ഗ്ളാമറിറും കളി മികവും ഒന്നിച്ചു കൂടിയ ആ അതുല്യ പ്രതിഭ കുതിര വാലൻ മുടിയുമായി പെനാൽറ്റി ബോക്സിനു മുന്നിൽ തലയും താഴ്ത്തി കണ്ണീർ വാർത്തു നിന്നു.

0

1998 ലോകകപ്പിലെ ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തിൽ ഇറ്റലിയും ചിലിയും തമ്മിൽ ഏറ്റുമുട്ടുന്നു തുടക്കത്തിൽ തന്നെ ക്രിസ്ത്യൻ വിയേരിയുടെ ഗോളിൽ മുന്നിലെത്തിയ ഇറ്റലിയെ സൂപ്പർ താരം മാഴ്‌സലോ സാലസ് 3 മിനുട്ടുകൾക്കിടെ നേടിയ 2 ഗോളുകൾക്ക് ചിലി പിന്നിലാക്കുന്നു . തലതാഴ്ത്തി ഇറ്റാലിയൻ താരങ്ങൾ . ക്യാമറ കണ്ണുകൾ അയാളിൽ പതിഞ്ഞു റോബർട്ടോ ബാജിയോ ..!!തല താഴ്ത്തി സുവർണ കാലത്തിൽനിന്നും പതിയെ വിസ്മത്രിയിലേക്കു മുങ്ങിക്കുണ്ടിരിക്കുന്ന വാടിയ മുഖവുമായി നിരാശനായി നടന്നകലുന്ന ആ 31 കാരൻ .. കളിയുടെ 84 ആം മിനുട്ടിൽ ഹൃദയസ്പർശമായ ആ രംഗം നടന്നത് ബാജിയോടെ ഷോട്ട് ചിലിയൻ താരത്തിന്റെ കയ്യിൽ തട്ടുമ്പോൾ റഫറിയുടെ കൈ പെനാൽറ്റി സ്പോട്ടിലേക്കു . ഒരു നിമിഷം അയാൾ നിശ്ചലനായി പോയി . അല്ല 4 വർഷം മുൻപത്തെ ഓർമകൾ അയാളെ നിശ്ചലമാക്കി . കാലുകൾ തളരുന്നതുപോലെ തോന്നി അയാൾക്ക് .പെനാൽറ്റി ബോക്സിൽ കാൽമുട്ടിൽ കയ്യും കൊടുത്തു തലതാഴ്ത്തി അയാൾ കുറച്ചു നേരം നിന്ന് പോയി അയാൾ . അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ആ പെനാൽട്ടി ബോക്സിൽ വീണു .ആശ്വസിപ്പിക്കാനായി എത്തുന്ന എൻട്രിക്കോ ചീസിയെയെ അയാളെ സ്വസ്ഥമായി വിടാൻ വേണ്ടി പിടിച്ചു മാറ്റുന്ന സഹ താരം ഡിനോ ബാജിയോ . കാണികൾ ആകാംഷയോടെ നോക്കിനിൽക്കുമ്പോൾ പന്തും എടുത്തു അയാൾ പെനാൽട്ടി സ്പോട്ടിലേക്ക് നടന്നു പെനാൽറ്റിക്കായി നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ട് റഫറിയുടെ വിസിലിനു കാതോർത്തു നിൽക്കുമ്പോൾ തന്റെ മാനസികമായി തകർക്കാൻ വേണ്ടി താൻ മറക്കാൻ ആഗ്രഹിക്കുന്ന എന്നാൽ ഒരിക്കലും മറക്കാൻ കഴിയാത്ത ആ സംഭവം പിന്നിൽ നിന്നും വിളിച്ചു പറയുന്ന ചിലിയൻ താരങ്ങൾ .റഫറിയുടെ വിസിലിനൊപ്പം ഇടറിയ മുഖവുമായി കുതിച്ച അയാളുടെ വലങ്കാലൻ ഗ്രൗണ്ട് ഷോട്ട് ഗോൾകീപ്പറെ കീഴ്‌പ്പെടുത്തി പോസ്റ്റിന്റെ വലതുമൂല ചുംബിക്കുന്നത് ഫുട്ബാൾ ലോകം നിറ കണ്ണുകളോടെയാണ് കണ്ടുനിന്നത് . വലിയ ആഹ്ലാദ പ്രകടനങ്ങൾ ഒന്നും നടത്താതെ അയാൾ ടച് ലൈനിലേക്ക് കുതിക്കുമ്പോഴും അയാളുടെ മനസ്സിനെ 4 വർഷം മുൻപത്തെ ആ പെനാൽറ്റി വേട്ടയാടുന്നെണ്ടെന്നു ആ മുഖത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും വലിയ ദുരന്തങ്ങളിൽ ഒന്നിൽ ഹീറോയിൽ വില്ലനാവാൻ വിധിക്കപ്പെട്ട ആ ദിവസം .. അതേ നാല് വർഷങ്ങൾ മുൻപുള്ള ഇതുപോലൊരു ദിവസം

