Story of a Hot rod Speedster —– “Bond-Shane Edward Bond”

4

ശാന്തമായി ഒഴുകുന്ന ഒരു ചെറു നദി സങ്കൽപ്പിക്കുക , അതിന്റെ ഒരു കരയിൽ നിന്നും ഒരു കൂട്ടം കുട്ടികൾ കല്ലുകളെടുത്തു വെള്ളത്തിലേക്ക് എറിയുന്നു . എല്ലാവരുടെയും ലക്‌ഷ്യം ഒന്നാണ് , ഏറ്റവും കൂടുതൽ പ്രാവശ്യം വെള്ളത്തിലൂടെ തെന്നിച്ച് കല്ലിനെ അക്കരെ എത്തിക്കുക . ഈ പ്രക്രിയക്കിടയിൽ ചില്ല വിരുതന്മാർ എരിയുന്ന കല്ലുകൾ മനോഹരമായി ചില്ല വശത്തേയ്ക്ക് ചരിഞ്ഞു പോകുന്നു ,വേറെ ചിലര് എറിയുന്നതാകട്ടെ വളരെ വേഗത്തിൽ അക്കരെ എത്തുന്നു, മറ്റുചിലർ ആണെങ്കിൽ എറിഞ്ഞു തുടങ്ങുന്ന ഭാഗം മുതൽ ഒരേ ദിശയിൽ കല്ലിനെ അക്കരെ എത്തിക്കുന്നു .ഇനി ഈ ചെറുനദിയുടെ ഒരു ഭാഗം പിച്ച് ആയി കാണുക , അവിടെ കാല്പാദം തകര്ക്കുന്ന യോർക്കർ മുതൽ , ബാറ്സ്മനെ ചതിക്കുന്ന പേസ്‌ വെരിയെഷനിലൂടെ,അവരെ സ്ഥബ്ധരാക്കുന്ന ഒന്നുമിലായ്മയിൽ നിന്നുള്ള ബൗൻസറും കടന്നു തന്റെ കയ്യൊപ്പ് പതിഞ്ഞ ഇന്സ്വിങ്ങരിലൂടെ, തീര്ത്തും ചെറിയ കരിയറിൽ ഒരു ഫാസ്റ്റ് ബോവ്ലെർക്ക് കിട്ടാവുന്ന എല്ലാ പ്രശംസയും ,അഭിനന്ദനവും പിടിച്ചു പറ്റിയ താരമാണ് ഷെയിൻ എട്വര്ദ് ബോണ്ട്‌ അഥവാ ക്രികെറ്റ് ലോകം “speedster” എന്ന് പൊതുവെ സംബോധന ചെയ്യാറുള്ള, ക്രീസിലെ ഒരു ഫാസ്റ്റ് ബോവ്ലെരിന്റെ അലിഘിത ആയുധമായ അഗ്രെഷനും അപ്പുറത്ത് തന്റെ വിടർന്ന പുഞ്ചിരിയിലൂടെ ആരാധകരെ തീർത്ത ബോണ്ട്‌ . വേറെ ചിലര്ക്ക് പറയാനുള്ളത് “Bowler who had the habit of taking plenty of Australian wickets ” എന്നായിരിക്കും .

