പിക്കുന്നത്.
ബോള്‍ കിട്ടിയാല്‍ ബോളും കൊണ്ട് അസ്ത്രവേഗത്തില്‍ എതിര്‍ടീമിന്റെ പോസ്റ്റ്‌ ലക്ഷ്യമാക്കി കുതിക്കുകയും കൂട്ടം കൂടി ആക്രമിക്കുകയും കൂട്ടം കൂടി പ്രതിരോധിക്കുകയും ചെയ്യുന്ന പവര്‍ ഗെയിമിന് ബദലായി കുറിയ പാസുകളിലൂടെ കയറിയിറങ്ങി ബോക്സ് വരെയെത്തുകയും അവിടെ നിന്നുമാത്രം അറ്റാക്കിംഗ് തുടങ്ങുകയും ചെയ്യുന്ന ഗെയിമിന്(കുറച്ചുകാലം മുന്നേ വരെ argentina യും സ്പെയിനും കളിച്ചുകൊണ്ടിരുന്ന കളിയുടെ മറ്റൊരു വേര്‍ഷന്‍ ആണ് ഇത്) പൂട്ടിടാന്‍ കായികശേഷിയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഇംഗ്ലീഷ് ശൈലിക്ക് വല്ല്യ ബുദ്ധിമുട്ട് ഒന്നുമുണ്ടായിരുന്നില്ല. ബോള്‍ പാസ് കൊടുത്തു കൊടുത്തു എതിര്‍ടീമിന്റെ ബോക്സിനടുത് എത്തുമ്പോഴേക്കും മറ്റേ ടീമിലെ കളിക്കാര്‍ എല്ലാം തന്നെ ബോക്സിനകത്ത്‌ defence ഒരുക്കി കാത്തിരിക്കുന്നുണ്ടാകും.അവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യം ബോക്സ് വരെ കളിയ്ക്കാന്‍ അനുവദിക്കുകയും ബോക്സ് എത്തിയാല്‍ ഗോളിലേക്ക് നീങ്ങാന്‍ സാധ്യതയുള്ള ആ കീ പാസ്‌ തടയുകയും ചെയ്യുക മാത്രം ആയിരുന്നു. ഗോളുകളും ഓണ്‍-ടാര്‍ഗറ്റ് ഷോട്ടുകളും കുത്തനെ കുറയാന്‍ കാരണം മറ്റുള്ള ടീമുകള്‍ ഈ പ്ലാന്‍ കൃത്യമായി നടപ്പിലാക്കിയത് കൊണ്ടാണ്. ആ ഒരു defence പ്ലാന്‍ പൊട്ടിക്കണമെങ്കില്‍ നന്നായി ദ്രിബിള്‍ ചെയ്യുന്ന കളിക്കാരൊക്കെ വേണം(സ്പീഡ് ഒന്നും അത്രവല്ല്യ സംഭവമല്ല). അതുമല്ലെങ്കില്‍ ബോക്സിനു പുറത്തുനിന്നും സ്കോര്‍ ചെയ്യാന്‍ കഴിവും ദൈര്യവുമുള്ള കളിക്കാര്‍ വേണം. ഇപ്പോള്‍ സൈന്‍ ചെയ്ത കളിക്കാര്‍ ഈ ഗെയിം കളിയ്ക്കാന്‍ പരുവപ്പെടും എന്നതില്‍ സംശയമൊന്നുമില്ല.
.
ഇതൊക്കെ ചെയ്യുമ്പോള്‍ തന്നെ ടീമിന് പല ലീഗിലായി കളിക്കെണ്ടതുണ്ട്. ഒരിടക്കാലത്ത്‌ ടീമില്‍ പരിക്കും കളിക്കാരുടെ ഫോം ഇല്ലായ്മയും നിമിത്തം കുറെ കളികള്‍ മോശം റിസള്‍ട്ട്‌ ഉണ്ടാക്കിയിരുന്നു. മിഡ്ഫീല്‍ഡ് എന്നും ഒരു തലവേദന ആയിരുന്നു, പരിക്കും ഫോമില്ലായ്മയും കാര്യമായി തന്നെ വേട്ടയാടിയ ഷ്വേയ്ന്‍സ്റ്റീഗര്‍, ഷ്നെയെടെര്‍ലിന്‍, വിങ്ങില്‍ തകര്‍ത്തു കളിച്ച young ഉം ഒക്കെ വന്നുംപോയിക്കൊണ്ടും ഇരുന്നു. ഇതൊന്നും പോരാതെ യുണൈറ്റഡ് ലെ മാന്‍ഡ്രേക്ക് ആയ ഫെല്ലയും. ഒരു സമയത്ത് ടീമിലെ പ്രധാന കളിക്കാര്‍ എല്ലാം തന്നെ പരിക്കേറ്റ് പുറത്തിരിക്കുന്ന അവസ്ഥ വരെയുണ്ടായി. ഫലമോ ടീമിന്റെ സമ്മര്‍ദ്ദം അതിന്റെ പീക്കിലെത്തി. ഹോം മാച്ചില്‍ ആര്‍ത്തുവിളിക്കുന്ന ഫാന്‍സ്‌ ആ സമ്മര്‍ദ്ധത്തിന്റെ ആഴം കൂട്ടുകയാണ് ചെയ്തത്(അവര്‍ക്കിതില്‍ നേരിട്ട് പങ്കൊന്നുമില്ല, ചങ്ക് പറിച്ചുകൊടുത്ത് സപ്പോര്‍ട്ട് ചെയ്യാനേ അവര്‍ക്ക് അറിയൂ). ഫലമോ ക്രോസ്സുകളും കിക്കുകളും ലക്ഷ്യത്തില്‍ നിന്നും അകലേക്ക് നീങ്ങി.