കൃത്യം 4 വർഷം മുൻപ് കാലിഫോർണിയയിലെ റോസ്സബൗൾ സ്‌റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ 1 ലക്ഷത്തിനു അടുത്ത് വരുന്ന കാണികൾ ഇറ്റലിയുടെ 5 ആം കിക്കിനായി പെനാൽട്ടി സ്പോട്ടിലേക്ക് നടന്നടുക്കുന്ന ആ നീളൻ മുടിക്കാരൻ 10 ആം നമ്പറുകാരനെ ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു . മുന്നിൽ തൊട്ടുമുമ്പത്തെ കിക്ക് തടഞ്ഞ ബ്രസീലിന്റെ ശക്തനായ ഗോൾകീപ്പർ ക്‌ളോഡിയോ ടാഫറെൽ . കമന്ററി ബോക്സിൽ ശാക്ഷാൽ പെലെയടക്കം ശ്വാസമടക്കി പിടിച്ചുനിൽക്കുന്നു . തന്റെ വിശ്വസ്തനായ കളിക്കാരനെ അവസാന കിക്കേൽപ്പിച്ച തന്ത്രക്ജനായ ഇറ്റാലിയൻ കോച് അരിഗോ സാക്കി സൈഡ് ലൈനിൽ.പ്രാർത്ഥനയുമായി ടീമംഗങ്ങളും ഇറ്റാലിയൻ കാണികളും .തങ്ങളുടെ പ്രിയ താരം ആ കിക്ക് പാഴാക്കില്ലന്ന് അവർക്കറിയാമായിരുന്നു .പെനാൽറ്റി സ്പോട്ടിൽ പന്ത് കൃത്യമായി വെച് റഫറിയുടെ വിസിലിനായി കാതോർത്തു നിൽക്കുമ്പോൾ അയാൾക്കറിയാമായിരുന്നു ഈ കിക്ക് തന്റെ ടീമിന് ജീവവായുവാണെന്നന്നതും അതിന്റെ വിലയും .റഫറിയുടെ വിസിലിനൊപ്പം ചെറിയ റണ്ണപ്പുമായി ഓടിയടുത്ത അയാൾ ടാഫറെലിനെ ഇടത്തു വശത്തേക്ക് വീഴ്ത്തി പോസ്റ്റിന്റെ വലതു മൂലയെ ലക്ഷ്യമാക്കിയ ഷോട്ട് പക്ഷേ പോസ്റ്റിന് മുകളിലൂടെ പറന്നു പോവുമ്പോൾ അന്നവിടെ തടിച്ചുകൂടിയ 94000 ത്തോളം കാണികൾ മാത്രമല്ല ഫുട്ബാൾ ലോകം ഒന്നടങ്കം അവിശ്വസനീയതയോടെ ആ രംഗം നോക്കികാണുമ്പോൾ ബ്രസീൽ ടീമംഗങ്ങളും കാണികളും വിജയാവേശത്തിൽ ആനന്ദ നൃത്തം വെക്കുമ്പോൾ പെനാൽട്ടി സ്പോട്ടിൽ കുനിഞ്ഞ ശിരസ്സുമായി കണ്ണീർ വാർത്തു നിന്ന റോബർട്ടോ ബാജിയോ എന്ന ആ നീളൻ മുടിക്കാരനെ ഫുട്ബാൾ ആരാധകർ ഒരിക്കലും മറക്കില്ല .ലോക ഫുട്ബാളിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് . തന്റെ ടീമിനെ ഫൈനൽ വരെ ഒറ്റക്ക് ചുമലിലേറ്റി ഹീറോ ആയിരുന്ന സെമിയിൽ പറ്റിയ പരിക്കിനെ അവഗണിച്ചു വേദന സംഹാരികൾ കുത്തിവെച്ചു ഫൈനലിൽ 120 മിനുട്ടുകൾ ഏതാണ്ട് ഒറ്റക്ക് ബ്രസീലിയൻ പ്രധിരോധനിരയെ വെല്ലുവിളിച്ച അയാൾ ആ നിമിഷം ദുരന്ത നായകനായി . ഒരു പക്ഷേ ആ കിക്ക് അയാൾ ഗോളാക്കിയാലും ഇറ്റലി വിജയിക്കുമായിരുന്നില്ല കാരണം ബ്രസീലിന് ഒരു കിക്ക് കൂടി ബാക്കിയുണ്ടായിരുന്നു . അയാൾ മാത്രമല്ല അന്ന് പെനാൽറ്റി കളഞ്ഞത് ആദ്യകിക്ക് ബറേസിയും 4 ആം കിക്ക് മസ്സാറോയും കളഞ്ഞിരുന്നു പക്ഷേ അയാൾ മാത്രം ദുരന്ത നായകനാകാനായിരുന്നു വിധി .പിൽക്കാലത്തു ഒരു അഭിമുഖത്തിൽ വേദനയോടെ പറഞ്ഞ വാക്കുകൾ “ചെറുപ്പം മുതലേ ലോകകപ്പ് ഫൈനൽ കളിക്കുന്നത് സ്വപ്നം കണ്ടിരുന്നതാണ് ഞാൻ പക്ഷേ അത് ഇങ്ങനെ അവസാനിക്കുമെന്ന് ഒരിക്കലും കരുതിയില്ല ”

