ഇന്ത്യൻ ക്രിക്കറ്റിൽ “വളരുന്ന വരൾച്ച”

142

2015 ലെ ഇന്ത്യ ഇംഗ്ലണ്ട്‌ ഏകദിന മത്സരം ഇന്ത്യ തോല്വിയിലേക്ക്‌ ഏതാണ്ട്‌ അടുക്കുന്നു
തേഡ്‌ മാൻ ബൗണ്ടറി ലൈനിൽ നിന്നും ബോൾ കളക്ട്‌ ചെയ്ത്‌ അലസതയോടേയും അലക്ഷ്യമായും വിക്കറ്റ്‌ കീപ്പർക്ക്‌ ഇന്ത്യയുടെ ഭുവനേശ്വർ കുമാർ ബൗൾ ത്രോ ചെയ്യുന്നു…
ഇത്‌ കണ്ട്‌ കമ്മന്ററി ബോക്സിലിരുന്ന പാക്‌ ബൗളിംഗ്‌ ഇതിഹാസാം വസീം അക്രം ക്ഷൂപിതനായി…
അന്നദ്ദേഹം പറഞ്ഞത്‌ “23 വയസുള്ള ഒരു യുവ പേസ്‌ ബൗളർ ത്രോ ചെയ്യുന്നത്‌ പോലെ അല്ല ഭുവി ഇപ്പൊ ത്രോ ചെയ്തത്‌ ഒരു ബോളറുടെ ത്രോ റോക്കറ്റിനു സമമായിരിക്കണം താൻ വലതു കൈ കൊണ്ട്‌ ഇതിലും മികച്ച ത്രോ എറിയും ”
തോല്വി മുന്നിൽ കണ്ട്‌ ബോളിംഗ്‌ മറന്ന ഇന്ത്യൻ ബൗളേഴ്സിനെ നോക്കി അക്രം അന്ന് തന്റെ ബൗളിംഗ്‌ പങ്കാളി വഖാറിനെ കുറിച്ച്‌ വാചാലനായി
“വഖാർ ഇന്നിംഗ്സിലെ ആദ്യ പന്തും അവസാന പന്തും ഒരേ ആവേശത്തോടെ ആണു എറിയുക തോല്വി ആയാലും വിജയം ആയാലും തന്റെ ബൗളിംഗിൽ അയാൽ ഒരു വിട്ട്‌ വീഴ്ചക്കും തയ്യാറല്ല”
ഇന്നത്തെ ഇന്ത്യൻ ബൗളേഴ്സിനില്ലാതെ പോയതും ഇത്തരത്തിൽ ഉള്ള മനോഭാവം ആണു
ജനസംഖ്യയുടെ മൊത്തതിൽ ഉള്ള കണക്കിൽ രണ്ടാം സ്ഥാനവും ക്രിക്കറ്റ്‌ കളിക്കുന്ന രാജ്യത്തിൽ ഒന്നാം സ്ഥാനവും ഇന്ത്യക്കുണ്ട്‌
സാംബത്തികമായും പ്രതിഭാ ധാരാളിത്തം കൊണ്ടും ബൃഹത്തായ സ്ഥാനം ലോക ക്രിക്കറ്റിൽ ഇന്ത്യക്ക്‌ സ്വന്തമായുണ്ട്‌ അങ്ങനെ ഉള്ള ഇന്ത്യക്ക്‌
ലോകം കണ്ട ഏറ്റവും മികച്ച ഒരു പിടി ബാറ്റ്സ്മാന്മാരെ ലോക ക്രിക്കറ്റിനു സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്‌ എന്നാൽ എന്ത്‌ കൊണ്ടാണു ഒരു ലോകോത്തര ഫാസ്റ്റ്‌ ബൗളറെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇന്ത്യ പെടാ പാട്‌ പെടുന്നത്‌
വിദ്ദേശ രാജ്യങ്ങൾ ഇന്ത്യൻ പര്യടനം നടത്തുംബോൾ ടെസ്റ്റ്‌ മത്സരങ്ങളിൽ സ്പിൻ പിച്ച്‌ ഒരുക്കി നമ്മുക്ക്‌ അവരെ നിയന്ത്രിക്കാൻ ആകും
നമ്മൾ പേസിനു അനുകൂലമായ പിച്ച്‌ ഒരുക്കിയാൽ സ്വയം കുഴി തോണ്ടുന്ന അവസ്ഥയാകും….
ടെസ്റ്റിൽ സ്പിൻ ബൗളേഴ്സ്‌ ഇന്ത്യയിൽ നല്ല നിലവാരം പുലർത്തുന്നുണ്ടെന്നിരിക്കെ ബൗളിംഗ്‌ ഡിപാർട്ട്മെന്റിൽ പേസ്‌ ബൗളിംഗ്‌ ഉയർത്തുന്ന ആശങ്കകൾ മറന്ന് കളയാം എന്നാൽ
ലിമിറ്റഡ്‌ ഓവർ ക്രിക്കറ്റിലും
വിദ്ദേശ പിച്ചുകളിലും പേസ്‌ ബൗളിംഗ്‌ പ്രഥമ സ്ഥാനം ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം ആണു… ഈ സഹചര്യത്തിനെ അതി ജീവിക്കാൻ തക്കവണ്ണം ഒരു ബൗളർ പോലും നമ്മുക്ക്‌ അവകാശപെടാൻ ഇല്ല എന്നുള്ളത്‌ പരിതാപകരം ആണു
എന്താണു ഇന്ത്യയിൽ പേസ്‌ ബൗളർമ്മാർക്ക്‌ ഇങ്ങനെ വരൾച്ച വരാൻ കാരണം….