സർ റിച്ചാര്ഡ് ഹാര്ഡ്ലി ക്ക് ശേഷം ന്യൂസിലന്ദ് കണ്ട മികച്ച ഫാസ്റ്റ് ബോവ്ലെർ ( ഹാര്ഡ് ലിക്ക് മുകളിലും അദ്ധേഹത്തെ കാണുന്നവർ ഉണ്ട്, എനിക്കും അങ്ങനെ കാണാൻ ആണിഷ്ടം ) ആണ് ഷെയിൻ ബോണ്ട്‌ . ക്രികെടിൽ വളരെ വിരളം ആയി മാത്രം കാണുന്ന “extreme rare species ” സുകളിൽ ഒന്ന് . ഇരുവശത്തേയ്ക്കും അനായാസമായി ബോളിനെ തിരിക്കാൻ ഉള്ള കഴിവ് , പേസിനോടൊപ്പം അതിനെ വരുതിയിൽ നിർത്തി ക്രീസിൽ വാരിക്കുഴി തീര്ക്കാനും ,കൂടെ വെരിയെഷനുകൾക്ക് ഒരു കുറവും ഇല്ലാത്ത ചുരുക്കത്തിൽ വേണമെങ്കിൽ ലീയും ,മഗ്രാത്തും ഒന്നിച്ച അവസ്ഥ എന്ന് വിശേഷിപ്പിക്കാവുന്ന ക്രികെറെർ.അദ്ധേഹത്തിന്റെ റൺ അപ്പ്‌ കാണാൻ തന്നെ ഒരു ഭംഗി ആണ് .നീട്ടി വച്ച ചുവടുകളോടെ , ആരെയും കൂസാത്ത ശരീര ഭാഷയോട് കൂടി, തല ഇടത്തേയ്ക്ക് ചരിച്ചു കൊണ്ടുള്ള റിലീസ് .ബാറ്സ്മൻ എത്ര വലിയവനായാലും ബോണ്ടിന്റെ ശരീര ഭാഷയിൽ ഒരു മാറ്റവും സൃഷ്ടിക്കാൻ കഴിയില്ല . അദ്ദേഹം തന്റെ സ്ഥിരം ജോലി ചെയ്യുന്ന ലാഘവത്തോടെ എന്നാൽ അസാമാന്യ കൃത്യതയോടെ ഓരോ പന്തും എറിയാൻ ശ്രമിക്കും .വെസ്റ്റ് ഇന്ടിസിനെതിരെ കളിച്ചപ്പോൾ ക്രീസിൽ നിന്ന സെറ്റ് ആയ ലാറ എന്നാ മഹാ മെരുവിനെ മടക്കി അയക്കാൻ കാണിച്ച പ്രതിഭ മാത്രം മതി ബോണ്ട് എന്നാ ബോവ്ലെരിന്റെ ആവനാഴിയിൽ ഒരു ആയുധതിനും കുറവില്ല എന്നും , ഇയാളെ തളയ്ക്കുക എന്നത് പ്രയാസകരമാണ് എന്നും മനസിലാക്കാൻ .

ടെസ്റ്റുകളിൽ തുടര്ച്ചയായി 140 നു മുകളിൽ എറിയുക എന്നത് അയാൾക്ക്‌ നിഷ്പ്രയാസം സാധിച്ചിരുന്നു ,ഓരോ പന്തും ആദ്യത്തെതെന്നു പോലെ അറിയാൻ ശ്രമിച്ചു .ബോണ്ടിന്റെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ “റിച്ചാർഡ്‌ ഹാട്ലീ ആവുക എന്നതായിരുന്നു എന്റെ സ്വപ്നം .അദ്ധേഹത്തെ പോലെ എറിയുക ,അതുപോലെ വികെടുകൾ എടുക്കുക. ഒരുപക്ഷെ എന്റെ കരീയറിനെ പോലെ തന്നെ അദ്ധേഹത്തിന്റെ കരിയറും എനിക്ക് കാണാപാഠം ആണ് .”