റോബർട്ടോ ബാജിയോ 90 കളുടെ തുടക്കത്തിൽ മികച്ച കളിഴകിനൊപ്പം പ്രസിദ്ധമായ തന്റെ കുതിരവാലൻ നീളൻ മുടിയും വെള്ളാരം കണ്ണുകളുമായി ആരാധക ഹൃദയം കവർന്ന സുന്ദരനായ ഇറ്റലിക്കാരൻ. പ്രശസ്ത പോപ്പ് ഗായിക മഡോണ പോലും വീണുപോയ സൗന്ദര്യത്തിനുടമ . 1985 ൽ ഫിയറോന്റീനയിൽ എത്തിയതോടെയാണ് ബാജിയോയുടെ പ്രതിഭ ഫുട്ബാൾ ലോകം അറിയുന്നത് 1988 ൽ തന്റെ 21 ആം വയസ്സിൽ നെതർലാൻഡിനെതിരെ ഗോളവസരം ഒരുക്കിക്കൊടുത്തു ഇറ്റാലിയൻ ദേശീയ ടീമിൽ അരങ്ങേറിയ ബാജിയോ 1990ൽ അന്നത്തെ ലോക റെക്കോർഡ് തുകക്ക് ജുവന്റസിൽ എത്തിയതോടെയാണ് ബാജിയോടെ സുവർണ കാലഘട്ടം തുടങ്ങുന്നത് .

