ഫീൽഡിംഗ് ഇതിഹാസം-ജോണ്ടി റോഡ്സ്

4

ഇന്ത്യയുടെ 1992ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍െറ ഒാര്‍മ്മകള്‍ ഈയിടെ സഞ്ജയ് മഞ്ജ്രേക്കര്‍ പങ്കുവയ്ക്കുകയുണ്ടായ­ി.അദ്ദേഹം പറഞ്ഞത് ഇതാണ്-

”ദക്ഷിണാഫ്രിക­്കന്‍ ബൗളര്‍മാരെ നേരിടുന്നത് വളരെ പ്രയാസകരമായിരുന്നു.പ­ന്തിനെ തേഡ്മാനിലേക്ക് പായിച്ച് സിംഗിളെടുത്ത് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് മാറാനായിരുന്നു ഞങ്ങളില്‍ ചിലര്‍ക്കു ആഗ്രഹം.എന്നാല്‍ പോയന്‍റില്‍ ഫീല്‍ഡ് ചെയ്തിരുന്നത് ജോണ്ടി റോഡ്സ് ആയിരുന്നതു കൊണ്ട് ആ ഭാഗത്തുകൂടി റണ്‍സ് നേടുന്നത് അതീവദുഷ്കരമായി.ശരിക്­കും ഞങ്ങളെ ജോണ്ടി വേട്ടയാടി ! “.

ഇത് സഞ്ജയിന്‍െറ മാത്രം കാര്യമാവില്ല.റോഡ്സിന­െ കാണുമ്പോള്‍ ഒന്നു പരുങ്ങാത്ത എത്ര ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിട്ടുണ്ടാവും??­ കാരണം ലളിതം.ഫീല്‍ഡര്‍ റോഡ്സ് ആണെങ്കില്‍ ബൗണ്ടറിയെന്നുറപ്പിച്­ച് തൊടുക്കുന്ന ഷോട്ട് ഒറ്റക്കയ്യന്‍ ക്യാച്ചുകളായി പരിണമിക്കുന്നതുകാണാം­.റണ്ണിനായി ക്രീസ് വിടുന്ന ബാറ്റ്സ്മാന്‍ മറുവശം കടക്കുന്നതിനു മുമ്പേ നേരിട്ടുള്ള ഏറിലൂടെ വിക്കറ്റുകള്‍ തകരുന്നതു കാണാം ! ഫീല്‍ഡിങ്ങിലൂടെ ഇതിഹാസമായി മാറിയ ആളാണ് ജോണ്ടി റോഡ്സ്.

ജോണ്‍ടി എന്ന പേര്‍ കേള്‍ക്കുമ്പോള്‍ പലര്‍ക്കും ആദ്യം ഒാര്‍മ്മവരിക 1992 ലോകകപ്പിലെ വിഖ്യാതമായ ആ റണ്‍ഒൗട്ട് ആവും.വെടിയുണ്ട പോലെ ചീറിപ്പാഞ്ഞ്,ഒരു പക്ഷിയെപ്പോലെ പറന്ന് ഇന്‍സമാം ഉല്‍ ഹഖിനെ വീഴ്ത്തിയ ആ രംഗം അവിസ്മരണീയമാണ്.1999 ലോകകപ്പില്‍ റോഡ്സ് ഇന്ത്യന്‍ ആരാധകരുടെ നെഞ്ചു തകര്‍ത്തു. സൗരവ് ഗാംഗുലി 97ല്‍ റണ്ണൗട്ടായപ്പോള്‍ റോഡ്സിന്‍െറ കരങ്ങളാണ് അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.എണ്­ണിയാലൊടുങ്ങാത്ത എത്രയോ ഫീല്‍ഡിങ് പ്രദര്‍ശനങ്ങള്‍ !! കമന്‍റേറ്റര്‍മാര്‍ ”അവിശ്വസനീയം” എന്ന പദം എത്രവട്ടം ആവര്‍ത്തിച്ചു എന്ന് നിശ്ചയമില്ല.നിര്‍ഭാഗ­്യവശാല്‍ സ്കോര്‍ബോര്‍ഡിലോ റെക്കോര്‍ഡ് പുസ്തകത്തിലോ ഫീല്‍ഡിങ് മികവുകള്‍ അങ്ങനെ രേഖപ്പെടുത്തപ്പെടാറി­ല്ല.

ചരിത്രത്തിലെ ഏറ്റവും മികച്ച ഫീല്‍ഡറാണ് റോഡ്സ് എന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്.ഇന്ന് എല്ലാ ടീമിലും മികച്ച ഫീല്‍ഡര്‍മാരുണ്ടാവും­.എന്നാല്‍ തൊണ്ണൂറുകളില്‍ ഇതായിരുന്നില്ല സ്ഥിതി.ജോണ്ടിയ്ക്ക് ഒരു അതിമാനുഷ പ്രതിച്ഛായ തന്നെ ഉണ്ടായിരുന്നു.പോയന്‍­റ് എന്ന ഫീല്‍ഡിങ്ങ് പൊസിഷന് ‘റോഡ്സ് പോയന്‍റ്’ എന്ന് ഒാമനപ്പേരുമായി !

