ദി അണ്‍സങ്ങ് ഹീറോസ് – Ji Sung park

138

അണ്ടര്‍റേറ്റഡ് എന്ന് പറഞ്ഞാല്‍ എന്‍റെ മനസ്സില്‍ ആദ്യമായി എത്തുന്ന പേര് വെച്ച് തുടങ്ങുന്നു. Ji sung park. എന്‍റെ ഒരു റോള്‍ മോഡല്‍. 175 CM ഉയരമുള്ള,യുണൈറ്റഡ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന 3 ലങ്ങ്ഡ് പാര്‍ക്ക്.

സൗത്ത് കൊറിയയില്‍ ജനനം. ജപ്പാനീസ് ലീഗിലെ കൊയൊട്ടൊ പര്‍പ്പിള്‍ സാംഗ ക്ലബ്ബില്‍ ആയിരുന്നു പിച്ചവെപ്പ്. ആദ്യ സീസണില്‍ തന്നെ തന്‍റെ ക്ലബ്ബിനെ ഫസ്റ്റ് ഡിവഷനില്‍ എത്തിച്ചു. 2002 ലോകകപ്പില്‍ എല്ലാവരേയും ഞെട്ടിച്ച സെലെക്ഷനായിരുന്നു പാര്‍ക്ക്. വെറും 20 മിനിറ്റ് കളി കണ്ടാണ് അന്നത്തെ സ്കൗട്ട്സ് പാര്‍ക്കിനെ ടീമിലെടുത്തത്. അന്നത്തെ ഫിഗോയുടെ പോര്‍ച്ചുഗലിനെ കൊറിയ തോല്‍പ്പിച്ചത് ഈ കൊച്ചുപയ്യന്‍റെ വോളിയിലാണ്.

ലോകകപ്പ് കഴിഞ്ഞതും ഹിഡിങ്ക്,2002 കൊറിയ നാഷനല്‍ ടീം കോച്ച്,പി.എസ്.വിയിലേക്ക് ചേക്കേറി. അദ്ദേഹം പാര്‍ക്കിനെ ഹോളണ്ടിലെത്തീച്ചു. ആദ്യം ഉഴറിയെങ്കിലും പിന്നീട് PSVയുടെ നെടുംതൂണായി മാറി പാര്‍ക്ക്. അയാളുടെ മികവിന് കിട്ടിയ സമ്മാനം UEFA Best forward നോമിനേഷന്‍ ആയിരുന്നു. കൂടെ നോമിനേഷനില്‍ ഉള്ളവരെ നോക്കിയിലറിയാം അതിന്‍റെ വില. Schevchenko,Adriano,Etoo,Ronaldinho എന്നിവരായിരുന്നു അത്. പി.എസ്.വി ഫാന്‍സ് അദ്ദേഹത്തിന് വേണ്ടി ഒരു പാട്ടും ഊണ്ടാക്കിയിട്ടുണ്ട്.

ജൂലൈ 2005. സര്‍ അലെക്സ് ഫെര്‍ഗൂസന്‍റെ കണ്ണ് ഈ കൊറിയക്കാരനില്‍ എത്തി.

ഒാര്‍മ്മയില്‍ തങ്ങി നിക്കുന്ന ചില കളികള്‍ ഉണ്ട്. ഫെര്‍ഗി എന്ന മഹാരഥന്‍ ടാക്റ്റിക്കല്‍ ബ്രില്ല്യന്‍സ് കൊണ്ട് ജയിച്ച കളികള്‍. കൂടുതലും ബിഗ് മാച്ചസ്സില്‍ മാത്രം അദ്ദേഹം ഉപയോഗിച്ചിരുന്ന Three lunged park എന്ന ആരും കാണാതെ അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്ന ഹീറോയുടെ കയ്യൊപ്പുള്ള കളികള്‍.

2007-08 സീസണ്‍.ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍. യൂണൈറ്റഡിന് എതിരാളികള്‍ റൈക്കാഡിന്‍റെ ബാഴ്സ. ആദ്യ പാതം 0-0. രണ്ടാം പാതത്തില്‍ 1-0 വിജയിച്ച യുണൈറ്റഡ് ഫൈനലില്‍ കയറിയപ്പോള്‍ എല്ലാവരും സ്കോള്‍സിന്‍റെ ഗോള്‍ കൊട്ടിപ്പാടി.കൂടെ നിന്ന് 90 മിനിറ്റ് ചങ്ക് പറിച്ച് കളിച്ച പാര്‍ക്ക് അന്ന് നിഴലായി മാറി. സാവി,ഡെക്കൊ,ഇനിയെസ്റ്റ യായാ ടൂറെ എന്നിവരെ നിഷ്പ്രഭരാക്കുകയും,മുന്നോട്ട് ക്രത്യമായി പാസ്സ് എത്തിച്ചും പാര്‍ക്ക് കളം വാണു. പാര്‍ക്ക് എത്രത്തോളം ബുദ്ധിമാനാണെന്ന് മനസ്സിലാക്കിത്തന്ന കളി ആയിരുന്നു അത്. അറ്റാക്കിലും ഡിഫന്‍സിലും ഒരു പോലെ മികച്ച് നിന്നു അന്ന് ഈ അണ്‍സങ്ങ് ഏഷ്യന്‍.

