പി.ടി ഉഷ – പയ്യോളി എക്സ്പ്രെസ്സ്

2

ഭാരതത്തിൽ ഉദിച്ചുയർന്ന ഏറ്റവും പ്രഭാപൂരമുള്ള വനിതാ കായിക താരമാണു പീടി ഉഷ
ലോകമെംബാടും തന്റെ കായികപ്രാഗത്ഭ്യത്തിന്റെ ശോഭ വിതറിയ സുവർണ്ണ താരകം!
പയ്യോളിയുടെയും കേരളത്തിന്റെയും ഭാരതത്തിന്റെയും അഭിമാനഭാജനം…

1977 ലെ സ്കൂൾ മീറ്റിലാണു ഉഷ മെഡലുകൾ വാരിക്കൂട്ടാനാരംഭിക്കുന്നത്‌.
പിന്നീടങ്ങോട്ട്‌ ഒരു ദശാബ്ദ കാലം മുഴുവൻ റെക്കോഡുകളുടെയും
മെഡലുകളുടെയും കളിതോഴിയായി ഉഷ നടന്നു കയറി അല്ലെങ്കിൽ “ഓടി” കയറി..
400 മീറ്റർ ഹഡിൽസിലെ അനന്ത സാധ്യതകൾ മനസിലാക്കിയ നബ്യാർ മാഷിന്റെ നിർദ്ദേശം സ്വീകരിച്ച്‌ ആഹ്‌ ഇനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഉഷക്ക്‌
ഇനത്തിലെ ഏഷ്യൻ റെക്കോർഡ്‌ ഭേദിക്കാൻ അധികം താമസം വേണ്ടി വന്നില്ലാ….
84-ലെ ലോസ്‌ ഏഞ്ചലസ്‌ ഒളിമ്പിക്സിൽ സ്വർണ്ണം നേടണം എന്ന അർപ്പണ ബോധവുമായി കഠിന പരിശീലനം നടത്തിയിരുന്നു ഉഷ
ഒളിംബിക്സിനു മുന്നോടിയായുള്ള പ്രീ ഒളിംബിക്സിൽ ഉഷ അന്നത്തെ ഒളിംബിക്‌ മെഡൽ പ്രതീക്ഷയും മികച്ച അത്ലറ്റുമായ ആസ്ത്രേലിയയുടെ ഡെബി ഫ്ലിന്റോഫിനെ തോൽപ്പിച്ചതോടെ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും….
ഭാരതത്തിനു പുറത്ത്‌ മറ്റു രാജ്യങ്ങളും ഉഷയിൽ നിന്ന് ഒരു സ്വർണ്ണ മെഡൽ ഉറപ്പിക്കുകയും ചെയ്തു….
ഒളിമ്പിക്സിലെ അവസാന മത്സരത്തിൽ ഉഷക്ക്‌ നല്ല തുടക്കം ലഭിച്ചുവെങ്കിലും
കൂട്ടത്തിലെ മറ്റൊരു അത്ലറ്റിന്റെ ഫൗൾ സ്റ്റാർട്ട്‌ ആയത്‌ കൊണ്ട്‌ തിരിച്ച്‌ വിളിക്കപ്പെട്ടു…

അടുത്ത തവണയും ഏകാഗ്രചിത്തയായ ഉഷ ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞു പോയി എങ്കിലും ഓരോ ഹഡിൽ ചാടി കടക്കുംബോഴും ഉഷയുടെ വേഗം കുറഞ്ഞു വന്നു..
അത്‌ വരെ അറിയപെടാതിരുന്ന നാവൽ സ്വർണ്ണം ചൂടിയപ്പോൾ അമേരിക്കയുടെ ജൂഡി ബ്രോ സെക്കന്റ്‌ നേടി….തൊട്ടു പിന്നാലെ രണ്ടു പേർ മുന്നാം സ്ഥാനത്തിനായി ചീറിപ്പാഞ്ഞു വരുന്നു അതിലൊന്ന് ഉഷയായിരുന്നു
രണ്ടു പേരും ഒപ്പം ഫിനിഷിംഗ്‌ പോയന്റ്‌ കടന്ന് പോയി
ഫോട്ടോ ഫിനിഷ്‌ എന്ന യന്ത്ര വിദ്യയുടെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം ക്രിസ്റ്റീനാ എന്ന റുമേനിയക്കാരി കൊണ്ട്‌ പോയി…
പറക്കും സിംഗ്‌ മിൽക്കക്ക്‌ വന്നത്‌ പോലെ നിത്യശാപമായ നാലാം സ്ഥാനം കൊണ്ട്‌ ഉഷക്ക്‌ തൃപ്ത്തിയാവേണ്ടി വന്നു…
എങ്കിലും ഒളിംബിക്‌ മെഡലിൽ നിന്നും വെറും 1/100 സെക്കന്റ്‌ മാത്രം അകന്ന് നിന്ന് ഉഷക്ക്‌ ആഹ്‌ പ്രകടനത്തോടെ ഒരു രാജ്യത്തിന്റെ മുഴുവൻ പ്രിയപ്പെട്ടവൾ ആവാൻ കഴിഞ്ഞു….
ഇന്നും അത്ലറ്റിക്‌ മേഖലയിലെ നിറ സാനിധ്യം ആണു ഉഷ…
തനിക്ക്‌ ലഭിക്കാതെ പോയ ഒളിമ്പിക്‌ മെഡൽ തന്റെ ശിഷ്യകളിലൂടെ ഉഷക്ക്‌ നേടിയെടുക്കാൻ സാധിക്കട്ടെ….

Share.

Comments are closed.