ഒരു മെഡല്‍ നഷ്ടത്തിന്റെ ഓര്‍മ്മയില്‍…

100

August 8, 1984 ലോസ് ആഞ്ചലസിലെ ഒളിമ്പിക് വില്ലേജ് ഉണരുന്നതെയുള്ളൂ..വില്ലേജിനടുത്തുള്ള പ്രാക്ടീസിംഗ് ടാക്കിലൂടെ ആ കൊലുന്നനെയുള്ള ഇരുപതുകാരി ജോഗ്ഗ് ചെയ്യുകയാണ്.. പിടി ഉഷയെന്ന ഇന്ത്യ കണ്ട എക്കാലത്തെയും അത്ലെറ്റായിരുന്നു അത്… കോച്ച് നമ്പ്യാര്‍ താഴെപുല്ലില്‍ ഇരിക്കുന്നുണ്ട്.. നമ്പ്യാര്‍ ഉഷയെ തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്.. ഇന്ന് വൈകീട്ട് ലോസ്അഞ്ചലസ് മെമ്മോറിയല്‍ കൊളോസിയത്തില്‍ നടക്കുന്ന 400മീ ഹര്‍ഡില്‍സ് ഫൈനലില്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പ്രതീക്ഷയാണ് ഈ കുട്ടി. കഴിഞ്ഞ 1980-മോസ്കോ ഒളീമ്പിക്സില്‍ മല്‍സരിച്ച കുട്ടിത്തം വിടാത്ത പതിനാറുകാരിയെ നമ്പ്യാര്‍ ഓര്‍ത്തെടുത്തു.. ജീവിതത്തില്‍ സിന്തറ്റിക് ട്രാക്കില്‍ അന്നേവരെ ഓടാതെ, വിമാനത്തില്‍ അതുവരെ യാത്ര ചെയ്യാതെ, എന്തിനു നല്ലൊരു സ്പൈക്ക് പോലുമില്ലാതെ ഒളീമ്പിക്സില്‍ മല്‍സരിക്കാന്‍ പോയവള്‍..പക്ഷെ ഇന്ന് ഇരുപതില്‍ നില്‍ക്കുമ്പൊ അവള്‍ ലോകത്തിലെ എണ്ണം പറഞ്ഞ അത്ലെറ്റ് ആണെന്ന് പുറം ലോകത്തിനു അറിയില്ലെങ്കിലും നമ്പ്യാര്‍ക്കറിയാം.. ഇന്നത്തെ ഫൈനലിന്റെ സമ്മര്‍ദ്ദം അവള്‍ താങ്ങുമൊ എന്ന കാര്യത്തിലായിരുന്നു കോച്ചിനു സംശയം.. അത്രയും വലിയ ക്രൗഡ് അവള്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ല..ഒരു ലക്ഷം ആര്‍ത്തു വിളിക്കുന്ന കണികള്‍ പോരാത്തതിനു ആതിഥെയരുടെ പ്രതീക്ഷയായി ഒരുവളൂം ഉണ്ട്.
എങ്കിലും കോച്ചും ഇന്ത്യന്‍ ക്യാമ്പും പ്രതീക്ഷയിലാണ്..ഹീറ്റ്സില്‍ രണ്ടാമതും.. സെമിഫൈനലില്‍ ഒന്നാമതുമായാണ് ഉഷ ഫിനിഷ് ചെയ്തിരിക്കുന്നത്..മെഡല്‍ പ്രതിക്ഷിക്കാതിരിക്കാന്‍ ന്യായമില്ല..പിന്നെ മല്‍സര സമയമാവും വരെ ഉഷയുടെ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഇതും വെറുമൊരു മല്‍സരമായി മാത്രം കാണാന്‍ ശ്രമിക്കാന്‍ നമ്പ്യാര്‍ പറഞ്ഞു കൊണ്ടിരുന്നു..
മല്‍സര സമയം വന്നെത്തി..ഒരു ലക്ഷത്തോലം ജനങ്ങള്‍ തിങ്ങി നിറഞ്ഞു ലോസ് ആഞ്ചലസിലെ ഒളിമ്പിക് സ്റ്റേഡിയം..സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ ഉഷയടക്കം എട്ട്പേര്‍ നിരന്നു. രണ്ടാം സെമിയിലെ ഒന്നാം സ്ഥാനക്കാരി എന്നനിലയില്‍ ഉഷ അഞ്ചാം ട്രാക്കിലായിരുന്നു. സെമിയില്‍ ഉഷ പരാജയപ്പെടുത്തിയ അമേരിക്കയുടെ ജൂഡി ബ്രണ്‍ അടക്കം വേറെ മൂന്ന് പേര്‍ കൂടി സ്റ്റാര്‍ട്ടീങ് ബ്ലോക്കിലുണ്ട്.
