വസീം ജാഫർ : ഡൊമസ്റ്റിക്ക് ക്രിക്കറ്റിലെ സച്ചിൻ ടെണ്ടുല്‍ക്കര്‍

51

രണ്ട്‌ പതീറ്റാണ്ടിനടുത്തായി ഇന്ത്യൻ ഡൊമസ്റ്റിക്‌ ക്രിക്കറ്റിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച്‌ നിൽക്കുന്ന മഹാമേരു…

സഞ്ജയ്‌ മഞ്ജരേക്കറിന്റെ ക്യാപ്റ്റൻസിക്ക്‌ കീഴിൽ തൊട്ടിങ്ങോട്ട്‌ സൂര്യ കുമ്മാർ യാദവിന്റെ കീഴിൽ വരെ മുംബൈയുടെ കുപ്പായത്തിൽ കളിക്കാനിറങ്ങിയ ജാഫർ മുംബൈയുടെ 40 രഞ്ജി വജയങ്ങളിൽ 8 ലും തന്റെ സാനിധ്യം അറിയിച്ചു ചിലപ്പൊ നായകനായി ചിലപ്പൊ നായകനു വേണ്ടി പോരാടുന്ന പോരാളിയായി….

ഡൊമസ്റ്റിക്‌ ക്രിക്കറ്റിൽ ഇത്രയും മികച്ച പ്രകടങ്ങൾ നടത്തിയ ജാഫർ ഇന്ത്യൻ കുപ്പായത്തിൽ മൈതാന മധ്യത്തിൽ ഇറങ്ങിയത്‌ വെറും 31 ടെസ്റ്റുകളിലും 2 ഏകദിനങ്ങളിലും ആണെന്നറിയുംബോൾ മനസിലാവും എത്രത്തോളം നിർഭാഗ്യവാനാണദ്ദേഹം എന്ന്…
തന്റെ 2ആം ഫാസ്റ്റ്‌ ക്ലാസ്‌ മാച്ചിലെ ട്രിപ്പിൾ സെഞ്ച്വറിയും ഓപണിംഗ്‌ സ്പോട്ടിലെ മികച്ച പ്രകടനവും കൂടാതെ യംഗ്‌ അസറുദ്ദിൻ എന്ന വിശേഷണവും ജാഫറിനു ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തു.
എന്നാൽ 2000 തന്റെ അരങ്ങേറ്റ ടെസ്റ്റ്‌ സീരീസ്‌ ജാഫറിനു അത്ര നല്ലതായിരുന്നില്ലാ അലൻ ഡൊണാൾഡും പൊള്ളോക്കും അടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ടീമിനെ വിജയിക്കാൻ ജാഫറിനായില്ലാ ആവുമായിരുന്നില്ലാ….
എന്നാൽ ഡൊമെസ്റ്റിക്‌ ക്രിക്കറ്റിൽ അദ്ദേഹം തന്റെ ജൈത്രയാത്ര തുടർന്നു….
2001 ലെ വിൻഡീസ്‌ ടൂറിൽ ജാഫറിനു അവസരം ഒത്തു
പരംബരയിൽ 2 അർദ്ധ സെഞ്ച്വറി അടിച്ചെങ്കിലും അലക്ഷ്യമായി വിക്കറ്റ്‌ വലിച്ചെറിഞ്ഞത്‌ ജാഫറിന്റെ സ്ഥനത്തിനു ഭീഷണിയായി
പിന്നീട്‌ 2005-06 ഇൽ ടീമിലോട്ട്‌ തിരിച്ച്‌ വന്ന ജാഫർ തിരിച്ച്‌ വരവ്‌ ഇംഗ്ലണ്ടിനെതിരെ കന്നി സെഞ്ച്വറിയുമായ്‌ അഘോഷിച്ചു അതേ വർഷം തന്നെ വിൻഡീസിനെതിരെ ഒരു ഡബിൾ സെഞ്ച്വറിയും നേടി ജാഫർ തന്റെതായ സ്ഥാനം ഉറപ്പിച്ചു എങ്കിലും അധിക നാൾ അതിനും ആയുസ്സ്‌ ഉണ്ടായിരുന്നില്ലാ…
ഗംഭീർ സേവാഗ്‌ ഓപണിംഗ്‌ കൂട്ട്‌ കെട്ട്‌ മികച്ച പ്രകടനം നടത്തി തുടങ്ങിയപ്പോൾ ജാഫറിന്റെ ഇന്ത്യൻ ടീമിലേ സ്ഥാനം നഷ്ടമായി പിന്നീട്‌ 2012ൽ ടീമിലോട്ട്‌ പരിഗണിചെങ്കിലും പ്രായാധിക്യം വിനയായ്‌ തഴയപ്പെട്ടു…
ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ അടിഞ്ഞതിലൊന്നും ജാഫർ എന്ന കളിക്കാരൻ തളർന്നിട്ടില്ല ഇന്നും ആവേശത്തോടെ രഞ്ജി മത്സരങ്ങളിൽ ജാഫറിനെ കാണം ഒരു വ്യത്യാസം മാത്രം 19 വർഷത്തെ മുംബൈ ബന്ധം അവസാനിപ്പിച്ച്‌ വിദർഭയുടെ കുപ്പായത്തിലേക്ക്‌ ഈ സീസൺ മുതൽ ജാഫർ മാറി….
ഇക്കഴിഞ്ഞ ദിവസം ബംഗാളിനെതിരെ ഒൻപത്‌ റൺസ്‌ നേടി രഞ്ജിയിലേ എക്കാലത്തയും മികച്ച റൺ വേട്ടക്കാരനായി ജാഫർ…
10000 രഞ്ജി റൺസ്‌ തികക്കുന്ന ആദ്യ ബാറ്റ്സ്മാനും….
ഇനിയും അനേകം മികച്ച പ്രകടനത്തിനുള്ള ബാല്യം ഈ 37ക്കാരനിൽ ഉണ്ട്‌….ജാഫർ ഒരിക്കൽ കൂടി ഇന്ത്യയുടെ ഓപണറായി വരുവാനും ഒരാഗ്രഹം കൂടി പ്രകടിപ്പിച്ച്‌ നിർത്തുന്നു…

Share.

Comments are closed.