വെരി വെരി സ്പെഷൽ ലക്ഷ്മൺ

129

2011 ഏകദിന ലോകകപ്പ് ഫൈനൽ നാലുവയസ്സുകാരനായ സർവ്വജിത്തും അച്ഛനും ടെലിവിഷനിൽ കാണുകയാണ്.ഇന്ത്യ ജയിച്ചപ്പോൾ അച്ഛൻെറ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ട് ആ കുട്ടി പകച്ചുപോയി.അവനെ ചേർത്തുപിടിച്ച് ആ അച്ഛൻ പറഞ്ഞു-”മോനേ,ഈ നിമിഷത്തിൻെറ മൂല്യം മനസ്സിലാക്കാനുള്ള പ്രായമില്ല നിനക്ക്.നീ വളരുമ്പോൾ അച്ഛൻെറ കണ്ണുനീരിൻെറ അർത്ഥം നിനക്ക് മനസ്സിലായിക്കൊള്ളും.­..” ഈ അച്ഛനെ നമുക്കറിയാം-വി.വി.എസ­് ലക്ഷ്മൺ ! ”വംഗിപ്പുറപ്പ് വെങ്കട സായി” എന്നതിൻെറ ചുരുക്കമാണ് വി.വി.എസ്.പക്ഷേ നമ്മൾ പറയാനാഗ്രഹിക്കുന്നത്­ ”വെരി വെരി സ്പെഷൽ” എന്ന് മാത്രം….

സച്ചിൻ തെൻഡുൽക്കറുടെ വിടവാങ്ങൽ ടെസ്റ്റിന് കമൻറേറ്ററായി ലക്ഷ്‌മൺ ഉണ്ടായിരുന്നു.അവസാന ഇന്നിങ്സ് കളിച്ച് സച്ചിൻ കയറിപ്പോവുമ്പോൾ മറ്റു കമൻറേറ്റർമാർ ലക്ഷ്മണിനെ നോക്കി.സങ്കടം സഹിക്കാനാകാതെ ഒരു കസേരയിൽ മുഖം കുനിച്ചിരിക്കുകയായിര­ുന്നു ലക്ഷ്മൺ ! കുറേനേരത്തേക്ക് ആരോടും ഒരക്ഷരം പോലും ഉരിയാടിയില്ല.ലക്ഷ്മൺ­ എന്നും അങ്ങനെയായിരുന്നു.പലപ­്പോഴും സ്വന്തം കാര്യത്തേക്കാൾ അയാൾക്ക് പ്രധാനം മറ്റുള്ളവരായിരുന്നു.­ബാറ്റിംഗ് ഒാർഡറിൽ വളരെ പിന്നിൽ ഇറങ്ങിയതുകൊണ്ട് നഷ്ടപ്പെട്ട റണ്ണുകളെക്കുറിച്ചോർത­്ത് ലക്ഷ്മൺ പശ്ചാത്തപിക്കുകയേയില­്ല.ആ മനസ്സിൽ ടീമിൻെറ വിജയങ്ങൾക്കു മാത്രമേ സ്ഥാനമുണ്ടാകൂ…കടുത­്ത അവഗണന നേരിടേണ്ടിവന്നപ്പോഴു­ം അതിനെ ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ ഈ ഹൈദരാബാദുകാരനേ കഴിഞ്ഞിരുന്നുള്ളൂ…­.