.
ദീര്‍ഘകാലത്തെ സേവനം കൊണ്ട് SAF യുണൈറ്റഡ് നു ഒരു സ്റ്റാമ്പ് പതിച്ചുനല്‍കിയിരുന്നു, അക്രമഫുട്ബോള്‍ ന്റേതായ ഒരു സ്റ്റാമ്പ്‌. ഇന്നുള്ള ഭൂരിഭാഗം ഫാന്‍സും ആ കളി കണ്ടു ഫാന്‍സ്‌ ആയതായിരിക്കും(ഞാനും അങ്ങനെ തന്നെ) എപ്പോ ടീം ബോള്‍ തൊടുന്നോ അവിടെ നിന്നും തുടങ്ങുന്ന കൌണ്ടര്‍ അറ്റാക്ക്, ഇടക്കിടക്ക് പൊസിഷന്‍ ഷഫിള്‍ ചെയ്യുന്ന പ്ലെയേഴ്സ്, ടീമിനോട് അങ്ങേയറ്റം ആത്മാര്‍ഥത കാണിക്കുന്ന കളിക്കാര്‍ അങ്ങനെയങ്ങനെ ഒരാളെ പിടിച്ചിരുത്തുന്ന ഒരുപാട് ഫാക്ട്ടെഴ്സ് ഉണ്ടായിരുന്നു ടീമില്‍. കൂട്ടത്തില്‍ ഒരുപാടു കിരീടങ്ങളും. ഇപ്പോഴും കളി കാണാന്‍ ഇരിക്കുമ്പോള്‍ കാണികള്‍ പ്രതീക്ഷിക്കുന്നത് അതൊക്കെ തന്നെയാണ് എന്നതാണ് സത്യം. അങ്ങനെ പ്രതീക്ഷകള്‍ തിങ്ങി നിറഞ്ഞ ഒരു സദസിലെക്കാണ് വാന്‍ഗാല്‍ തന്റെ പൊസെഷന്‍ ഗെയിം വെച്ച് നീട്ടിയത്. തുടക്കത്തില്‍ തന്നെ ഒരു ഇമ്പ്രഷന്‍ ഉണ്ടാക്കി എടുക്കുന്നതില്‍ വാന്‍ഗാല്‍ പരാജയപ്പെട്ടു( തുടക്കത്തില്‍ പോയാല്‍ പിന്നെ തിരിച്ചു പിടിക്കാന്‍ പറ്റാത്ത സംഭവമാണല്ലോ അത്). എങ്കിലും നഷ്ടപ്പെട്ട UCL സ്പോട്ട് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് മാത്രമായിരുന്നു ഒരു ആശ്വാസം.
.
വാന്‍ഗാലിന്റെ ഫുട്ബോളിനെ കൌണ്ടര്‍ ചെയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ആവശ്യത്തില്‍ അധികം സമയം മറ്റുള്ള ടീമുകള്‍ക്ക് കിട്ടിയിരുന്നു. അവരെ അവരുടെ കളി കളിയ്ക്കാന്‍ വിടുക, തങ്ങള്‍ക്ക് ഭീഷണി ആകുമെന്ന് ഉറപ്പുള്ള ആ അവസാന പാസ് മാത്രം ബ്ലോക്ക് ചെയ്യുക. മറ്റുള്ള ടീമുകള്‍ അവരുടെ പ്ലാന്‍ ഭംഗിയായി ഗ്രൗണ്ടില്‍ നടപ്പാക്കി, ഫലമോ സമനിലകള്‍(അതും ഗോള്‍ രഹിത സമനിലകള്‍) ഒരുപാടു കൂടി.പരിക്കുകള്‍ കാരണം ഫുള്‍ ടീം ഇറക്കാന്‍ കഴിയാതെ ഇരുന്ന സമയത്തെ തോല്‍വികള്‍ പോലും തലയില്‍ വെച്ച് കെട്ടപ്പെട്ടു എന്നത് വേറെ കാര്യം. അവിടെയാണ് വാന്‍ഗാലിനു വലിയ പിഴവ് പറ്റിയത്. പണി പാളിയെന്ന് മനസ്സിലായിട്ടും(മനസ്സിലായിക്കാണുമായിരിക്കും) പഴയകാലത്തെ ചില കാരണവരെ പോലെ കളി മാറ്റിപ്പിടിക്കാന്‍ ഒന്ന് ശ്രമിക്കുക പോലും ചെയ്യാതെ കൂടുതല്‍ കൂടുതല്‍ തോല്‍വികള്‍ ഏറ്റു വാങ്ങിക്കൊണ്ടേ ഇരുന്നു. നല്ലൊരു DEADLY ട്രയോ(Memphis-Ronney-Martial) ഉണ്ടായിട്ടും അറ്റാക്കിംഗ് നു അധികം പ്രാധാന്യം കൊടുത്തില്ല. ഇനിയും സമയമുണ്ട്, കളി മാറ്റി പിടിച്ചാല്‍ വിജയത്തിന്റെ പാതയില്‍ തിരിച്ചെത്താന്‍ കഴിയും. ചെല്‍സിയും ലിവര്‍പൂളും(ആദ്യത്തെ കളി) ആയി കളിച്ച കളിയൊക്കെ ഉദാഹരണമാണ്.
nb: വല്ല്യ റിസര്‍ച് ഒന്നും നടത്താതെ മനസ്സില്‍ വന്ന കാര്യങ്ങള്‍ കൂട്ടിവെച്ച് എഴുതിയതാണ്. തെറ്റുകള്‍ ഉണ്ടാകും, കൂടുതല്‍ അറിയുന്നവര്‍ പറഞ്ഞുതരിക.

Share.

Comments are closed.