1990 ൽ സ്വന്തം നാട്ടിൽ അരങ്ങേറിയ ലോകകപ്പിൽ പല കളികളിലും വിയാലിയുടെ പകരക്കാരനായി ആണ് കളത്തിലിറങ്ങിയെതെങ്കിലും കിട്ടിയ അവസരങ്ങളിൽ തകർത്തു കളിച്ചു ആ ലോകകപ്പിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച കളിക്കാരിൽ ഒരാളായിരുന്നു ആ ഇറ്റാലിയൻ ഗോൾഡൻ ബോയ് . ആദ്യ റൗണ്ടിലെ അവസാനമത്സരത്തിൽ ചെക്കോസ്ളാവ്യക്കെതിരെ മൈതാന മധ്യത്തിൽ നിന്നും ഒറ്റക്ക് പന്തുമായി കുതിച്ചു തന്നെ തടയാൻ വന്ന ഓരോ ചെക്കോസ്ളാവ്യൻ താരങ്ങളെയും വേഗതയും ട്രിബ്ലിങ് മികവും കൊണ്ട് മറികടന്നു ഗോൾകീപ്പറെ പൂർണമായും പരാജയപ്പെടുത്തി എതിർ ദിശയിലേക്ക് വീഴ്ത്തി ഗ്രൗണ്ട് ഷോട്ടിലൂടെ പോസ്റ്റിന്റെ ഒരു മൂലയിലേക്ക് പായിക്കുമ്പോൾ ഐ ടി വി കമേന്റർ അലൻ പാരി “”Baggio. Oh yes, oh yes…oh yes! What a goal by Baggio! That’s the goal they’ve all been waiting for!” എന്ന് ആർത്തലാക്കുമ്പോൾ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ പതിനായിരങ്ങൾ ഇളകി മറിയുകയായിരുന്നു. ആ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ട ആ ഗോൾ പിൽകാലത്ത് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളുകളിൽ 7 ആം സ്ഥാനത്തും ഉണ്ടായിരുന്നു ആ ഗോൾ . ആ ലോകകപ്പിൽ രണ്ടു ഗോളുകൾക്കൊപ്പം തകർത്തു കളിച്ച ബാജിയോ സെമിയിൽ അർജന്റീനയോടു ഷൊട്ടൗട്ടിൽ തോറ്റു ഇറ്റലി പുറത്തായെങ്കിലും കളി മികവിനൊപ്പം തന്റെ ഹെയർ സ്റ്റൈലും ഗ്ലാമറും കൊണ്ട് ജോർജ് ബെസ്റ്റിനു ശേഷം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു അയാൾ

ജുവന്റസിനും ഇറ്റലിക്കും വേണ്ടി ഗോളുകൾ അടിച്ചും അടിപ്പിച്ചും മിന്നുന്ന പ്രകടത്തോടെ 1993 ലോക ഫുട്ബാളർ പദവിയും നേടിക്കൊണ്ട് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ബാജിയോ അമേരിക്ക ആദ്യമായി ആതിഥേയത്വം വഹിച്ച 1994 ലോകകപ്പിന് എത്തുന്നത് , 4 വർഷം മുൻപ് സ്വന്തം നാട്ടിൽ അർജന്റീനയോട് സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പൊലിഞ്ഞുപോയ ലോകകപ്പ് സ്വപ്നം വീണ്ടെടുക്കാൻ 90 കളിൽ മിലാനെ കരുത്തുറ്റ ടീമാക്കി മാറ്റിയ അരിഗോസാക്കി എന്ന സൂപ്പർ മാനേജർക്കൊപ്പം പഗ്ളിയുക്ക എന്ന ഗോൾകീപ്പറും പോളോ മാൾഡീനിയും ഫ്രാങ്കോ ബറേസിയും നയിക്കുന്ന കരുത്തുറ്റ പ്രധിരോധനിരയുണ്ടായിരുന്നെങ്കിലും മുൻ നിരയിൽ കോച്ചിന്റെ മുഴുവൻ പ്രതീക്ഷയും കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമിന്റെ 10 ആം നമ്പർ സൂപ്പർ താരം ബാജിയോയിൽ ആയിരുന്നു സെമിയിലെ 2 ഗോളുകൾ അടക്കം 5 ഗോളുകളുമായി അയാൾ തന്നനിലർപ്പിച്ച പ്രതീക്ഷ കാത്തുകൊണ്ട് ഫൈനലിലേക്ക് കുതിക്കുമ്പോൾ എതിരാളികൾ ബ്രസീൽ .!! കരുത്തുറ്റ ടീമായിരുന്നു കാനറികൾ ഏതു പ്രതിരോധവും തകർത്തെറിയാൻ കഴിവുള്ള ബെബറ്റോ റൊമാരിയോ സഖ്യം കരിയറിലെ ഏറ്റവും മികച്ച ഫോമിൽ .സെമിയിലെ പരിക്കുമായി ബാജിയോ കളത്തിലിറങ്ങി , തുടർച്ചയായ ബ്രസീലിയൻ ആക്രമണങ്ങൾ കരുത്തുറ്റ ഇറ്റാലിയൻ പ്രതിരോധത്തിലും ഗോൾകീപ്പർക്കു മുന്നിലും അവസാനിക്കുന്നു നിശ്ചിത സമയം കഴിഞ്ഞു കളി എക്സ്ട്രാ ടൈമിൽ . ഗോളിനായി ആഞ്ഞടിക്കുന്ന ബ്രസീൽ പരിക്ക് പറ്റിയിട്ടും മതിലുപോലെ ബറേസി ഒപ്പം മാൾഡീനിയും . അധിക സമയത് മൈതാന മധ്യത്തിൽ നിന്നും കിട്ടിയ പന്തിൽ ബാജിയോയുടെ തകർപ്പൻ ലോങ്ങ് റേഞ്ചർ ടഫറെൽ തട്ടിയകറ്റി. പിന്നീട് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്കും ദുരന്തമായി മാറിയ ആ തോൽവിയും ..

