Marco Van Bastan

1

ക്ലോസ്‌ ബോൾ കണ്ട്രോളുകൾ കൊണ്ടും അറ്റാകിംഗ്‌ ഇന്റലിജൻസ്‌ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന വോളി സ്റ്റ്രൈക്കുകൾ കൊണ്ടും ലോകത്തെ വിസ്മയിച്ച അസാമാന്യ പ്രതിഭ….

88 ലെ യുറോ ഫൈനലിൽ സോവിയേറ്റ്‌ യൂണിയനെതിരെ നേടിയ വോളി മാത്രം മതി ഇദ്ദേഹത്തിന്റെ സ്റ്റ്രൈക്കിംഗ്‌ പവർ അറിയാൻ നെതർലാന്റിനെ ആ ടൂർണ്ണമെന്റിൽ വിജയിയപ്പിക്കുന്നതിൽ നിർണായക പങ്കും പുള്ളി നിർവ്വഹിച്ചു….

ഫിഫയുടെ പ്ലയർ ഓഫ്‌ ദ ടൂർണ്ണമെന്റായി ഒരു തവണയും ബാലൻ ഡോർ മൂന്നു തവണയും ഏറ്റുവാങ്ങിയ ഇദ്ദേഹത്തെ സാക്ഷാൽ പെലെ തന്റെ ഗ്രേറ്റസ്‌ പ്ലയേഴ്‌ ലിസ്റ്റിലും ഉൾപെടുത്തി…ഇദ്ദേഹത്തെ കുറിച്ച്‌ ഇവിടെ അധികം പറയണ്ട ആവശ്യം ഒന്നുമ്മില്ലാ കാരണം എന്നെക്കാൾ ഒരുപാട്‌ ഇവിടെ ഉള്ളവർ കണ്ട്‌ കാണും ഇദ്ദേഹത്തിന്റെ കളികൾ…

മാർക്കോ വാൻ ബാസ്റ്റന്റെ കരിയറിൽ എന്നും വിലങ്ങ്‌ തടിയായി നിന്നിരുന്നത്‌ പരിക്കുകളാണു……പരിക്കുകൾ വാലാണ്ട്‌ അലട്ടിയപ്പോ കളി നേരത്തെ നിർത്തി പോകേണ്ടി വന്നു…അല്ലെങ്കിൽ ഒരുപക്ഷേ ഇതിലും വലിയ വിജയങ്ങൾ എത്തിപിടിക്കാൻ വാൻ ബാസ്റ്റനു കഴിയുമായിരുന്നു…എനിക്ക്‌ ഇവിടുത്തെ ചേട്ടന്മാരോട്‌ ചോദിക്കാൻ ഉള്ളത്‌ ഇത്തരത്തിൽ കരിയറിന്റെ ഏറ്റവും പീക്‌ പിരിയഡിൽ നിൽക്കുംബോൾ കളി അവസാനിച്ച്‌ പോയ പ്രതിഭകളേ അറിയാൻ ഒരു ആകാംഷ….നിങ്ങൾക്ക്‌ അറിയുന്നത്‌ ഇവിടെ പങ്ക്‌ വെക്കുമോ ഫുട്ബാൾ തന്നെ വേണം എന്നില്ലാ…ഇവിടെ എല്ലാ ഐറ്റംസും എടുക്കും…….

Share.

Comments are closed.