ഫാസ്റ്റ് ഫോര്‍വേഡ്. 2010 ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍.റൊണാള്‍ഡീന്യൊ,പിര്‍ലോ,ബെക്കാം,സീഡോര്‍ഫ്,തിയാഗോ സില്‍വ എന്നിവരുടെ എ.സി.മിലാന്‍ ആണപ്പുറം. ഒരുപക്ഷെ പിര്‍ലോ ഏറ്റവും മോശമായി കളിച്ച കളി. കാരണം?? യെസ്,ഷാഡോ മാര്‍ക്കിങ്ങിന്‍റെ എറ്റവും മൂര്‍ച്ച ഏറിയ ഭാവം പുറത്തെടുത്ത പാര്‍ക്ക് തന്നെ.4-0ത്തിന് അന്ന് യുണൈറ്റഡ് മിലാനെ തകര്‍ത്തതിന് പിന്നിലെ ബ്രില്ല്യന്‍സ് പാര്‍ക്ക് ആയിരുന്നു. ഒരു ഗോളും നേടി പാര്‍ക്ക് ആ മത്സരത്തില്‍. പിര്‍ലോ പിന്നീട് പറഞ്ഞു ”ഒരു പ്രോഗ്രാം ചെയ്യപ്പെട്ട മഷീന്‍ പോലെ ആയിരുന്നു പാര്‍ക്ക്. ഒരു വാച്ച് ടോഗിനെ പോലെ എന്നെ മാര്‍ക്ക് ചെയ്യുകയായിരുന്നു.” അന്ന് ബെക്കാമിന്‍റെ ഓള്‍ഡ് ട്രാഫോഡ് തിരിച്ചു വരവില്‍ മുങ്ങിപ്പോയത് ഒരു പക്ഷെ ഫുട്ബോള്‍ കണ്ട വണ്‍ ഓഫ് ദി ബെസ്റ്റ് മാന്‍ മാര്‍ക്കിങ്ങ് മാസ്റ്റര്‍പീസ് ആയിരിക്കും.

2011. SAFിന്‍റെ കരിയര്‍ അമ്പീഷനില്‍ ഒന്നായ 19ാം ലീഗ് കിരീടം ഉറപ്പിക്കാനുള്ള മത്സരം.(knocking liverpool off their perch)എതിരിളികള്‍ ആന്‍സലോട്ടിയുടെ ചെല്‍സി. കളി തുടങ്ങി 36 സെക്കെന്‍റ് പാര്‍ക്കിന്‍റെ അളന്ന് മുറിച്ച പാസ്സില്‍ ചിച്ചാരിറ്റോയുടെ ഗോള്‍. പിന്നിട് കണ്ടത്,തന്നെ എന്ത് കൊണ്ട് ”three lunged” എന്ന് വിളിക്കുന്നു എന്ന് തെളിയിക്കുന്ന പാര്‍ക്കിനെ ആണ്. ലാമ്പാര്‍ഡും,മലൂഡയും,കാലുവും പാര്‍ക്കിന്‍റെ വരുതിയില്‍. ഫെര്‍ഗി തീര്‍ത്ത ഗിഗ്ഗ്സ്-റൂണി-പാര്‍ക്ക് ത്രയത്തില്‍ ചെല്‍സി വീണു. എവടെ ബോള്‍ ഉണ്ടൊ അവിടെ പാര്‍ക്കും ഉണ്ടായിരുന്നു. 2-1ന് ജയിച്ച് 19ാം കിരീടം സ്വന്തമാക്കിയപ്പോള്‍,അന്നും അറിഞ്ഞോ അറിയാതെയൊ പാര്‍ക്കിനെ ആരും ശ്രദ്ധിച്ചില്ല. അന്ന് കളി കണ്ട എല്ലാ യുണൈറ്റഡ് ഫാനും മനസ്സ് കൊണ്ട് തൊഴുതു കാണും ഈ അള്‍ട്രാ ടീം പ്ലെയറിനെ.

ഈ മൂന്ന് മത്സരം മാത്രമല്ല,മറ്റ് പല ബിഗ് ഗേമ്സിലും പാര്‍ക്ക് ആയിരുന്നു ഫെര്‍ഗിയുടെ രഹസ്യായുധം. ഏതാ പൊസിഷന്‍ എന്ന് ചോതിച്ചാല്‍,വിക്കീപീഡിയ മിഡ്ഫീല്‍ഡര്‍ എന്ന് പറയുമെങ്കിലും,അതങ്ങനല്ല. ഗ്രൗണ്ടിനേത് ഭാഗത്തും ടീമിനാവശ്യമുള്ളിടത്ത് ജി ഉണ്ടാവും. ചില കളികളില്‍ റൈറ്റ് വിങ്ങ് ബാക്കായടക്കം കളിച്ചിട്ടുണ്ട് പാര്‍ക്ക്.ആഴ്സണല്‍,ചെല്‍സി,ലിവര്‍പൂള്‍ എന്നീവര്‍ക്കൊക്കെ തല വേദന ആയിരുന്നു പാര്‍ക്ക് എന്നും.

ടീം പ്ലെയര്‍ എന്നൊരു വാക്ക് അന്വര്‍ത്ഥമാക്കാന്‍ പോന്ന ഒരു അണ്ടര്‍റേറ്റഡ് ഫുട്ബോളര്‍. ഫെര്‍ഗി മിതമായും ക്രിയാത്മകമായും ഉപയോഗിച്ചിരുന്ന എഞ്ചിന്‍.

Yes he is underrated.
My idol. Our unsung hero.
Our own three lunged park

Share.

Comments are closed.