ആ ലോകകപ്പ് ഫൈനലിന് ശേഷം പിന്നോടൊരിക്കലും യഥാർത്ഥ ബാജിയോയെ ഫുട്ബാൾ ലോകം കണ്ടിട്ടില്ല , ആ ഷോക്കിൽനിന്നും പൂർണമായും അയാൾ പിന്നീടൊരിക്കലും പൂർണമായും മുക്തനായില്ല . ഇടയ്ക്കിടെ വന്ന പരിക്കുകളും മാനേജർമാരുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും അയാളെ പലപ്പോഴും ദേശീയ ടീമിൽ നിന്നും പുറത്താക്കി , പക്ഷേ 1998 ലോകകപ്പിന് തൊട്ടുമുൻപ് അയാൾ വീണ്ടും ടീമിലെത്തി മാനേജർ സെസാർ മാൾഡീനി ബാജിയോയുടെ പ്രതിഭയിൽ വിശ്വാസം അർപ്പിച്ചപ്പോൾ 98 ലോകകപ്പ് ടീമിലും ഉൾപ്പെട്ടു . 98 ൽ ഇറ്റലിക്ക് നല്ല വേറെയും മികച്ച സ്‌ട്രൈക്കർമാരുണ്ടായിരുന്നു അലസാന്ദ്രോ ഡെൽ പിയറോയും ക്രിസ്ത്യൻ വിയെറിയും ,ഫിലിപ്പോ ഇൻസാഗിയും . ആദ്യ മത്സരിലെ ഗോളടക്കം ടൂർണമെന്റിൽ 2 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ബാജിയോ 3 ലോകകപ്പുകളിൽനിന്നായി 9 ഗോളുകൾ നേടിക്കൊണ്ട് പോളോ റോസിയുടെ ഇറ്റാലിയൻ റെക്കോർഡിനൊപ്പം എത്തി. ക്വർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരെ പകരക്കാരനായി വന്നു മികച്ച കളി പുറത്തെടുത്ത ബാജിയോ ഷൊട്ടൗട്ടിൽ വല കുലുക്കിയിട്ടും വീണ്ടും തന്റെ ടീം ഷൂട്ടൗട്ടിൽ തോറ്റു പുറത്താവുന്നത് കാണാനായിരുന്നു വിധി ..!!!