ലോക നിലവാരമുള്ള പേസ്‌ ഫൗണ്ടേഷൻ നമ്മുക്ക്‌ സ്വന്തമായുണ്ട്‌
ഡെനിസ്‌ ലിലിയേയും മഗ്രാത്തിനെ പോലേയും ഉള്ള വിശ്വവിഖ്യാത ബോളേഴ്സിന്റെ സേവനം ലഭ്യമായിട്ടും അതിന്റെ ഒരു പകുതി പോലും വേണ്ട വിധത്തിൽ ഉപയോഗിക്കാൻ നമ്മുക്ക്‌ സാധിക്കാത്തത്‌ എന്ത്‌ കൊണ്ടാണു….
ക്രിക്കറ്റ്‌ 90% ബാറ്റ്സ്മാന്മാരെ മാത്രം കേന്ദ്രീകരിച്ചുള്ള കളിയാണെന്ന മനോഭാവവും ഇതിനു ഒരു പരിധി വരെ കാരണമല്ലെ?
വളർന്ന് വരുന്ന യുവ പ്രതിഭകൾ ഭാവി സച്ചിനാവാനും ദാദയാവാനും ജാമിയാവാനും ആകാൻ ശ്രമിക്കുംബോൾ ഇല്ലാതാവുന്നത്‌ ഭാവി ശ്രീനാഥും കപിലും സഹീറും ഒക്കെയാണു
കഴിഞ്ഞ കാലയളവിൽ ഏറെ പ്രതീക്ഷ തന്ന ബൗളർമാർ ആയിരുന്നു ഇർഫാനും ഇഷാന്തും മുനാഫും എല്ലാം എന്നാലും ഒന്നോ രണ്ടോ സീസണുകൾക്കപ്പുറം ഇവരുടെ പ്രകടനം എത്ര നിരാശാജനകം ആയിരുന്നു എന്ന് ഞാൻ പറയേണ്ടതില്ലല്ലൊ
പലപ്പോഴും ഇടക്കിടക്ക്‌ വരുന്ന പരിക്കുകളും ബൗളർമ്മാരുടെ പതനത്തിനു കാരണമാകുന്നു
വഖാർ-വസീം ലോകം കണ്ട മികച്ച പേസ്‌ കൂട്ടുക്കെട്ട്‌ ആയിരുന്നു
ഇരുവരും
തങ്ങളുടെ പ്രകടനങ്ങൾക്ക്‌ മറ്റയാളോട്‌ കടപ്പെട്ടിരുന്നു…
തങ്ങളുടെ ഇടയിൽ മത്സരം പോലും ഉണ്ടായിരുന്നു എന്ന് അക്രം ഒരിക്കൽ പറയുകയുണ്ടായി…ഒരു പക്ഷേ യോർക്കറുകളും ബൗളിംഗ്‌ വേഗതയിലും കൃത്യതയിലും പരസ്പരം ഉണ്ടായ പോരട്ടം ആയിരിക്കാം ഇവരെ ഇത്രയും ഉന്നതിയിൽ എത്തിച്ചത്‌…
ഇത്‌ പോലെ ആംബ്രോസ്‌-വാൽഷ്‌
ഡൊണാൾഡ്‌- ഫാനി ഡിവിലേഴ്സ്‌ എന്നിവരുടെ ഇടയിലും ഇത്തരം പോരാട്ടം നില നിന്നിരുന്നുവത്രെ
നമ്മുടെ ബൗളർമാരുടെ ഇടയിൽ എന്നെങ്കിലും ഇത്തരം മത്സരം നടന്നതായി അറിവുണ്ടോ…?
ബൗളിംഗ്‌ പാടവമുള്ള പരിശീലകനെ നിയമിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിനൊരു പരിഹാരം ആയിക്കിൂടെ
ബി സി സി ഐ അതിനും തയാറല്ല എന്ന് തോന്നുന്നു
ഇന്ത്യയുടെ സമീപകാല പരിശീലകന്മാരുടെ ലിസ്റ്റ്‌ നോക്കു
റൈറ്റ്‌,ചാപ്പൽ,ഗാരി കേസ്റ്റൻ ,ഫ്ലച്ചർ
ഫ്ലചർ ഒഴികെ എല്ലാവരും ബാറ്റ്സ്മാന്മാർ
സാംബത്തികമായി ഏറെ മുന്നിലുള്ള ഇന്ത്യക്ക്‌ ബൗളിംഗ്‌ പ്രമുഖന്മാരെ ആരെ എങ്കിലും പരിശീലകരായി നിയമിച്ചൂടെ?
18-25 വയസ്സ്‌ വരയാണു ഒരു ബൗളർക്ക്‌ തന്റെ ബൗളിംഗ്‌ സ്പീഡ്‌ ഉയർത്തനാവുന്ന ശരാശരി പ്രായം എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്‌
ഈ കാലയളവിൽ പരിശീലിക്കുംതോറും അയാളുടെ പേസ്‌ കൂടി വരും
ഇത്തരത്തിൽ ഉള്ള താരങ്ങളെ കണ്ടത്തി വളർന്ന് വരാൻ ഉള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നാണു ക്രിക്കറ്റ്‌ ബോർഡുകൾ ചെയ്യേണ്ടത്‌
ബാറ്റ്സ്മാന്മാരേക്കാൾ പലപ്പോഴും മാച്ച്‌ വിന്നറുടെ റോൾ ബൗളർമ്മാർക്കാണു
പ്രത്യേകിച്‌ പേസ്‌ ബൗളർമ്മാർക്ക്‌…..

Share.

Comments are closed.