ഒന്നാം ലൈനില്‍- സ്വീഡന്റെ ആന്‍
രണ്ടാം ലൈനില്‍-റൊമാനിയയുടെ ക്രിസ്റ്റിന
മൂന്നാം ലൈനില്‍- മൊറോക്കൊയുടെ നവാല്‍
നാലം ലൈനില്‍ – ജമിക്കയുടെ സാന്ദ്ര
അഞ്ചാം ലൈനില്‍ – ഇന്ത്യയുടെ ഉഷ
ആറാം ലൈനില്‍- ഓസീസിന്റെ ഡെബി
ഏഴാലൈനില്‍- ഫിന്‍ലണ്ടിന്റെ തൂയിജ
എട്ടാം ലൈനില്‍- അമേരിക്കയുടെ ജൂഡി. ഇങ്ങനെയായിരുന്നു ഫൈനലിലെ സ്റ്റാര്‍ട്ടിങ് ബ്ലോക്കിലെ ലൈനപ്പ്..എല്ലാവരും കുതിപ്പിനു തയ്യാറായി നിരന്നു…റെഡി….സെറ്റ്……. ഠൊ….വെടി മുഴങ്ങി..എല്ലാവരും ഒന്നിച്ചു കുതിച്ചു.. അതാ.. ആറാം ലൈനിലെ ഓസ്സിസുകാരി ഡെബി ട്രാക്കില്‍ വീഴുന്നു.. എല്ലാവരും പത്ത് മീറ്റളോളം മുന്നോട്ട് കുതിച്ചിരുന്നു..റഫറി ‘റീ കാള്‍’ ചെയ്തു(മല്‍സരം നിര്‍ത്തി ആദ്യേ തുടങ്ങനായി എല്ലാവരെയും തിരിച്ചു വിളിക്കുക). മല്‍സരം തുടങ്ങി അത്ലെറ്റ് വീണാല്‍ അതിനു റീ കാള്‍ പതിവില്ല. പക്ഷെ അന്ന് റഫറി എല്ലാരെം തിരിച്ചു വിളിച്ചു.ഫൗള്‍ സ്റ്റാര്‍ട്ട് ആണെങ്കില്‍ തിരിച്ച് വിളിക്കാറുണ്ട്..ഇത് അതല്ല സംഭവിച്ചത്.. നാലഞ്ച് സ്റ്റെപ്പ് വെച്ചതിനു ശേഷം അത്ലെറ്റ് വീണപ്പൊ റഫറി തിരിച്ച് വിളിക്കയാണുണ്ടായത്… ഉഷയ്ക്ക് നല്ല സ്റ്റാര്‍ട്ടായിരുന്നു ലഭിച്ചിരുന്നത്..ആ കുതിപ്പില്‍ പോയിരുന്നുവെങ്കില്‍ തനിക്ക് മെഡല്‍ ലഭിച്ചേനെ എന്ന് ഉഷ പിന്നീട്ട് പറഞ്ഞിട്ടുണ്ട്.. രണ്ടാമതും എല്ലാവരും സ്റ്റാര്‍ട്ടിംങ് ബ്ലോക്കിലേക്ക്.മല്‍സരം ആവര്‍ത്തിച്ചത് ഉഷയില്‍ അത്യധികം ടെന്‍ഷന്‍ ഉണ്ടാക്കി..സ്റ്റാര്‍ട്ടില്‍ങ് ബ്ലോക്കില്‍ നില്‍ക്കുമ്പൊ തന്റെ കൈ വിറച്ചിരുന്നതായി ഉഷ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്..മാത്രമല്ല വെറും ഒരു മിനുട്ട് സമയമേ രണ്ടാമതും മല്‍സരം ആരംഭിക്കുന്നതിനിടയില്‍ അത്ലെറ്റുകള്‍ക്ക് ലഭിച്ചിരുന്നുള്ളൂ.. (ഇന്ന് മല്‍സരം റീ കാള്‍ ചെയ്താല്‍ വിണ്ടും തുടങ്ങുന്നതിനിടയില്‍ മൂന്ന് മിനുട്ട് അനുവദിക്കാറുണ്ട്). ഇത്തരം സിറ്റുവേഷന്‍സ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാന്‍ ഉഷയ്ക്കൊ ഇന്ത്യന്‍ സംഘത്തിനൊ മെന്റല്‍ ട്രെയിനര്‍ ഉണ്ടായിരുന്നില്ല.. വീണ്ടും മല്‍സരം തുടങ്ങി. എല്ലാവരും ഒപ്പത്തിനൊപ്പം കുതിച്ചു.. അവസാന നൂറ് മീറ്റര്‍ ശരിക്കും സ്പ്രിന്റ് തന്നെ…പതിനായിരങ്ങളൂടെ ആര്‍പ്പുവിളികളുയരവെ മൂന്നാം ട്രാക്കിലോടിയ നവാല്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ച്യ്തു.. എട്ടാം ട്രാക്കിലെ ഉഷ സെമിയില്‍ പരാജയപ്പെടുത്തിയ അമേരിക്കയുടെ ജൂഡിതിനു വെള്ളി.. മൂന്നാം സ്ഥാനത്തിനു വേണ്ടി മൂന്ന് പേര്‍..