The Invictus : A Game beyond colours

98

ഈ സിനിമ തുടങ്ങുന്നതുതന്നെ അടുത്തടുത്തുള്ള രണ്ട് ഗ്രൌണ്ടുകളില്‍ നടക്കുന്ന വ്യത്യസ്തമായ രണ്ടു കളികളെ, സൌത്ത് ആഫ്രിക്കയില്‍ ആ രണ്ട് ഗെയിമുകള്‍ തമ്മിലുള്ള അന്തരം എത്രത്തോളം ഉണ്ടെന്നു വ്യക്തമാക്കി തന്നുകൊണ്ടാണ്.സിനിമ അവസാനിക്കുന്നതും അതേ ഗ്രൗണ്ടില്‍ തന്നെയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ സ്പോര്‍ട്സ് (പ്രധാനമായും റഗ്ബി) നിറഞ്ഞുനില്‍ക്കുന്ന സിനിമ ആണെങ്കിലും, സിനിമ ഉടനീളം സഞ്ചരിക്കുന്നത് സ്പോര്‍ട്സിലൂടെ ആണെങ്കിലും ഇതൊരു സ്പോര്‍ട്സ് സിനിമ ആണോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ “അല്ല” എന്നായിരിക്കും ഞാന്‍ കൊടുക്കുന്ന മറുപടി.
.
PROLOGUE : അന്താരാഷ്ട്രതലത്തില്‍ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഫലമായി 27വര്‍ഷമായി ജയിലില്‍ അടക്കപ്പെട്ടിരുന്ന നെല്‍സണ്‍ മണ്ടേല 1990ഇല്‍ ജയിലിനു പുറത്തിറങ്ങുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. വെളുത്ത വര്‍ഗക്കാരുടെ കീഴില്‍ വര്‍ഷങ്ങളോളം അടിമകളെ പോലെ കഴിഞ്ഞിരുന്ന കറുത്ത വര്‍ഗക്കാര്‍ക്ക് അതൊരു ഉത്സവം തന്നെയായിരുന്നു. തുടര്‍ന്നുവരുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ മണ്ടേലയെ അധികാരത്തില്‍ എത്തിക്കുന്നു. മണ്ടെലക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി തൊലിയുടെ നിറത്തിന്റെ പേരില്‍(അതില്‍ത്തന്നെ വെളുത്ത വര്‍ഗക്കാരുടെ അടിച്ചമര്‍ത്തല്‍ മനോഭാവവും കാരണമാണ്) ശത്രുക്കളെപ്പോലെ കഴിയുന്ന സ്വന്തം ജനങ്ങളെ എങ്ങനെ മാനേജ് ചെയ്യും എന്നതായിരുന്നു. ഒന്നുകില്‍ വെളുത്ത വര്‍ഗക്കാരെ മുഴുവന്‍ ആട്ടിപ്പുറത്താക്കി ഭൂരിഭാഗം വരുന്ന കറുത്തവര്‍ഗക്കാരുടെ പിന്തുണയോടെ രാജ്യം ഭരിക്കാം(അത് ചെയ്താല്‍ തീര്‍ച്ചയായും JUSTIFY ചെയ്യാന്‍ കഴിയുന്ന കാര്യമാണ്). മറിച്ചു അവരെക്കൂടി അംഗീകരിച്ചുകൊണ്ട് രണ്ടുവിഭാഗത്തെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കാം. പുതിയ ഗവണ്മെന്റിനെ വെളുത്ത വര്‍ഗക്കാര്‍ അംഗീകരിച്ചിട്ടുപോലുമില്ല. അവര്‍ ആരുംതന്നെ മണ്ടെലക്ക് വേണ്ടി വോട്ട് ചെയ്തിരുന്നില്ല, ഭൂരിഭാഗവും വോട്ടിംഗ് ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ വെളുത്ത വര്‍ഗകാരെക്കൂടി ഉള്‍പ്പെടുത്തി(അതിനു വ്യക്തമായ കാരണങ്ങള്‍ പറയുന്നുണ്ട്) മുന്നോട്ട് പോകുക എന്ന വിഷമം പിടിച്ച വഴിയാണ് മണ്ടേല തിരഞ്ഞെടുക്കുന്നത്.
.