കണക്കുകൾ മാത്രം നോക്കുകയാനെങ്കിലും അയാൾ കളിച്ച മത്സരങ്ങൾ വച്ച് , ഒരാളെ അമ്പരപ്പിക്കാൻ തക്ക ചില കാര്യങ്ങൾ കാണാൻ സാധിക്കും .9 വര്ഷം നീണ്ട കരിയറിൽ കളിച്ചത് വെറും 18 ടെസ്റ്റും 90 ൽ താഴെ ഏകദിനങ്ങളും മാത്രം . ഇരുത്തി നോക്കിയാൽ കാണാൻ സാധിക്കുന്നത് അവിശ്വസിനീയം എന്ന് തോന്നിക്കുന്ന ഏകദിനത്തിലെ ഏതാണ്ട് 20 അവറജും (around 4 eco.),ടെസ്റ്റിലെ 22 അവരെജും ആണ് (3.41 eco .) . എന്നാൽ ഈ കണക്കുകൾ അയാൾ എത്ര മാത്രം അപകടകാരി ആയിരുന്നു എന്ന് മുഴുവനായും കാണിക്കുന്നില്ല,അതിനു അദ്ദേഹം കളിച്ച കളികൾ കൂടി അറിഞ്ഞിരിക്കണം . 2003 ലെ വേൾഡ് കപിലേ ഓർമ്മകൾ ഒരു നിമിഷം നമുക്ക് പൊടി തട്ടി എടുക്കാം .ദക്ഷിണാഫ്രികയിലെ പോർട്ട്‌ എലിസബത്തിൽ നടന്ന ഓസ്ട്രേലിയ-ന്യൂ സിലന്ദ് മത്സരത്തിൽ നാല് മുന് നിര ബാറ്സ്മാൻ മാരുടെ അടക്കം ആറു കന്ഗാരൂ തലകൾ ആണ് ബോണ്ട്‌ അരിഞ്ഞിട്ടതു .അതൊരപൂർവ കാഴ്ച ആയിരുന്നു ,മൂളി പാഞ്ഞു വരുന്ന തീയുണ്ടകൾക്ക് മുന്നിൽ കന്ഗാരൂ പട ഉത്തരമിലാതെ നിസഹായർ ആയിരിക്കുന്ന കാഴ്ച,.ബോണ്ടിനെതിരെ കളിക്കുമ്പോൾ എല്ലാ സന്ദർഭങ്ങളിലും തന്റെ ബൂട്ടിന് മുകളിൽ toe -guard വയ്ക്കാൻ മാത്യു ഹയ്ടെൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നും കൂടി അറിയുമ്പോൾ മനസിലാക്കാം ഇയാളെ എത്രത്തോളം ബാറ്സ്മൻ മാര് ഭയന്നിരുന്നു എന്ന്. ആ സീരിസിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രലിയയുടെ ഏറ്റവും ചെറിയ സ്കോറും ഈ കളിയിൽ ആയിരുന്നു. അതിലെ വിജയം ആരെക്കാളധികം ഷെയിൻ ബോണ്ട്‌ എന്ന കളിക്കാരൻ അര്ഹിച്ചിരുന്നു , എന്നാൽ വെറും മാൻ ഓഫ് ദി മാച്ച് കൊണ്ട് തൃപ്തി പെടേണ്ടി വന്നത് അയാളെ അപേക്ഷിച്ച് തീര്ത്തും നിരാശാജനകം എന്ന് പറയാം .

പുറം വേദനയിൽ ആണ് അദ്ധേഹത്തിന്റെ കരിയറിലെ പരിക്കിന്റെ തുടക്കം ആരംഭിക്കുന്നത് . തുടരെയുള്ള സർജറികൾ , പതുക്കെ മേലാസകലം പരിക്കുകൾ ബാധിക്കുന്നന്തു നിസാഹയതയോടെ നോക്കി നില്ക്കാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചിരുന്നുള്ളൂ .ഇന്ജുരികൾ പൂര്ണമായും കുറക്കാൻ വേണ്ടി ചെയ്ത സര്ജരിയും ഒരു പരിധിക്കപ്പുറം അയാളെ സഹായിച്ചില്ല .പുറത്തെ എല്ലിനു പകരം titanium ഘടിപ്പികേണ്ടി വന്നു .ഇങ്ങനെ ഒക്കെ ആയിട്ടും ഒരു തിരിച്ചു വരവിനു അദ്ദേഹം ശ്രമിച്ചു കൊണ്ടേ ഇരുന്നു .ഒരിക്കലും തന്റെ ബൌളിങ്ങിലെ വേഗമോ , തീവ്രതയോ കുറക്കാൻ തയാറായില്ല .ചിലര് അങ്ങനെ ആണ്, എന്തൊക്കെ സംഭവിച്ചാലും തന്റെ കർമത്തിൽ വെള്ളം ചെര്ക്കില്ല , അതിനു ഏതു തരം ഫലം കിട്ടുമെന്ന് പറയാൻ പറ്റില്ല പക്ഷെ അവർ ലോകത്തിനു മുന്നിൽ തെളിയിക്കേണ്ടത് തെളിയിചിരിക്കും.