ഒന്നാം ലൈനിലെ- സ്വീഡന്റെ ആന്‍,രണ്ടാം ലൈനിലെ-റൊമാനിയയുടെ ക്രിസ്റ്റിന,അഞ്ചാം ലൈനിലെ – ഇന്ത്യയുടെ ഉഷ ഇവര്‍ ഒന്നിച്ച് ഫിനിഷ് ചെയ്തു.. എങ്കിലും ഒറ്റ നോട്ടത്തില്‍ ഉഷയാണ് മൂന്നാമതെന്ന് തോന്നി.. പക്ഷെ ഇത്തരം അവസരങ്ങളില്‍ ഫിനിഷ് ചെയ്യുമ്പൊള്‍ അത്ലെലെറ്റ് തന്റെ തല മുന്നോട്ട് നീട്ടി പിടിക്കണമെന്ന തന്ത്രം അല്ലെങ്കില്‍ ഫിനിഷ് ചെയ്യുന്ന ആ മൊമെന്റില്‍ തല കൊണ്ട് ഒരു കുതിപ്പ് നടത്തി ആയിരിക്കണം ഫിനിഷ് ലൈന്‍ കടക്കേണ്ടത് എന്ന കാര്യം ഉഷയ്ക്ക് അറിയില്ലായിരുന്നു.അന്താരാഷ്ട്ര മല്‍സരപരിചയ കുറവ് വിനയായി..
അവസാനം അനിവാര്യമായ ഫോട്ടോ ഫിനിഷിലൂടെ റൊമാനിയയുടേ ക്രിസ്റ്റിനയ്ക്ക് വെങ്കല മെഡല്‍..ഇന്ത്യന്‍ ക്യാമ്പ് മൂകമായി.. മില്‍ഖ സിങ്ങിനു ശേഷം ഫോട്ടോ ഫിനിഷിലൂടേ വീണ്ടും അത്ലെറ്റിക്സില്‍ മെഡല്‍ നഷ്ടം.. ഇന്നും അത്ലെറ്റിക്സില്‍ ഒരു ഒളിമ്പിക്ക് മെഡല്‍ എന്ന സ്വപ്നം വെറും സ്വപ്നമായി അവശേഷിക്കുന്നു.ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യൻ ഗ്രാൻഡ് പ്രീ മീറ്റുകളിലേക്കാണ്. വിവിധ യൂറോപ്യൻ മീറ്റുകളിലായി നാലു വെള്ളിയും അഞ്ച് വെങ്കലവും ഉഷയുടെ സമ്പാദ്യത്തിലുണ്ട് .ജക്കാർത്തയിൽ 1985 ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമെഡലും ഒരു ബ്രോൺസ് മെഡലും നേടി. 1986 ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേടി.1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല..അടുത്ത ഒളിമ്പിക്സില്‍ പരികിന്റെ പിടിയിലായിരുന്ന ഉഷയെ ഓടിച്ചതും, ഉഷ ഓടിയതും ഒട്ടേറെ വിവാദങ്ങളുണ്ടാക്കി. ലോസ്ആഞ്ചലസിലെ ആ മെഡല്‍ നഷ്ടത്തിനു ഈ ആഗസ്ത്-8 വരുമ്പൊള്‍ 26വര്‍ഷമാവും പ്രായം.. ഇന്നും ഒരു വേദനയായി എല്ലാ കായികപ്രേമികളൂടെയും മനസില്‍ ആ സംഭവം അവശേഷിക്കുന്നു.. ഈ ഒളിമ്പിക്സിലും അത്ലെറ്റിക്സില്‍ മെഡല്‍ പ്രതീക്ഷയൊന്നുമില്ല..ആരെങ്കിലും സെമിയിലൊ ഫൈനലിലൊ എത്തിയാല്‍ അത് തന്നെ വലിയ കാര്യം..ഉഷയ്ക്ക് മുന്‍പൊ ഉഷയ്ക്ക് ശേഷമൊ അത്ര പൊട്ടന്‍ഷ്യല്‍ ഉള്ള അത്ലെറ്റ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അല്ലെങ്കില്‍ നമുക്ക് കണ്ടെത്തി വളര്‍ത്തി കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല എന്നത് ദുഖകരമായ വസ്തുതയാണ്.വീണ്ടും ഒളിമ്പിക്സ് അടുത്തു..പലരെയും തട്ടികൂട്ടി പല പല മീറ്റുകളിലേക്ക് അയച്ചു.. എന്ത് കാര്യം.. ദീര്‍ഘകാല പദ്ധതികളിലൂടെ മുന്നോട്ട് പോയാലല്ലാതെ അത്ലെറ്റിക്സില്‍ ഇന്ത്യന്‍ പതാക ഒളിമ്പിക് സ്റ്റേഡിയത്തിലുയരുമെന്ന് കരുതുക വയ്യ..

Share.

Comments are closed.