Xhanka Xhaka Xhaka!!!!!!!!!

129

ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം ഒരു ഏർളി സൈനിംഗ്..

പറഞ്ഞു വന്നത് ആഴ്സണലിൻ്റ പുത്യെ ചെക്കനെ കുറിച്ചാണ്..

…..Granit Xhaka…

പേരൊക്കെ കൊള്ളാം പക്ഷേ എങ്ങനെ പ്രൊനൗൺസ് ചെയ്യും എന്നായിരുന്നു ആദ്യ സംശയം.. ഗൂഗിൾ പറയുന്നത് Cha-Kha എന്നാണ്.. നമ്മുടെ ഇഷ്ടത്തിന് ഷാക്ക എന്നോ ഹാക്ക എന്നോ വിളിക്കാം.. ചില കമന്റെറ്റർമാർ രണ്ടും മാറി മാറി വിളിക്കുന്നത് കേൾക്കാം.. പക്ഷേ സ്വന്തം നാടായ സ്വിസ്സ്ർലൻഡിൽ “Xh” എന്നത് “Cha” എന്നാണ് പ്രൊനൗൺസ് ചെയ്യുന്നത്.. പുള്ളി സ്വയം വിളിക്കുന്നതും അങ്ങനെ തന്നെ.. അപ്പൊ ഇനി ഏതേലും മലയാള ദിനപത്രങ്ങളിൽ “ച(ാ)ക്കയുടെ മികവിൽ പീറങ്കിപ്പട” എന്ന വാർത്ത വന്നാലും അത്ഭുതപെടാനില്ല..

ഇനി അൽപം കാര്യത്തിലേക്ക് വരാം.. ഒറ്റ വാക്കിൽ പറഞ്ഞാൽ “ഹോട്ട് ഹെഡ്” എന്ന് വിശേഷിപ്പിക്കുന്നതാണ് ജർമൻ മാധ്യമങ്ങൾക്ക് ഇഷ്ടം.. അത് ന്യായീകരിക്കുന്നത് പോലെ തന്നെയാണ് കളിക്കളത്തിലെ പ്രകടനവും.. ഒരു പേടിയുമില്ലാതെ ബോളുമായി വരുന്നവരിലേക്ക് പാഞ്ഞടുക്കുക.. ഡേർട്ടി ടാക്കിളുകളിൾ ഏർപ്പെടുക തുടങ്ങിയതാണ് ഇഷ്ടവിനോദം.. അതിന്റെ പരിണിതഫലം കാണാനുമുണ്ട്.. ബുണ്ടസ്ലീഗയിലെ നടപ്പുസീസണിൽ ഏറ്റവും കൂടുതൽ ചുവപ്പ് കണ്ടതും മറ്റാരുമല്ല.. 4 സീസണുകളിലായി 108 കളികളിൽ നിന്ന് വെറും 29 മഞ്ഞയും 5 ചുവപ്പും.. മൂന്നെണ്ണം ഈ സീസണിലും അതിലൊന്ന് ഡയറക്ടും ?.. ഷാക്കയുടെ എടുത്ത് പറയാവുന്ന ഒരേയൊരു ദൂഷ്യഗുണം പെട്ടെന്ന് പ്രകോപിതാനവുന്ന സ്വഭാവം തന്നെയാണ്..

കൃത്യതയാർന്ന ലോങ്ങ് പാസുകളും ഷോർട്ട് പാസുകളും, മറ്റു കളിക്കാരിൽ നിന്ന് ബോൾ നേടിയെടുക്കാനുള്ള കഴിവും, മിഡ്ഫീൽഡ് നിയന്ത്രിക്കാൻ സാന്റിക്ക് നല്ലൊരു കൂട്ടായി മാറാൻ ഹാക്കയെ സഹായിക്കും..

ഒരു ടോട്ടൽ മിഡ്‌ഫീൽഡർ ആണ് ഗ്രാനിറ്റ്..
ഡിഫൻസീവ് മിഡ്‌ഫീൽഡായും അറ്റാക്കിങ് മിഡ്ഫീൽഡായും നം.10 ആയും കളിക്കാൻ കഴിവുള്ള താരത്തെ പക്ഷേ ഇത്രയും മിഡ്‌ഫീൽഡർമാർക്കിടയിലും സൈൻ ചെയ്യാൻ ആശാനെ പ്രേരിപ്പിച്ചത് മറ്റൊരു കാരണമായിരിക്കാം.. ഇത്രയും ചെറു പ്രായത്തിൽ ക്ളബ് ക്യാപ്റ്റനായി ഞാൻ കണ്ടിട്ടുള്ളത് സെസ്ക് ഫാബ്രിഗാസിനെ മാത്രമാണ്.. കളിക്കളത്തിൽ Xhaka ഒരു ട്രൂ ലീഡർ ആണ്.. ചുരുങ്ങിയ കാലയളവിൽ തന്നെ ബൊറൂസിയ മൊഞ്ചനഗ്‌ളാബാദിന്റെ ക്യാപ്റ്റൻ ആയി കഴിഞ്ഞിരുന്നു ഈ 23കാരൻ.. ആർസനൽ കാത്തിരിക്കുന്നതും ഈ ആറ്റിട്യൂഡ് ഉള്ള ഒരു പ്ലെയറെയാണ്..

തന്റെ ഇഷ്ട നമ്പറായ 34 വിട്ട് തരാൻ കൊക്വലിനോട് താരം അടുത്തിടെ തമാശരൂപേണ ട്വീറ്റ് ചെയ്തിരുന്നു.. ഇവിടെയും 34ആം നമ്പർ തന്നെയാവും Xhaka അണിയുക എന്നാണ് അറിയാൻ കഴിഞ്ഞത്..

17 വയസ്സിൽ സ്വിസ്സ് ടീമിൽ അരങ്ങേറ്റം കുറിച്ച, ശാക്കിരിയോടും സഹോദരനോടും കൂടെ ബേസലിൽ ക്ളബ് കരിയർ ആരംഭിച്ച താരത്തെ ഒസിലിനു തൊട്ട് താഴെ ക്ലബിലെ ഏറ്റവും വില കൂടിയ താരമായി ആശാൻ സ്വന്തമാക്കിയത് വെറുതെയല്ല.. ഈ ചെറിയ പ്രായത്തിൽ ഇത്രയും ചാമ്പ്യൻസ് ലീഗ് യൂറോപ എക്സ്പീരിയൻസ് ഉള്ള ഡീപ് ലയിങ് മിഡ്ഫീൽഡർ ലഭ്യമാണെന്ന് തോന്നുന്നില്ല.. ഈ വരുന്ന യൂറോ കപ്പിൽ ആർസനൽ ഫാൻസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് Xhakaയുടെ പ്രകടനം ആവുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.. തന്നെകുറിച്ചുള്ള സംശയങ്ങൾ മാറ്റാനും വരുന്ന സീസണിൽ തന്നെ നല്ല പ്രകടനങ്ങൾ കാഴ്ച വെക്കാനും താരത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു..

Share.

Comments are closed.