ഇനി സിനിമയിലേക്ക്:
SOCCER : Gentlemen’s game playing by the hooligans
RUGBY :Hooligan’s game playing by the gentlemen’s ഇങ്ങനെയാണ് സിനിമയില്‍ ഈ രണ്ട് കളികളേയും വിശദീകരിക്കുന്നത്(വെളുത്ത വര്‍ഗത്തില്‍ പെട്ട ഒരാള്‍ ആണ് പറയുന്നത്), ഇങ്ങനെ പറയാന്‍ കാരണം സാമ്പത്തീകമായും സാമൂഹ്യപരമായും ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ഭൂരിപക്ഷം വരുന്ന കറുത്ത വര്‍ഗക്കാരുടെ കളിയായിരുന്നു സോക്കര്‍(ഫുട്ബോള്‍), എന്നാല്‍ റഗ്ബി കളിച്ചിരുന്നത് സാമ്പത്തീകമായി ഏറെ മുന്നില്‍ നിന്നിരുന്ന എണ്ണത്തില്‍ വളരെ കുറച്ചുമാത്രം ഉണ്ടായിരുന്ന വെളുത്ത വര്‍ഗക്കാരും.ഒരു റോഡിനു അപ്പുറവും ഇപ്പുറവുമുള്ള രണ്ട് ഗ്രൌണ്ടുകളില്‍ ഫുട്ബോളും രഗ്ബിയും കളിക്കുന്ന കുറച്ചു കുട്ടികളെ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. സ്വാഭാവികമായും സൌത്ത്ആഫ്രിക്കയുടെ നാഷണല്‍ ഫുട്ബോള്‍ ടീമില്‍ ഒരാള്‍ ഒഴികെ ബാക്കിയെല്ലാം വെളുത്ത വര്‍ഗക്കാര്‍ ആയിരുന്നു. “springboks” എന്നായിരുന്നു അവരെ വിളിച്ചിരുന്നത്.
.
പ്രസിഡന്റ്‌ ആയി ചുമതലയേറ്റ മാഡിബ(മണ്ടേലയുടെ വിളിപ്പേര്) സൌത്ത് ആഫ്രിക്കയും ഇംഗ്ലണ്ട് ഉം തമ്മിലുള്ള ഒരു റഗ്ബി മാച് കാണാന്‍ വരുന്നതോടെയാണ് സിനിമ അതിന്റെ പ്രമേയത്തിലേക്ക് കടക്കുന്നത്. വംശീയതയുടെ റിസള്‍ട്ട്‌ ആയി ജനങ്ങളില്‍ വളരെ ചെറിയൊരു വിഭാഗത്തിന്റെ മാത്രം പിന്തുണയോടെ കളിയ്ക്കാന്‍ ഇറങ്ങുന്ന സ്പ്രിംഗ്ബോക്സ് തോല്‍വികള്‍ തുടര്‍ക്കഥയാക്കിയ സമയം ആയിരുന്നു അത്. ഭൂരിഭാഗം വരുന്ന കറുത്ത വര്‍ഗക്കാര്‍ പിന്തുണച്ചിരുന്നത് ഇംഗ്ലണ്ട് നെ ആയിരുന്നു(സ്പ്രിംഗ്ബോക്സ് ആര്‍ക്കെതിരെ കളിക്കുന്നോ അവരെ ആയിരിക്കും അവര്‍ പിന്തുണക്കുക). ഇതെല്ലാം നേരില്‍ കാണുന്ന റഗ്ബി സ്നേഹിയായ മണ്ടേല ഈ ഗെയിമിനെ ജനകീയവത്കരിക്കുക വഴി രണ്ടുവിഭാഗത്തെയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുമെന്ന് മനസ്സിലാക്കുന്നു. സ്പ്രിംഗ്ബോക്സ്നോട് എതിര്‍പ്പുണ്ട് എങ്കില്‍പ്പോലും കളി കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം ആയിരുന്നു അതിനു കാരണം. എന്നാല്‍ തുടര്‍ച്ചയായ തോല്‍വികള്‍ കാരണം ക്യപ്ട്ടന്റെയും ടീമിന്റെയും തന്നെ നിലനില്‍പ്പ്‌ അപകടത്തില്‍ എത്തിയ സന്ദര്‍ഭം ആയിരുന്നു അതെന്നു കൂട്ടി വായിക്കണം.
.
