ഒളിമ്പിക്സിലെ അഞ്ചലോട്ടം

135

പരംബരാഗത തപാൽ സംബ്രദായത്തിൽ തപാൽ ഉരുപടികൾ ഉള്ള തോൾ സഞ്ചിയുമായി ഉരുപടികൾ പ്രസ്തുത വിലാസത്തിൽ എത്തിക്കുന്നവരെ അഞ്ചലോട്ടക്കാരൻ എന്ന് വിശേഷിപ്പിക്കുന്നു .ഒരഗ്രം മുനവാർത്ത്‌ കെട്ടി ശംഗു മുഖം പതിപ്പിച്ച മണി അടിയും മണി ഘടിപ്പിച്ച അരപ്പട്ടയും കെട്ടി അഞ്ചലോട്ടക്കാരൻ ഒരു ദിവസം ഓടി തീർക്കുക 8-10 മൈ ൽ ദൂരമാണത്രേ…തന്റെ ദൈന്യംദിന ജീവിതം ഓടി തീർക്കുന്ന അഞ്ചലോട്ടക്കാരൻ ഒരിക്കൽ ഒരു ഒളിമ്പിക്‌ സ്വർണ്ണം നേടുകയുണ്ടായി

1876 ലെ ആദ്യ ഒളിമ്പിക്സ്‌ മാമാങ്കം ഗ്രീസിലെ ആതൻസിൽ നടക്കുന്നു.
ആതിഥേയർ ആയത്‌ കൊണ്ട്‌ തന്നെ തങ്ങളുടെ പ്രകടനം ഒട്ടും മോശമാവരുത്‌ എന്ന് ഗ്രീക്‌ ജനതക്ക്‌ അതിയായ ആഗ്രഹം ഉണ്ടായിരുന്നു
ഗ്രീക്ക്‌ വിശ്വാസത്തിൽ ദീർഗ്ഘദൂര ഓട്ടത്തിനു ബൃഹത്തായ പങ്ക്‌ ഉണ്ടെന്നിരിക്കെ
മാരത്തൺ ഓട്ടത്തിൽ സ്വർണ്ണം നേടുന്നത്‌ നമ്മളിൽ ഒരാൾ ആവണം എന്ന് ഉറപ്പിച്ചു…
മാരത്തണിൽ സ്വർണ്ണം നേടുന്നവർക്ക്‌ അനവധി സമ്മാനങ്ങൾ അവർ വാഗ്ദാനം ചെയ്തു…
ധനാഢ്യന്മാർ മുതൽ താഴെ കിടയിൽ ഉള്ളവർ വരെ വാഗ്ദാനങ്ങളുമായി മുന്നോട്ട്‌ വന്നു..
രാജ്യത്തിലെ പ്രമുഖ സംബന്നർ തങ്ങളുടെ മക്കളെ വിവാഹം കഴിപ്പിച്ച്‌ നൽകാം എന്ന് വാഗ്ദാനം നൽകി….
ഇങ്ങനെ വൈചിത്ര്യവും വൈവിധ്യവുമായ വാഗ്ദാന പെരുമഴക്കിടക്ക്‌ പ്രഥമ ഒളിമ്പിക്സിനു കൊടിയേറി…
അത്ലറ്റ്സ്‌ ഉൾപടെ ഒൻപത്‌ മത്സരയിനങ്ങളിൽ 12 രാജ്യങ്ങളിൽ നിന്നും 500ൽ പരം കായികാഭ്യാസികൾ മാറ്റുരച്ചു….
ആതിഥേയരായ ഗ്രീസിനു അത്ര സുഖിക്കുന്നതായിറ്റുന്നില്ല അവരുടെ പ്രകടങ്ങൾ…
ആദ്യ 8 ഇനത്തിലും ഗ്രീസ്‌ പരാജിതരായി. .
തങ്ങളുടെ ജനങ്ങൾക്ക്‌ മുന്നിൽ ഒരു സ്വർണ്ണം പോലും നേടാനാവാത്ത കായികാഭ്യാസികൾ നാണക്കേടിന്റെ കയ്പറിഞ്ഞു….
ഒടുവിൽ അവസാന ഇനം വന്നെത്തി….
9ആമത്തെ ഇനം ഗ്രീക്ക്‌ ജനത ഒന്നാകെ കാത്തിരുന്ന മാരത്തൺ മത്സരം..

