MANE GARRINCHA “Algeria do povo (joy of the people)

94

ഗാരിഞ്ചാ ..ആ പേരിന്റെ അര്‍ത്ഥം കുഞ്ഞിക്കിളി. സഹോദരി റോസി അവനു നല്‍കിയ ഓമന പേര്. ആ പേരിലാണ് അവന്‍ അറിയപെട്ടത്. അവന്റെ മാനുവല്‍ ഫ്രാന്‍സിസ്കോ ഡോസ് സാന്റോസ്എന്നാ പേര് പറഞ്ഞാല്‍ ബ്രസില്ലുകര്‍ക്ക് പോലും പിടി കിട്ടിയില്ല എന്ന് വരും.

ജന്മനാ വൈകല്യങ്ങള്‍ ഉള്ള കുട്ടി ആയിരുന്നിട്ട് കൂടി അതെല്ലാം മറന്ന അവന്‍ റിയോയിലെ തെരുവുകളില്‍ പന്ത് തട്ടി. കാലുകളില്‍ പന്ത് കൊരൂത്ത് ഒരു മാന്ത്രികനെ പോലെ മുന്നേറുന്ന അവനില്‍ നിന്ന്‍ മറ്റു കുട്ടികള്‍ക്ക് പന്ത്‌ ഒന്ന്‍ കിട്ടിയാലായി. റിയോയിലെ നൂറുകണക്കിന് കുട്ടികള്‍ക്കിടയില്‍ അവന്‍ ഹീറോ ആയി.

വൈകല്യങ്ങളെ മറന്നു അവന്‍ ആ തെരുവിന്റെ രാജകുമാരനായി. 20ആം വയസില്‍ ബോടോഫോഗ ക്ലബില്‍ കളിക്കാന്‍ എത്തിയത് അവന്റെ കളി ജീവിതത്തെ മാറ്റി മറിച്ചു.
ഒരു പ്രാക്ടീസ് മാച്ചില്‍ ബ്രസീല്‍ പ്രതിരോധ നിരയിലെ ഇതിഹാസ താരം നില്ടന്‍ സാന്റോസ് ഗരിഞ്ചയുറെ കുഞ്ഞി കാലുകള്‍ക്ക് മുന്നില്‍ നിഷ്പ്രഭാന്‍ ആയി. ബോടോഫോഗക്ക് വേണ്ടി ആദ്യ ഹാട്രിക്ക് നേടി അവന്‍ വരവറിയിച്ചു. അവന്റെ ചിറകിലേറി ക്ലബ് നേട്ടങ്ങള്‍ ഓരോന്നായി കൊയ്ത്ത് തുടങ്ങി.

1954ഇല്‍ ഗാരിഞ്ചാ ദേശിയ ടീമില്‍ എത്തി. തന്റെ അസാമാന്യ ദ്രിബ്ലിംഗ് പാടവം കൊണ്ട് അവന്‍ എതിരാളികളെ വെള്ളം കുടിപിച്ചു.

ഫിയരന്ടീനക്കെതിരെ നടന്ന ഒരു മത്സരം. പ്രതിരൊധ നിരയിലെ നാല് കളിക്കാരെയും ഗോളിയെയും കബളിപിച്ച ശേഷം അവന്‍ പന്തുമായി ഒഴിഞ്ഞ ഗോള്പോസ്ടിന്റെ മുന്നില്‍ കാത്തു നിന്ന്..പിറകെ വരുന്ന അഞ്ചാമത്തെ പ്രതിരോധ താരത്തിനു വേണ്ടി. അതി മനോഹരമായി അയാളെയും ദ്രിബില്‍ ചെയ്ത ശേഷം അതി മനോഹരമായി പന്ത് വലയില്‍ എത്തിച്ചു. ഇതായിരുന്നു ഗാരിഞ്ചാ.

വരുന്ന ലോകകപ്പില്‍ ഇത്തരം കുസൃതികള്‍ കാണിച്ച് അവന്‍ അവസരങ്ങള്‍ തുലച്ചാലോ എന്നു ഭയന്നിട്ടാകും 1958 ലോകകാപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അവനെ കളിപിച്ചില്ല. മൂനാം മത്സരം കിരീട സാധ്യത ഇടവും അധികം കല്പിച്ചിരുന്ന സോവിയറ്റ് യൂണിയന് എതിരെ. നിവൃത്തിയില്ലാതെ ഗരിഞ്ചയെയും ഇറക്കെണ്ടി വന്നു. പെലെയും ഗരിന്ച്ചയും ചേര്‍ന്ന്‍ ആക്രമണം അഴിച്ചു വിട്ടു. യാഷിന്‍ എന്ന സോവിയറ്റ് ഗോള്‍ കീപരുടെ ബാല്യം അടക്കം അന്നു പകച്ചു പോയി.
ഇതേ കളി തന്നെ സെമിയിലും ഫൈനലിലും ..ഗരിന്ച്ച പെലെ വാവ കൂട്ടുകെട്ടില്‍ സ്വീഡനെ തകര്‍ത്ത് ബ്രസീല്‍ ലോക കിരീടം നേടി.