2005 ൽ നടന്ന തിരിച്ചു വരവിൽ,ചെറിയ ഒരു മാറ്റം ആക്ഷനിൽ വരുത്തി , ഇന്ത്യൻ ബാറ്റിംഗ് നിരയെ കശക്കി എറിഞ്ഞു കൊണ്ട് തന്റെ കഴിവിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് ഷെയിൻ തെളിയിച്ചു .എന്നാൽ പരിക്കുകൾ വീണ്ടും വീണ്ടും അദ്ധേഹത്തെ പിന്നോക്കം വലിച്ചു കൊണ്ടിരുന്നു .അതിനിടയിൽ 2008 ൽ ICL ഇൽ കരാർ ഒപ്പിട്ടത്തിന്റെ പേരില് ഏതാണ്ട് ഒന്നര വര്ഷത്തോളം അദ്ധേഹത്തിന്റെ കൊണ്ട്രാക്റ്റ് ന്യൂ സിലന്ദ് ബോര്ഡ് മരവിപ്പിച്ചു. 2009 ൽ തിരിച്ചെത്തിയ അദ്ദേഹം പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റിൽ 8 വികെറ്റ് നേടി ടീമിനെ വിജയത്തിലെത്തിച്ചു മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കി . ആ കളിയിലെ അദ്ധേഹത്തിന്റെ ശരീര ഭാഷയിൽ എവിടെയും പരിക്ക് ഉള്ളതായി തോന്നില്ല , കൂടാതെ യൂനിസ് ഖാനെ പുറത്താക്കാൻ മുന്നോട്ടു ചാടി എടുത്ത മനോഹരമായ ക്യാച്ചും കാച്ചും കാണുമ്പോൾ ആരും അത്ഭുതം അടക്കി ചോദിച്ചു പോവും ” ഇങ്ങനെ ഒരവസ്ഥയിലും ഇയാൾ എങ്ങനെ മനോഹരമായി കളിയിൽ ലയിച്ചു ചേരുന്നു ” എന്ന് .എന്നാൽ ആ കളിക്ക് ശേഷം അടിവയറിൽ ഉണ്ടായ വിള്ളൽ അദ്ധേഹത്തിന്റെ കരിയറിനെ തീര്ത്തും ബാധിച്ചു .അതോടെ ടെസ്റ്റിൽ നിന്നും വിരമിച്ചു ചെറിയ ഫോർമാറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി എങ്കിലും പരിക്കുകൾ കാരണം പൂര്ണമായി അതിനു കഴിഞ്ഞില്ല .2010 മെയിൽ ആ അമാനുഷിക പ്രതിഭ രാജ്യാന്തര ക്രികെടിനോട് വിട പറഞ്ഞു . അതിന്റെ നഷ്ടം അദ്ധേഹത്തെകാളെരെ നമുക്കാണ് ,ക്രികെടിനെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും ആണ് .വ്യക്തിപരമായി പറഞ്ഞാൽ മറ്റേതൊരു ബോവ്ലെരെകാലും ഷെയിൻ ബോണ്ടിനെ മുകളിൽ നിർത്താൻ ഞാൻ ആഗ്രഹിക്കുന്നു .വസീം അക്രത്തിനെയും വഖാർ യൂനിസിനെയും ,മഗ്രാത്തിനെയും ഒന്നും മറന്നല്ല ഞാനിതു പറയുന്നത്, എന്തോ അങ്ങനെ കാണാൻ ഞാനിഷ്ടപെടുന്നു .അസാമാന്യ വേഗതയോടെ ,അതിനെ വരുതിയിൽ നിർത്തി കളിയുടെ ഇതൊരു സന്ദർഭത്തിലും സ്വിങ്ങ്നുപരി, വൈകീ എത്തിച്ചിരുന്ന സ്വിങ്ങോടെ വേറെ ചിലപ്പോൾ പന്ത് നിലത്തു തൊടുന്നതിനു പിറകെ തന്നെ ‘ബ്രൂട്ടൽ സ്വിങ്ങോട് ‘ കൂടി ഏതൊരു ബാറ്സ്മനെയും വീഴ്ത്താൻ ബോണ്ടിന് സാധിച്ചിരുന്നു , ഇനി ഈ പ്രായത്തിൽ എറിയാൻ പറഞ്ഞാലും അയാൾ അത് ചെയ്തെന്നിരിക്കും തന്റെ ശാരീരിക അസ്വാസ്ഥ്യം മറന്നു കൊണ്ട് .