സ്വർണ്ണം നേടണം എന്ന അതിയായ ആഗ്രഹം ഉള്ളത്‌ കൊണ്ട്‌ ഗ്രീസ്‌ മാരത്തൺ മത്സരത്തിനിറക്കിയത്‌ 21 കായികാഭ്യാസികളെ ആണു…
ആകെ 25 മത്സരാർത്ഥികളിൽ 4 പേർ മാത്രം പുറം രജ്യത്തിൽ നിന്നുള്ളവർ
എന്നിരുന്നാലും ഈ നാലു പേർ അതി പ്രശസ്തരായ ദീർഗ്ഘദൂര ഓട്ടക്കാർ ആയിരുന്നു.. തഴക്കം ചേർന്ന് ഇവർക്ക്‌ മുന്നിൽ ഗ്രീസിന്റെ പരിചയസംബത്ത്‌ തീരെ അവകാശപെടാൻ സാധിക്കാത്ത ചെറുപ്പക്കാർ ഒരു വെല്ലുവിളിയും ഉയർത്തില്ലാ എന്ന് ഉത്തമ ബോധ്യം ഗ്രീക്ക്‌ ജനതക്ക്‌ ഉണ്ടായിരുന്നു എന്നിരുന്നാലും അവർ കരഘോഷത്തോടെ തങ്ങളുടെ പ്രതിഭകളെ എതിരേറ്റു…അവർക്ക്‌ വേണ്ടി ആർപ്പു വിളിച്ചു…
മത്സരം തുടങ്ങി…
പകുതിയിലധികം ദൂരം പിന്നിട്ടു…
ഗ്രീക്കിന്റെ 21 കായികാഭ്യാസികളും ബഹു ദൂരം പിന്നിൽ…
പ്രശസ്തരായ നാലു പേരും സ്വർണ്ണത്തിനു വേണ്ടി ഇഞ്ചോടിഞ്ച്‌ പോരാട്ടം…
ഗ്രീക്ക്‌ ജനതയുടെ ആവേശത്തിനു മങ്ങൽ ഏറ്റു തുടങ്ങി….ആർപ്പു വിളികൾ നിലച്ചു……
അപ്പോഴതാ ഏവരേയും ത്രസിപ്പിച്ച്‌ കൊണ്ട്‌
ഏറെ പിന്നിൽ നിന്നും ഒരു ചെറുപ്പക്കാരൻ പാഞ്ഞ്‌ വരുന്നു….
അതെ അതൊരു ഗ്രീക്ക്ക്കാരൻ തന്നെ
സ്പിരിയിഡൻ ലൂയിസ്‌ എന്ന അഞ്ചലോട്ടക്കാരൻ…..
ഒരേ വേഗത്തിൽ ഓടിയിരുന്ന അയാളുടെ കാലുകൾക്ക്‌ ലക്ഷ്യത്തിൽ എത്തും തോറും വേഗത കൂടി കൊണ്ടിരുന്നു…
ആവേശഭരിതരായ ഗ്രീക്ക്‌ ജനത ഉറക്കെ വിളിച്ചു.

“ലൂയിസ്‌ ലൂയിസ്‌ ലൂയിസ്‌”

ഓരോ ആർപ്പു വിളിയിലും അയാളുടെ ആവേശം പതിന്മടങ്ങായി
ആർപ്പു വിളിയാലും അട്ടഹാസത്താലും സ്റ്റേഡിയം ഇരംബി..
ഇളകി മറയുന്ന സ്റ്റേഡിയത്തിനെ സാക്ഷി നിർത്തി ലൂയിസ്‌ ഫിനിഷിംഗ്‌ പോയന്റിലേക്ക്‌ ചാട്ടുളി കണക്ക്‌ ചീറി പാഞ്ഞു…
ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നവും ലൂയിസ്‌ എന്ന അഞ്ചലോട്ടക്കാരൻ സാക്ഷാത്കരിച്ചു…
ഗ്രീക്ക്‌ ജനതയുടെ അഭിമാനത്തിന്റെ പ്രതീകമായി ലൂയിസ്‌ മാറി
രാജ്യത്തിന്റെ കിരീടവകാശി ലൂയൊസിനടുത്തേക്ക്‌ പാഞ്ഞെത്തി അയാളെ തോളിലേറ്റി ആനന്ദനൃത്തം ചവിട്ടി
സ്ത്രീ ജനങ്ങൾ തങ്ങളുടെ സ്വർണ്ണാഭരണങ്ങൾ പൊട്ടിച്ചെടുത്ത്‌ ലൂയിസിന്റെ കാൽക്കൽ സമർപ്പിച്ചു
സന്തോഷ സൂചകമായി ആയിരക്കണക്കിനു പ്രാവുകളെ അവർ പറത്തി വിട്ടു
വെറുമൊരു അഞ്ചലോട്ടക്കാരനിൽ നിന്ന് രാജ്യത്തിന്റെ മാനം കാത്ത അത്ഭുത പ്രതിഭയിലേക്ക്‌ ലൂയിസ്‌ നടന്ന് കയറി…
തന്റെ ദൈന്യംദിന ചെയ്തികളിൽ ഓട്ടത്തിനു വലിയ ഒരു സ്ഥാനം ഉണ്ടായിരുന്നു…അത്‌ കൊണ്ട്‌ തന്നെയാണു വിദഗ്ദ പരിശീലനം നേടിയവരെ എല്ലാം പിന്നിലാക്കി ലൂയിസ്‌ സ്വർണ മെഡൽ നേടിയതും….മാരത്തൺ ചരിത്രത്തിൽ സ്പിരിയിഡൻ ലൂയിസ്‌ എന്ന അഞ്ചലോട്ടക്കാരനു വലിയ സ്ഥാനം തന്നെ സ്വന്തമായുണ്ട്‌…..

Share.

Comments are closed.