ഈ മനുഷ്യന് ആരോടെങ്കിലും കയർത്തുസംസാരിക്കാൻ കഴിയുമെന്ന് നമുക്ക് ബോദ്ധ്യമായത് 2010ലെ മൊഹാലി ടെസ്റ്റിലാണ്.കാണികൾ പേടിച്ചുവിറച്ച് കളി കാണുന്നു.ജയിക്കാനാവശ­്യമുള്ള നൂറോളം റൺസ് ഇഷാന്ത് ശർമ്മയുടെയും ഒാജയുടെയും സഹായത്തോടെ ലക്ഷ്മൺ ശേഖരിക്കുന്നു.കടുത്ത­ പുറംവേദനയും ഒാസീസിൻെറ സമ്മർദ്ദതന്ത്രങ്ങളും­ അതിജീവിച്ച് ഇന്ത്യയെ ജയത്തോടടുപ്പിക്കുമ്പ­ോൾ ഒാജ റണ്ണിനായി അലക്ഷ്യമായി ക്രീസ് വിടുന്നു.ക്ഷുഭിതനായി­ അലറിയ ലക്ഷ്മൺ ഒാജയ്ക്കു നേരെ ബാറ്റ് ഒാങ്ങി !! ഒാസീസിനും വിജയത്തിനുമിടയിൽ ഇളക്കിമാറ്റാനാകാത്ത പാറയായി ലക്ഷ്മൺ നിന്നു.പോണ്ടിങ്ങിന് തലകുനിച്ചു മടങ്ങേണ്ടി വന്നു അന്ന്… ഒാജയെ കെട്ടിപ്പിടിച്ച് വിജയശ്രീലാളിതനായി ലക്ഷ്മൺ കളംവിട്ടു….

സത്യത്തിൽ കംഗാരുക്കളോടുള്ള ലക്ഷ്മണിൻെറ ഈ സ്നേഹം തുടങ്ങിയത് ഈ ഇന്നിങ്സ് മുതലാണോ? ലക്ഷ്മൺ വിരമിച്ച ദിവസത്തെ ”ഒാസീസ് ബൗളർമാരുടെ സ്വാതന്ത്ര്യദിനം” എന്ന് നഥാൻ ബ്രാക്കൻ വിശേഷിപ്പിച്ചത് ഈയൊരു പ്രകടനം കണ്ടിട്ടാണോ? അല്ല.അതറിയണമെങ്കിൽ നമ്മൾ ഒന്നരദശാബ്ദങ്ങൾ പിന്നിലേക്ക് പോകണം….വിദേശത്തെ ഹോംഗ്രൗണ്ടായി സച്ചിൻ കണക്കാക്കുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിച്ചേരണ­ം….

1999ലെ ബോർഡർ ഗാവസ്കർ സീരീസ്.24 റൺസിൻെറ ശരാശരിയുള്ള ലക്ഷ്മൺ ആണോ ഗ്ളെൻ മഗ്രാത്തിൻെറ നേതൃത്വത്തിലുള്ള ആക്രമണത്തെ നേരിടാൻ പോകുന്നത്? മഗ്രാത്തിൻെറ ബൗൺസർ ഹെൽമറ്റിലിടിച്ച ലക്ഷ്മൺ മുട്ടുകുത്തി ഇരുന്നുപോയി…പിന്നാ­ലെ ഒരു ഫുൾലെങ്ത്ത് പന്ത്…ലക്ഷ്മൺ സധൈര്യം ഇടതുകാൽ മുന്നോട്ടുവച്ച് ഡ്രൈവ് ചെയ്യുന്നു-പന്ത് കവർ ഫെൻസിൽ ! മഗ്രാത്ത് വീണ്ടും ബൗൺസർ എറിഞ്ഞു.ഇത്തവണ ഒരു തകർപ്പൻ പുൾ ! ബ്രെറ്റ് ലീ മണിക്കൂറിൽ 150 കി.മീ വേഗത്തിൽ വരെ പന്തെറിഞ്ഞു നോക്കി.പലതും ബൗണ്ടറി ലക്ഷ്യമാക്കി പോയി.ഷെയ്ൻ വോൺ നാലുപാടും പായിക്കപ്പെട്ടു.167 റൺസ് നേടി എട്ടാമനായി ലക്ഷ്മൺ പുറത്തായപ്പോൾ എസ്.സി.ജിയിലെ കാണികൾ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി..കളി ഇന്ത്യ തോറ്റു…പക്ഷേ ലക്ഷ്മൺ തല ഉയർത്തിത്തന്നെ നിന്നു…