ബോണ്ട്‌ ഒരു കലാകാരനാണ് , ഏതു കല വേണമെന്നത് വായനകാരുടെ ഔചിത്യം .ചിലപ്പോൾ സംഗീതമാവാം ,അലെങ്കിൽ ചിത്രകാരൻ ആവാം,അതുമലെങ്കിൽ എഴുത്തുകാരൻ അങ്ങനെ അങ്ങനെ .. ഒറ്റ വ്യത്യാസം മാത്രം ഇവിടെയൊക്കെ , സംഗീത ഉപകരണത്തിന് പകരം ,തൂലികയ്ക്കു പകരം, നിങ്ങൾ അയാളുടെ കയ്യിൽ പന്ത് കൊടുക്കൂ അതുകൊണ്ട് അദ്ദേഹം അന്ർഘളം ഒഴുകുന്ന വേഗതയുടെ സംഗീതം തീർത്തേക്കാം,അലെങ്കിൽ പല ‘വർണങ്ങളിൽ’ ഉള്ള കഥകൾ രചിചേക്കാം . ന്യൂ സിലണ്ടിനു അയാള് പുതിയ റിച്ചാർഡ്‌ ഹാഡ്ലീ ആയിരിക്കാം ക്രികെറ്റ് ലോകത്തിനു അവൻ ഒരേയൊരു ബോണ്ട്‌ ആണ്, ഷെയിൻ ബോണ്ട് .

വാൽ കഷ്ണം :- ഒരിക്കൽ ആദം ഗിൽക്രിസ്റ്റ് പറയുകയുണ്ടായി ഞാൻ ഇന്നോളം വച്ച് നേരിട്ടിട്ടുള്ള ഏറ്റവും മികച്ച യോര്കർ എന്റെ സ്ടുംപ് തകർത്ത ബോണ്ടിന്റെ യോര്കേർ ആണെന്ന് .അതിനെ കുറിച്ച് ബോണ്ടിനോട് ചോദിച്ചപ്പോൾ സ്വത സിദ്ധമായ പുഞ്ചിരിയിലൂടെ അദ്ദേഹം പറഞ്ഞതിങ്ങനെ ആണ് “അത് ശരിക്കും ഒരു ലെങ്ങ്ത് ബോൾ ചെയ്യാൻ ആണ് ഞാൻ ഉദ്ദേശിച്ചത് പക്ഷെ എറിഞ്ഞു കഴിഞ്ഞപ്പോൾ യോര്കേർ ആയി പോയതാണ്”.
[ A tribute to the one and only Bond who used cricket ball as his calamitous assegai ]

Share.

Comments are closed.