തുടര്‍ച്ചയ തോല്‍വികള്‍ നാഷണല്‍ സ്പോര്‍ട്സ് കൌണ്‍സിലില്‍ പുതിയൊരു കലാപം സൃഷ്ടിച്ചിരുന്നു. സൌത്ത് ആഫ്രിക്കയില്‍ ഉണ്ടായ ഭരണമാറ്റവും അതിനൊരു കാരണമാണ്. സ്പ്രിംഗ്ബോക്സ് എന്ന ടീം പിരിച്ചുവിടാന്‍ കൌണ്‍സില്‍ കൂട്ടായ തീരുമാനം എടുക്കുന്നു. അവരുപയോഗിച്ചുകൊണ്ടിരുന്ന(ജേഴ്സിയില്‍) പഴയ പതാകയുടെ നിറമായ ഗ്രീന്‍+ഗോള്‍ഡ്‌, anthem, സ്പ്രിംഗ്ബോക്സ് എന്ന പേര്, ലോഗോ അങ്ങനെ എന്തൊക്കെയുണ്ടോ അതെല്ലാം replace ചെയ്യാന്‍ അവര്‍ തീരുമാനിക്കുന്നു(ക്രിക്കറ്റ് ടീം ഉപയോഗിക്കുന്ന പ്രോട്ടീസ് എന്ന പേരാണ് പുതിയതായി എടുക്കാന്‍ തീരുമാനിക്കുന്നത്). ഇതറിയുന്ന മണ്ടേല നേരിട്ട് കൌണ്‍സിലില്‍ എത്തുകയും ഭൂരിഭാഗം തനിക്കെതിരാകും എന്ന ഉറച്ച ബോദ്ധ്യത്തോടെ തന്നെ ആ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്യുന്നു. “നിങ്ങളാണ് എന്നെ നിങ്ങളുടെ ലീഡര്‍ ആയി തിരഞ്ഞെടുത്തത്, എങ്കില്‍ ഇപ്പോഴെന്നെ നിങ്ങളെ നേരെ വഴിക്ക് ലീഡ് ചെയ്യാന്‍ അനുവദിക്കൂ” എന്നാണ് മണ്ടേല പറയുന്നത്. വെളുത്തവര്‍ഗക്കാരുടെ ടീമിനെ അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു, അവര്‍ നല്‍കിയ മുറിവുകള്‍ അത്രത്തോളം വലുതായിരുന്നു. നൂറിലധികം അംഗങ്ങള്‍ എല്ലാവരും തന്നെ ടീം പിരിച്ചുവിടാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ മണ്ടേലയുടെ തീരുമാനത്തെ അംഗീകരിച്ചവര്‍ 12പേര്‍ മാത്രം ആയിരുന്നു.
.
1994, സ്വന്തം നാട്ടില്‍ നടക്കുന്ന റഗ്ബി ലോകകപ്പിന് ഒരുവര്‍ഷം മാത്രം, ടീമിനെ പുനരുദ്ധരിക്കാന്‍ പ്രസിഡന്റ്‌ നേരിട്ടിറങ്ങുന്നു, സ്വന്തമായി നല്ലൊരു ടീം ഉണ്ടായിട്ടും ജയിക്കാത്തതിനു കാരണം എന്താണെന്നു മനസ്സിലാക്കുന്ന മണ്ടേല അവരെ inspire ചെയ്യുന്നതിന്റെ ഭാഗമായി ടീം ക്യാപ്റ്റനെ സ്വന്തം ഓഫീസിലേക്ക് ക്ഷണിക്കുന്നു. ശേഷം എല്ലാ കളിക്കാരേയും നേരില്‍ കാണുന്നു. ജനങ്ങളുമായി ടീമിനെ കൂടുതല്‍ അടുപ്പിക്കുന്നതിനു വേണ്ടി ഓരോ ചേരികളിലും ഉള്ള ഗ്രൌണ്ടുകളില്‍ സ്പ്രിംഗ്ബോക്സ് ടീം നേരിട്ടെത്തി കുട്ടികള്‍ക്ക് റഗ്ബിയില്‍ പരിശീലനം നല്‍കുന്നു. അങ്ങനെ പലവിധ പരിപാടികളിലൂടെ സൌത്ത് ആഫ്രിക്കയിലെ എല്ലാവിധ ജനങ്ങളുടെയും പിന്തുണ ടീം ഉറപ്പാക്കുന്നു. ടീം അംഗങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ സ്വന്തം ജീവിതം തന്നെയാണ് മണ്ടേല മുന്നില്‍ വച്ച് കൊടുക്കുന്നത്. ഒരവസരത്തില്‍ ടീം ക്യാപ്റ്റന്‍ ചോദിക്കുന്നുണ്ട് “ഒരു ചെറിയ സെല്ലില്‍ മുപ്പത് വര്‍ഷത്തോളം പുറംലോകവുമായി ബന്ധമില്ലാതെ കിടക്കുക, എന്നിട്ട് തന്നെ അവിടെ കൊണ്ടിട്ടവരോട് ക്ഷമിക്കാന്‍ ഉള്ള മനസ്സുമായി പുറത്തിറങ്ങുക, എങ്ങനെ?? ” ജനങ്ങളുടെ പിന്തുണയില്‍ ആത്മവിശ്വാസം വീണ്ടെടുത്ത സ്പ്രിംഗ്ബോക്സ് കളികള്‍ വിജയിക്കാന്‍ തുടങ്ങുന്നതോടെ അവര്‍ക്കുള്ള ജനപിന്തുണ കൂടി വരുന്നു.
.
