സ്വെറ്റ്ലന ഖോർകിന

63
റഷ്യൻ ജിംനസ്റ്റിക്സിൽ തങ്ക ലിപിയാൽ എഴുതി ചേർത്ത ഒരു പേരാണു സ്വെറ്റ്ലന ഖോർകിന. 1994 മുതൽ 2004 വരെ റഷ്യൻ ജിംനസ്റ്റിക്സിലെ സുവർണ്ണ രാജകുമാരി. 1996, 2000, 2004 സമ്മർ ഒളിമ്പിക്സിൽ നിന്ന് 7 മെഡലുകൾ, 20 ലോക ചാമ്പ്യൻഷിപ് മെഡലുകൾ. മറ്റു നിരവധി നേട്ടങ്ങൾ, ഈ പത്തു വർഷം കൊണ്ട് അവർ നേടിയെടുത്തു.

കയറ്റിറക്കങ്ങൾ നിറഞ്ഞ ഒരു കരിയർ ആയിരുന്നിട്ടും അവർ തിരിച്ചു വരവുകളിലൂടെ നേട്ടത്തിന്റെ കൊടുമുടികൾ മെയ് അഭ്യാസത്തിലൂടെ നേടിയെടുത്തു. 3 ലോക ചാമ്പ്യൻഷിപ്പിൽ നിന്നും 3 ഓൾ റൌണ്ട് ടൈറ്റിൽ നേടിയ ഒരേ ഒരു വനിതാ താരം ഖോർകിന മാത്രമേ ഉള്ളൂ. 94 ലെ ബ്രിസ്ബേൻ ലോക ചമ്പ്യന്ഷിപ്പിലൂടെ 15 വയസിൽ മത്സരരംഗതെത്തിയ 96 അറ്റ്ലന്റ ഒളിമ്പിക്സിൽ ടീം ഇനത്തിൽ വെള്ളി നേടി. ഇഷ്ട ഇനമായ ഓൾ റൌണ്ട് വിഭാഗത്തിൽ ഫൈനലിൽ ബാറിൽ നിന്ന് നിലത്തു വീണു 15 മത് ആയി. മൂന്നു ദിവസം കഴിഞ്ഞു നടന്ന അണ്‍ ഈവൻ ബാർ മത്സരത്തിൽ സക്തമായി തിരിച്ചു വന്നു സ്വർണ്ണം നേടി. പിന്നീടവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല .

2000 സിഡ്നി ഒളിമ്പിക്സിൽ ആയിരുന്നു ആ ദുരന്തം സംഭവിച്ചത്. സാങ്കേതിക പിഴവുമൂലം ഓൾ റൌണ്ട് മത്സരത്തിൽ മത്സരാര്ഥികൾ പ്രകടനം നടത്തേണ്ട ബാർ 5 സെന്റി മീറ്റർ താഴ്ത്തിയാണ് വെച്ചിരുന്നത്. അത് പല ലോകോത്തര താരങ്ങളുടെയും പ്രകടനത്തെ ബാധിച്ചു. പലരും നിലത്തു വീണു ഒപ്പം ഖൊർകിനയും. അതവർക്ക് വലിയൊരു ആഘാതമായി കരഞ്ഞു കൊണ്ട് ഫ്ലോർ വിട്ട ഖൊർകിനയുടെ മുഖം ഇന്നും മായാതെ നിൽക്കുന്നു മനസ്സിൽ. അന്നവരുടെ പതനവും റോമാനിയൻ ടീമിന്റെ വിജയവും വലിയ വാർത്ത ആയിരുന്നു. സാങ്കേതിക പിഴവ് പരിഹരിച്ചു വീണ്ടും മത്സരിക്കാൻ അവസരം നൽകിയെങ്കിലും അവർ തന്റെ ടീ മേറ്റ് എലന ക്ക് വേണ്ടി മാറി നിന്നു. എലന അതിൽ ഗോൾഡ്‌ നേടിയപ്പോൾ ഖൊർകി സന്തോഷത്തോടെ പറഞ്ഞത്. ” എനിക്കറിയാം അവളതു നേടുമെന്ന്. അവൾക്കതിനു അവസരം നൽകാനയതിൽ വളരെ സന്തോഷം ഉണ്ട്.
വീണ്ടും ഒരു തിരിച്ചു വരവ്. അടുത്ത ദിവസം നടന്ന അണ്‍ ഈവൻ ബാർ മത്സരത്തിൽ കഴിഞ്ഞ തവണത്തെ പോലെ മെഡൽ നേടി അവർ തിരിച്ചു വന്നു. അവർ പറഞ്ഞു ” ഞാൻ നിരശയായിരുന്നാൽ എനിക്കൊരിക്കലും ഖോർകിന ആകാൻ കഴിയില്ല ഈ മെഡൽ നേടാനും.” അടുതോരിനത്തിൽ കൂടി വെള്ളി നേടി അവർ. 2004 അവസാന ഒളിമ്പിക്സിൽ ഒരു വെങ്കലവും ഒരു വെള്ളിയുമായിരുന്നു സമ്പാദ്യം.
10 വര്ഷം നീണ്ട കരിയറിൽ ഒരു പാട് നേട്ടങ്ങൾ നേടിയെടുത്തു ഫ്ലോറിൽ നിന്ന്. വിരമിച്ച ശേഷം അവർ റഷ്യൻ ജിമ്നസ്റ്റിക്സ് ഫെടെരേശൻ വൈസ് പ്രസിഡന്റ്‌ ആയി. 2008 അവർ ചൈനീസ്‌ ഒളിപിക്സിൽ റഷ്യൻ ചാനലിനു വേണ്ടി കമെന്ററി പറയാൻ വേണ്ടി വീണ്ടും ഫ്ലോറിൽ എത്തി. രാഷ്തൃയത്തിലും തിളങ്ങിയ അവര്ക്ക് റഷ്യൻ ദുമയിൽ 2 വർഷം മെമ്പർ ആകാൻ പറ്റി. ഇപ്പോൾ 2014 സോചി ഒളിംപിക്സിന്റെ അംബസിഡർ ആണ്. ഒരു മകൻ ഉണ്ട് ഖോര്കിനക്ക്. ഇന്നും റഷ്യൻ ജിം നസ്റ്റിക്സിലെ മാത്രമല്ല റഷ്യൻ സ്പോർട്സിലെ തന്നെ തിളക്കമാർന്ന പേരുകളിൽ ഒന്നാണ് സ്വെറ്റ്ലന ഖോർകിന

മാവിസ് ഡ്രാക്കുള
Share.

Comments are closed.