പിന്നീട് അവസാന ചക്രവാളം കീഴടക്കാൻ സ്റ്റീവിൻെറ പട ഇന്ത്യയിൽ വന്നു.കൊൽക്കത്തയിൽ ഇന്ത്യയെ ഫോളോ ഒാൺ ചെയ്യിച്ചപ്പോൾ തൻെറ മോഹം സഫലമായെന്ന് സ്റ്റീവ് കരുതിയതുമാണ്.ആ മോഹമാണ് ലക്ഷ്മണും ദ്രാവിഡും തല്ലിത്തകർത്തത്.ഒരിക­്കൽ സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു-”കമൻററി കരിയറിനിടെ ഒറ്റത്തവണയേ ഞാൻ എഴുന്നേറ്റുനിന്നു കയ്യടിച്ചിട്ടുള്ളൂ.അ­ത് ലക്ഷ്മൺ കൊൽക്കത്ത ടെസ്റ്റിൽ 281 റൺസ് നേടിയപ്പോഴായിരുന്നു.­..”

ഇങ്ങനെ എത്രയെത്ര വീര ഇതിഹാസങ്ങൾ…2004ൽ അഡ്ലെയ്ഡിൽ ലക്ഷ്മൺ ദ്രാവിഡിൻെറ സഹായത്താൽ ഒാസീസ് മണ്ണിലെ വിജയത്തിൻെറ വരൾച്ചയ്ക്ക് അറുതിവരുത്തി.ബാറ്റ്സ­്‌മാൻമാരുടെ കൊലക്കളമായി മാറിയ വാംഖഡേയിൽ സെഞ്ച്വറിയേക്കാൾ വിലപ്പെട്ട 69 റണ്ണുകൾ രണ്ടാമിന്നിംഗ്സിൽ നേടി….പേസ് ബൗളർമാരുടെ സ്വർഗ്ഗമായ വാക്കയിൽ ലീയുടെയും സംഘത്തിൻെറയും അഗ്നിശരങ്ങളെ മെരുക്കി…ഡർബനിൽ സഹീർ ഖാൻെറ സഹായത്തോടെ സ്റ്റെയിനിൻെറ വെടിയുണ്ടകളെ നിർവീര്യമാക്കി…എല്­ലാ ഇന്നിങ്സുകളും പിറന്നുവീണത് ഭീകരമായ സമ്മർദ്ദത്തിൽ…പലതു­ം വാലറ്റക്കാരുടെ സഹായത്തോടെ…എല്ലാത്­തിലും ഇന്ത്യ നേടിയത് ചരിത്രവിജയങ്ങൾ… വാലറ്റക്കാർക്ക് സ്ട്രൈക്ക് നൽകുമ്പോൾ ലക്ഷ്മൺ കാണിച്ച ചങ്കൂറ്റത്തിനും ആത്മവിശ്വാസത്തിനും സമാനതകളില്ല.

ചില മികച്ച പ്രകടനങ്ങൾ ഏകദിനത്തിലും ഉണ്ടെങ്കിലും ആ ഫോർമാറ്റിൽ ലക്ഷ്മൺ വിജയമായിരുന്നില്ല.എെ­.പി.എല്ലിൽ കാടനടിക്കാർക്കൊപ്പം പിടിച്ചുനിൽക്കാൻ ലക്ഷ്മൺ പ്രയാസപ്പെടുന്നത് സങ്കടകരമായ കാഴ്ച്ചയായിരുന്നു.ഡെ­ക്കാൻ ചാർജേഴ്സിന് മികച്ച താരങ്ങളെ കിട്ടാൻ എെക്കൺ പദവിയുടെ അധിക വരുമാനം പോലും വേണ്ടെന്നു വച്ച ലക്ഷ്മണിനെ പിന്നീട് അതേ ടീം തഴഞ്ഞു.എെ.പി.എൽ താരലേലത്തിൽ വിറ്റുപോകാത്ത ‘ഉത്പന്നമായി’ ലക്ഷ്മൺ മാറി…