ഒൗട്ട്ഫീൽഡിൽ നിറഞ്ഞുനിന്നപ്പോഴും സ്ലിപ്പിൽ ഒരു മികച്ച ഫീൽഡറാകാൻ ജോണ്ടിയ്ക്ക് കഴിഞ്ഞിരുന്നില്ല.ഒരു മാച്ചിൽ ജോണ്ടി സ്ലിപ്പിൽ ഫീൽഡ് ചെയ്തു.കുറച്ചുകഴിഞ്ഞപ്പോഴേക്കും ഷോൺ പോളക് ജോണ്ടിയോട് പറഞ്ഞു-

”എനിക്ക് നിങ്ങളെ ആ പൊസിഷനിൽ ആവശ്യമില്ല.അവിടെനിന്ന് മാറൂ…”

ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍ അത്ര ആകര്‍ഷകമായ കണക്കുകളല്ല ജോണ്ടിയുടേത്.പക്ഷേ ലോര്‍ഡ്സില്‍ ജോണ്ടിയുടെ സെഞ്ച്വറി മികവില്‍ ദക്ഷിണാഫ്രിക്ക 10 വിക്കറ്റിന് ടെസ്റ്റ് ജയിച്ചിട്ടുണ്ട്.നെയ്­റോബിയില്‍ വസീം അക്റം,വഖാര്‍ യുനീസ്,സഖ്ലെയ്ന്‍ മുഷ്താഖ് എന്നിവരടങ്ങുന്ന പാകിസ്ഥാന്‍െറ അതിശക്തമായ ബൗളിംഗ് വിഭാഗത്തിനെതിരെ നേടിയ ഏകദിന സെഞ്ച്വറിയും റോഡ്സിന് വളരെ പ്രിയപ്പെട്ടതായിരിക്­കും.ഒാൺഡ്രൈവ് ആയിരുന്നു ജോണ്ടിയുടെ പ്രിയ ഷോട്ട്.

ടെസ്റ്റ് ക്രിക്കറ്റിനോട് 2000ത്തില്‍ വിടപറഞ്ഞെങ്കിലും റോഡ്സ് ഏകദിനത്തില്‍ തുടര്‍ന്നു.2003ല്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പോടെ ലിമിറ്റഡ് ഒാവര്‍ ക്രിക്കറ്റും മതിയാക്കുമെന്ന് റോഡ്സ് പ്രഖ്യാപിച്ചിരുന്നു.­പക്ഷേ അയാളെ നിര്‍ഭാഗ്യം വേട്ടയാടി.രണ്ടാമത്തെ­ കളിയ്ക്കിടെ പരിക്കേറ്റ റോഡ്സിന് പിന്‍മാറേണ്ടി വന്നു.ഒരുപാട് ബാറ്റ്സ്മാന്‍മാരെ കശാപ്പുചെയ്ത ആ വലംകൈയിന്‍െറ എല്ലിന് പൊട്ടല്‍ ! ആ ലോകകപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്­ ഒരു ദുരന്തവുമായി.

കളിയില്‍ നിന്ന് വിരമിച്ച ശേഷം റോഡ്സ് കമൻറേറ്ററായും പരിശീലകനായും പ്രവര്‍ത്തിച്ചു.ക്യാച്ചുകളെക്കുറിച്ചും റൺഒൗട്ടുകളെക്കുറിച്ചും ഏറ്റവും കൂടുതൽ സംസാരിക്കുന്ന കളിപറച്ചിലുകാരൻ ജോണ്ടിയായിരിക്കും.മുംബ­ൈ ഇന്ത്യന്‍സിന്‍െറ കൂടാരത്തില്‍ കുട്ടിനിക്കറുമിട്ട് ചുറുചുറുക്കോടെ നില്‍ക്കുന്ന റോഡ്സിനെ കണ്ടാല്‍ കാലം ചെല്ലും തോറും അയാള്‍ ചെറുപ്പമായി വരികയാണോ എന്ന് തോന്നും ! ഒരു എെ.പി.എല്‍ മത്സരം മഴ മൂലം തടസ്സപ്പെട്ടപ്പോള്‍ ഗ്രൗണ്ട് മൂടാന്‍ ജോലിക്കാരെ റോഡ്സ് സഹായിക്കുന്നത് കണ്ടിട്ടുണ്ട് !! അതെല്ലാം അദ്ദേഹത്തിലെ എളിമയെ തുറന്നുകാട്ടി.കാലം കടന്നുപോകും.പൊള്ളാര്­‍ഡുമാരും വാര്‍ണര്‍മാരും ഉണ്ടാകും.പക്ഷേ ജോണ്ടി റോഡ്സിന് പകരം വയ്ക്കാന്‍ ആരും ഉണ്ടാവില്ല…..

Share.

Comments are closed.