ലിയാണ്ടർ പേസ്‌ – ഒരു ടെന്നീസ് ഇതിഹാസം

162

ലിയാണ്ടർ പേസ്‌, സമകാലീന ടെന്നിസിലെ ഏറ്റവും മികച്ച ഡബിൾസ്‌ പ്ലയർ.

1973 ജുണ്‍ 17 നായിരുന്നുഇന്ത്യന്‍ ഹോക്കി താരം വേസ് പേയ്‌സിന്റെ മകനായ ലിയാണ്ടർ പേസിന്റെ ജനനം. 1991ല്‍ പ്രഫഷണല്‍ ടെന്നീസില്‍ എത്തിയ പേസ് ജൂനിയര്‍ വിംബിള്‍ഡണും, യുഎസ് ഓപ്പണും നേടിയാണ് തന്റെ വരവ് ടെന്നിസ്‌ ലോകത്തെ അറിയച്ചത്.
ജൂനിയർ താരമായിരുന്ന അദ്ദെഹം 1992 ബാഴ്‌സിലോന ഒളിംപിക്‌സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിൽ എത്തി ഏവരേയും ഞെട്ടിക്കുകയുണ്ടായി.

1996 അറ്റ്‌ലാന്റാ ഒളിംപിക്‌സില്‍ സിംഗിള്‍സ് ടെന്നീസില്‍ വെങ്കലം നേടിയതോടെയാണ് പേസ് ശരിക്കും ഇന്ത്യൻ കായികരംഗത്തെ ഹീറോയായി മാറിയത്. 1980 മോസ്‌കോ ഒളിംപിക്‌സിന് ശേഷം ഇന്ത്യയ്ക്ക് ഒളിംപിക്‌സില്‍ ലഭിക്കുന്ന ആദ്യ മെഡലായിരുന്നു അത്. ഒപ്പം സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത പുരസ്‌കാരവും. 1952 ഹെല്‍സിങ്കി ഒളിംപിക്‌സില്‍ കെ.ഡി.ജാദവ് ഗുസ്തിയില്‍ വെങ്കലം നേടിയ ശേഷം ആദ്യ വ്യക്തിഗത നേട്ടമായിരുന്ന അത്. എന്നാല്‍ പിന്നീട് പരിക്കുകള്‍ അലട്ടിയ പേസ് പതുക്കെ വ്യക്തിഗത ഇനങ്ങളില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

1998-2002 വര്‍ഷങ്ങളിലായിരുന്നു ലിയാണ്ടറിന്റെ എറ്റവും മികച്ച കാലം, അല്ലെങ്കിൽ ഇന്ത്യൻ ടെന്നിസിന്റെ സുവർണകാലം,
ലോക ടെന്നിസ്‌ കണ്ട ഇതിഹാസ ജോഡികളിൽ ഒന്നിന്റെ തേരോട്ടമായിരുന്നു ആ കാലയളവിൽ നടന്നത്‌,
ആ കാലയളവിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായി മഹേഷ് ഭൂപതിയും, ലിയണ്ടര്‍ പേസും മാറുകയായിരുന്നു.പുരുഷ ടെന്നിസ്‌ കണ്ട ഏറ്റവും മികച്ച സഖ്യങ്ങളിൽ ഒന്നായാണ്‌ ലീ-ഹെഷ്‌ സഖ്യം അറിയപെട്ടത്‌.
എന്നാല്‍ ചില അസ്വാരസ്യങ്ങൾ കാരണം പിന്നീട്‌ ഈ ജോഡി പിരിയുകയായിരുന്നു.
ലീ-ഹെഷ്‌ സഖ്യം പിരിഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ടെന്നീസ് ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
മാർട്ടിന നവത്തിലോവയെന്ന ഇതിഹാസത്തോടപ്പവും മറ്റും ലിയാണ്ടര്‍ പടുത്തുയര്‍ത്തിയ മിക്സ്ഡ് ഡബിള്‍സ്‌ സഖ്യങ്ങളും കോര്‍ട്ടില്‍ വിജയം കുറിക്കുകയുണ്ടായി.
കരിയർ ഗ്രാൻസ്ലാം( എല്ലാ ഗ്രാന്റ്സ്ലാമുകളിലും കിരീടവിജയം)എന്ന അപൂര്‍വ്വ റെക്കോഡ്‌ 2012 ഓസ്‌ട്രേലിയൻ ഓപ്പൺ വിജയത്തോട്‌ കൂടെ പേസ് കരസ്ഥമാക്കി.
ഡേവിസ് കപ്പ്,ഏഷ്യൻ ഗെയിംസ്‌,കോമൺവെൽത്ത്‌ ഗെയിംസ്‌ എന്നീ വേദികളിലെല്ലാം രാജ്യത്തിന്‌ അഭിമാനകരമായ നേട്ടങ്ങളാണ് അദ്ദേഹം കൊയ്തത് കൊടുത്തത്‌.
25 വർഷത്തോളം ഒരു മുൻനിര പോരാളിയായി ടെന്നിസ്‌ രംഗത്ത്‌ പിടിച്ചുനിൽക്കുക എന്നതിനെ അത്ഭുതം എന്നേ വിഷേശിപ്പിക്കാൻ പറ്റൂ.