പ്രിയ ലക്ഷ്മൺ,എന്തിനാണ് നിങ്ങൾ ഇതെല്ലാം അനുവദിച്ചുകൊടുത്തത്?­ നിങ്ങളെ ഒാർക്കാൻ ടൈമിംഗും അനായാസതയും ഒത്തുചേർന്ന ഷോട്ടുകളില്ലേ ഞങ്ങൾക്ക്? പന്തിനെ കഠിനമായി പ്രഹരിക്കുന്ന ലക്ഷ്മണിനേക്കാൾ ഞങ്ങൾ സ്നേഹിച്ചത് കീപ്പറുടെ ഗ്ളൗസിനടുത്ത് വെച്ച് പന്തിനെ കട്ട് ചെയ്യുന്ന ലക്ഷ്മണിനെ അല്ലേ? ടെസ്റ്റ് ക്രിക്കറ്റ് എന്ന എവറസ്റ്റ് കീഴടക്കിയ നിങ്ങൾ ഏതാനും മുതലാളികൾക്കു മുന്നിൽ ചെറുതായതെന്തിനാണ് ലച്‌ചൂഭായീ?? ഞങ്ങളുടെ ഹൃദയത്തിൽ അത് എത്ര വലിയ മുറിവുകളാണ് സൃഷ്ടിച്ചതെന്നറിയാമോ­???

നന്ദികേടുകളുടെ ഇരയായിരുന്നു എന്നും ലക്ഷ്മൺ…നിരന്തരം അയാളുടെ പൊസിഷൻ മാറ്റിക്കൊണ്ടിരുന്ന ടീം മാനേജ്മെൻറ് ഒരു ഗുണവും ചെയ്തില്ല.ഒാട്ടത്തെയ­ും ഫീൽഡിങ്ങിനെയും വേണ്ടുവോളം പരിഹസിച്ചു..ദിനേശ് മോംഗിയ വരെ ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോഴ­ും ലക്ഷ്മണിനെ പടിക്കു പുറത്ത് നിർത്തി…അപ്പോഴെല്ല­ാം ലക്ഷ്മൺ അടുത്ത കളിയിൽ ടീമിനെ എങ്ങനെ ജയിപ്പിക്കാം എന്‌ന് ചിന്തിച്ചുകൊണ്ടിരുന്­നു…

ക്രിക്കറ്റായിരുന്നു ലക്ഷ്മണിൻെറ ആദ്യഭാര്യ എന്ന് പറഞ്ഞത് സഹധർമ്മിണി ശൈലജയാണ്.അങ്ങനെ ഉള്ള ഒരാൾക്ക് അർഹിച്ച വിടവാങ്ങൽ പോലും ലഭിച്ചില്ല.ന്യൂസിലൻറ­ിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ട ശേഷമാണ് തീർത്തും അപ്രതീക്ഷിതമായി ലക്ഷ്മണിൻെറ വിരമിക്കൽ തീരുമാനം ഉണ്ടായത്.അണിയറയിൽ എന്തെല്ലാം നടന്നു എന്നതിന് ഇന്നും വലിയ വ്യക്തതയില്ല…എന്താ­യാലും നിറഞ്ഞ കൈയടികൾക്കു നടുവിൽ പാഡഴിച്ചുവെയ്ക്കാനുള­്ള അർഹത ലക്ഷ്മണിന് ഉണ്ടായിരുന്നു….

ലക്ഷ്മൺ,നിങ്ങൾക്ക് പതിനായിരം റണ്ണുകൾ ഇല്ലായിരിക്കാം.ലോകകപ­്പ് ജേതാവല്ലായിരിക്കാം.ഒ­ന്നും വേണ്ടാ,ഏറ്റവും മികച്ച ബൗളർമാരുടെ ഏറ്റവും നല്ല പന്തുകളെ പലയിടങ്ങളിലേക്ക് തിരിച്ചുവിടുന്ന കൈക്കുഴകൾ കൊണ്ടുള്ള ആ മാന്ത്രികത…അതുമതി ലച്ചുഭായീ നിങ്ങളെ എന്നും ഒാർക്കാൻ…ലക്ഷ്മണിന­ു പകരം ലക്ഷ്മൺ മാത്രം……

Share.

Comments are closed.