RIP Busby babes

129

ദൈവം അങ്ങനായിരിക്കും. താന്‍ മനുഷ്യര്‍ക്ക് കൊടുത്ത കഴിവുകളില്‍ അസൂയപ്പെട്ട് പോകുമായിരിക്കണം ചിലപ്പോഴൊക്കെ.അവരെ അപ്പൊള്‍ തന്നെ തന്‍റടുത്തേക്ക് തിരിച്ച് വിളീക്കുമായിരിക്കും ദൈവം.

യൂഗോസ്ലാവിയയില്‍ നിന്നും യൂറോപ്പ്യന്‍ ലീഗ് കളിച്ച് സെമിയില്‍ എത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ കയറിയ വിമാനം ജര്‍മനിയില്‍ ഇറങ്ങി. ഇന്ധനം നിറക്കാന്‍. യൂറോപ്പ്യന്‍ ലീഗില്‍ കളിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ ഇംഗ്ലിഷ് ലീഗ്കാരോട് ഉടക്കിയ സര്‍ മാറ്റ് ബസ്ബിക്ക് കിട്ടിയ സമ്മാനം അടുത്തടുത്ത മത്സരങ്ങളായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്ന ക്ലബ്ബ് ഇംഗ്ലന്‍റില്‍ മാത്രം ഒതുങ്ങേണ്ടവരല്ല എന്ന ആഗ്രഹം ആയിരുന്നു സര്‍ ബസ്ബിക്ക്. ലീഗ് മത്സരം മാറ്റിവെക്കാത്തതിനാല്‍,രണ്ട് തവണ ടേക്ക് ഒാഫ് ചെയ്യാന്‍ പറ്റാത്ത പ്ലെയ്നില്‍ അവര്‍ വീണ്ടും കയറാന്‍ തയ്യാറായി. അന്ന് മൂന്നാമത്തെ ടേക്ക് ഓഫ് ശ്രമത്തില്‍ തകര്‍ന്നത് വിമാനം മാത്രമല്ല.

അവിടം കൊണ്ട് തീരൂമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്ന ക്ലബ്ബ്. പക്ഷെ എന്തൊരു ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ ഒരു ദൈവദൂതന്‍ അവതാരമെടുക്കും. ജിമ്മി മര്‍ഫി. അദ്ദേഹമായിരുന്നു മാഞ്ജസ്റ്ററിന്‍റെ,ഞങ്ങളുടെ ദേവദൂതന്‍. ക്ലബ്ബ് അടച്ച് പൂട്ടാന്‍ പോവുന്നു എന്ന് പറയുമ്പോള്‍ ”United” സിനിമയില്‍ ഒരു ഡയലോഗുണ്ട്. ജിമ്മി മര്‍ഫി പറയുന്നത്
”Don’t tell me what can’t be done,when matt busby bought me here they told me we could never go out there and it can’t be done,that Manchester united could never make success,told us we couldn’t win the league playing with kids and we can never match the best team in Europe. And every bloody time we have proved them wrong”.

ഈ ഒരു ഡയലോഗിലുണ്ട് മാഞ്ചസ്റ്റര്‍ എന്താണെന്നുള്ളത്. ”No,it’s not about their memory. It’s about proving whom we are to the world”. ഒരു ട്രാജടിയില്‍ വീണ് പോയ ക്ലബ്ബല്ല മാഞ്ചസ്റ്റര്‍,ആ ട്രാജടിയില്‍ നിന്നും ഫീനിക്സ് പക്ഷിയെപ്പൊലെ ഉയിര്‍ത്തെഴുന്നേറ്റവരാണ് മാഞ്ചസ്റ്റര്‍.

വിമാനം തകര്‍ന്ന് രണ്ടാഴ്ച്ചക്കുള്ളീല്‍ യുണൈറ്റഡ് വീണ്ടും മത്സരത്തിനിറങ്ങി. അന്ന ഷെഫീല്‍ഡിനെ 3-0 എന്ന സ്കോറിന് തോല്‍പ്പിച്ച് തലയുയര്‍ത്തി നിന്നു യുണൈറ്റഡ്.

ഈ ഒരു ട്രാജടിയില്‍ നിന്നും ഞങ്ങള്‍ തിരിച്ച് വന്നത് സ്വന്തം കഴിവ് കൊണ്ടു മാത്രമല്ല. ലിവര്‍പൂള്‍ മുതല്‍ റിയല്‍ മാഡ്രിഡ് വരെ ഉണ്ടായിരുന്നു കൈത്താങ്ങായി.

നേരാ തിരുമേനി. മാഞ്ചസ്റ്റര്‍ തറവാട്ടുകാരാ. ”മാന്‍ യു” എന്ന് നിങ്ങള്‍ വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഞങ്ങക്ക് പൊള്ളും. 58 കൊല്ലം മുന്നെ നടന്ന ഒരു ദുരിതം ഓര്‍ത്ത് ഞങ്ങളുടെ കണ്ണുകളില്‍ ഇന്നും കണ്ണീര് നിറയുന്നെങ്കില്‍ അത് സ്നേഹത്തിന്‍റെയും ആരാധനയുടേയും കണ്ണീരാണ്. അതെ ഞങ്ങള്‍ അഹങ്കാരികളാണ്. ഹിസ്റ്ററി പറയുന്നവരാണ്. അതൊക്കെ ഞങ്ങളുടെ പൂര്‍വികര്‍ കളിച്ച് നേടിയതാണെന്ന് ഇന്നും ഞങ്ങള്‍ തലയുയര്‍ത്തി പറയും. ഓരോ തവണ മാഞ്ചസ്റ്റര്‍ തോല്‍ക്കുമ്പോഴും ”we will rise again” എന്ന് പറയുന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ കോണ്‍ഫിഡെന്‍സും അഹങ്കാരവും ഒക്കെ തന്നെ ആണ്. ഇത് പോലൊരു ചരിത്രമുള്ള ഞങ്ങള്‍ എന്ത് കൊണ്ട പ്രതീക്ഷിക്കാതിരിക്കണം??

മാഞ്ചസ്റ്റര്‍ എന്ന് പറയുന്ന വികാരത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത,അല്ലെങ്കില്‍ ലോക ചരിത്രത്തില്‍ നിന്നും ഒഴിച്ച് കൂടാന്‍ പറ്റാത്ത മ്യൂണിച്ച് ദൂരന്തത്തിന് നാളെ 58 വയസ്സ്‌.

A broken plane. A broken dream. A broken heart. A broken team. No word said. A silent vow. We loved you then. We live you now.

RIP Busby babes. You will never die. You will always live in our memories.

Share.

Comments are closed.