നിലവിൽ പ്രായം കൂടിയ പുരുഷ ഗ്രാൻസ്ലാം വിജയി എന്ന റെക്കോർഡിനുടമയായ 42 കാരൻ ലിയാണ്ടർ, ഏറ്റവും കൂടുതൽ മികസഡ്‌ ഡബിൾസ്‌ കിരീടങ്ങൾ നേടിയ പുരുഷ താരമാണ്‌.(9 കിരീടങ്ങൾ).

ഇതിഹാസതാരം നവരത്തിലോവ മാത്രമാണ്‌ മിക്സഡ്‌ ഡബിൾസ്‌ കിരീടങ്ങളുടെ എണ്ണത്തിൽ പേസിന്‌ മുൻപിലുള്ളത്‌(10 കിരീടങ്ങൾ).
2015 സീസണിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ടെന്നീസ്‌ താരങ്ങൾ ഒരാളായ ഈ കൊൽകത്തക്കാരൻ മാർട്ടിന ഹിംഗിസിനോടൊപ്പം സീസണിൽ നേടിയത്‌ മൂന്ന് മിക്സഡ്‌ ഡബിൾസ്‌ കിരീടങ്ങളാണ്‌.,
1969-ന്‌ ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ജോഡിയാണ്‌ പേസ്‌-ഹിംഗിസ്‌ സഖ്യം.

17 ഗ്രാൻസ്ലാം കിരീടങ്ങളും, 55 എ.ടി.പി കിരീടങ്ങളും ഒരു ഒളിമ്പിക്സ്‌ മെഡലും സ്വന്തമായുള്ള പേസിന്‌ ഇനി വേണങ്കിൽ വിശ്രമിക്കാം, പക്ഷെ അദ്ദേഹം അതിനൊരുക്കമല്ല,
അദ്ദേഹത്തിന്റെ മുന്നിൽ ഒരു ലക്ഷ്യമുണ്ട്‌, രാജ്യത്തിനുവേണ്ടി ഒരു ഒളിംബിക്സ്‌ സ്വർണ്ണ മെഡൽ എന്ന ലക്ഷ്യം, 2016- റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങി കേൾപിക്കുക എന്നത്‌ നിലവിലെ ഫോമിൽ പേസിന്‌ അപ്രാഭ്യമായ ഒന്നാണെന്ന് അദ്ദേഹത്തിന്റെ കളി കാണുന്നവരാരും പറയില്ല,

നമുക്ക്‌ കാത്തിരിക്കാം ത്രിവർണ്ണ പതാക തനിക്കൊ‌രു വികാരമാണെന്ന് പറഞ്ഞ ഈ സുവർണ്ണനായകന്റെ വിജയത്തിനായി,
ഒപ്പം പ്രാർതഥിക്കാം തുടർച്ചയായ ഏഴാം തവണയും രാജ്യത്തെ പ്രതിനിധീകരിച്ച്‌ ലോക കായിക മാങ്കാമത്തിനിറങ്ങുന്ന ഇന്ത്യയുടെ ഈ അഭിമാനപുരുഷന്‌ വേണ്ടി.

Share.

Comments are closed.