ബോടോഫോഗക്ക് വേണ്ടി ഫ്രാന്‍സില്‍ നടന്ന ഒരു ടൂര്‍ മാച്ച് . 85 ആം മിനിറ്റില്‍ തന്നെ വിജയം ഉറപിച്ചപ്പോള്‍ ഗാരിഞ്ചയോട് പന്ത് കൈവശം വെച്ച് സമയം കളയാന്‍ കോച്ച് ആവശ്യപെട്ടു. ആ ഒരു വാക്കിനു കാത്തിരുന്ന പോലെ അവന്‍ കളി തുടങ്ങി. പന്തുമായി മൈതാനത്തിന്റെ രണ്ട് വശങ്ങളിലേക്കും ഒരു ബോക്സില്‍ നിന്ന്‍ എതിര്‍ ബോക്സിലേക്ക് . അവന്‍ അങ്ങനെ പന്ത് ആര്‍ക്കും കൊടുക്കാതെ കളി മുഴുവനാക്കി.

ഒട്ടു മിക്ക കളിക്കാരെയും പോലെ അവനെയും മദ്യപാനം പിടികൂടി. അമിത വണ്ണം അവന്റെ കളി മികവിനെ ബാധിക്കുമെണ്ണ്‍ വിമര്‍ശകര്‍ പറഞ്ഞു. അടുത്ത ലോകകപ്പില്‍ അവന്‍ വീണ്ടും വിസ്മയം കാട്ടി. ഇന്ഗ്ലാണ്ടിനെതിരെ പ്രസിദ്ധമായ ബനാന ഷോട്ടടക്കം രണ്ട പൊളിച്ച ഗോളുകള്‍. സെമിയില്‍ ചിലിക്കെതിരെ വീണ്ടും ഇരട്ട ഗോള്‍. കടുത്ത പനി ആയിരുന്നിട്ട് കൂടി ഫൈനല്‍ കളിയ്ക്കാന്‍ ഇറങ്ങിയ അവന്റെ മികവില്‍ വീണ്ടും കിരീടം. ഒപ്പം ടൂര്‍ണമെന്റിലെ താരം ബഹുമതിയും.

ഇത്തവണ മദ്യപാനം കളിയെ ബാധിച്ചു. 1966 ലോകകപ്പില്‍ ഗാരിഞ്ചാ നിഴല്‍ മാത്രമായിരുന്നു. ഹംഗരിയോട് തോറ്റ് ബ്രസീല്‍ പുറത്തായി.

1973ഇല്‍ അര്ജന്റീന ഉറുഗ്വായ് താരങ്ങള്‍ അണി നിരന്ന ലോക ഇലവനുമായി ഗാരിന്ചായുടെ വിട വാങ്ങല്‍ മത്സരം. മറക്കനയിലെ തന്റെ പ്രീയ കാണികള്‍ക്ക് മുന്നില്‍ മഞ്ഞ ജഴ്സിയില്‍ അവന്‍ തന്റെ അവസാന മത്സരം കളിക്കാന്‍ ഇറങ്ങി. പന്ത് ഗാരിന്ച്ചായുടെ കാലുകളില്‍ ഇരുന്ന സമയത്ത് റഫറി ഫൈനല്‍ വിസിലൂതി കളി അവസാനിപിച്ചു.
നിറഞ്ഞ കണ്ണുകളോടെ നിലയ്ക്കാത്ത കൈ അടികളോടെ ബ്രസീല്‍ അദ്ദേഹത്തിന് യാത്രഅയപ്പ് നല്‍കി.
കടുത്ത മദ്യപാനവും കരള്‍ രോഗവും 1983ഇല്‍ അദ്ധേഹത്തിന്റെ ജീവന്‍ അപഹരിച്ചു..

ഒരിക്കല്‍ ഫുട്ബാള്‍ ഇതിഹാസം പെലെ അദ്ദേഹത്തെ പറ്റി പറഞ്ഞു “” ഗാരിഞ്ചാ ആണ് ഫുട്ബാള്‍ ദൈവം ”

Ananthu D Rebel
Share.

Comments are closed.