ആ ലോകകപ്പിന് ശേഷം അയാളുടെ പതനം കുറെ കൂടി വേഗത്തിലായി, പരിക്കും മോശം ഫോമും,പ്രായവും ബാജിയോയെ 2000 യൂറോ ,2002 ലോകകപ്പ് ടീമുകളിൽ നിന്നും പുറം തള്ളി . 2002 ലോകകപ്പിൽ തന്നെ ടീമിൽ ഉൾപെടുത്താൻ വേണ്ടി കോച് ട്രാപ്പാട്ടോണിയോട് കത്ത് വഴി അപേക്ഷിച്ചിട്ടും അയാൾ കനിഞ്ഞില്ല .ഒടുവിൽ 2004 സ്പെയിനിനെതിരെ ബാജിയോക്ക് വിടവാങ്ങാൻ അവസരമൊരുക്കി . തന്റെ പ്രിയ 10 നമ്പർ ജേഴ്സിയിൽ ഇറങ്ങിയ അയാൾ അവസാന മത്സരത്തിലും ഇറ്റലിയുടെ സമനില ഗോളിന് വഴിയൊരുക്കി അയാൾ വിട പറഞ്ഞു

ക്ലബ് ഫുട്ബാളിൽ ഇറ്റാലിയൻ വമ്പന്മാരായ ജുവന്റസ്‌ ,മിലാൻ ടീമുകൾ ,ഫിയോറിന്റിന ടീമുകളിൽ കളിച്ച ബാജിയോടെ സുവർണ കാലഘട്ടം 1990 മുതൽ 95 വരെ ജുവന്റസിൽ ആയിരുന്നു , ഗോളുകൾ അടിച്ചും അടിപ്പിച്ചും മിന്നി തിളങ്ങിയ കാലം

ഒരു പെനാൽറ്റിയുടെ പേരിൽ മാത്രം വാർത്തകളിൽ ഇടം നേടിയ ഒരു കളിക്കാനായിരുന്നില്ല ബാജിയോ . അത് അയാളുടെ കളി കണ്ടവർക്ക്‌ അറിയാമായിരുന്നു .കാരിയറിലുടെനീളം സ്‌ട്രൈക്കറായും നമ്പർ 10 റോളിലും ഗോളടിച്ചും അടിപ്പിച്ചും കളിച്ച ബാജിയോ മികച്ച ലോകം കണ്ട ഏറ്റവും മികച്ച ട്രിബ്ലർമാരിൽ ഒരാളാണ് ഇരുകാലും കൊണ്ടും ഷോട്ടുകൾ ഉതിർക്കാനും പ്രതേക കഴിവുണ്ടായിരുന്നു ബാജിയോയുടെ വേഗവും ടെക്ക്നിക്കും പാസ്സിങ്ങും വിഷനുമൊക്കെ അപാരമായിരുന്നു , സുന്ദരമായ ഫ്രീകിക്ക് ഗോളുകൾ നേടുന്നതിനൊപ്പം മികച്ച പെനാൽറ്റി കിക്ക് വിദഗ്ദ്ധൻ കൂടിയായിരുന്നു അയാൾ , ആൻഡ്രിയ പിർലോയുടെയും ഡെൽ പിയറോയെയും മികച്ച ഫ്രീകിക്ക് ടൈക്കേഴ്സ് ആക്കിയത് ബാജിയോ ആയിരുന്നു

എന്തായാലും 12 വർഷങ്ങൾക്ക് ശേഷം 2006 ൽ ഇറ്റലി ലോക കിരീടം ഷൂട്ടൗട്ടിലൂടെ മുത്തമിടുമ്പോൾ ഒരു പക്ഷേ അയാളാവും കൂടുതൽ സന്തോഷിച്ചിരിക്കുക പഴയ ഓർമ്മകൾ വിടാതെ വേട്ടയാടിയ അയാൾ പിൽകാലത് കടുത്ത ബുദ്ധമത വിശ്വസിയായി മാറി .

ഗ്ളാമറിറും കളി മികവും ഒന്നിച്ചു കൂടിയ ആ അതുല്യ പ്രതിഭ കുതിര വാലൻ മുടിയുമായി പെനാൽറ്റി ബോക്സിനു മുന്നിൽ തലയും താഴ്ത്തി കണ്ണീർ വാർത്തു നിൽക്കുന്ന
ആ ചിത്രം ഇന്നും ലോക ഫുട്ബാളിലെ ഒരു വേദനയായ ഓർമയാണ് .

Share.

Comments are closed.