റിയോ ഒളിമ്പിക്സിന്‌ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ബോക്സർ :-SHIVA THAPA

331

SHIVA THAPA
Sport- Boxing
Category-Bantam Weight (56kg)

11-ആം വയസ്സിൽ തന്നേക്കാൾ പ്രായം കൂടിയവരോട്‌ മത്സരിച്ച്‌ നാഷണൽ ജൂനിയർ ചാമ്പ്യൻ പട്ടം,
ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടം,
യൂത്ത്‌ ഒളിമ്പിക്സിൽ രണ്ടാം സ്ഥാനം,
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വിജയിയാകുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാൻ,
18-ആം വയസ്സിൽ ഒളിമ്പിക്സിന്‌ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ബോക്സർ, ലോക സീനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടം,
റിയോ ഒളിമ്പിക്സിന്‌ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ബോക്സർ.

വിശേഷണങ്ങൾ ഏറെയാണ്‌ ശിവ ഥാപയെന്ന 22 കാരന്‌.

ലണ്ടനിൽ നിന്ന് എട്ടംഗ സംഘത്തിൽ നിന്ന് റിയോയിലേക്കെത്തുമ്പോൾ എണ്ണം മൂന്നായി ചുരുങ്ങിയെങ്കിലും ഇന്ത്യയുടെ പ്രതീക്ഷകൾക്ക്‌ ഒട്ടും കോട്ടം തട്ടിയിട്ടില്ല, കാരണം ഇന്ത്യൻ സംഘത്തിലെ ശിവ ഥാപയും വികാസ്‌ കൃഷ്‌ണനും മെഡൽ സാധ്യത കൽപിക്കപ്പെടുന്നവരിൽ മുൻപന്തിയിൽ തന്നെയുണ്ട്‌.
ഒരു 22-കാരൻ ഇന്ത്യൻ ബോക്സറെ സംബന്ധിച്ച്‌ സ്വപ്‌നതുല്യമായ കരിയറാണ്‌ ശിവ ഥാപയുടേത്‌, ഇന്ത്യ കണ്ട എക്കാലത്തേയു മികച്ച ബോക്സറിലേക്കാണ്‌ അദ്ദേഹത്തിന്റെ യാത്ര.
വർഷങ്ങൾക്ക്‌ മുൻപ്‌ മകന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ പണമില്ലാതെ വീട്‌ വിൽക്കേണ്ടി വന്ന പദം ഥാപ എന്ന ആസാമുകാരന്‌ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, മകൻ രാജ്യത്തിന്‌ വേണ്ടി ഒരു ഒളിമ്പിക്സ്‌ മെഡൽ സ്വന്തമാക്കുന്നത്‌ കാണണം.
22 വയസ്സിനുള്ളിൽ എത്താവുന്നിടത്തോളം എത്തി മകൻ കരുത്ത്‌ തെളിയിച്ചിട്ടും ആ പിതാവ്‌ സംതൃപ്‌തനല്ല., മകൻ ത്രിവർണ്ണ പതാകയ്‌ക്ക്‌ കീഴിൽ നേടുന്ന ഒളിമ്പിക്സ് മെഡൽ‌ മാത്രമേ ഇത്രയും കാലത്തെ തന്റെ പരിശ്രമത്തിന്‌ പകരമാകൂ എന്ന് അദ്ദേഹം പറയുമ്പോൾ, തന്റെ മകന്‌ അതിന്‌ പറ്റും എന്നുള്ള വിശ്വാസം അവന്റെ കരിയറിലുടനീളം പിന്തുണ നൽകിയ ആ പിതാവിനുണ്ട്‌.
കരുത്തനാണ്‌ ഥാപ, കൈകരുത്ത്‌, ചടുലമായ നീക്കങ്ങൾ, മികച്ച ഡിഫൻസ്‌, ആത്മ വിശ്വാസം, ഒരു മികച്ച ബോക്സർക്ക്‌ വേണ്ട എല്ലാം അദ്ദേഹത്തിലുണ്ട്‌.
ആറ്‌ വർഷങ്ങൾക്ക്‌ മുൻപ്‌ യൂത്ത്‌ ഒളിമ്പിക്സിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ തനിക്ക്‌ എന്ത്‌ കൊണ്ട്‌ സീനിയർ ഒളിമ്പിക്സിൽ ആയിക്കൂട എന്ന് ഈ യുവതാരം ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ ആത്മവിശ്വാസം വേണ്ടുവോളമുണ്ട്‌,
അത്‌ റിയോയിൽ മെഡലാക്കി മാറ്റി രാജ്യത്തിന്റേയും തന്റെ പിതാവിന്റെയും പ്രതീക്ഷ കാക്കുവാൻ ‌ഈ ലോക ആറാം നമ്പറുകാരനാകട്ടെ.

Share.

Comments are closed.