സ്വന്തം നാട്ടില്‍ ലോകകപ്പ് നടക്കുന്നതുകൊണ്ട് നേരിട്ട് qualify ചെയ്ത ടീം(ആദ്യത്തെ ലോകകപ്പ് ആയിരുന്നു അവരുടെ, മുന്‍പുള്ള ലോകകപ്പുകളില്‍ അവര്‍ കളിച്ചിരുന്നില്ല) മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ട് ഫൈനലില്‍ എത്തുന്നു. ഫൈനലില്‍ അവര്‍ക്ക് നേരിടാനുള്ളത് ലോകത്തിലെ ഏറ്റവും മികച്ച റഗ്ബി ടീമായ newzealand നെയാണ്. ഫൈനല്‍ കാണാന്‍ സ്പ്രിംഗ്ബോക്സ് ജേഴ്സി ധരിച്ചെത്തുന്ന മണ്ടേല ടീമിനോടുള്ള കൂറ് വ്യക്തമായി പ്രഖ്യാപിക്കുന്നു(അത് ലോകത്തോടുള്ള നിലപാട് പ്രഖ്യാപനം കൂടിയാണ്, കാരണം ലോകം എമ്പാടുമുള്ള ഒരു ബില്ല്യണ്‍ ആളുകള്‍ എങ്കിലും ആ കളി ലൈവ് ആയി കാണുന്നുണ്ടായിരുന്നു) തുടര്‍ന്ന് ശക്തമായ മത്സരത്തില്‍ 15-12 എന്ന സ്കോറിന് സൌത്ത് ആഫ്രിക്ക അവരുടെ ആദ്യത്തെ ലോകകിരീടം നേടുന്നു.
.
nb:
1, റാസിസം അതിന്റെ പീക്കില്‍ നില്‍ക്കുന്ന സമയമാതുകൊണ്ട് സിനിമയെ പറ്റി വിശദീകരിക്കുന്നതിനിടയില്‍ എന്തെങ്കിലും റാസിസ്റ്റ് പരാമര്‍ശം കടന്നുകൂടിയാല്‍ അതെന്റെ അഭിപ്രായമായി വ്യഖ്യാനിക്കരുത്.
2, മണ്ടേലയുടെ സെക്യൂരിറ്റി സ്റ്റാഫിന്റെ ഭാഗത്തുനിന്നുമാണ് സിനിമ നമ്മോടു സംസാരിക്കുന്നത്, വിവരണത്തില്‍ അവരെ പൂര്‍ണമായും ഒഴിവാക്കേണ്ടി വന്നതുകൊണ്ട് ആ ഒരു വ്യൂ ആങ്കിളില്‍ മാറ്റം ഉണ്ടാകും.
3, കറുത്ത വര്‍ഗക്കാര്‍, വെളുത്ത വര്‍ഗക്കാര്‍ ഈ വാക്കുകള്‍ കുറെതവണ റിപീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്, വേറെ ചോയ്സ് ഇല്ലായിരുന്നു.
4,വിവരണം സ്പോര്‍ട്സ് ഉം ആയി ചേര്‍ന്ന് പോകേണ്ടതുണ്ട് എന്നതുകൊണ്ടും ഒരുപാടു വലിച്ചു നീട്ടാന്‍ കഴിയില്ല എന്നതുകൊണ്ടും പല പ്രമുഖ സംഭവങ്ങളും വിട്ടുപോയിട്ടുണ്ട്.
5, ഈ സിനിമ കാണുമ്പൊള്‍ ഉണ്ടാകുന്ന ഫീല്‍ ഒന്നുവേറെ തന്നെയാണ്. അതൊരിക്കലും വാക്കുകളില്‍ വിവരിക്കുക സാധ്യമല്ല. (ചക്-ദേ-ഇന്ത്യ കാണുമ്പൊള്‍ ഉള്ള പോലെ)
6, കുറച്ചു നീണ്ടുപോയിട്ടുണ്ട് എന്നറിയാം, ഈ സിനിമക്ക് ഇപ്പോള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാഹചര്യവുമായി അടുത്ത ബന്ധമുണ്ട്( ind-pak cricket). ഈ രണ്ട് രാജ്യങ്ങള്‍ക്ക് ഇടയിലുള്ള ബന്ധങ്ങള്‍ ശക്തമാക്കാന്‍ കഴിയും എന്നിരിക്കേ “ഭൂരിപക്ഷം ആഗ്രഹിക്കുന്നില്ല” എന്ന പിന്തിരിപ്പന്‍ നിലപാടെടുക്കുന്ന authority ആണ് നമ്മുടേത്‌. ഈ ദിവസങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നുണ്ട്, അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
7, തെറ്റുകള്‍ ഉണ്ടാകും, ക്ഷമിക്കുക.

Share.

Comments are closed.